എന്തു കൊണ്ട് കോണ്ഗ്രെസ്സും ഇടതുപക്ഷവും ഈ ബില്ലിനെ എതിർക്കുന്നു ?
കാരണം
ഈ ബിൽ ആണ് നരേന്ദ്ര മോദി
ഈ രാജ്യത്ത് നടപ്പാക്കാൻ പോകുന്ന എല്ലാ
വികസനത്തിന്റെയും
ആണി കല്ല് ...അത്
തന്നെ ആണ്
പ്രധാന കാരണവും.കഴിഞ്ഞ
അറുപതു വർഷം കോണ്ഗ്രെസ്സ് ഇന്ത്യ
ഭരിച്ചിട്ട്
ഇന്നും ലക്ഷ കണക്കിന് കൃഷിക്കാർ ഓരോ
വർഷവും ആത്മഹത്യാ ചെയ്യുന്നു എന്തുകൊണ്ട് ..? കലാവതിമാരെ കോണ്‍ഗ്രസ് ഇത്രപെട്ടന്നു
മറന്നോ ???
കൃഷികാർക്ക് അവരുടെ ഗ്രാമത്തിൽ ഒരു ആശുപത്രി ഇല്ല,നല്ല വീടുകൾ ഇല്ല, സ്കൂള്‍ ഇല്ല,കക്കൂസ് ഇല്ല,കറന്റ് ഇല്ല,വെള്ളം കൃഷിക്കു വേണ്ട രീതിയിൽ എത്തുന്നില്ല ..ഇതൊക്കെ കഴിഞ്ഞ അറുപതുവർഷം ആയി എന്ത് കൊണ്ട് കോണ്ഗ്രെസ്സ് പരിഹരിച്ചില്ല??? കൃഷിക്കാരെ ഇന്നും ദരിദ്രർ ആയി നില നിർത്തുന്നത് എന്ത് കൊണ്ട് ..ഇവിടെ ആണ് ഈ ബില്ലിന്റെ പ്രസക്തി ...
അടുത്ത നാല് വർഷം കൊണ്ട്
ഇന്ത്യയുടെ ഗ്രാമം മോദി സർക്കാർ മാറ്റി
മറിക്കും ..എല്ലവർക്കും വീട് ,സ്കൂൾ ,ആശുപത്രി ,വെള്ളം
ഒക്കെ വന്നാൽ പിന്നെ കോണ്ഗ്രെസ്സ് വെറും ചരിത്രം ആകും
ഇപ്പോൾ ഉള്ള പുരാതന രീതിയിൽ ഉള്ള കൃഷി ലാഭമല്ല,എന്ത് കൊണ്ട് ലാഭമല്ല ?? കൃഷിക്ക് കർഷകനെ സഹായിക്കാൻ മുൻസർകാരുകൾ ഇതുവരെ പുരോഗമനപരമായ ആശയങ്ങൾ നൽകിയില്ല, ഇന്നും നൂറു വര്‍ഷം പഴക്കമുള്ള കൃഷി രീതികൾ പിന്തുടരുന്നു.വിദേശ രാജ്യങ്ങളിലെ പോലെ കൃഷി കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വരുമാനം കിട്ടുന്ന രീതിയിൽ മാറ്റി എടുക്കാൻ ഇത് വരെ ഒരു കൊണ്ഗ്രെസ്സ് സർകാരും ശ്രമിച്ചില്ല .
കൂടാതെ കർഷകന്റെ വിളകൾ സൂക്ഷിച്ചു വയ്ക്കുവാൻ ഉള്ള അത്യന്ത ആധുനികമായ സംസ്കരണ പ്ലാന്റുകൾ നമ്മുടെ രാജ്യത്തില്ല ..ഇതൊന്നും ഇത്രയും നാളുകൾ ആയി കൊണ്ഗ്രെസ്സ് സർകാരുകൾ ചെയ്തില്ല. കുറെ സബ്സിടി നല്‍കിയത് കൊണ്ട് മാത്രം ഒന്നും ആകില്ല ..കൃഷിക്കാരനെ സ്വയം പര്യാപ്തമാക്കിയാൽ മാതമേ കൃഷിക്കാരൻ രക്ഷ പെടുക ഉള്ളു.
