ഭാസ്കരാചാര്യര്‍ കണ്ടുപിടിച്ച ഭൂഗുരുത്വാകര്‍ഷണ ബലം......
ഭൂഗുരുത്വാകര്‍ഷണ ബലം ( gravitational force) എന്നൊന്ന് ഉണ്ടെന്ന് കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് നമ്മള്‍ കണ്ണും അടച്ച് ആദ്യം ഐസക് ന്യൂട്ടന്‍ എന്ന് ഉത്തരം പറയും. കാരണം അങ്ങിനെയാണ് നമ്മളെ ആധുനിക ചരിത്രം പഠിപ്പിച്ചത്.
ന്യൂട്ടന്‍ ഇത് കണ്ട്പിടിച്ചിരുന്നു, ഇല്ലെന്ന് പറയുന്നില്ല. എന്നാല്‍ ന്യൂട്ടന്‍(1642 ഡിസംബര്‍ 25 – 1726 മാര്‍ച്ച് 20) ഇത് കണ്ട് പിടിക്കുന്നതിലും വളരെക്കാലം മുമ്പേ ഒരു ഹൈന്ദവ ഗ്രന്ഥത്തില്‍ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായി നിര്‍വ്വചിച്ച് എഴുതിയിട്ടുണ്ട്, ഏതാണ് ആ ഭാരതീയ ഗ്രന്ഥമെന്നും, ആരാണ് എഴുതിയതെന്നും നോക്കാം.... ഭാസ്കരാചാര്യന്‍ (AD 1114-ൽ) എഴുതിയ " സിദ്ധാന്തശിരോമണി " യിലാണ് ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ച് നിര്‍വ്വചിച്ചിട്ടുള്ളത്.
"ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത് ഖസ്ഥം ഗുരു
സ്വാഭിമുഖ സ്വശക്ത്യാ
ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ പതത്യയം ഖേ:" ( AD 1148 സിദ്ധാന്തശിരോമണി, ഗോളധ്യായം ഭുവനകോശം 6 )
അര്‍ത്ഥം ഇങ്ങനെയാണ്,
" ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട് ഭൂമി തന്നിലേക്ക് ആകര്‍ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്) പതിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ എവിടെ പതിക്കുവാനാണ്? "
നോക്കൂ.. ഭൂമി സ്വന്തം ശക്തികൊണ്ട് വസ്തുക്കളെ ആകര്‍ഷിക്കുന്നു എന്ന് വളരെ വ്യക്തമായി ഇവിടെ ഭാസ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്.
മാത്രവുമല്ല, ന്യൂട്ടണെക്കാളും ഒരുപടി മുന്നേകടന്ന് ആകാശത്തിലുള്ള വസ്തുക്കള്‍ ഭൂഗുരുത്വാകര്‍ഷണംകൊണ്ട് താഴെ വീഴുന്നു, പക്ഷെ എന്തുകൊണ്ട് ശൂന്യാകാശത്ത് (Spaceല്‍) നില്ക്കുന്ന ആകാശഗോളങ്ങള്‍ താഴെ വീഴുന്നില്ല എന്നും ഭാസ്കരാചാര്യ വിശദീകരിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്നതുകൊണ്ടാണ് പ്രപഞ്ചഗോളങ്ങള്‍ താഴെ വീഴാത്തതെന്ന ഈ ഫിസിക്സ് തത്വം ഒരു ഭാരതീയന്‍ എഴുതിയത് ന്യൂട്ടണ്‍ ജനിക്കുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം.
ഈ ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല? അതിനു പിന്നിലെ അജണ്ട എന്താണ് ? ഭാരതത്തിന്‍റെ വരും തലമുറ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരായി സ്വന്തം പാരമ്പര്യത്തിന്‍റെ മഹത്വമറിഞ്ഞ് വളരരുതെന്ന് ആര്‍ക്കാണിത്ര വാശി?...
ചില വൈദേശിക മദാമ്മമാർക്കും, വിപ്ലവ പാർട്ടിഎന്നും തൊഴിലാളി പാർട്ടിഎന്നും സ്വയം അഭിമാനിക്കുന്ന ചിലർക്കല്ലാതെ ആര്‍ക്കാണിത്ര വാശി?...
ഇതൊക്കെ പാഠ്യപദ്ധതികളിലുള്‍പ്പെടുണമെന്നു പറയുന്നത് എങ്ങനെയാണ് ഹിന്ദുത്വവാദമാകുന്നത്? ഭാരതീയ ആചാര്യന്മാർ കണ്ടുപിടിച്ച പലതും പിൽക്കാലത്ത് വൈദേശികരുടെ പേരിൽ അറിയപ്പെടുന്നു ? എന്തുകൊണ്ട് ??
