"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Thursday, 25 June 2015

അടിയന്തിരാവസ്ഥ വിരുദ്ധ സമരം - അത് സ്വാതന്ത്യ സമരമായിരുന്നു




രാജ്യത്താകെ ഇരുള്പടര്ത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ജൂണ്‍ 26 ന് നാല്പത് വയസ്സ്. ജനാധിപത്യാവകാശ ധ്വംസനങ്ങള്ക്കെതിരെ നടന്ന ഐതിഹാസികമായ ചെറുത്തുനില്പ്പിനെക്കുറിച്ച്, ആവേശം തെല്ലും ചോരാതെ രാജ്യതാല്പര്യത്തിന് വേണ്ടി സ്വജീവന്പോലും ത്യജിക്കാന്തയ്യാറായവരെക്കുറിച്ച്.......

 ബ്രിട്ടീഷ്രാജിന് ശേഷം ഭാരതം കണ്ട ഏറ്റവും കടുത്ത ജനാധിപത്യധ്വംസനം ഏതെന്നു ചോദിച്ചാല്ഭാരത ചരിത്രം കൃത്യമായി മനസ്സിലാക്കുന്നവര്ക്ക് ഒരു നിമിഷം പോലും വേണ്ടി വരില്ല ഉത്തരം നല്കാന്‍. 1975 ജൂണ്മുതല്‍ 1977 മാര്ച്ച് വരെയുള്ള ആഭ്യന്തര അടിയന്തരാവസ്ഥ! പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യ വാഴ്ച. ഭാരതത്തില്ഇരുള്മൂടിയ കാലഘട്ടം. പൗരാവകാശം വെറും ഏട്ടിലെ പശു. പൗരസ്വാതന്ത്ര്യം വട്ടപ്പൂജ്യം. ആവിഷ്കാര സ്വാതന്ത്ര്യം സങ്കല്പം മാത്രം. മാധ്യമ സ്വാതന്ത്ര്യം ജയിലിലേക്കുള്ള അതിവേഗപ്പാത. പ്രതിപക്ഷം എന്നാല്ജയിലില്കിടക്കാന്വിധിക്കപ്പെട്ട ഒരു വര്ഗം. ഭരണകക്ഷി എന്നാല്‍ ‘അമ്മക്കും മക്കള്ക്കുംഅവരുടെ കുടുംബവാഴ്ചക്കും ഓശാന പാടുന്ന ഒരു വിദൂഷക സംഘംഎന്നാല് മനോവൈകല്യങ്ങള്ക്കെല്ലാം ഇന്ദിരാഗാന്ധി ചില മുരട്ടു ന്യായീകരണങ്ങള്നിരത്തിയിരുന്നു. ജനങ്ങള്ക്കും ഉദ്യോഗസ്ഥര്ക്കും സര്ക്കാര്സംവിധാനങ്ങള്ക്കും അച്ചടക്കമില്ലായിരുന്നു പോലും.

കേരളത്തില്സംഭവിച്ചത്

കേരളത്തില്എന്തുണ്ടായി? സംഘത്തിന്റെ കേരള പ്രാന്തകാര്യാലയമായ മാധവനിവാസിന്റെ സ്വന്തം കെട്ടിടം എളമക്കരയില്പണിതീര്ന്ന്, ഗൃഹപ്രവേശം 1975 ജൂണ്‍ 26നായിരുന്നു. കേരളത്തിലെ മുതിര്ന്ന പ്രവര്ത്തകരെല്ലാം ഹാജരാണെങ്കിലും ക്ഷേത്രീയ പ്രചാരക് സ്വര്ഗീയ യാദവറാവു ജോഷിയുടെ നേതൃത്വത്തിലുള്ള ചടങ്ങിന്റെ ശോഭ, ഭാരതത്തിലെ ഇരുള്നിറയുന്ന പുതിയ അന്തരീക്ഷം, അല്പമെങ്കിലും കുറച്ചിരുന്നു എന്ന് തന്നെയാണ്ആഘോഷ കമ്മിറ്റിയിലെ ഒരംഗം (സംഘ ഭാഷയില്പ്രബന്ധകന്‍) ആയി അന്നവിടെ പ്രവര്ത്തിച്ചിരുന്ന ലേഖകന്റെ ഓര്മ്മ. പ്രഭാത ദിനപത്രങ്ങളിലെ വാര്ത്തകള്ക്ക് പുറമേ എന്തെങ്കിലും വിവരം കിട്ടിയിരുന്നത് യോഗങ്ങളുടെ ഇടവേളകളില്പി. നാരായണന്ജിയുടെ പോക്കറ്റ് റേഡിയോയില്നിന്ന് മാത്രം. അറസ്റ്റ് ചെയ്യപ്പെട്ടവരുടെയെല്ലാം എണ്ണം ബിബിസി കൃത്യമായി അറിയിച്ചു. ആകാശവാണി പതിവുപോലെ ഇന്ദിരാ വാണിയായി. പ്രവര്ത്തനവര്ഷാരംഭത്തില്പതിവുപോലെ നടക്കുന്ന പ്രചാരക യോഗവും ജൂണ്‍ 25 മുതല്പുതിയ മന്ദിരത്തില്നടക്കുന്നു, പക്ഷെ, ഇന്ദിരയുടെ ദുഷ്ടലാക്കിനെക്കുറിച്ച് ധാരണ കിട്ടിയ യാദവ റാവുജി, ഭാസ്ക്കര്റാവുജി എന്നിവര്ഗഹനമായ ചിന്തകള്ക്ക്ശേഷം രണ്ടാം ദിവസം ക്യാമ്പ് പിരിച്ചുവിട്ടു. പ്രചാരകന്മാരോടെല്ലാം സ്വന്തം കര്മ്മ ക്ഷേത്രങ്ങളില്ചെന്ന് ഒളിവില്‍ (അണ്ടര്ഗ്രൗണ്ട് അഥവാ യുജി) പ്രവര്ത്തിക്കാനായിരുന്നു നിര്ദ്ദേശം.

