"ആ ഓർമ്മകൾ എന്നും ചരിത്രത്തിന്റെ ഭാഗമാകണം"
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു
പാഠമാണ് അടിയന്തരാവസ്ഥയും
അതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവും. ഇന്നത്തെ തലമുറക്ക് ഒരുപക്ഷെ ആ
പ്രക്ഷോഭത്തിന്
പിന്നില്‍ അണിനിരന്നവരുടെ
മാനസികഭാവം അജ്ഞാതമായിരിക്കും.
നേതാവാകാനും സ്വയം മാര്‍ക്കറ്റ് ചെയ്യാനും മാത്രമായി രാഷ്ട്രീയപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ രാഷ്ട്രീയക്കാരുടെ പുതിയ
കാലത്ത് നാല്പതുവര്ഷം
മുമ്പു നടന്ന ഐതിഹാസികമായ ആ
പോരാട്ടത്തിന്റെ
ഓർമകൾ
വേറിട്ടുനില്ക്കുക തന്നെ ചെയ്യും.
ഉന്നതകുലജാതരോ
നേതൃപദവികൾ
സ്വപ്നം
കണ്ടവരോ അധികാരസ്ഥാനങ്ങളില്‍
എത്താനുള്ള ചവിട്ടുപടിയായി
ഈ ജനകീയ സമരത്തെ കണ്ടവരോ ആയിരുന്നില്ല അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആർ എസ്എസ് പ്രവര്‍ത്തകർ. അതുകൊണ്ടുതന്നെ അംഗീകാരങ്ങളോ താമ്രപത്രങ്ങളോ തങ്ങളെ
തേടിവരണമെന്ന്
അവര്‍ ഒരിക്കലും പ്രതീക്ഷിച്ചതുമില്ല. അതുകൊണ്ടുതന്നെ പലരുടെയും പേരുകളും ചിത്രങ്ങളും ഓര്‍മയില്‍ നിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വലിയ
പാഠങ്ങള്‍ സമ്മാനിച്ച ആ ചരിത്രം പഠിക്കേണ്ടതും നിലനില്ക്കേണ്ടതും കാലത്തിന്റെ അനിവാര്യതയാണ്. ഭാരത
ഭരണഘടന ലോകത്തില്‍ ഏറ്റവും ബൃഹത്തും സമഗ്രവും സുശക്തവുമാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ
ഭരണഘടനയെ അട്ടിമറിക്കുകയും
അതിന്റെ അന്തഃസത്തയായനിയമവാഴ്ചയെ
ഇല്ലാതാക്കുകയും
ഭരണഘടനയുടെ ആത്മാവായി കണക്കാക്കപ്പെടുന്ന
മൗലികാവകാശങ്ങള്‍
നിഷേധിക്കുകയും
ചെയ്ത ചരിത്രമാണ് അടിയന്തരാവസ്ഥയുടേത്.
ഭാരത ഭരണഘടനയും നിയമവാഴ്ചയും ഒരിക്കല്‍ മാത്രമേ ഇത്ര
വലിയ വെല്ലുവിളി നേരിട്ടിട്ടുള്ളൂ. അത്
അടിയന്തരാവസ്ഥക്കാലത്താണ്.
ഭരണഘടനയെ സംരക്ഷിക്കാനും
അതിന്റെ അന്തഃസത്ത നിലനിർത്താനും പൗരന്റെ മൗലികാവകാശങ്ങള്‍
ഉറപ്പാക്കാനും
കൂടി നടന്ന സമരമാണ് അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭം. അതുകൊണ്ടുതന്നെ ആ
ചരിത്രം ഇന്നും പുതുമയോടെ പഠനവിധേയമാക്കേണ്ടതാണ്. ആരാണ്
ഭരണഘടനയെ ഇല്ലാതാക്കി സ്വയം അധികാര രൂപമായി മാറാന്‍
ശ്രമിച്ചതെന്നും
ആരാണ് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ച് നിലനിര്‍ത്തിയതെന്നും വരുംതലമുറ അറിയുക
തന്നെ വേണം.
