"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Friday, 24 April 2015

ഏപ്രിൽ 25 - മാരാർജി സ്മൃതി ദിനം



കേരള രാഷ്ട്രീയത്തില്കരുത്തിന്റെയും കനിവിന്റെയും പര്യായമായിരുന്ന കെ.ജി.മാരാര്ജിയുടെ 20- ചരമവാര്ഷികദിനമാണ് ഏപ്രിൽ 25.

ഒരു പഞ്ചായത്ത് അംഗം പോലും ആവാതിരുന്നിട്ടും മണ്മറഞ്ഞിട്ടും ജനസേവനം ഒന്നു കൊണ്ട് മാത്രം ഇന്നും ജനഹൃദയങ്ങളിൽ ഉജ്ജ്വല ശോഭയോടെ പ്രകാശിക്കുന്ന കെടാ വിളക്കിനു പ്രണാമം ....

ആദര്ശരാഷ്ട്രീയത്തിന്റെ ആള്രൂപമായിരുന്നു കെ.ജി.മാരാര്‍. സാധാരണക്കാര്ക്കിടയില്സാധാരണക്കാരനായി ജീവിക്കുകയും അസാധാരണ വ്യക്തിപ്രഭാവം നേടുകയും ചെയ്യാന്അദ്ദേഹത്തിന്സാധിച്ചു. വ്യക്തിപരമാ  നേട്ടങ്ങൾക്കു  വേണ്ടി നടന്നു വന്ന വീഥികള്വ്യതിചലിക്കാന്അദ്ദേഹം തയ്യാറായിരുന്നില്ല.


ഒരു പഞ്ചായത്തു മെംബര്പോലുമാകാത്ത രാഷ്ട്രീയനേതാവിന്റെ ചരമവാര്ഷികം കുടുംബക്കാരില്മാത്രമേ ഒതുങ്ങുകയുള്ളൂ. എന്നാല്20 വര്ഷം പിന്നിടുമ്പോഴും കെ.ജി.മാരാര്എന്ന രാഷ്ട്രീയക്കാരന്റെ ഓര്മയ്ക്ക്തിളക്കമേറുകയാണ്‌. ആദര്ശവും അര്പ്പണബോധവും സര്വോപരി മനുഷ്യപ്പറ്റും പ്രകടിപ്പിക്കാനും പ്രവര്ത്തിക്കാനും രാഷ്ട്രീയത്തെ ഉപാധിയാക്കിയതു കൊണ്ടാണതെന്ന്നിസ്സംശയം പറയാം ഒരു എംഎല്എക്കോ മന്ത്രിക്കോ ജനഹൃദയങ്ങളില്ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന്ജനലക്ഷങ്ങളില്ലഭിച്ചു.


പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അംശങ്ങള്രാഷ്ട്രീയത്തില്നിന്നും അകന്നകന്നു പോകുന്ന കാലഘട്ടമാണിത്‌. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല സ്വന്തം കക്ഷിക്കാരെ തന്നെ വേട്ടയാടാന്അവസരം നോക്കി നില്ക്കുന്ന രാഷ്ട്രീയ നേതാക്കള്ക്ക്പഞ്ഞമില്ലാത്ത ഇക്കാലത്ത്മാരാര്ജിയുടെ സ്മരണപോലും പൊതുസമൂഹത്തിന്ആശ്വാസം നല്കുന്നതാണ്‌.


നാരായണ മാരാർ, നയൻ മാരസ്യാർ എന്നിവരുടെ നാലുമക്കളിൽ മൂന്നാമനായി  1934 സെപ്റ്റംബർ 17    നായിരുന്നു കേരളം കണ്ട ആദർശ ത്തിന്റെയും  കനിവിന്റെയും  പ്രതിപുരുഷനായ  ഗോവിന്ദനെന്ന കെ.ജി.മാരാര്പിറന്നത്. വളരെ ദരിദ്രമായ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച്പഠിച്ചവര്നന്നെ ചുരുങ്ങും. വിദ്യാഭ്യാസ കാലഘട്ടത്തില്തന്നെ രാഷ്ട്രീയ സ്വയം സേവക സംഘം മാരാര്ജിയുടെ മനസ്സില്ജീവിതാദര്ശത്തിന്റെ നെയ്ത്തിരി കൊളുത്തി, അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസം വരെ കാത്തുസൂക്ഷിച്ചു. മരണം വരെ  അതൊരിക്കലും മങ്ങിയുമില്ല.. തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന്യുവാക്കള്ക്ക്വഴിതെളിക്കാന്ഉപയോഗിച്ചു