രണ്ടു ദിവസത്തിനകം കാര്യാലയ റെയ്ഡുകള്‍. പുതിയ മാധവ നിവാസില്നടന്ന റെയ്ഡില്കാര്യാലയ പ്രമുഖ് എം. മോഹനകുക്കിലിയ (ഈയിടെ അന്തരിച്ചു), കൊച്ചി മഹാനഗര്പ്രചാരക് സി.കെ. ശ്രീനിവാസന്‍, എബിവിപി സംസ്ഥാന സംഘടന കാര്യദര്ശി കെ.ജി. വേണുഗോപാല്എന്നിവര്അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാവരും ഡിഐആര്പ്രകാരം രണ്ടു മൂന്നു മാസം ജയിലില്‍; കള്ളക്കേസ് തന്നെ. കൊച്ചിയിലെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഓഫീസില്നിന്നു അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാന സംഘടന കാര്യദര്ശി വി.പി. ജനാര്ദ്ദനന്‍, മുന്ഗാമിയായ ഇരവി രവി നമ്പൂതിരിപ്പാട്, ഓഫീസ് സെക്രട്ടറി സുഗുണന്എന്നിവര്ക്കും തന്റെ ജോലി സ്ഥലത്ത് നിന്നു അറസ്റ്റ് ചെയ്യപ്പെട്ട എം. ശിവദാസിനും സ്വന്തം അരിക്കടയില്നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട കൊച്ചി മഹാനഗര്കാര്യവാഹ് ഡി. അനന്തപ്രഭുവിന്നും ഒരേ കേസ്കലൂരുകാരനായ ബാബുവിനെ നിര്ബന്ധിച്ച് സംഘത്തില്ചേര്ക്കാന്ശ്രമിച്ചു! ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടില്പോകുമ്പോള്പോലിസ് വിരട്ടലിന് ഇരയായ (അന്നത്തെ കാലത്തെ സ്ഥിരം പോലീസ് നടപടിയായിരുന്നു അത്) ബാബുവിനെ വിലാസം നോക്കി കണ്ടുപിടിച്ചു കൊടുത്തതായിരുന്നു കേസ്.

ലേഖകന്റെ അമ്മാവന്കൂടിയായ ബാബു പോലീസിന്റെ നുണക്കഥ ന്യായാധിപന്റെ മുന്നില്വെച്ച് പറയാനുള്ള ധാര്മികമായ ബുദ്ധിമുട്ട് കോടതിയില്വെച്ച് കരഞ്ഞു കൊണ്ട് രഹസ്യമായി പറഞ്ഞത് ഇന്നും ഓര്ക്കുന്നു. പ്രതിഭാഗം വക്കീലിന്ചുമ്മാവാദിക്കാം. വിധി എങ്ങനെ വേണമെന്ന്കമ്മിറ്റഡ് ജുഡീഷ്യറിക്ക് മുകളില്നിന്ന്വേണ്ട സമയത്ത്’ ‘വേണ്ട പോലെ നിര്ദ്ദേശംകിട്ടിക്കൊണ്ടിരുന്നു. സംസ്ഥാനം മുഴുവന്എല്ലാ ജില്ലകളിലെയും പ്രമുഖ പ്രവര്ത്തകര്അറസ്റ്റിലായപ്പോള്ആദര്ശനിഷ്ഠയുള്ള പുതുരക്തം സ്ഥാനം ഏറ്റെടുത്തു. കേരളത്തിലെ ജനസംഘം ഒഴിച്ചുള്ള പ്രതിപക്ഷ കക്ഷികള്പുതിയ സാഹചര്യത്തില്പകച്ചു പോയെന്നതാണ് സത്യം. ശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎം നേതാക്കളെ ആദ്യദിവസങ്ങളില്അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സംഘടനയുടെ നയം അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടമല്ല എന്നു മനസിലാക്കി സര്ക്കാര്പലരേയും ജയില്മുക്തരാക്കി. ആഗസ്ത് മാസത്തില്പ്രതിപക്ഷനേതാക്കള്അറസ്റ്റ് വരിക്കാന്തീരുമാനിച്ചപ്രകാരം ജനസംഘം നേതാവ് . രാജഗോപാലും മറ്റും അറസ്റ്റ് വരിച്ചപ്പോള്എറണാകുളത്ത് സഖാവ് എകെജിയും സഹപ്രവര്ത്തകരും അറസ്റ്റ് വരിച്ചു എന്നത് സത്യം തന്നെ.