കൃഷിക്കാരൻ എന്നും ദരിദ്രൻ ആയി ജീവിക്കണം എന്ന് കോണ്ഗ്രെസ്സ് ആഗ്രഹിക്കുന്നു ...എന്ന് പറ ഞ്ഞാൽ കഴിഞ്ഞ അറുപതു വർഷം ആയി നെഹ്റു കുടുംബത്തിന്റെ അടിമകൾ ആയി കൃഷിക്കാരെ കരുതിയിരുന്നു കോണ്ഗ്രെസ്സ്.
എന്നാൽ നരേന്ദ്രമോദി ഭരണത്തിൽ വരുന്നത് തന്നെ കൃഷിക്കാരോട് ഒരു വാഗ്ദാനം നൽകിയിട്ടാണ്.ഗ്രാമത്തിൽ എല്ലവർക്കും വീട്,എല്ലാ ഗ്രാമങ്ങളിലെ വീടുകളിലും കറന്റ്,എല്ലാ വീടുകളിലും വെള്ളം,ഗ്രാമങ്ങളിൽ എല്ലാം ആശുപത്രി, സ്കൂൾ അങ്ങെനെ ഒരു സാധാരണ കുടുംബത്തിനു സന്തോഷം ആയി കഴിയാൻ ഉള്ള എല്ലാ സൌകര്യങ്ങളും ഗ്രാമത്തിൽ ഉള്ള പാവപ്പെട്ട കൃഷിക്കാരനും നല്‍കുക എന്നതാണ് മോദി അവരോടു പറഞ്ഞത്. ഒരു കൃഷിക്കാരന്റെ വീട്ടില്‍ മൂന്നു മക്കൾ ഉണ്ട് എങ്കിൽ ഒരാളെ കൃഷി തുടരുക ഉള്ളു, ബാക്കി രണ്ടുപേരും എന്തെകിലും ചെറിയ തൊഴിലിനായി നഗരങ്ങളിലേക്ക് പോകും, എന്നാൽ ഗ്രാമത്തിൽ തന്നെ വ്യവസായങ്ങൾ തുടങ്ങി ആ ചെറുപ്പക്കാർക്ക് തൊഴിൽ കൊടുത്താൽ അവർക്ക് പരദേശി ആയി അലയേണ്ടി വരില്ല. സ്വന്തം നാട്ടില അഭിമാനത്തോടെ ജീവിക്കാം. ഓരോ ഗ്രാമത്തിലും ആശുപത്രി ,സ്കൂൾ ,വീട് ,കറന്റ് ,വെള്ളം എല്ലാം ഉണ്ടാക്കി കൊടുക്കുക എന്നത് മോദിയുടെ പദ്ധതി ആണ്.
അപ്പോൾ പ്രധാനമായും ഇതിനു വേണ്ടത് ഗ്രാമങ്ങളിൽ സ്ഥലം ആണ്. സ്ഥലം ഇല്ലാതെ വെള്ളം എത്തിക്കാൻ പറ്റില്ല, നല്ല വീടുകൾ പണിയാൻ പറ്റില്ല, ആശുപത്രി പണിയാനും സ്ഥലം വേണം, കറന്റ് എത്തിക്കാനും സ്ഥലം ആവശ്യം ആണ്. വ്യവസായം തുടങ്ങി കൂടുതൽ കൃഷിക്കാരുടെ മക്കൾക്ക് ജോലി കിട്ടി കൃഷിക്കാരുടെ കുടുംബത്തെ സ്ഥിരത ഉള്ള ഒരു കുടുംബം ആക്കുവാനും സ്ഥലം വേണം ....

ബിൽ - യഥാർത്ഥ വസ്തുതകൾ
ജനങ്ങൾ അറിയേണ്ട
പ്രധാന വസ്തുത ഭാരതത്തിലെ ഭൂമി ഏറ്റെടുക്കൽ നിയമം
1894 ല്‍
രൂപം കൊണ്ടതാണ;്
ബ്രിട്ടീഷ്കാലത്ത്. അതില്‍ ആദ്യമായി ഒരു
വലിയ ഭേദഗതി കൊണ്ടുവന്നത് 2013 ലും.
