"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Thursday, 17 December 2015

ദേവസ്വം ബോർഡ്‌ - വി.ഡി. സതീശനും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും ചേര്‍ന്ന് നടത്തിയത് കപട നാടകം.


                             ഈ വീഡിയോ ക്ലിക്ക് ചെയ്യൂ, കുമ്മനം രാജേട്ടൻ പറയുന്നത് ശ്രദ്ധിക്കൂ ...

ദേവസ്വം ബോർഡ്‌ -  വി.ഡി. സതീശനും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും ചേര്‍ന്ന് നിയമസഭയിൽ നടത്തിയത്  കപട നാടകം.


ക്ഷേത്രങ്ങളോടു സര്‍ക്കാര്‍ കാട്ടുന്ന അവഗണനയും നിഷേധാത്മക നിലപാടും മൂടിവെക്കുന്നതിന് കോണ്‍ഗ്രസ്സ് നേതാക്കളായ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും വി.ഡി. സതീശനും ചേര്‍ന്ന് നടത്തിയ കപട നാടകമാണ് നിയമസഭയില്‍ ഈ കഴിഞ്ഞ ദിവസം  അരങ്ങേറിയത്. ജനങ്ങളെ പറ്റിക്കാൻ കോണ്‍ഗ്രെസ്സുകാരൻ  എഴുതി തയ്യാറാക്കിയ ചോദ്യത്തിനു  കോണ്‍ഗ്രെസ്സുകാരൻ തന്നെ മറുപടിയും പറഞ്ഞു.  

ക്ഷേത്രവരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് നാളിതുവരെ ഒരു ഹിന്ദു സംഘടനയും പറഞ്ഞിട്ടില്ല. പ്രത്യേക ആക്ട് പ്രകാരം രൂപീകൃതമായ ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്രപരമാധികാര സ്ഥാപനങ്ങളാണ്. അവരുടെ പണം സര്‍ക്കാരിന് എടുക്കാനാവില്ലെന്ന സാമാന്യബോധം ഹിന്ദു സംഘടനകള്‍ ക്കുണ്ട്. 129 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മൂന്ന് വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 15 ആവശ്യങ്ങള്‍ ക്ഷേത്രങ്ങള്‍ സംബന്ധിച്ചാണ്. ഒരിടത്തും ക്ഷേത്രഫണ്ട് സര്‍ക്കാര്‍ എടുക്കുന്നു എന്ന് ഹിന്ദു സംഘടന പറഞ്ഞിട്ടില്ല. 

പക്ഷെ, അക്കാര്യങ്ങള്‍ പറഞ്ഞു എന്നു പ്രചരിപ്പിച്ച് ക്ഷേത്രങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ സഹായം ചെയ്തതായി വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ദേവസ്വം മന്ത്രിയും വി.ഡി. സതീശനും ശ്രമിച്ചത്. 

ഹിന്ദു സംഘടനകള്‍ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ളത് ക്ഷേത്രഭരണ വ്യവസ്ഥയെയാണ്. 

ഒരു മതേതര സര്‍ക്കാര്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം എന്തിനു ഭരിക്കുന്നുവെന്നു എന്ന ഹിന്ദുക്കളുടെ ന്യായമായ ചോദ്യത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒഴിഞ്ഞ് മാറുകയാണ്. മറ്റു  മതസ്ഥരുടെ ആരാധനാലയങ്ങൾ  എന്തേ  ഏറ്റെടുക്കാത്തത്‌  ???

ക്ഷേത്രം ഭരിക്കേണ്ടത് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന വിശ്വാസികളാണ്. ഈ അടിസ്ഥാന തത്വം അംഗീകരിച്ച് രാഷ്ട്രീയ വിമുക്തമായി പുതിയ ക്ഷേത്ര ഭരണവ്യവസ്ഥിതിക്ക് രൂപം നല്‍കണമെന്ന് കെ.പി. ശങ്കരന്‍ നായര്‍ കമ്മീഷന്‍ 1983 ല്‍ ശുപാര്‍ശ ചെയ്തു. അതിന് ശേഷം അനുകൂലമായ കോടതിവിധികളും ഉണ്ടായി. പക്ഷെ, ഇപ്പോഴും ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ല. 