പക്ഷെ, തുടര്പ്രവര്ത്തനത്തിനവരാരും ഉണ്ടായിരുന്നില്ല. കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള യുവാക്കളെയും സമര സന്നദ്ധരായ ചിലരെയും മാത്രം മിസയില്തടവിലാക്കി. അവരില്ഒട്ടുമിക്കവരും ഒരു വര്ഷത്തിനകം സ്വതന്ത്രരുമായി. മുതിര്ന്ന സിപിഎം നേതാവായ .പി. വര്ക്കി പോലും 1976 പകുതിയായപ്പോഴേക്കും സ്വതന്ത്രനായിരുന്നു. അദ്ദേഹവുമായി സ്ഥിരം സമ്പര്ക്കം ചെയ്യേണ്ട ചുമതല കഷ്ടിച്ചു കൗമാരം കടന്നിരുന്ന ലേഖകനായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ നേരിട്ട് പോരാട്ടം നടത്തിയില്ലെങ്കിലും അതിനെ അംഗീകരിക്കാത്ത എല്ലാ കക്ഷികളുടെയും എറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കളെ സമ്പര്ക്കം ചെയ്യേണ്ട ചുമതലയും. സര്ക്കാരിനെതിരെ നേരിട്ട് പോരാടാതെ, രാഷ്ട്രീയ കാര്യങ്ങള്പറയാതെ, സാമ്പത്തിക നയങ്ങള്മാത്രം ചര്ച്ച ചെയ്യുന്ന പുതിയ അടവ് നയം സിപിഎം സ്വീകരിച്ചു. തന്ത്രം ഫലിച്ചു. ഇഎംഎസ്സിനും മറ്റും ടൗണ്ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും പരസ്യമായി പ്രസംഗിക്കാനായി. കാലത്ത് എറണാകുളം ടൗണ്ഹാളില്അടിയന്തരാവസ്ഥയെ രാഷ്ട്രീയമായി ആക്രമിക്കാതെ ഇഎംഎസ് നടത്തിയ പ്രസംഗം കേട്ടതോര്ക്കുന്നു.

1975 ആഗസ്ത് ആയപ്പോഴേക്കും കേരളത്തിലെ അടിയന്തരാവസ്ഥ വിരുദ്ധ സമരം ആര്എസ്എസ്സിനെയും ഭാരതീയ ജനസംഘം ഉള്പെട്ട അനുബന്ധ പ്രസ്ഥാനങ്ങളുടെയും മാത്രം ചുമതലയായി മാറി. ജൂണ്‍ 26,27 തീയതികളില്നടത്തിയ അടിയന്തരാവസ്ഥ വിരുദ്ധ ചുമരെഴുത്തുകളുംഇന്ദിരയുടെ അടിയന്തിരംഎന്ന ലഖുലേഖയും എം.. ജോണ്നയിച്ച കോണ്ഗ്രസ് പരിവര്ത്തനവാദികളുടെ ശ്രദ്ധേയമായ ചെറുത്തുനില്പ്പുകളായിരുന്നു. അതോടെ ജോണും പത്രപ്രവര്ത്തകന്പി. രാജനും ദേവസ്സിക്കുട്ടിയും മറ്റും ജയിലിലായി. ലോക സംഘര് സമിതിയുടെ പേരില്ആര്എസ്എസ് മാസത്തില്രണ്ടു പ്രാവശ്യം പ്രചരിപ്പിച്ചിരുന്നകുരുക്ഷേത്രംഎന്ന അണ്ടര്ഗ്രൗണ്ട് (യു ജി) പത്രത്തിന്റെ എറണാകുളം മേഖല പതിപ്പിന്റെ പ്രിന്റിങ് നടത്താന്വേണ്ട സഹകരണങ്ങള്ദേവസ്സിക്കുട്ടിയും ജോര്ജും ആത്മാര്ത്ഥമായി നിര്വഹിച്ചു. പിടിക്കപ്പെട്ടാല്പ്രസ്സുടമകള്ക്ക് പോലീസ് പീഡനത്തില്മരണം പോലും ഉണ്ടാകാം. തൃശ്ശൂരിലെ പ്രമുഖ സംഘപ്രവര്ത്തകന്.പി. ഭരത്കുമാര്ഇങ്ങനെ മര്ദ്ദനമേറ്റ് നിത്യരോഗിയായിത്തീര്ന്ന ആളാണ്.

ആര്എസ്എസ്സിന്റെ അഖില ഭാരതീയ സംഘടനായന്ത്രം മുഴുവന്അടിയന്തരാവസ്ഥ വിരുദ്ധ പ്രവര്ത്തന സംവിധാനമായി മാറി. കേരളത്തിലും അതുതന്നെ ഉണ്ടായി. അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്തന്നെ പ്രമുഖ സംഘനേതാക്കളായ അഡ്വ.ടി.വി. അനന്തനും രാധാകൃഷ്ണ ഭട്ജിയുമെല്ലാം മിസ തടവുകാരായി. പിന്നീട് പലപ്പോഴായി പി.പി. മുകുന്ദനും വി.പി. ദാസനും വൈക്കം ഗോപകുമാറുമെല്ലാം മിസയിലായി. ഗോപകുമാറിന് നേരിടേണ്ടി വന്ന മര്ദ്ദനം സ്വതന്ത്ര ഭാരതത്തില്കേട്ടുകേള്വിയില്ലാത്തതായിരുന്നു. എങ്കിലും സംഘടനാ യന്ത്രം യാതൊരു കോട്ടവും കൂടാതെ നിലനിന്നു, പ്രവര്ത്തിച്ചു. പി. നാരായണ്ജി, ഇക്കഴിഞ്ഞ ജൂണ്നാലിന് അന്തരിച്ച മോഹന്ജി, കെ.ജി. വേണുഗോപാല്‍, സി.കെ. ശ്രീനിവാസന്‍, എം. ശിവദാസ് എന്നിവര്ഉള്പ്പെടെ നിരവധി പേര്അറസ്റ്റ് ചെയ്യപ്പെടെങ്കിലും ഡിഐആര്പ്രകാരം ശിക്ഷിക്കപ്പെട്ടു പുറത്തിറങ്ങി പിന്നീടും യു ജി പ്രവര്ത്തനങ്ങളില്മുഴുകുകയും ചെയ്തു.