മൻമോഹൻ സിങ്
സർക്കാർ ആണ്
ഈ ഭേദഗതി കൊണ്ടുവന്നത്. യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച നിയമം
ഉപയോഗിച്ചാണ് ഇന്നാട്ടിൽ ഇതുവരെ, ഏതാണ്ട് 125 കൊല്ലം,
ഭൂമി ഏറ്റെടുത്തിരുന്നത്. 1894 ലെ നിയമം
ഇന്ന് എത്രത്തോളം പ്രാവർത്തിക്കമെന്ന് ചിന്തിക്കാവുന്നതെയുള്ളൂ. ഇതു
കണക്കിലെടുത്താണ്
2013 ലെ
നിയമ ഭേദഗതിക്ക് യു
പി എ സർക്കാർ തയ്യാറായത്. അന്ന്
ആ നിയമഭേദഗതിയെ ബിജെപി
അനുകൂലിച്ചിരുന്നു.
ബിജെപിയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് മൻമോഹൻ സർക്കാർ
ഈ ഭേദഗതി പാസ്സാക്കിയെടുത്തത്. എന്നാൽ അതിൽ
അനവധി പോരായ്മകള്‍ ഉണ്ടായിരുന്നു. അരുണ്‍
ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചത്, ചുരുങ്ങിയത് 50 പോരായ്മകള്‍ എങ്കിലും മൻമോഹൻ സർക്കാർ
പാസാക്കിയ നിയമത്തിലുണ്ട്
എന്നാണ്. അതില്‍
തിരുത്തല്‍ വരുത്തി ജനോപകാരപ്രദം ആക്കാനാണ് മോദി സർക്കാർ
ശ്രമിച്ചത്. അനവധി പോരായ്മകള്‍ മുൻ
നിയമത്തിലുണ്ട്
എന്ന വസ്തുത കേന്ദ്ര സർക്കാരും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സംസ്ഥാന സർക്കാറുകളും പോലും അവതരിപ്പിച്ചു. അങ്ങനെ
അഭിപ്രായപ്പെട്ടവരില്‍
കേരള മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിയും പെടും.
ഭൂമി
ഏറ്റെടുക്കുമ്പോൾ
നല്കുന്ന നഷ്ടപരിഹാരത്തുക മൻമോഹന്റെ ഭേദഗതി വന്നിട്ടും അപര്യാപ്തമെന്നാണ് പൊതുവെയുയർന്ന
അഭിപ്രായം. 1894 ലെ നിയമം ഈ
നൂറ്റാണ്ടിൽ ഭേദഗതി ചെയ്യുമ്പോള്‍ ഇക്കാലത്തിന് അനുസൃതമായ വ്യവസ്ഥകൾ വേണമല്ലോ ഉള്‍പ്പെടുത്താന്‍. യുപിഎയുടെ കാലത്ത് അതുണ്ടായില്ല എന്നതാണ് വസ്തുത. ഇതെല്ലാം മോദി
സർക്കാർ കണക്കിലെടുത്തു.
സർക്കാരിന് വിവിധ വികസന ആവശ്യങ്ങൾക്കായി
ഭൂമി ഏറ്റെടുക്കേണ്ടി വരും. അത് ആര് ഭരിക്കുന്നു എന്നത് നോക്കിയല്ല, ഏതു പാർട്ടി ഭരിച്ചാലും, അതുവേണ്ടിവരും. സ്വാതന്ത്ര്യം കിട്ടി ഇതുവരെ എത്രയോ ദശാബ്ദങ്ങൾ ഇവിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം കയ്യാളിയത് കോണ്‍ഗ്രസാണ്. അവർ രാജ്യമെമ്പാടും പതിനായിരക്കണക്കിനു ഏക്കർ ഭൂമി ഏറ്റെടുത്തു. ലക്ഷക്കണക്കിന് കർഷകരെയും പാവപ്പെട്ടവരെയും അവർ തെരുവിലേക്ക് ഇറക്കിവിട്ടു. അന്നൊന്നുമില്ലാത്ത വേദനയും വിഷമവുമൊക്കെയാണ് ഇന്നിപ്പോൾ കോണ്‍ഗ്രസ് കാണിക്കുന്നത്. ബിജെപി എന്തൊക്കെയോ പാതകം ചെയ്യാന്‍ പോകുന്നു എന്നവര്‍ കുപ്രചാരണം നടത്തുന്നു.