രാജ്യവ്യാപകമായി
നടന്ന പ്രക്ഷോഭത്തിന്റെ നേതൃത്വം ലോകനായക് ജയപ്രകാശ് നാരായണനായിരുന്നു. പക്ഷെ
ആ സമരത്തിന്റെ നട്ടെല്ല് ആർ എസ്എസ് ആയിരുന്നു. കേരളത്തില്‍ സിപിഐയും കോണ്‍ഗ്രസും നേതൃത്വം നല്കിയ ഐക്യമുന്നണി സര്‍ക്കാരായിരുന്നു
അധികാരത്തില്‍. പ്രതിപക്ഷനിരയില്‍
നേതൃസ്ഥാനം സിപിഎമ്മിനായിരുന്നു.
കമ്യൂണിസ്റ്റ്
സഹയാത്രികരായ സി. അച്യുതമേനോന് മുഖ്യമന്ത്രിയും ഇ.
എം. എസ്. നമ്പൂതിരിപ്പാട് പ്രതിപക്ഷനേതാവും.
തങ്ങൾ
അടിയന്തരാവസ്ഥക്ക് എതിരാണെന്ന് സിപിഎം
ആദ്യം മുതലേ വ്യക്തമാക്കിയെങ്കിലും അതിന്റെ പ്രവര്‍ത്തകരൊന്നും വലിയതോതില്‍ സമരരംഗത്ത് ഇറങ്ങിയില്ല. ഇഎംഎസ് തിരുവനന്തപുരത്തും എകെജി
എറണാകുളത്തും പ്രസംഗിക്കുകയും
അറസ്റ്റ് വരിക്കുകയും ചെയ്തതൊഴിച്ചാല്‍
സിപിഎം വലിയ ജനകീയ
സമരങ്ങൾക്കൊന്നും നേതൃത്വം നല്‍കിയില്ല. സമരത്തിന്റെ ഭാഗമായി കേരളത്തില്‍ ഏഴായിരത്തിലേറെപ്പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് പോലീസ്
രേഖകള്‍. ഇതില്‍ അയ്യായിരത്തോളം പേര്
ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സിപിഎം നേതാക്കള്ൾക്ക് ജനപ്രതിനിധികൾ എന്ന നിലക്ക് കൂടുതല്‍ പരിഗണനകളും സൗകര്യങ്ങളും ലഭിച്ചപ്പോള്‍ അറസ്റ്റിലായ ആർ എസ്എസ് പ്രവര്‍ത്തകര്‍ നരകയാതന അനുഭവിക്കുകയായിരുന്നു.
അക്കാലത്ത് ഒളിവില്കഴിഞ്ഞവരുടെയും
അവര്‍ക്ക് അഭയം
നല്കിയവരുടെയും കഥകളും
ഹൃദയഭേദകമാംവണ്ണം
അനുഭവങ്ങൾ
നിറഞ്ഞതാണ്. അർധരാത്രിയില്‍ വീട്ടില്‍ ഒളിവില്‍ കഴിയുന്ന ആർ എസ്എസ്
പ്രചാരകനെ പിടികൂടാനെത്തിയ
പോലീസ് സംഘത്തിന് മുന്നില്‍ സ്വന്തം മകനെ
ചൂണ്ടിക്കാണിച്ചുകൊടുത്ത
അമ്മമാരുണ്ടായിരുന്നു.
മൃഗീയമായ പീഡനങ്ങള്‍ സ്വന്തം കണ്മുന്നില്വച്ച്
ആ മകന് ഏറ്റുവാങ്ങുന്നത് കാണുമ്പോഴും ഒളിവില്‍ കഴിയുന്നവരെക്കുറിച്ച് ഒരുവിവരവും കൈമാറാന്‍ ആ
അമ്മമാര്‍ തയ്യാറായിരുന്നില്ല.