ആദ്യദിനങ്ങളില്ത്തന്നെ പോലീസ് കോഴിക്കാടുള്ളകേസരിവാരിക അടച്ചു സീല്ചെയ്തു. കോഴിക്കോട്ടുനിന്ന് ജന്മഭൂമി സായാഹ്നപത്രമായി തുടങ്ങിയിട്ട് രണ്ടു മാസമേ ആയിരുന്നുള്ളു. അടിയന്തരാവസ്ഥയ്ക്കെതിരേ ശക്തമായ ഭാഷയിലാണ് ജന്മഭൂമി വാര്ത്തയും മുഖപ്രസംഗങ്ങളും എഴുതിയത്. ജന്മഭൂമി പത്രാധിപര്പി.വി.കെ. നെടുങ്ങാടിയെ, വാര്ദ്ധക്യവും രോഗവും പരിഗണിക്കാതെ മാന്യമായ വസ്ത്രം ധരിക്കാന്അനുവദിക്കാതെ, കണ്ണടപോലും എടുക്കാന്അനുവദിക്കാതെ ഓഫീസില്നിന്ന് അസമയത്ത് പോലീസ് കൈയാമംവെച്ച് അറസ്റ്റുചെയ്തുകൊണ്ടുപോവുകയായിരുന്നു. ഭാരതത്തില്ഒരു പത്രത്തിനും പത്രാധിപര്ക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സ്ഥിതിവിശേഷമായിരുന്നു അത്. ജൂണ്‍ 30ന് സര്സംഘചാലക് ബാലസാഹെബ് ദേവറസിനെ അറസ്റ്റ് ചെയ്ത വാര്ത്ത പ്രസിദ്ധീകരിച്ചപ്പോള്കൊച്ചിയിലെരാഷ്ട്രവാര്ത്തസായാഹ്നപത്രവും പോലിസ് അടച്ചുപൂട്ടി.

ജൂലൈ നാലിന് ആര്എസ്എസ്സിന് കേന്ദ്രസര്ക്കാര്നിരോധനം ഏര്പ്പെടുത്തി. സംഘം കൂടാതെ സിപിഐ (എംഎല്‍) എന്ന നക്സലൈറ്റ് പ്രസ്ഥാനം, ആനന്ദമാര്ഗ്ഗം, ജമാഅത്തെ ഇസ്ലാമി തുടങ്ങി 27 സംഘടനകളാണ് നിരോധിക്കപ്പെട്ടത്. പക്ഷേ, ഇന്ദിരയുടെ യഥാര്ത്ഥ ടാര്ജറ്റ് ആര്എസ്എസ് തന്നെയായിരുന്നു.ഏതാനും ദിവസങ്ങള്ക്കുള്ളില്മുതിര്ന്ന ആര്എസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായ ദത്തോപാന്ത് ഠേംഗ്ഡി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി കേരളത്തിലെത്തി. മറ്റു കക്ഷികളുടെ നേതാക്കളെ കണ്ട് അടിയന്തരാവസ്ഥക്കെതിരെ പൊതുവേദി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്സിപിഎം നേതാവ് വി. വിശ്വനാഥ മേനോനെ മാത്രമാണ് അദ്ദേഹത്തിനു കാണാന്കഴിഞ്ഞത്. പ്രതിപക്ഷത്തെ പ്രമുഖരെയൊന്നും കാണാനാവാതെ അദ്ദേഹം മടങ്ങി.

കേരളത്തില്അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രചാരണങ്ങള്തുടങ്ങിയത് 1975 ഒക്ടോബര്രണ്ടിന് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പ്രത്യക്ഷപ്പെട്ട ഗാന്ധിജയന്തി പോസ്റ്ററുകളിലൂടെയായിരുന്നു. പിന്നാലെ കൂട്ടിലിട്ട തത്തയുടെ ചിത്രത്തിനു താഴെബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്നെഴുതിയ പോസ്റ്ററും ഒരു പരീക്ഷണമായി കേരളം മുഴുവന്പ്രചരിപ്പിച്ചു. പരീക്ഷണങ്ങള്വിജയകരമായി. എത്ര പോലിസ് ബന്തവസ് ഉണ്ടായാലും പ്രവര്ത്തനം സാധിക്കുമെന്നു സംഘപ്രവര്ത്തകര്തെളിയിച്ചു. അതോടൊപ്പം തന്നെ രാജ്യവ്യാപകമായി പ്രാദേശിക ഭാഷകളില്മാസത്തില്രണ്ടു തവണ ഇറങ്ങുന്നയു ജിപത്രമായി കേരളത്തില്‍ ‘കുരുക്ഷേത്രംഎന്ന മലയാളപത്രം ഇറങ്ങി. സെന്സര്ഷിപ്പിന്റെക്രൂരമായ കത്രികമൂലം സത്യവാര്ത്തകള്അറിയാതെ ശ്വാസം മുട്ടിയിരുന്ന ജനങ്ങള്ക്കും പോലീസിനും ബ്യൂറോക്രാറ്റുകള്ക്കുംകുരുക്ഷേത്രംഒരുപോലെ പ്രിയങ്കരമായി.

