ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു പുത്തന്‍ അധ്യായം എഴുതി ചേര്ത്ത, ആ മഹത് വ്യെക്തിത്വതിന്റെ ബലിദാനത്തിനു 158 വയസ്സ്....
ഏപ്രില്‍ 8 മംഗള്പാണ്ഡേ വീര ബലിദാന ദിനം... (1857 ഏപ്രില്‍ 8)
ഓര്ക്കുക..... നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഈ ശുദ്ധ വായുവില്‍ അത്തരം ധീരന്മാരുടെ പ്രാണ സമര്പ്പണത്തിന്റെ ചൂരും ചൂടും ഉണ്ട്. അറിയുക..... നാം കാണുന്ന ഓരോ സൂര്യോദയത്തിലും ആ ത്യാഗികള്‍ ഒഴുക്കിയ ചോരയുടെ ചുമപ്പു അലിഞ്ഞു ചേര്ന്നിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്വ എന്ന ഗ്രാമത്തിൽ 1827 ജൂലൈ 19-ന്, ഒരു ഭുമിഹർ ബ്രാഹ്മണ കുടുംബത്തിലായിരുന്നു മംഗൽ പാണ്ഡേയുടെ ജനനം.
1849-ൽ തന്റെ 22-ആം വയസ്സിൽ മംഗൽ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. 34-ആം ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ അഞ്ചാം കമ്പനിയിലാണ് ശിപായി ആയി മംഗൽ പാണ്ഡേ ഉദ്യോഗത്തിൽ പ്രവേശിച്ചത്. ഒരു സാധാരണ ശിപായി ആയിരുന്ന മംഗൽ പാണ്ഡേ, പിൽകാലത്ത് ശിപായി ലഹള എന്നറിയപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യം മുഴുവൻ അറിയുന്ന ഒരു വ്യക്തിയായത്.
1857-ൽ നടന്ന് ഈ ലഹള ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമായി കണക്കാക്കപ്പെടുന്നു. ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗൽ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ഈ സമരത്തിന്റെ മൂലകാരണം.
1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.
ബംഗാൾ സൈന്യത്തിൽ പുതിയതായി എത്തിയ എൻഫീൽഡ്-പി-53 തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളെക്കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങളായിരുന്നു മംഗൽ പാണ്ഡേയുടെ പെരുമാറ്റത്തിനു കാരണമാത്. തോക്കുകളിൽ ഉപയോഗിക്കുന്നതിനു മുമ്പായി തിരകൾ പൊതിഞ്ഞിരിക്കുന്ന കടലാസുകൊണ്ടുള്ള ആവരണം പട്ടാളക്കാർ കടിച്ചു തുറക്കേണ്ടിയിരുന്നു. ഈ കടലാസ് ആവരണത്തിൽ പന്നിയുടേയും, പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ച തായിരുന്നു പട്ടാളക്കാർക്കിടയിൽ പെട്ടെന്നു കലാപം പടർന്നത് . ഹിന്ദു മതത്തിൽ പശു ഒരു വിശുദ്ധ മൃഗമായി കണക്കാക്കിയിരുന്നു, മുസ്ലിം സമുദായത്തിൽ പന്നി ഒരു വർജ്ജിക്കപ്പെട്ട മൃഗവുമായിരുന്നു. തങ്ങളുടെ മതവികാരങ്ങളെ ഹനിക്കാനുള്ള ബ്രിട്ടീഷുകാരുടെ മനപൂർവ്വമുള്ള ഒരു ശ്രമമായി ഹിന്ദു, മുസ്ലിം സമുദായക്കാർ കരുതി. ഹിന്ദുക്കളേയും, മുസ്ലിങ്ങളേയും തങ്ങളുടെ മതത്തെ ധിക്കരിക്കുക വഴി, ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള ശ്രമമായി ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടു. അതുപോലെ, പട്ടാളക്കാർക്കു ഭക്ഷണത്തിനായി നൽകിയ ഗോതമ്പു പൊടിയിൽ പശുവിന്റെ എല്ലു പൊടിച്ചു ചേർത്തിരുന്നുവെന്ന വാർത്തയും പ്രചരിക്കപ്പെട്ടു .