ആർ എസ്എസ്
പ്രവര്‍ത്തകര്‍ക്ക്
പുറമെ കേരളത്തില്‍ ഇത്രയും ക്രൂരമായ പോലീസ്വേട്ട അക്കാലത്ത് നേരിടേണ്ടിവന്നിട്ടുള്ളത് നക്സലൈറ്റ് പ്രവര്‍ത്തകര്‍ക്കു
മാത്രമാണ്. എന്നാല്‍ അത് ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു. അക്കാലത്ത് കേരളത്തില്‍ നക്സല്‍ ്രഗൂപ്പുകള് വിവിധ
സ്ഥലങ്ങളില്‍ നടത്തിയ കഴുത്തറപ്പന്‍ സമരങ്ങള്‍ ജനങ്ങളെ അവര്‍ക്കെതിരായി തിരിച്ചിരുന്നു. സര്‍ക്കാര്‍ ഇത് ഒരു
അവസരമായി കണ്ട് നക്സലൈറ്റ് സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ തീരുമാനിച്ചു.
നക്സലൈറ്റുകാരെപ്പോലെതന്നെ അപകടകാരികളാണ് ആർ എസ്എസ്
പ്രവര്‍ത്തകരും എന്ന
സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ്
കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതിലൂടെ ശ്രമിച്ചത്. അടിയന്തരാവസ്ഥക്കാലത്ത്
കേരളത്തില്‍ ഏറ്റവും കോളിളക്കം ഉണ്ടാക്കിയ സംഭവം രാജൻ
കേസാണ്. നക്സലൈറ്റ് അനുഭാവത്തിന്റെ പേരില്‍
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥിയായിരുന്ന
രാജനെ പിടികൂടി പോലീസ്
മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സര്‍ക്കാരിന്റെയും
പോലീസിന്റെയും
ഉന്നതങ്ങളില്‍ ഉണ്ടായിരുന്ന പലര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. രാജന്‍സംഭവം അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭകര്‍ക്ക്
ഒരു മുന്നറിയിപ്പ് എന്നോണമാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.
സര്‍ക്കാരിനെതിരായി സമരം
ചെയ്താല്‍ എന്താണ് ഉണ്ടാവുക എന്ന് രാജന്റെ അനുഭവം
തെളിയിക്കുന്നു
എന്നാണ് കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കൾ
അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത്.
ഇതിന് ലക്ഷ്യം രണ്ടായിരുന്നു. ഒന്ന്
യുവാക്കളെ ഭയപ്പെടുത്തി സമരംഗത്തുനിന്ന്
പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുക. രണ്ട്
നക്സലൈറ്റുകളെപ്പോലെതന്നെ അപകടകാരികളും കൊല്ലേണ്ടവരുമാണ് ആർ എസ്എസ് പ്രവര്‍ത്തകരെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുക. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ
പ്രതീക്ഷകളും തകിടംമറിക്കുന്ന
വിധത്തിലാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന
പ്രക്ഷോഭത്തെയും
സത്യഗ്രഹങ്ങളെയും
ഇത് ഒരുതരത്തിലും ബാധിച്ചില്ല.
മാത്രമല്ല അടിയന്തരാവസ്ഥാ
വിരുദ്ധ സമരത്തിന്റെ ഭാഗമായി ഒരു കാരണവശാലും ആയുധം
എടുക്കുകയോ അക്രമമാര്‍ഗത്തിലേക്ക് തിരിയുകയോ ചെയ്യരുതെന്ന സംഘടനാ നിര്‍ദ്ദേശം
സംഘപ്രവര്‍ത്തകര്‍ കര്‍ശനമായി
പാലിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജിനെതിരായി നടന്ന
സ്വാതന്ത്ര്യസമരത്തില്പ്പോലും കാണാനാകാത്ത അഹിംസയും ജനാധിപത്യബോധവും
നിശ്ചയദാര്‍ഢ്യവുമാണ് സംഘത്തിന്റെ പ്രവര്‍ത്തകര്‍ അക്കാലത്ത് കാഴ്ചവെച്ചത്.