കുരുക്ഷേത്രംപ്രിന്റ് ചെയ്യുന്നതുപോലെ മരണം മണക്കുന്ന ജോലിയായിരുന്നു അതിന്റെ വിതരണവും. അര്ദ്ധരാത്രിയില്ജീവന്പണയംവെച്ചാണ് സംഘപ്രവര്ത്തകര്അത് വീടുകളുടെ മുറ്റത്തു നിക്ഷേപിച്ചിരുന്നത്. ഉന്നതര്ക്ക് പോസ്റ്റലായും. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം ആദ്യ പാര്ലമെന്റ് സമ്മേളനത്തില്സഖാവ്: എകെജി ചെയ്ത പ്രസംഗം അടങ്ങിയ കുരുക്ഷേത്രം കോപ്പി അന്ന് എബിവിപി സംസ്ഥാന സംഘടനാസെക്രട്ടറി കെ.ജി. വേണുഗോപാല്കൊടുത്തപ്പോള്അന്നത്തെ എസ്എഫ് സംസ്ഥാന അധ്യക്ഷന്എം.. ബേബിയുടെ കണ്ണില്ക്കണ്ട അദ്ഭുതത്തിളക്കവും മുഖത്തെ വികാരവും ഇന്നും മനസ്സില്‍. സ്വന്തം നേതാവിന്റെ പ്രസംഗം വായിക്കാന്ആര്എസ്എസുകാരനെ ആശ്രയിക്കേണ്ടിവന്ന അവസ്ഥ; അതായിരുന്നു സിപിഎമ്മിന്റെ അന്നത്തെസംഘടനാ സംവിധാനം !

പിന്നീട് അഖില ഭാരതീയ തലത്തില്രണ്ടു മാസം നീണ്ടു നിന്ന അഹിംസാത്മക സത്യഗ്രഹം പ്രഖ്യാപിക്കാന്‍ 1975 ഒക്ടോബര്രണ്ടിന് ആര്എസ്എസ് ദക്ഷിണ ഭാരത ക്ഷേത്രീയ പ്രചാരക് യാദവ് റാവു ജോഷി മട്ടാഞ്ചേരിയില്വന്നു. അന്നത്തെ പ്രമുഖ പ്രവര്ത്തകരുടെ യോഗത്തില്പങ്കെടുക്കാന്എനിക്ക് ഭാഗ്യമുണ്ടായി. പ്രസ്തുത സമരത്തിന് സംഘടനാ കോണ്ഗ്രസ്സും സോഷ്യലിസ്റ്റ് പാര്ട്ടിയും സഹകരണം വാഗ്ദാനം ചെയ്തു. ‘വര് ശത്രുവിനോട് സഹകരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥ സഹിക്കുന്നതാണ്എന്നുപറഞ്ഞ ചില സിപിഎം നേതാക്കളും അന്നുണ്ടായിരുന്നു. കേരള കോണ്ഗ്രസ് നേതാക്കള്കുറച്ചുമാസം ജയില്വാസം കഴിഞ്ഞ് മാപ്പെഴുതി കൊടുത്ത് വിമോചിതരായി കോണ്ഗ്രസ് മുന്നണിയില്ചേര്ന്നു. തന്റെ ജയില്മേറ്റ് ആയിരുന്ന ബാലകൃഷ്ണ പിള്ള, ജയില്മന്ത്രിയായി ജയില്സന്ദര്ശിച്ച വിശേഷങ്ങള്എല്ലാം . രാജഗോപാല്ആത്മകഥയായ ജീവിതാമൃതത്തില്വിശദീകരിച്ചിട്ടുണ്ടല്ലോ.

ഠേംഗ്ഡിയുമായി കൂടിക്കാഴ്ചക്കായി അന്നത്തെ സംഘടനാ കോണ്ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്കെ. ശങ്കരനാരായണനെ (പിന്നീട് മന്ത്രി, യുഡിഎഫ് കണ്വീനര്‍, ഗവര്ണര്‍) കൂട്ടിക്കൊണ്ടു വരാന്ഇന്നത്തെ ബിജെപി നേതാവ് ഏറ്റുമാനൂര്രാധാകൃഷ്ണനും ഞാനും ചേര്ന്ന് എറണാകുളം ബിടിഎച്ചില്പോയി. താന്ജയില്മോചിതനായിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളെന്നും തന്റെ പിന്നില്പോലീസിന്റെ ചാരക്കണ്ണുകള്ഉണ്ടെന്നും, അതിനാല്തന്റെ സന്ദര്ശനം ഠേംഗ്ഡിക്ക് അപകടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ശങ്കരനാരായണന്ഒഴിഞ്ഞു. പകരം അവരുടെ പിസിസി സെക്രട്ടറി കെ. ഗോപാലന്വന്നു. തന്റെ പാര്ട്ടിയുടെ 1000 പേര്എങ്കിലും സത്യഗ്രഹത്തില്പങ്കെടുക്കുമെന്ന് ഗോപാലന്ഠേംഗ്ഡിക്ക് വാക്ക് കൊടുത്തു. (പക്ഷെ, വന്നത് കഷ്ടിച്ച്പത്തോളം പേര്‍ !) ഒരാഴ്ച കഴിഞ്ഞപ്പോള്ശങ്കരനാരായണന്കോണ്ഗ്രസില്ചേര്ന്നുവെന്ന് പത്രവാര്ത്ത വായിച്ചു ! പിന്നീട് അദ്ദേഹം എന്നും അധികാരത്തിന്റെ ഇടനാഴികളില്ത്തന്നെ.

