"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം
Thursday, 20 August 2015
ഏക്നാഥ് രാമകൃഷ്ണ റാണഡേ ജി
ഏക്നാഥ് രാമകൃഷ്ണ റാണഡേ ജി
സ്വാമി വിവേകാനന്ദന്‍റെ ഓർമ തുടിക്കുന്ന ഓരോ
ഭാരതീയനും എപ്പോഴും ഓർത്തിരിക്കേണ്ട പുണ്യ നാമം...
ഏക്നാഥ് രാമകൃഷ്ണറാണഡേ ജി
കന്യാകുമാരിയില്‍ ഏക്നാഥ്
റാണഡേ എന്ന വലിയൊരു മനുഷ്യന്‍ സമാധികൊള്ളുന്ന
പുണ്യസ്ഥലമാണിത്
അദ്ദേഹമില്ലായിരുന്നെങ്കില്‍
ത്രിവേണീസംഗമത്തിലെ പാറയ്ക്കുമുകളില്‍ സ്വാമി വിവേകാനന്ദന് അതിമനോഹരമായ
ഒരു സ്മാരകം ഉയരില്ലായിരുന്നു. ഒരുപക്ഷെ, അവിടെ കന്യാകുമാരിയില്‍
കന്യകാമേരിക്ക് പള്ളി ഉയരുമായിരുന്നു....
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ
സര്‍ കാര്യവാഹ് ചാര്‍ജ് ആയിരുന്ന റാണഡേജിയുടെ ജീവന്‍ പണയംവച്ചുള്ള കഠിനപ്രയത്നം
വിവേകാനന്ദകേന്ദ്രവും വിവേകാനന്ദ സ്മാരകവും ഉയരാന്‍ കാരണമായി.....
രാഷ്ട്രീയ മത പ്രീണനങ്ങളെ ഭയപ്പെടാതെ വെല്ലുവിളികളെ നേരിട്ടുകൊണ്ടുള്ള ധീരമായ പ്രവർത്തനം.....
ഭാരതത്തിലെ
എല്ലാ പാര്‍ലമെന്റു അംഗങ്ങലേയും കണ്ട് വിവേകാനന്ദ സ്മാരകനിര്‍മാണത്തിന്
ഒപ്പു ശേഖരണം....
സ്മാരക നിര്‍മാണത്തിന് കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും സഹായം ലഭിച്ചു
വിവേകാനന്ദപ്പാറയിൽ സ്വാമിജിയുടെ സ്മാരകം
പണിയുന്നതിന് ഒരു നയാപൈസ പോലും നൽകാതിരുന്ന ഏക ഭാരതീയ സംസ്ഥാനംഇ. എം. എസ്. മുഖ്യമന്ത്രിയായ കേരളമായിരുന്നു
വൈരുദ്ധ്യമെന്നു പറയെട്ടെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമര
നായകന്മാർക്ക് മാനസികബലവും ഊർജ്ജവും പകർന്നു നൽകിയ വിശ്വപൗരനായ സ്വാമി വിവേകാനന്ദനെ
അവഹേളിച്ചവർക്ക് ഇന്ന് നിലനിൽപ്പിനായി അദ്ധ്യഹത്തെയും ആ വാക്കുകളേയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.
ഒരാളില്‍നിന്ന്
ഒരു രൂപ സംഭാവന സ്വീകരിച്ചു ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച സ്മാരകം
ഇന്ന് രാജ്യത്തിന്‍റെ..... ഭാരതീയരുടെ അഭിമാന സ്തംഭമാണ്... എന്നാല്‍
വിവേകാനന്ദപുരത്ത് റാണഡേജിക്ക് സ്മാരകം ഉണ്ടെന്ന് എത്രപേര്‍ക്കറിയാം?
ആരെങ്കിലും അവിടെ പോകാറുണ്ടോ?
അദ്ദേഹത്തിന്റെ പരിപാവനമായ സമാധിസ്ഥലത്തിനടുത്ത് സ്വാമി വിവേകാനന്ദന്‍റെ പൂര്‍ണകായപ്രതിമ.... മനോഹരമായ പൂന്തോട്ടം..... .