ബഹുരാഷ്ട്ര കുത്തകകൾക്കുവേണ്ടിയാണ്
ബിജെപി ഇതെല്ലാം ചെയ്യുന്നത് എന്നൊക്കെ അവർ
ആക്ഷേപിക്കുന്നു.
യഥാർത്ഥത്തിൽ അവർ ജനങ്ങളെ വഞ്ചിക്കുകയാണ്. കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി
കർഷകർക്കും
മറ്റും ഉണ്ടാക്കിയ വിഷമങ്ങൾ പരിഹരിക്കാന്‍ കൂടിയാണ് മോദിയുടെ ശ്രമം.
മൻമോഹൻ സർക്കാർ കൊണ്ടുവന്ന നിയമം
അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെങ്കിൽ ആ
ഭൂമികളുടെ ഉടമകളിൽ 80 ശതമാനത്തിന്റെ
എൻഓസി (സമ്മതപത്രം) വേണം.അതായതു അവരിൽ എണ്പതു ശതമാനം സമ്മതിച്ചാലേ ഭൂമി
ഏറ്റെടുക്കാൻ
കഴിയൂ. മറ്റൊന്ന് സോഷ്യല്‍ ഓഡിറ്റ് വേണം
എന്നതാണ്. ഇതൊക്കെക്കൊണ്ട്
രാജ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ
പദ്ധതികള്‍ക്ക് പോലും ഭൂമി
ഏറ്റെടുക്കാൻ
കഴിയാതെ വരുന്നു എന്ന പരാതി നമ്മുടെ സൈന്യത്തിന്റെ പക്ഷത്തുനിന്നുപോലും ഉയർന്നു. സൈനികാവശ്യങ്ങൾക്കു പോലും ഭൂമി കിട്ടാത്ത അവസ്ഥ വന്നുചേരുന്നത് ഏതെങ്കിലും രാജ്യത്തിന് ഗുണകരമാണോ? കൈവശഭൂമി നഷ്ടപ്പെടുന്നത് ആർക്കും വിഷമം ഉണ്ടാക്കും. എന്നാൽ ഒരു
ഭരണകൂടത്തിന് രാജ്യതാല്പര്യം കണക്കിലെടുക്കാതിരിക്കാൻ കഴിയില്ല. വ്യക്തിയുടെ താല്പര്യത്തിനു മുകളിലാണത്. രാജ്യത്തിന് ആവശ്യം വന്നാൽ ഭൂമിയല്ല എന്തും
നൽകാൻ ഏതൊരു ജനതയും തയാറാവുകയും ചെയ്യും. അതാണ്
നമ്മുടെ സംസ്കാരം, സങ്കല്പം.
പക്ഷെ അങ്ങനെ ഭൂമി കൈമാറുമ്പോൾ അതിന്റ ഉടമക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. എന്നാൽ മൻമോഹൻ സർക്കാർ
കൊണ്ടുവന്ന നിയമ ഭേദഗതി കൊണ്ട്
അടിയന്തര പ്രാധാന്യമുള്ള
കാര്യങ്ങള്‍ക്കുപോലും ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതി
വന്നാലോ? അത് രാജ്യത്തിന്റെ വികസനസങ്കല്പ്പങ്ങള്ക്ക്
തുരങ്കം വെച്ചാലോ? അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. അതുകൊണ്ടാണ് ചില
ഭേദഗതികള്‍ കൊണ്ടുവരാൻ മോദി ഭരണകൂടം ആഗ്രഹിച്ചത്. അത്
തികച്ചും രാജ്യതാല്പര്യം കണക്കിലെടുത്താണ്,
വികസനം മുരടിക്കാതിരിക്കാനാണ്.