1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ നീണ്ട സത്യഗ്രഹത്തില്കേരളത്തില്നിന്ന് ആയിരക്കണക്കിന് സംഘപ്രവര്ത്തകര്പങ്കെടുത്തു. അവരുടെയെല്ലാം പേരുവിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്‍. ഹരിയേട്ടന്രചിച്ചഒളിവിലെ തെളിനാളങ്ങള്‍’ എന്ന ഗ്രന്ഥത്തില്ചേര്ത്തിട്ടുണ്ട്. സത്യഗ്രഹികളെ തയ്യാറാക്കാന്നടത്തിയ രഹസ്യ യോഗങ്ങളില്ആവര്ത്തിച്ചു ബോധിപ്പിച്ചിരുന്നത് അവര്മരണത്തെ പോലും വരിക്കാന്തയ്യാറാകണമെന്നായിരുന്നു. ജോലിയും, കുടുംബവും വിദ്യാഭ്യാസവും ജീവനുമെല്ലാം നഷ്ടപ്പെടാന്തയ്യാറുള്ളവര്ക്ക് മാത്രമേ സത്യഗ്രഹത്തില്പങ്കാളിത്തം നല്കിയിരുന്നുള്ളൂ. അതിനു തയ്യാറാക്കാനായിരുന്നു മൂന്നു റൗണ്ട് പഠന ക്ലാസ്സുകള്‍. കൂടാതെ രണ്ടു രൂപ സമരസമിതി ഫണ്ടിലേക്ക് സംഭാവനയും. മരണത്തിനുള്ള പ്രവേശന ഫീസ് എന്നായിരുന്നു അതിനെ നര്മ്മത്തോടെ വിശേഷിപ്പിച്ചിരുന്നത്. അതിനാല്അതികഠിനമായ മര്ദ്ദനമുറകള്സഹിക്കേണ്ടി വന്നപ്പോഴും ആരുടെ നാവില്നിന്നും സംഘടനാ രഹസ്യങ്ങള്പുറത്തു വന്നില്ല. ഉരുട്ടല്‍, ഗരുഡന്തൂക്കം, ഷോക്കടിപ്പിക്കല്തുടങ്ങിയ പലനൂതനമര്ദ്ദന മുറകളും കരുണാകാരന്റെ, കിരാത പോലീസ് കേരളത്തില്നടപ്പിലാക്കി. ഭാസ്കര്റാവു, മാധവ്ജി, ഹരിയേട്ടന്‍, സേതുവേട്ടന്തുടങ്ങിയ പ്രമുഖ സംഘ നേതാക്കളെ കുറിച്ചുള്ള വിവരം കിട്ടാന്കേരളം മുഴുവന്ഭീകരമായ മര്ദ്ദനങ്ങള്നടന്നു. എന്നിട്ടും രണ്ടു തവണ സത്യഗ്രഹത്തില്പങ്കെടുത്തവര്കുറവല്ലായിരുന്നു.

കാസര്കോട് ജില്ലയിലെ പൈവേളിവേ എന്ന ഗ്രാമത്തില്പോലിസ് നിരവധി വീടുകള്തകര്ത്തു. ഗ്രാമം ഉള്പ്പെട്ട കാസര്കോട് താലൂക്കായിരുന്നു ഭാരതത്തില്ഏറ്റവും കൂടുതല്സത്യഗ്രഹികളെ സംഭാവന ചെയ്തത് എന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അതിന് മുഖ്യമന്ത്രി അച്യുത മേനോന്ജില്ലയിലെ എഎസ്പിയായിരുന്ന എം.ജി.. രാമനെ ശകാരിച്ചെന്നും അതിനെത്തുടര്ന്നായിരുന്നു പോലീസ് തേര്വാഴ്ചയെന്നും അതിനടുത്ത ദിവസങ്ങളില്സ്ഥലം സന്ദര്ശിച്ച പി. നാരായണ്ജി ലേഖകനോട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട നക്സലെറ്റുകള്ക്കും കടുത്ത മര്ദനം തന്നെ കിട്ടി. പി. രാജന്റെ മരണം ചരിത്രത്തിന്റെ ഭാഗമാണല്ലോ.

ദേശവ്യാപകമായ സത്യഗ്രഹത്തില്കേരളത്തിലെ വിദ്യാര്ത്ഥികളെ പങ്കെടുപ്പിക്കാനുള്ള ശ്രമം എബിവിപി നടത്തി. അന്നത്തെ സംസ്ഥാന സംഘടന സെക്രട്ടറി കെ.ജി. വേണുഗോപാല്നടത്തിയ നീക്കത്തിന് സഹായിയായി ഞാനുമുണ്ടായിരുന്നു. എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ടി.എം. തോമസ് ഐസക്കും എം.. ബേബിയും, പരിവര്ത്തനവാദി കെഎസ്യു അധ്യക്ഷന്ടി.ഡി. ജോര്ജ്, കെഎസ്യു () നേതാക്കളായ കെ. സുധാകരന്‍ (ഇന്ന് കണ്ണൂരിലെ കോണ്ഗ്രസ് നേതാവ്), ഗംഗാധരന്‍, ഞങ്ങള്രണ്ടുപേര്എന്നിവരുള്പ്പെട്ട ഒരു സംസ്ഥാന സമിതിയും നിലവില്വന്നു. ‘അടിയന്തരാവസ്ഥ വിരുദ്ധ വിദ്യാര്ത്ഥി മുന്നണിഎന്നായിരുന്നു പേര്. കേരളത്തിലെ മുഴുവന്കാമ്പസ്സുകളിലും ഒറ്റദിവസം സത്യഗ്രഹം ആയിരുന്നു പരിപാടി. തീയതിയും തീരുമാനിച്ചു. എറണാകുളത്തെ കോണ്ഗ്രസ് പരിവര്ത്തനവാദികളുടെ ഓഫീസില്ഞങ്ങള്പല തവണ യോഗം കൂടി. തോമസ് ഐസക്കും ലേഖകനും ജോര്ജും ചേര്ന്ന സബ് കമ്മിറ്റി ലഘുലേഖയും ഡ്രാഫ്റ്റ് ചെയ്തു. പണം പിന്നീടു തരാമെന്നു മറ്റു സംഘടനകള്വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്സംഘത്തില്നിന്ന് വാങ്ങിയ 650 രൂപ ഞങ്ങള്പ്രിന്റിങ്ങിനായി നല്കി. അപ്പോഴേക്കും എസ്എഫ് തീരുമാനത്തില്നിന്ന് പിന്നോട്ട് പോയി. സിപിഎം നേതൃത്വം സത്യഗ്രത്തില്പങ്കെടുക്കാന്അനുമതി നിഷേധിച്ചുവെന്ന് എം.. ബേബി പറഞ്ഞു. ആര്എസ്എസുകാരുമായി ചങ്ങാത്തം വേണ്ടെന്നതായിരുന്നു അതിലെ സന്ദേശം! അങ്ങനെ കാമ്പസ് സത്യഗ്രഹമെന്ന സ്വപ്നം തകര്ന്നു, അല്ല തകര്ത്തു.