മാരാര്ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത്ആര്എസ്എസ്പ്രചാരകനായിട്ടാണ്‌. 1956-ല്പയ്യന്നൂരില്ശാഖാ പ്രവര്ത്തനങ്ങള്ക്ക്അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം. പറശ്ശിനിക്കടവ്ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച്ഇറങ്ങിയത്വലിയൊരു സാഹസം തന്നെയായിരുന്നു


1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തിരാവസ്ഥക്കാലത്ത് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980- ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്

ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്ജി സാധാരണപ്രവര്ത്തകരുമായി മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുമായും ഹൃദയംഗമമായ ബന്ധം പുലര്ത്തി. അദ്ദേഹം ഒരു വീട്ടില്ചെന്നാല്അതിഥിയായിട്ടല്ല കുടുംബാംഗമായിത്തന്നെയാണ്വീട്ടുകാര്കരുതിവന്നത്‌. രാഷ്ട്രീയ സ്വയംസേവക സംഘത്തില്നിന്ന്ലഭിച്ച സംസ്കാരസമ്പന്നമായ പെരുമാറ്റമാണ്അതിനു സഹായിച്ചത്‌.


മാര്ക്സിസ്റ്റ്ഈറ്റില്ലങ്ങളും ശക്തിദുര്ഗങ്ങളുമായി അറിയപ്പെട്ടിരുന്നതും മറ്റു രാഷ്ട്രീയ കക്ഷികള്കടന്നുചെല്ലാന്ഭയന്നിരുന്നതുമായ എത്രയെത്ര ഗ്രാമങ്ങളിലാണ്വശ്യമായ പുഞ്ചിരിയും വചോവിലാസവുമായി കടന്നുചെന്ന്അവിടത്തെ ജനങ്ങളെ ആകര്ഷിച്ചതെന്നു പറയാന്പ്രയാസമാണ്‌.


ഇദ്ദേഹം പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. അവസാനമായി ഇദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 1991-ലായിരുന്നു. തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ 1000 വോട്ടിന്റെ നേരിയ വ്യത്യാസത്തിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്


സ്വര്ഥലേശം പുരളാത്തതായിരുന്നു   വ്യക്തിത്വം. സ്വന്തമായി ഒരു തുണ്ടുഭൂമി സമ്പാദിക്കാനോ ബാങ്ക്ബാലന്സുണ്ടാക്കാനോ അദ്ദേഹം ചിന്തിച്ചിട്ടേയില്ല.
മാരാര്‍ജിയുടെ ആയുസ്സ് അല്പം കൂടി നീട്ടിക്കിട്ടിയിരുന്നെങ്കില്‍ ഇന്നത്തെ കേരളമാകുമായിരുന്നില്ല ഈ പരശുരാമക്ഷേത്രം. ആദര്‍ശവും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും മുറുകെ പിടിച്ച്  ബിജെപിയുടെ അമരത്തിരുന്നത് ഒന്നരപതിറ്റാണ്ട് മാത്രം. എന്നാല്‍ കെ.ജി.മാരാര്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോള്‍ ഒരു നൂറ്റാണ്ടിന്റെ സേവനം നടത്തിയ പ്രതീതി. നേരിട്ട് കണ്ടവര്‍ക്കും സ്‌നേഹവും സൗഹാര്‍ദ്ദവും അനുഭവിച്ചവര്‍ക്കും ഒരുവഴികാട്ടിയായിരുന്നു ആ മനുഷ്യസ്‌നേഹി. രാഷ്ട്രീയ സ്വയംസേവക സംഘത്തിലും, ഭാരതീയ ജനസംഘത്തിലും ബിജെപിയിലുമായി മൂന്നരപതിറ്റാണ്ടോളം പൊതുരംഗത്ത് മാരാര്‍ജി വ്യക്തിമുദ്രചാര്‍ത്തി
ചുമരെഴുതിയും കൊടിനാട്ടിയും മുദ്രാവാക്യം വിളിച്ചും വളര്ന്ന നേതാവാണ്മാരാര്ജി. കൈനനയാതെ മീന്പിടിക്കാന്നോക്കുന്ന രാഷ്ട്രീയക്കാര്മേഞ്ഞുനടക്കുന്ന വര്ത്തമാനകാലത്ത്കെ.ജി.മാരാര്ജിയെപ്പോലുള്ളവരെ സ്മരിക്കുന്നതുപോലും പുണ്യമാണ്‌.


അദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവര്ത്തകനും ബിജെപി കാസര്ഗോഡ്ജില്ലാ സെക്രട്ടറിയുമായിരുന്ന തൃക്കരിപ്പൂരിലെ കെ.വി.ലക്ഷ്മണന്ജിസാക്ഷ്യപ്പെടുത്തുന്നതു നോക്കാം….. “ജനസംഘം സംസ്ഥാന സംഘടനാ കാര്യദര്ശിയായി പരമേശ്വര്ജി പ്രവര്ത്തിക്കുന്ന കാലഘട്ടം. കണ്ണൂര്ടൗണില്അദ്ദേഹത്തിന്റെ പര്യടനത്തോടനുബന്ധിച്ച്കണ്വെന്ഷനും പൊതുയോഗവും നടക്കുന്നു. പ്രധാന പ്രവര്ത്തകര്തലേന്നാള്തന്നെ എത്തിച്ചേരണം എന്ന നിര്ദ്ദേശമനുസരിച്ച്ഞങ്ങള്തൃക്കരിപ്പൂരിലെയും കാഞ്ഞങ്ങാട്ടെയും ചില പ്രവര്ത്തകര്രാത്രി ഒമ്പതുമണിക്ക്കണ്ണൂര്കാര്യാലയത്തില്എത്തി. ഓഫീസില്ആരുമില്ല. മേശപ്പുറത്തെ കുറിമാന പുസ്തകത്തില്നിര്ദ്ദേശം. ഭക്ഷണം കഴിഞ്ഞ്‌?ഓഫീസില്വിശ്രമിക്കാം.?സുഖനിദ്രയിലായിരുന്ന ഞങ്ങളെ രാത്രി രണ്ടുമണി കഴിഞ്ഞപ്പോള്ചിലര്വിളിച്ചുണര്ത്തി. എഴുന്നേറ്റു നോക്കിയപ്പോള്കൈയില്ഇരുമ്പുപാരയും പശപ്പാട്ടയും തൂക്കി വിയര്ത്തു കുളിച്ചു നില്ക്കുന്ന കെ.ജി.യെയാണ്കണ്ടത്‌. പി.വി.കൃഷ്ണന്നായര്‍, ശിവജി എന്നീ പ്രവര്ത്തകരുമുണ്ട്കൂടെ. പിറ്റേന്നത്തെ പൊതുയോഗത്തിന്കൊടികുത്താന്പോയതായിരുന്നു. മറ്റാരുമുണ്ടായിരുന്നില്ലേ എന്നന്വേഷിച്ചപ്പോള്പെട്ടെന്നു പ്രതികരണമുണ്ടായി. ആടുകയും അണിയറ കാക്കുകയും ചെയ്യേണ്ട സമയമാണിപ്പോള്‍. കുറേ കഴിഞ്ഞാല് അവസ്ഥ മാറും, മാറ്റണം. ഛോട്ടാ നേതാക്കന്മാര്വരെ കാറിലിരുന്ന്അനുയായികളോടാജ്ഞാപിക്കുന്ന അഭിനവ രാഷ്ട്രീയ യജമാനത്തിന്നേരെ ആത്മാര്ഥതയും സംഘടനാ ഭക്തിയും മാത്രം കൈമുതലാക്കിയ ആദര്ശനേതാവിനെയാണ്അവിടെ കണ്ടത്‌. അണിയറ കാക്കാതെ തന്നെ ആട്ടം ഉറപ്പായപ്പോള്ആട്ടക്കാരന്നമുക്ക്നഷ്ടപ്പെട്ടുപോയി . . .” 

(രാഷ്ട്രീയത്തിലെ സ്നേഹസാഗരം-247) 




 കെ.കുഞ്ഞിക്കണ്ണന്

കടപ്പാട്‌ : ജന്മഭൂമി


No comments:

Post a Comment