1. ഭാരതത്തിന്റെ രാജ്യസുരക്ഷാവശ്യങ്ങള്ക്ക് ഭൂമി ഏറ്റെടുക്കുന്നതിലും മൻമോഹൻ നിയമം തടസ്സം നില്ക്കുന്നു. പ്രതിരോധം, രാജ്യരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിലുള്ള തടസ്സം നീക്കാൻ ശ്രമിച്ചത് തെറ്റാവുമോ?
2. ഗ്രാമീണ ഭാരതത്തിന്റെ വികസനം നടക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കണം. അതിനാവശ്യമായ പദ്ധതികള്‍ വരണമെങ്കിൽ ഭൂമി വേണ്ടേ? റോഡ്, റെയിൽവേ പാളങ്ങൾ, പാലം, വ്യവസായ സ്ഥാപനങ്ങൾ, വൈദ്യുതി ലൈന്‍ വലിക്കല് എന്നിവക്കെല്ലാം സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലെ നിയമം. ഗ്രാമീണ റോഡുകൾക്കു പോലും സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതി. ആ പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമിച്ചത്. അത് ഗ്രാമീണ മേഖലയുടെ കുതിച്ചുചാട്ടത്തിനു സഹായിക്കും.
3. വീടില്ലാത്ത എല്ലാവര്ക്കും വീടുവച്ച് കൊടുക്കുമെന്ന മോദിയുടെ പ്രഖ്യാപനം ഓർക്കുക. ഗ്രാമീണ മേഖലയിലും നഗരങ്ങളിലും വീട് നിർമ്മിക്കാൻ സ്ഥലം വേണ്ടേ? അതിനു സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തവിധമാണ് മൻമോഹന്റെ നിയമഭേദഗതി. അത് മാറണ്ടേ എന്നാണു മോദി ചിന്തിച്ചത്.
4. ദേശീയ വ്യാവസായിക ഇടനാഴി എന്നൊരു സർക്കാർ പദ്ധതിയുണ്ട്. ഇപ്പോൾത്തന്നെ അത് ദൽഹി-മുംബൈ ദേശീയ പാതയുടെ ഭാഗമായി നിലവിലുണ്ട്. ഗ്രാമങ്ങളെ വ്യവസായവൽക്കരിക്കലാണ് അതിന്റെ ഉദ്ദേശ്യം. അതിനായി ഭൂമി ഏറ്റെടുക്കുന്നതിനും തടസമായാലോ ?. അതും മോദി സര്‍ക്കാര്‍ കണക്കിലെടുത്തു.
5. സ്വകാര്യ ആവശ്യങ്ങൾക്കല്ല ഈ ഭൂമി ഏറ്റെടുക്കൽ എന്നു വ്യക്തം. എന്നാൽ സർക്കാരും സ്വകാര്യമേഖലയും ചേർന്നുള്ള പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാന്‍ സർക്കാർ ഉദ്ദേശിക്കുന്നു. അപ്പോഴും ഭൂമി സർക്കാരിന്റെ അധീനതയിൽ നിലനിർത്തുന്ന പദ്ധതികൾക്ക് മാത്രമേ പുതിയ നിയമം ബാധകമാവൂ.
6.മറ്റൊന്ന് ചില
പദ്ധതികൾക്കായി ഏറ്റെടുക്കുന്ന ഭൂമി
അതേ ആവശ്യത്തിനായി അഞ്ചു
വര്‍ഷമായും ഉപയോഗിച്ചില്ലെങ്കിൽ അത്
തിരികെ നൽകണം
എന്നതാണ് മന്മോഹന്റെ നിയമഭേദഗതി. എന്നാൽ ചില
പദ്ധതികള്‍ അഞ്ചു വര്‍ഷം
കൊണ്ട് തീര്‍ന്നില്ല എന്നായാലോ? ചില
പദ്ധതികര്ക്ക് ആ പ്രശ്നം വരാം. ഉദാഹരണത്തിന് തുറമുഖ
നിര്‍മാണം, റോഡ്
പദ്ധതികള്‍, റെയിൽവേ ലൈനുകള്‍, ആർമിയുടെ കണ്ടോന്മേന്റ്നിർമ്മാണം, ആണവ പദ്ധതികള്‍, ടൗണ്‍
ഷിപ്പുകള്‍, അണക്കെട്ടുകള്‍
തുടങ്ങിയവ അഞ്ചു വർഷം
കൊണ്ട് തീരണമെന്നില്ല. അതുകൊണ്ട് അത്തരം
പദ്ധതികള്‍ തീർന്നില്ലെങ്കിൽ സ്ഥലം
തരികെ കൊടുക്കണം എന്ന
വ്യവസ്ഥ പ്രായോഗികമല്ല
എന്ന് മോദി സർക്കാർ കണ്ടെത്തി.