എങ്കിലും എസ്എഫ്ഐക്കാര്ക്ക് എബിവിപി പ്രവര്ത്തകര്മുഖേനകുരുക്ഷേത്രംകൊടുക്കുന്ന പതിവ് ഞങ്ങള്തുടര്ന്നു. അങ്ങനെയുള്ള ഒരു കൈമാറ്റത്തിനിടയിലാണ് എറണാകുളം മഹാരാജാസ് കോളേജ് കാമ്പസ്സില്വെച്ച് ടി.എം. തോമസ് ഐസക്കിനെയും കെ.ആര്‍. ഉമാകാന്തനെയും (ഇന്നത്തെ ബിജെപി സംസ്ഥാന സംഘടനാസെക്രട്ടറി) കെഎസ്യുക്കാര്ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസിനു കൈമാറിയത്. പത്രത്തിന്റെസോഴ്സ്അറിയാന്ഇരുവരെയും കഠിനമായി മര്ദ്ദിച്ചു. അവരെ ആദ്യമായി കോടതിയില്കൊണ്ടുവന്ന ദിവസം രഹസ്യമായി അവരെ കാണാന്ചെന്ന ലേഖകന് മര്ദ്ദനം അവരുടെ ശരീരത്തില്ഏല്പ്പിച്ച പാടുകള്കാണാനായി. ആര്എസ്എസുകാരന്എന്ന നിലയില്സ്വാഭാവികമായും കൂടുതല്മര്ദ്ദനം ഉമാകാന്തനുതന്നെയായിരുന്നു.

1976 ജനുവരി 14ന് സത്യഗ്രഹം അനുഷ്ഠിച്ച് അറസ്റ്റിലായി ക്രൂരമര്ദ്ദനത്തിനു വിധേയനാകുമ്പോള്‍, എറണാകുളത്തെ അയ്യപ്പങ്കാവ് ക്ഷേത്രപരിസരത്ത് സത്യഗ്രഹം ചെയ്ത, എം.. വിജയന്നയിച്ച അവസാന ബാച്ചിലെ ഉപനേതാവായിരുന്നു ലേഖകന്‍. ഞങ്ങളുടെ ബാച്ചിലെബേബിസത്യഗ്രഹിയായിരുന്നു അന്ന് ഹൈസ്കൂള്വിദ്യാര്ഥിയായിരുന്ന ഇന്നത്തെ ബിജെപി ജനറല്സെക്രെട്ടറി . എന്‍. രാധാകൃഷ്ണന്‍. ഇന്ന്കുരുക്ഷേത്ര പ്രകാശന്‍’ ജനറല്മാനേജര്ആയി പ്രവര്ത്തിക്കുന്ന .എന്‍. നന്ദകുമാറും ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറിയായി പ്രവര്ത്തിക്കുന്ന മുന്ഡിഎഫ്ഒ: ഡോ. ഇന്ദുചൂഡനും ബാച്ചിലുണ്ടായിരുന്നു. സമരത്തോടുള്ള സിപിഎമ്മിന്റെ നിര്വ്വികാര സമീപനത്തെത്തുടര്ന്ന് ഒട്ടേറെ പാര്ട്ടി പ്രവര്ത്തകര്അന്നും അടിയന്തരാവസ്ഥയ്ക്കു ശേഷവും ആര്എസ്എസ്സില്ചേര്ന്നു. സിപിഎം കോട്ടകളായിരുന്ന കണ്ണൂര്‍,ആലപ്പുഴ ജില്ലകളിലായിരുന്നു ഇത് ഏറ്റവും കൂടുതല്ഉണ്ടായത്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘപ്രവര്ത്തകരുടെ മേല്ഏറ്റവും കൂടുതല്സിപിഎം ആക്രമണം രണ്ടു ജില്ലകളില്ഉണ്ടായത്. അവിടങ്ങളില്സിപിഎംകാര്കൊല ചെയ്ത സംഘപ്രവര്ത്തകളില്ഭൂരിഭാഗവും മുന്സിപിഎംകാരാണ് എന്നത് ഒരു വസ്തുതയാണ്.