56ആം ബംഗാൾ ഇൻഫൻട്രിയിലെ ക്യാപ്ടനായിരുന്ന വില്ല്യം ഹാലിഡേയുടെ ഭാര്യ, ഉറുദുവിൽ അച്ചടിച്ച ബൈബിൾ ശിപായിമാർക്കിടയിൽ വിതരണം ചെയ്തിരുന്നു. ഇത്തരം നടപടികൾ, ബ്രിട്ടീഷുകാരെക്കുറിച്ചുള്ള ശിപായിമാരുടെ സംശയം കൂടുതൽ വർദ്ധിപ്പിച്ചു.
1857 മാർച്ച് 29ന് കൽക്കട്ടക്കടുത്തുള്ള ബാരഖ്പൂർ എന്ന സൈനീകതാവളത്തിൽ മംഗൽ പാണ്ഡേ തന്റെ മേധാവിയും, 34 ആം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്ടനന്റ്, ബോഗിനെതിരേ വെടിയുതിർത്തു. എന്നാൽ മംഗൽ പാണ്ഡേക്ക് ലക്ഷ്യം കണ്ടെത്താനായില്ല. തിരികെ വെടിവെച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാൽ ബോഗിന്റ കുതിരക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗൽ തന്റെ വാളുകൊണ്ട് പരുക്കേൽപ്പിക്കാൻ ശ്രമിച്ചു. ഈ സമയം അടുത്തുണ്ടായിരുന്നു മറ്റൊരു സൈനീകനായിരുന്ന ഷെയ്ക് പാൾത്തു മംഗൽ പാണ്ഡേയെ തടയുകയുണ്ടായി. ഈ വിവരം അറിഞ്ഞ് പരേഡ് മൈതാനത്തെത്തിയ സെർജന്റ് മേജർ ജോയ്സി ഹെർസെ ഇന്ത്യാക്കാരനായ ഇഷാരി പാണ്ഡേയോട് മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഇഷാരി തന്റെ മേലധികാരിയുടെ ഉത്തരവിനെ നിരസിച്ചു. മറ്റു ശിപായിമാർ മംഗൽ പാണ്ഡേയെ വിട്ടയക്കാൻ ഷെയ്ക്ക് പാൾത്തുവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. ഉടൻ തന്നെ അവർ അയാൾക്കു നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. ജോയ്സിയുടെ ഉത്തരവിനെ ആരും തന്നെ അനുസരിക്കാൻ തയ്യാറായില്ല, തന്റെ ആജ്ഞയെ അനുസരിക്കാത്തവരെ വെടിവെക്കുമെന്ന് അയാൾ ആക്രോശിക്കാൻ തുടങ്ങി. ഈ സമയത്ത് തന്റെ തോക്കിൽ നിന്ന് മംഗൽ സ്വയം വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിസ്സാരമായ പരുക്കേറ്റ മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്യുകയും ഏപ്രിൽ 8 നു തൂക്കി കൊല്ലുകയും ചെയ്തു.
"മാരോ ഫിരംഗി കോ" എന്ന് ഗര്ജിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച മംഗല് പാണ്ടെയുടെ ബലിദാനം ഭാരതത്തിന്റെ സ്വാതന്ത്ര്യ .സമര ചരിത്രത്തിൽ ഇന്നും തുടിക്കുന്ന ഒരു ആദ്ധ്യാ യമായി നിലനിൽക്കുന്നു.
മംഗള്പാണ്ഡേ യാണ് ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും കണക്കാക്കുന്നത്.
മംഗള്‍ പാണ്ഡേയെ ആദരിക്കാന്‍ ഭരതസര്‍ക്കാര്‍ തപാല്‍സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്



No comments:
Post a Comment