മേൽസൂചിപ്പിച്ച എല്ലാ പദ്ധതികളും ഗ്രാമീണ മേഖലയുടെ പ്രയോജനത്തിനു വേണ്ടിയാണ്. രാജ്യത്തിന് വേണ്ടിയാണ്. ഇതു കോണ്‍ഗ്രെസ്സ്കാർക്കും
അറിയാവുന്നതാണ്, പക്ഷേ രാഷ്ട്രീയമായി ചിന്തിക്കുപോൾ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു
പോകാൻ അവർ ഇഷ്ട്ടപെടുന്നില്ല അതു തന്നെ അവരുടെ എതിർപ്പിന്റെ കാരണവും
ഏറെ ശ്രദ്ധേയമായ കാര്യം ഏറ്റെടുക്കുന്ന സ്ഥലത്തിനു കമ്പോളവില അല്ലെങ്കിൽ ഏറ്റവും മെച്ചപ്പെട്ട വില, ലഭ്യമാക്കാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നതാണ്. അതിനൊപ്പം സ്ഥലം നല്കുന്നവരിൽ ഒരാൾക്ക് ആ സ്ഥാപനത്തിൽ ജോലി നല്‍കാനുള്ള വ്യവസ്ഥയും പുനരധിവാസവും പുതിയ നിയമത്തിലുണ്ട്. അതെങ്ങിനെ കർഷകർക്ക് ദ്രോഹമാകും? മോദിയുടെ നിലപാടുകളും സർക്കാരിന്റെ നയവും കർഷക
ദ്രോഹമാണെന്നു
വിലപിക്കുകയും
മോദിനയങ്ങള്ക്കെതിരേ കർഷകരെ ഇളക്കി
ആളെക്കൂട്ടാന്‍
വെയിലുകൊള്ളുകയും
ചെയ്യുന്നവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അവരുടെ
കുബുദ്ധിയും മോദി സർക്കാരിന്റെ കർഷക ക്ഷേമത്തിന്റെ സുബുദ്ധിയും തിരിച്ചറിയാന്‍ രാജ്യത്തെ കർഷകർ പഠിച്ചുകഴിഞ്ഞു.
കർഷക ക്ഷേമത്തിനായുള്ള പദ്ധതികൾ
പ്രകൃതി ദുരന്തത്തിൽ കാർഷിക നാശം ഉണ്ടാകുന്നവർക്ക് പ്രധാനമന്ത്രിയുടെ കർഷകാശ്വാസ നിധിയിൽനിന്നു കിട്ടുന്ന സഹായം നിലവിലുള്ളതിന്റെ ഇരട്ടിയാക്കി. പക്ഷേ, ഭൂനിയമ ബില്ലിനെതിരെ ഇല്ലാത്ത വാർത്തകളും പടയ്ക്കുന്ന പല മാധ്യമങ്ങള്‍ക്കും അതു വാർത്തയായില്ല.
*ഇതുപ്രകാരം പ്രകൃതി ദുരന്തത്തെ തുടർന്ന് കറവപ്പശുവിനെ നഷ്ടമാകുന്ന കർഷകന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 30,000 രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ ഇത് 16,500 രൂപയായിരുന്നു.
*കൃഷിയിടങ്ങൾ പൂര്‍വസ്ഥിതിയിലാക്കാൻ ഹെക്ടറിന് നല്‍കിയിരുന്ന 8100 രൂപ 12,200 ആക്കി.