അടിയന്തരവസ്ഥയ്ക്കെതിരേ പോരാടിയ ആയിരങ്ങളുണ്ട്. അവരുടെ പ്രവൃത്തിചരിതങ്ങള്എഴുതിയാല്ത്തീരില്ല. അവരില്പോലീസിന്റെ കിരാത മര്ദ്ദനങ്ങള്ക്ക് ഇരയായവര്പലരും ഇന്നും നമുക്കിടയില്ജീവിക്കുന്നു. വൈക്കം ഗോപകുമാര്‍, ആലപ്പുഴയില്പ്രചാരകനായിരുന്ന കോഴിക്കോട് ശിവദാസ്, മട്ടാഞ്ചേരിയിലെ പുരുഷോത്തമന്‍, വള്ളിക്കുന്ന് സുബ്രഹ്മണ്യന്‍, ഇന്നത്തെ ബിജെപി നേതാവ് ധര്മ്മരാജന്‍, തായിക്കാടുകര ശശി, പച്ചാളം ശിവരാമന്‍, ലോക സംഘര് സമിതി ആഹ്വാനം ചെയ്ത ദേശീയ ഉപവാസത്തിന്റെ ഭാഗമായി കണ്ണൂര്ജയിലില്ഭക്ഷണം കഴിക്കാന്വിസമ്മതിച്ചതിന് വസ്ത്രം പോലും നിഷേധിക്കപ്പെട്ട് ക്രൂരമര്ദ്ദനത്തിനു വിധേയനായ കലാദര്പ്പണം രവീന്ദ്രന്‍, മലയാറ്റൂര്ഭരതന്‍, കാസര്കോട് ജില്ലയിലെ ചെമ്മനാട് കൃഷ്ണന്‍ ( സത്യഗ്രഹ ബാച്ചിനെ മര്ദ്ദിച്ച പുലിക്കോടന്നാരായണന്നയിച്ച പോലിസ് ടീമിന്റെ മൂന്ന് ലാത്തികള്ഒടിഞ്ഞു) എന്നിവര്അവരില്ചിലര്മാത്രം. രണ്ടു വര്ഷം മുമ്പ് അന്തരിച്ച തൃപ്പൂണിത്തുറ ശരവണനും ഗണത്തില്ത്തന്നെ. ഇതുപോലെ എത്രയോ പ്രവര്ത്തകര്‍ ! കുറെ പേര്ഇതിനകം ലോകം വിട്ടുപോയി.

യു ജി പ്രവര്ത്തകര്ക്ക് ഭക്ഷണവും താമസവും ഒരുക്കിയ കുടുംബങ്ങള്ആയിരങ്ങള്വരും! ഒളിവിലെ പ്രവര്ത്തകര്ക്ക് ഭക്ഷണം നല്കി, സ്വയം പട്ടിണി കിടന്ന എത്രയോ അമ്മമാര്‍! അവരും ഐതിഹാസിക സമരത്തിലെ ഉജ്ജ്വല പോരാളികളാണ്. കേരളത്തിലാകട്ടെ, അടിയന്തരാവസ്ഥക്കെതിരെ പൊരുതിയതിന്റെ ക്രെഡിറ്റുമായി ഇന്ന് രംഗത്ത് വരുന്നത് സിപിഎംകാര്‍. ഓരോ ജൂണ്‍ 25നും ടിവി ചാനലുകള്പഴയ എസ്എഫ് നേതാക്കള്ക്ക് പിന്നാലെപ്പായുന്നു. അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്കുറച്ചു ദിവസം മാത്രം ജയിലില്കഴിഞ്ഞവര്പോലും അനുഭവങ്ങളുമായി ടിവി സ്ക്രീനില്അഭിനയിക്കുന്നു. അടിയന്തരാവസ്ഥയില്പീഡനത്തിന്നിരയായവരെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്മുഖ്യമന്ത്രിയായപ്പോള്അത് മറന്നതിന്റെഗുട്ടന്സുംചിന്തിക്കേണ്ടതാണ്. അതിന്റെനേട്ടംഅനുഭവിക്കാന്സ്വന്തം പാര്ട്ടിക്കാര്കുറവായിരിക്കുമല്ലോ എന്നതുതന്നെ. അര്ഹരായ ആര്എസ്എസ്സുകാര്‍ ‘സ്വയംസ്വീകൃതയത്നത്തിന് പ്രതിഫലം വാങ്ങാന്ക്യൂവില്ഉണ്ടാവില്ല എന്നത് വേറെ കാര്യം. അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേഎന്ന് ചൊല്ലി ശീലിച്ചവരാണല്ലോ.
ഒരു നിരീക്ഷകന്എന്ന നിലയ്ക്ക് ഇത്രയും കൂടി: രാഷ്ട്രനന്മക്കായി സംഘം ചെയ്ത പ്രവര്ത്തനങ്ങള്ചരിത്രരേഖകളാകണം. അത് ഭാവി തലമുറയുടെസ്റ്റെര്ലിംഗ് പ്രിവിലേജ്തന്നെ; അനിഷേധ്യമായ മൗലികാവകാശം. അല്ലാത്തപക്ഷം ചരിത്രം വളച്ചൊടിക്കപ്പെടും, ദുരുപയോഗത്തിന്നിരയാകും. അതിലും പ്രധാനമായൊന്നുണ്ട്; സ്വന്തം പ്രസ്ഥാനത്തിന്റെ പൂര്വകാലചരിത്രം അറിയാതെ പ്രവര്ത്തകരുടെ വ്യക്തിത്വ വികാസം സമ്പൂര്ണ്ണമാവുകയുമില്ലല്ലോ.

 ടി . സതീശൻ



No comments:

Post a Comment