ഭാരതത്തിലെ ഏറ്റവും പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ഭാസ്കരാചാര്യര്‍ ഒന്നാമൻ. പ്രശസ്തനായ ഒരു ജ്യോതിശാസ്ത്രജ്ഞനും കൂടി ആണദ്ദേഹം. എ.ഡി. 600ലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നുന്നു. ഭാസ്കരൻ ഒന്നാമൻ ത്രികോണമിതിക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്. 90 ഡിഗ്രിക്ക് മുകളിലുള്ള കോണുകളുടെ സൈൻ വില കണ്ടുപിടിക്കാനുള്ള സമവാക്യം അദ്ദേഹം തയ്യാറാക്കിയിരുന്നു. യുക്തിഭാഷ എന്ന ഗ്രന്ഥത്തിൽ സൈൻ(എ+ബി)യുടെ വിപുലീകരണവും കൊടുത്തിരുന്നു. ആന്ധ്രാപ്രദേശിലെ വളഭി എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനമെന്ന് കരുതപ്പെടുന്നു. ആര്യഭടന്റെ ഗണിതസംഭാവനകളെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച മഹാഭാസ്കരീയ, ലഘുഭാസ്കരീയ, ആര്യഭടീയഭാഷ്യ എന്നിവ ദക്ഷിണേന്ത്യയിൽ പരക്കെ പ്രചരിച്ചവയാണ്.
ഗണിത ജ്യോതിശാസ്ത്ര പഠനങ്ങളിൽ ഉപമാസമ്പുഷ്ടങ്ങളായ കവിതാശകലങ്ങൾ ചേർത്തതുവഴി പുതിയൊരു പാത വെട്ടിത്തെളിച്ച മഹാനാണദ്ദേഹം. കാളിദാസന്റെ കവിത്വമുള്ള ശാസ്ത്രജ്ഞൻ എന്നാണ് ഭാസ്കരാചാര്യൻ അറിയപ്പെടുന്നത്. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യ രണ്ടാമത് വിക്ഷേപിച്ച കൃത്രിമോപഗ്രഹത്തിന് " ഭാസ്കര " എന്നാണ് പേര് നൽകിയിരിക്കുന്നത്
സ്വന്തം പുസ്തകമായ സിദ്ധാന്തശിരോമണിയിൽ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയുകയുള്ളു. AD 1114-ൽ ആണ് ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയിൽ നിന്ന് മനസ്സിലാക്കാം. അച്ഛൻ മഹേശ്വരൻ ഒരു ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നുവെന്നും, സഹ്യപർവതത്തിന്റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ് തന്റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നു. വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച് ഇന്നും തർക്കം നിലനിൽക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതൽ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ് പൊതുവേ കരുതുന്നത്. ഭാസ്കരാചാര്യന്റെ കൃതികൾക്ക് കേരളത്തിലുണ്ടായിരുന്ന വമ്പിച്ച പ്രചാരവും ഈ വിശ്വാസത്തിനു ശക്തി പകരുന്നു. 'ഗാണ്ഡില്യ ഗോത്രക്കാരനാണ്' താനെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു
മഹാഭാസ്കരീയം, ലഘുഭാസ്കരീയം, ആര്യഭടീയഭാഷ്യം, സിദ്ധാന്തശിരോമണി, കരണകുതൂഹലം തുടങ്ങിയവയാണ് ഭാസ്കരാചാര്യന്റെ പ്രധാന കൃതികൾ.
മഹാഭാസ്കരീയം ആര്യഭടന്റെ ആര്യഭടീയത്തിലെ മൂന്നാദ്ധ്യായങ്ങളുടെ വിസ്തരിച്ചുള്ള വ്യാഖ്യാനമാണ്. ലഘുഭാസ്കരീയമാകട്ടെ മഹാഭാസ്കരീയത്തിന്റെ സംക്ഷിപ്തരൂപവും. വ്യാഖ്യാനങ്ങളാണെങ്കിലും സമ്പൂർണ്ണ കൃതികളുടെ നിലയും വിലയും ഈ പുസ്തകങ്ങൾക്കുണ്ട്. വളരെ ലളിതമാണ് പ്രതിപാദനരീതി. ഖഗോളശാസ്ത്രത്തിൽ ആര്യഭടന്റെ ആശയങ്ങളെ വികസിപ്പിക്കുകയാണിവയിൽ ചെയ്തിരിക്കുന്നത്. ആര്യഭടീയഭാഷ്യമാകട്ടെ ആര്യഭടീയത്തിന്റെ സമ്പൂർണ്ണ വ്യാഖ്യാനവും.