*മണ്ണിടിച്ചിൽ മൂലമോ മറ്റോ കൃഷിയിടം നശിച്ചാൽ ഹെക്ടറിന് കാൽലക്ഷം രൂപ നല്‍കിയിരുന്നത് 37,000 രൂപയാക്കി.
*കറവപ്പശു, എരുമ എന്നിവയുടെ നഷ്ടത്തിന് 30,000 രൂപയും ആടിന്റെ നഷ്ടം നികത്താൻ 3,000 രൂപയും കിട്ടും. നിലവിൽ ഇത് 1,650 ആണ്.
*ഭാരം ചുമക്കുന്ന മൃഗങ്ങളുടെ നഷ്ടപരിഹാരത്തുക 15,000 രൂപയിൽ നിന്ന് കാൽലക്ഷമാക്കി.
*കിടാരികളുടെ നഷ്ടത്തിന് പരിഹാരത്തുക 10000-ൽനിന്ന് 16,000 ആക്കി.
യു പിയിൽ കർഷക പ്രേമികളെന്നു പറയുന്നവരുടെ സർക്കാര്‍ 64 രൂപയും 100 രൂപയും ചെക്കായി നൽകി കർഷകരെ കളിയാക്കുമ്പോഴാണിതെന്ന് ഓർക്കണം.
യു പിയിൽ കർഷക പ്രേമികളെന്നു പറയുന്നവരുടെ സർക്കാര്‍ 64 രൂപയും 100 രൂപയും ചെക്കായി നൽകി കർഷകരെ കളിയാക്കുമ്പോഴാണിതെന്ന് ഓർക്കണം.
*കാർഷിക വിളകൾക്കും തോട്ടവിളകൾക്കും ഹോർട്ടികൾച്ചർ വിളകൾക്കും സബ്സിഡി തുക ഹെക്ടറിന് 4500 രൂപയായിരുന്നത് 6800 ആക്കി.
*ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലെ നഷ്ട വിളകൾക്ക് സബ്സിഡി തുക 9000 രൂപയിൽനിന്ന് 13500 ആക്കി. നാശം വരാത്ത വിളകള്‍ക്കുള്ള സബ്സിഡി തുക ഹെക്ടറിന് 12000 ആയിരുന്നത് 18,000 രൂപയാക്കി.
*സെറി കള്‍ച്ചർ കർഷകർക്ക് നഷ്ടമുണ്ടായാൽ സബ്സിഡി തുക നിലവിലുള്ള 3200-ൽനിന്ന് 4000 രൂപയും 4800 രൂപ കിട്ടിയിരുന്നവർക്ക് 6000 രൂപയും കിട്ടും.
ഇത്രയൊക്കെയായിട്ടും മോദി സർക്കാർ കർഷകരെ ദ്രോഹിക്കുന്നവരാണെന്നു പറഞ്ഞ് റാലി നടത്താന്‍ കോണ്‍ഗ്രസിനേ ധൈര്യം വരൂ.
വികസിത ഇന്ത്യ എന്ന സ്വപ്നം സഫലമാകണമെങ്കിൽ, രാജ്യത്ത്
അതിനു ആവശ്യമായ ആന്തരിക ഘടന, യോജിച്ചരീതിയിൽ അനുകൂലമായ അന്തരീക്ഷം, എന്നിവ
പ്രാപ്യമാക്കി കൊടുക്കേണ്ടിയിരിക്കുന്നു. 'Make in India ' നാട്ടിൽ യുവതലമുറക്ക് തൊഴിലവസരങ്ങൾ
നേടിക്കൊടുക്കുകയും തദ്വാര ഗ്രമാന്തരങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ടവർക്കും കർഷകർക്കും ദളിതർക്കും ആദിവാസികൾക്കും ഒരുപോലെ സാമ്പത്തിക സുരക്ഷിതത്വവും അവശ്യമായ വികസനവും പ്രദാനം ചെയ്യുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തുകയും
ചെയ്തേ മതിയാവൂ

No comments:
Post a Comment