പതിമൂവായിരത്തില്‍പരം ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉള്ളതില്‍ രണ്ടായിരം ക്ഷേത്രങ്ങള്‍ മാത്രമേ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളൂ. മറ്റുള്ളവയെല്ലാം ഭരിക്കുന്നത് ഭക്തജനകമ്മറ്റികളാണ്. ശബരിമല വരുമാനം 1300 ക്ഷേത്രങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നു എന്നും 30 എണ്ണം മാത്രമേ സ്വയംപര്യാപ്തമായി ട്ടുള്ളവയുള്ളൂവെന്നും മന്ത്രി പറയുന്നു. എങ്കില്‍ നഷ്ടമായിട്ടുള്ളവ അതാത് പ്രദേശത്ത് ജനങ്ങളെ ഏല്‍പ്പിച്ചുകൂടേ?  ഇത്തരം ക്രിയാത്മകവും ഭാവാത്മകവുമായ നടപടികളെപ്പറ്റി ചിന്തിക്കാതെ വ്യാജ പ്രചരണം വഴി ക്ഷേത്രവിഷയത്തില്‍ മുതലെടുപ്പ് നടത്തുന്നത് അപലപനീയമാണ്.

ക്ഷേത്രങ്ങള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്നത് ഗ്രാന്റ് അല്ല, ഏറ്റെടുത്ത ക്ഷേത്രം വക ഭൂമിക്ക് നഷ്ടപരിഹാരമായി നിശ്ചയിച്ച വര്‍ഷാശനമാണ്.  ഇത്  ഒരു സർക്കാരിന്റെയും  ഔദാര്യമല്ല , ക്ഷേത്രങ്ങളുടെ അവകാശമാണ്.  
 (മതധർമ്മസ്ഥാപനങ്ങളുടെ ഭൂമി പാട്ടത്തിനു കൊടുത്തതിന്റേയും സർക്കാർ നിശ്ചയിച്ച മര്യാദപാട്ടത്തിന്റേയും അടിസ്ഥാനത്തിൽ മതധർമ്മസ്ഥാപന ങ്ങൾക്ക് എല്ലാ വർഷവും നൽകുന്ന ഒരു സംഖ്യയെ ആണ് വർഷാശനം അഥവാ ആന്വിറ്റി (Annuity)എന്നു വിളിയ്ക്കുന്നത്)
 
1811 ല്‍ കേണല്‍ മണ്‍ട്രോ ക്ഷേത്രങ്ങളും സ്വത്തും ഏറ്റെടുത്തപ്പോള്‍ പതിനഞ്ച് ലക്ഷം പറനെല്ലും സഞ്ചായം വക ഇരുപതുലക്ഷം പറ നെല്ലും പ്രതിവര്‍ഷം ക്ഷേത്രങ്ങള്‍ക്ക് വരുമാനമുണ്ടായിരുന്നു. 
 
1907 ല്‍ രാമചന്ദ്രറാവു കമ്മീഷന്‍ പ്രതിവര്‍ഷം രണ്ടുകോടി രൂപ ക്ഷേത്രത്തിന് നഷ്ടമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്ന വര്‍ഷാശനം തുലോം തുശ്ചമാണ്. സര്‍ക്കാര്‍ റവന്യൂഭൂമിയുടെ അമ്പത് ശതമാനവും ഏറ്റെടുത്ത ക്ഷേത്രഭൂമി വകയാണ്. അഞ്ചുകോടി രൂപയെങ്കിലും ക്ഷേത്രങ്ങള്‍ക്ക നല്‍കേണ്ടതാണെന്ന് ശങ്കരനായര്‍ കമ്മീഷന്‍ 1983 ല്‍ ശുപാര്‍ശചെയ്തതാണ്. അതൊന്നും പരിഗണിക്കണിക്കാന്‍ നാളിതുവരെയുള്ള സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. 
 
നിലയ്ക്കലിൽ  250 ഏക്കർ  ഭൂമി ദേവസ്വം ബോർഡിന് വിട്ടു കൊടുത്തു എന്നു പറയുന്ന സർക്കാർ  സത്യം മൂടി വെക്കുകയാണ്‌.  ദേവസ്വം ബോർഡ്‌ പകര മായി 250ഏ ക്കർ  ഭൂമി കമ്പക്കല്ല്   എന്ന  സ്ഥലത്ത് മേടിച്ചു കൊടുക്കുകയും 7 കോടി രൂപ NPV  (Net present Value) ആയി സർക്കാരിലേക്ക്   അടയ്ക്കുകയും ചെയ്തു. ദേവസ്വംബോർഡിന് സർക്കാർ  എന്തെങ്കിലും  ചെയ്തിട്ടുണ്ടെങ്കിൽ  എല്ലാം പ്രതിഫ ലം  പറ്റിതന്നെയാണ് .