കരണകുതൂഹലം ഗ്രഹചലനങ്ങളെ ആണ് പ്രധാനമായും പഠിക്കുന്നത്. തന്റെ അറുപത്തൊമ്പതാം വയസിലാണ് കരണകുതൂഹലം രചിച്ചിരിക്കുന്നത് എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സിദ്ധാന്തശിരോമണിയിലെ ആദ്യഖണ്ഡങ്ങളായ ലീലാവതിയിലും ബീജഗണിതത്തിലും അന്നുവരെ വികസിച്ചിട്ടുള്ള ഗണിതവിജ്ഞാനം മുഴുവൻ ക്രോഡീകരിച്ചിരിക്കുന്നതായി കാണാം. മറ്റൊരദ്ധ്യായമായ ഗോളാദ്ധ്യായത്തിൽ ഗോളതലക്ഷേത്രഗണിതവും ഗ്രഹഗണിതസിദ്ധാന്തങ്ങളും പഠനവിധേയമാക്കുന്നു. ഗോളാദ്ധ്യായത്തിലെ പലപഠനങ്ങൾക്കും ലിയോനാർഡോ ഡാവിഞ്ചിയുടെ കണ്ടെത്തലുകളുമായി സാദൃശ്യമുണ്ട്
ലീലാവതി
ഭാസ്കരാചാര്യന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണങ്ങൾ ലീലാവതിയിലാണ്. ലീലാവതിയിൽ എട്ടുതരം ഗണിതക്രിയകളെ പരാമർശിക്കുന്നു. പരികർമ്മാഷ്ടകം എന്നാണ് ആ ഭാഗത്തിന്റെ പേര്. അക്ബറുടെ ഭരണകാലത്ത് ലീലാവതി പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ലീലാവതി എന്ന സുന്ദരിക്ക് ഗണിതവിജ്ഞാനം പകർന്നു കൊടുക്കുന്നു എന്ന മട്ടിലാണ് ലേഖനരീതി. ലീലാവതിയുടെ അംഗലാവണ്യം പോലും ഗണിതരൂപത്തിൽ വർണ്ണിക്കാൻ ഭാസ്കരാചാര്യൻ ശ്രദ്ധിച്ചിരുന്നു. ശാസ്ത്രമൂല്യങ്ങൾക്കു പുറമേ കലാമൂല്യവും തുളുമ്പുന്നവയാണ് ലീലാവതിയിലെ ശ്ലോകങ്ങളോരോന്നും. ഗഹനങ്ങളായ ശാസ്ത്രസത്യങ്ങളെ കാവ്യാത്മകമായി ചിത്രീകരിച്ച് ലളിതമാക്കാനാണ് ഭാസ്കരാചാര്യർ ശ്രമിച്ചത്.
ലീലാവതിയിലെ ശ്ലോകങ്ങളുടെ ശക്തി മനസ്സിലാക്കിയ പാശ്ചാത്യർ ഭാരതത്തിന്റെ യൂക്ലിഡ് എന്ന് ഭാസ്കരാചാര്യനെ വിശേഷിപ്പിക്കുന്നുവെങ്കിലും, ഭാസ്കരാചാര്യന്റെ കലാബോധം യൂക്ലിഡിനില്ലെന്നാണ് ഭാരതീയരുടെ വാദം.
ലീലാവതിയിലെ ആശയങ്ങളുടെ ഉദാഹരണം: ഒരു പൊയ്കയിൽ കുറെ അരയന്നങ്ങളുണ്ട്. അവയുടെ വർഗ്ഗമൂലത്തിന്റെ പകുതിയുടെ ഏഴുമടങ്ങ് തീരത്ത് കുണുങ്ങി നടക്കുന്നു. രണ്ട് അരയന്നങ്ങൾ പ്രണയബദ്ധരായി സമീപത്തുണ്ട്, ആകെ എത്ര അരയന്നങ്ങളുണ്ട്? ദ്വിമാന സമീകരണം നിർദ്ധാരണം ചെയ്യാനുള്ള പ്രശ്നമാണിത്.
മറ്റൊരു ഉദാഹരണം: പതിനാറുകാരിയായ യുവതിക്ക് മുപ്പത്തിരണ്ടു നാണയം ലഭിക്കുമെങ്കിൽ ഇരുപതുകാരിക്ക് എന്തു കിട്ടും? വിപരീതാനുപാതം ആണിവിടെ പ്രതിപാദ്യം.
മഹാഭാസ്കരീയ എന്ന കൃതിയിൽ എട്ട് അധ്യായങ്ങളുണ്ട്. ഗണിതസംബന്ധിയായ ജ്യോതിശാസ്ത്രപാഠങ്ങളാണ് ഇതിലുള്ളത്. അധ്യായം 7 ൽ sin x ന് നൽകിയിട്ടുള്ള അപ്രോക്സിമേഷൻ ഈ വിധമാണ്.
സംഭാവനകൾ
ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തിൽ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും ഭാസ്കരൻ പഠിപ്പിച്ചു.
ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നുവെന്ന് സമര്‍ഥിച്ച ആര്യഭടനോട് ആദ്യം ഭാസ്കരന്‍ യോജിച്ചില്ലെന്നും 'രാവിലെ കൂട്ടില്‍ നിന്നും ഇര തേടിയിറങ്ങിയ പക്ഷിക്ക് അങ്ങിനെയെങ്കില്‍ എങ്ങിനെ സ്വന്തം കൂട്ടില്‍ തിരിച്ചെത്താനാകു'മെന്ന് ചോദിച്ച് പരിഹസിച്ചതായും ഒരു കഥയുണ്ട്!

No comments:
Post a Comment