ത്രിവേണിയില്‍
ഏക്കര്‍ കണക്കിന് വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ പ്രദേശത്തു നിന്ന്
കടലിലേക്ക് നോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും
കാണാം..... സൂര്യോദയം, അസ്തമയം എന്നിവ ആസ്വദിക്കാന്‍ ഇത്രയും
സൌകര്യമുള്ള മറ്റൊരുസ്ഥലം കന്യാകുമാരിയില്‍ ഉണ്ടാവാനിടയില്ല.
ഒരു നിമിഷം ......
ആരാണ് ഏക്നാഥ് റാണഡേ എന്ന മഹത് വ്യക്തി ????
1914
നവംബര്‍ 19 ന് മഹാരാഷ്ട്ര യിലെ അമരാവതി ജില്ലയില്‍ റ്റിംറ്റല എന്ന
സ്ഥലത്ത് രാമകൃഷ്ണറാവു വിനായക് റാനഡേയുടെ മകനായി ജനനം...
പൂർണമായ പേര് ഏക്നാഥ് രാമകൃഷ്ണറാണഡേ... 1932 ൽ അദ്ദേഹം നാഗ്പൂരിലെ ന്യൂ ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു, MA ബിരുദം നേടിയതിനു ശേഷം ജാബൽപൂർ സാഗർ യൂണിവേഴ്സിറ്റിയിൽ നിന്നും LLB കരസ്ഥമാക്കി.
1926
മുതല്‍ RSS എന്ന ദേശസ്നേഹ പ്രസ്ഥാനത്തെ അടുത്തറിഞ്ഞു..... അതിന്‍റെ
ഉത്തേജനത്താല്‍ സ്വജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ച മഹത്
വ്യക്തിത്വം .... 1938 മുതല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ മുഴുവന്‍ സമയ പ്രചാരകന്‍..... സംഘ ശാഖയില്‍ നിന്നും വിവേകാനന്ദദര്‍ശനങ്ങളില്‍ ആകൃഷ്ടനായി..... 1956 ല്‍ രാഷ്ട്രീയ സ്വയംസേവക്സംഘത്തിന്‍റെ സര്‍ കാര്യവാഹ് ചാര്‍ജ് ..... 1962 ല്‍ രാഷ്ട്രീയ സ്വയംസേവക്സംഘത്തിന്‍റെ അഖില ഭാരതീയ ബൌദ്ധിക് പ്രമുഖ് ...
വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിനായുള്ള പ്രവര്‍ത്തനം .....
1963 മുതല്‍ വിവേകാനന്ദ സ്മാരക സെക്രട്ടറി... മരണം വരെ .... 1982 ആഗസ്റ്റ് 22 ന് ചെന്നയില്‍ വെച്ച് ഹൃദയ ആഘാതംമൂലം നിര്യാതനായി.... 1982
ആഗസ്റ്റ് 23 ന് തന്‍റെ ജീവിത സാക്ഷാത്കാരമായ സ്വാമി വിവേകാനന്ദന്‍റെ
ധ്യാനകേന്ദ്രത്തെ എന്നും ദര്‍ശിച്ചു കൊണ്ട് കന്യാകുമാരിയില്‍ ആ
ദിവ്യശരീരം വിലയംപ്രാപിച്ചു.... 2015 ൽ റാണഡേജി യുടെ സ്മരണാര്‍ഥമായി തപാല്‍ വകുപ്പ്
പ്രത്യേക പോസ്റ്റല്‍ കവർ പുറത്തിറക്കി
റാണഡേജിയുടെ സ്മാരകം എത്രയോ പ്രശസ്തമാകേ- ണ്ടാതായിരുന്നു..... ആരോരുമറിയാത്ത,
തീര്‍ത്തും അപ്രസക്തരായ എത്രയെത്രയോ വ്യക്തികളുടെ സ്മാരകങ്ങള്‍
ഇതിനേക്കാള്‍ പ്രശസ്തിയില്‍ നമ്മുടെ നാട്ടില്‍തന്നെയുണ്ട്..... എന്തേ റാണഡേജി സ്മാരകത്തിന് ഈ ഗതി? ... ആരുമെന്തേ ആ പ്രദേശത്തിന് പ്രാധാന്യം നല്‍കുന്നില്ല? .... അവിടെക്കൂടി പോയാലെ കന്യാകുമാരിയാത്ര പൂര്‍ണമാകൂ എന്ന് എന്തുകൊണ്ട് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കുന്നില്ല...
No comments:
Post a Comment