ആ സത്യഗ്രഹങ്ങൾ : അധികാരധാർഷ്ട്യത്തിനു നേരെ ആഞ്ഞടിച്ച തിരമാലകൾ
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ
ജനമുന്നേറ്റമായിരുന്നു
അടിയന്തരാവസ്ഥാ
വിരുദ്ധ സമരം. ലാത്തിക്കും തോക്കിനും ജനമുന്നേറ്റത്തെ ചെറുക്കാനോ തടുത്ത് നിര്‍ത്താനോ കഴിയില്ലെന്ന് ഓര്‍മ്മപ്പെടുത്തിയ
സമരം. കിരാത നിയമങ്ങളും പോലീസ്
രാജും സൃഷ്ടിച്ച ഭീതിദമായ അന്തരീക്ഷത്തിലും ജനശക്തി അധികാര
ധാര്‍ഷ്ട്യത്തിനെതിരെ സടകുടഞ്ഞെണീക്കുക തന്നെ
ചെയ്തു. ആര്‍എസ്എസിനും ജനസംഘത്തിനും കാര്യമായ വേരോട്ടമില്ലാത്ത പ്രദേശമായാണ് കോണ്‍ഗ്രസ് നേതൃത്വം കേരളത്തെ കണ്ടിരുന്നത്. അതിനാല്‍ ഇവിടെ
കാര്യമായ എതിര്‍പ്പുയരില്ലെന്നും അവര്‍
കണക്കുകൂട്ടി.
പക്ഷേ അതു പിഴച്ചെന്ന് തിരിച്ചറിയാന്‍ വൈകിയില്ല. അടിത്തട്ടില്‍ സമുദ്രം കോളുകൊള്ളുകയായിരുന്നു. അവ
കൂറ്റന്‍ തിരമാലകളായി അധികാര ധാര്‍ഷ്ട്യത്തിനു നേരെ
ആഞ്ഞടിക്കാന്‍ പിന്നെ അധിക സമയമെടുത്തില്ല. കേരളത്തിലുടനീളം അടിത്തട്ടില്‍ അടിയന്തരാവസ്ഥ വിരുദ്ധ സന്ദേശവുമായി ആര്‍എസ്എസ് പ്രചാരണം അതിനകം
എത്തിക്കഴിഞ്ഞിരുന്നു.
അടിയന്തരാവസ്ഥയെ
നേരിടാന്‍ ജനതയെ സജ്ജരാക്കുകയായിരുന്നു ആദ്യ
പടി. ആർ
എസ്എസ് ഒഴികെ പ്രബല
സംഘടനകളൊന്നും
ഈ ലക്ഷ്യത്തില്‍ കാര്യമായി ഒന്നും
ചെയ്തിരുന്നില്ല.
സത്യഗ്രഹം- അതായിരുന്നു പ്രത്യക്ഷ സമരമാര്‍ഗ്ഗം. ഭരണകൂടത്തിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിഞ്ഞുതന്നെ ആയിരങ്ങള്‍ സത്യഗ്രഹത്തിനായി മുന്നോട്ട് വന്നു
രണ്ട് തരത്തിലായിരുന്നു ആസൂത്രണം. ഒരു
വിഭാഗം പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്കി; ആയിരങ്ങള്‍ നാടിന്റെ വിവിധ
ഭാഗങ്ങളില്‍ സത്യഗ്രഹങ്ങൾ
സംഘടിപ്പിച്ച് അറസ്റ്റ് വരിച്ചു. മറ്റൊരു വിഭാഗം
രഹസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സത്യഗ്രഹത്തിന് പ്രവര്‍ത്തകരെ തയ്യാറാക്കല്‍, ആശയ
പ്രചാരണം, ലഘുലേഖ വിതരണം ഇവയൊക്കെ ഒളിവിലുള്ളവരുടെ പ്രവര്‍ത്തനങ്ങളായിരുന്നു.
നേരിട്ട് സത്യഗ്രഹത്തിലും
പ്രക്ഷോഭത്തിലും
പങ്കെടുത്ത് അറസ്റ്റ് വരിഹച്ചവരെയൊഴികെ
ആരെയും പിടികൂടാന്‍ പോലീസിനായില്ല. അത്ര
ആസൂത്രിതമായിരുന്നു
ഒളിപ്രവര്‍ത്തനം. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന പോലീസുകാരെയും കോണ്‍ഗ്രസ് ഗുണ്ടകളേയും കബളിപ്പിച്ച് ആർ എസ്എസ് പ്രചാരകന്മാരും
പ്രവര്‍ത്തകരും രഹസ്യ
പ്രവര്‍ത്തനം സക്രിയമാക്കി. വിവിധ
കേന്ദ്രങ്ങളില്‍
പ്രവര്‍ത്തകരെ ഏകോപിപ്പിച്ചിരുന്നത് ഈ
രഹസ്യ പ്രവര്‍ത്തന
ശൃംഖലയായിരുന്നു.
ആര്‍എസ്എസ് ശാഖാ
പ്രവര്‍ത്തനങ്ങള്‍ പരസ്യമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും
സംഘടനാ പ്രവര്‍ത്തനം
സക്രിയമായിരുന്നു.
പോലീസിന്റെയും
കോണ്‍ഗ്രസ് ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് പ്രവര്‍ത്തകര്‍ ഒത്തുചേരുകയും പരസ്പരം ചര്‍ച്ചകൾ
നടത്തുകയും തീരുമാനങ്ങൾ
എടുക്കുകയും ചെയ്തു. ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ
ശക്തി പകര്‍ന്നത്
സംഘകുടുംബങ്ങളിലെ
അമ്മമാരുടേയും
കുട്ടികളുടേയും
സഹകരണമായിരുന്നു.
ആര്‍എസ്എസ് നേതാക്കളുടെ അറസ്റ്റിന് ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ്
നടത്തിയ പോലീസിന് നിരാശപ്പെടേണ്ടി
വന്നതും ഇതുകൊണ്ടുതന്നെ.
ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി, പ്രധാന
പ്രവര്‍ത്തകര്‍ വീടുകളിലാണ് ഒളിവില്‍ കഴിയുന്നതെന്ന്.
കൊടിയ പീഡനമാണ് പിന്നെ
പലയിടത്തും നടന്നത്. അര്‍ധരാത്രിയില്‍ പോലും
പോലീസുകാര്‍ വീടുകളില്‍ മിന്നല്‍ പരിശോധനക്കെത്തി.
കണ്ണില്‍ കണ്ടവരെ തല്ലിച്ചതച്ചു.
സ്ത്രീകളേയും കുട്ടികളേയും വരെ വെറുതെ വിട്ടില്ല. എന്നാല്‍ അവരാഗ്രഹിക്കുന്ന വിവരങ്ങൾ ഒരിക്കലും അവര്‍ക്ക് കിട്ടിയതുമില്ല. അങ്ങാടിയില്‍ തോറ്റതിന് ആരുടെയെങ്കിലും നെഞ്ചത്ത് കയറുക
എന്ന ശൈലിയിലായിരുന്നു പോലീസ്.
ഈ നിരാശ മുഴുവന്‍ അവര്‍
തീര്‍ത്തത് സത്യഗ്രഹികളുടെ നേര്‍ക്കായിരുന്നു. അഹിംസാ മാര്‍ഗത്തിലൂടെ സമാധാന
പൂര്‍ണ്ണമായ സത്യഗ്രഹ സമരം
നടത്തിയവരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു.
ലോക്കപ്പ് മര്‍ദ്ദനങ്ങളും പോലീസ്
ക്രൂരതകളും കൈരളിയുടെ മനസ്സാക്ഷിയെ കണ്ണീരണിയിച്ച
നാളുകളായിരുന്നു
അത്. നിരവധി ചെറുപ്പക്കാര്‍ക്ക്
ജീവന് നഷ്ടപ്പെട്ടു. കൊടിയ
മര്‍ദ്ദനമേറ്റുവാങ്ങിയ പലരും
ജീവച്ഛവങ്ങളായി.
രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട ഒരു മര്യാദയും സത്യഗ്രഹികളോട് വേണ്ടെന്നായിരുന്നു പോലീസിന് തലപ്പത്ത് നിന്നു
കിട്ടിയ നിര്‍ദ്ദേശം. അത്
അവര്‍ അക്ഷരംപ്രതി അനുസരിച്ചു. രാജാവിനേക്കാള്‍ വലിയ
രാജഭക്തി പ്രകടിപ്പിക്കാന്‍
കിട്ടിയ അവസരമായിരുന്നു
ചില പോലീസുകാര്‍ക്ക്
അടിയന്തരാവസ്ഥ.
ആയിരക്കണക്കിന്
ആർ എസ്എസ്
പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കേരളത്തിലെ ജയിലുകള്‍ സത്യഗ്രഹികളെക്കൊണ്ട്് നിറഞ്ഞു. താത്കാലിക ജയിലുകളിലും ഇവരെ
പാര്‍പ്പിക്കാന്‍ ഇടമില്ലാതായതോടെ അറസ്റ്റിലായവരെ ക്രൂരമര്‍ദ്ദനത്തിനുശേഷം വിട്ടയക്കാന്‍ തീരുമാനമായി. പക്ഷേ
ഇതും ഭരണാധികാരികള്‍ക്കും
പോലീസിനും തലവേദനയാവുകയായിരുന്നു.
കൊടിയ മര്‍ദ്ദനമേറ്റുവാങ്ങി ജീവച്ഛവമായി പുറത്തിറങ്ങിയവര്‍ ചികിത്സ തേടാനോ
കുടുംബാംഗങ്ങളെ
കാണാനോ അല്ല പോയത്,
അടുത്ത സത്യഗ്രഹത്തില്‍ പങ്കെടുക്കാനാണ്. സംഘനേതൃത്വം ഇത്
സ്നേഹപൂര്‍വ്വം
വിലക്കിയെങ്കിലും
അത് വകവെക്കാതെ വീണ്ടും സത്യഗ്രഹത്തിനെത്താനുള്ള ആവേശത്തിലായിരുന്നു ഈ
ധീരന്മാര്.
അക്ഷരാര്‍ത്ഥത്തില്‍ പോലീസ്
ഉദ്യോഗസ്ഥര്‍ പോലും
പകച്ചുപോയ നിമിഷങ്ങളായിരുന്നു അത്. സ്വാതന്ത്ര്യ
സമര കാലത്തു പോലും കണ്ടിട്ടില്ലാത്ത സമര സന്നദ്ധതയും സ്വയംസമര്പ്പണവുമായിരുന്നു ആ ധീരന്മാരുടേത്. നാലായിരത്തിലേറെ സംഘ പ്രവര്‍ത്തകര്‍ അറസ്റ്റ്
വരിക്കുകയും കൊടിയ മര്‍ദ്ദനത്തിനിരയാവുകയും ചെയ്തതായാണ് പോലീസ് രേഖകളില്‍ കാണുന്നത്.
എന്നാല്‍ രേഖപ്പെടുത്താത്ത അറസ്റ്റുകളും പീഡനങ്ങളും ഇതിലുമെത്രയോ ഏറെ വരും. സിപിഎം
ഉള്‍പ്പെടെ മറ്റു പാര്‍ട്ടി നേതാക്കളെ രാഷ്ട്രീയ തടവുകാരായി പരിഗണിച്ച് ജയിലില്‍ എ
ക്ലാസ് സൗകര്യം ഒരുക്കിക്കൊടുത്തപ്പോൾ ആർ
എസ്എസ് പ്രവര്‍ത്തകർക്ക് മാത്രമായിരുന്നു ഇത്രയും കടുത്ത മർദ്ദനങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നത്. പിന്നെ
ഏതാനും നക്സലൈറ്റ് പ്രവര്‍ത്തകർക്കും
തുടർന്നു വായിക്കുക
വന്ദേ മാതരം
www.vandeematharam.blogspot.com

No comments:
Post a Comment