പതിനായിരം ഹെക്ടര്‍ ക്ഷേത്രം ഭൂമി അന്യാധീനപ്പെട്ടുപോയി എന്ന് 2014 ജൂണ്‍ 25 ന് നിയമസഭയില്‍ വ്യക്തമാക്കിയാണ്. ഇതില്‍ സര്‍ക്കാരിന്റെ കൈവശമുള്ള ദേവസ്വം ഭൂമിയുമുണ്ട്. ഇരിങ്ങാലക്കുല ദേവസ്വം ഭൂമി പലതും സര്‍ക്കാര്‍ കയ്യടക്കി. ആലുവാമണപ്പുറം ക്ഷേത്രഭൂമിയാണെന്ന് രേഖാമൂലം തെളിയിച്ചിട്ടും മുനിസിപ്പാലിറ്റിയും സര്‍ക്കാരും വിട്ടുകൊടുക്കുന്നില്ല.

ക്ഷേത്രഭരണവും ക്ഷേത്രസ്വത്തും കൈയ്യടക്കിവച്ചിട്ടുള്ള സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതില്‍ ദുരൂഹതയുണ്ട്. 2012 വരെ മാത്രമേ ദേവസ്വം കണക്ക് ഓഡിറ്റ് ചെയ്തിട്ടുള്ളൂ. സിട്‌കോ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ക്ഷേത്രഫണ്ട് കൊടുത്തിട്ടുള്ളതായി കാണുന്നു. 
 
ഗുരുവായൂര്‍ കുടിവെള്ള വിതരണ പദ്ധതിക്ക് 78 ലക്ഷം രൂപ അടച്ചതിനും ക്രമക്കേടുണ്ട്. മുടക്കിയ പണത്തിന്റെ കണക്ക് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാത്തതുകൊണ്ടാണ് പമ്പാ ആക്ഷന്‍ പ്ലാന്‍ മുടങ്ങിയത്. ആറന്മുള ക്ഷേത്രത്തിന് വളരെയേറെ നാശം ചെയ്യുന്ന വിമാനത്താവള പദ്ധതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. 
 
ശബരിമലയില്‍ യൂണിറ്റിന് 10 രൂപാ മുതല്‍ 15 രൂപ വരെ ഈടാക്കി ഇലക്ട്രിസിറ്റി ബോര്‍ഡ് കൊളള നടത്തുകയാണ്. 
 
ജനങ്ങള്‍ ഉപയോഗിക്കുന്ന പൊതുറോഡുകള്‍ നന്നാക്കിയതിന്റെ പേരില്‍ ശബരിമലക്ക് കോടികള്‍ നല്‍കി സഹായിച്ചുവെന്ന് വീമ്പിളക്കുന്ന ദേവസ്വം മന്ത്രി അയ്യപ്പന്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ എന്തു ചെയ്തുവെന്ന് വക്തമാക്കണം. മാലന്യം, കുടിവെള്ളം, ഭക്ഷണം, ചികിത്സ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തു കൊണ്ട് പരിഹരിച്ചില്ല ?

ക്ഷേത്ര വിഷയങ്ങളെക്കുറിച്ച്  ഹിന്ദു സംഘടനാ നേതാക്കളുമായി ഒരു പരസ്യ സംവാദത്തിന് ദേവസ്വം മന്ത്രി തയ്യാറാകണം.  അല്ലെങ്കിൽ ക്ഷേത്ര വിഷയങ്ങളെക്കുറിച്ച് ആധികാരികമായി   ധവളപത്രം പുറപ്പെടുവിക്കാനോ ദേവസ്വം മന്ത്രി തയ്യാറാകണം
 
 
 

കടപ്പാട് : മാന്യ കുമ്മനം രാജേട്ടൻ
 
 
 

Sunday, 29 November 2015

ചരിത്രത്തില്‍ അമരനായി കേരളസിംഹം പഴശ്ശിരാജ

ചരിത്രത്തില്‍ അമരനായി കേരളസിംഹം പഴശ്ശിരാജ


ബ്രിട്ടിഷുകാര്‍ പോലും ആദരിച്ച വ്യക്തിത്വം...

നവംബര്‍ 30 - ബ്രിട്ടീഷ്‌ സാമ്രാജിത്വത്തിന്റെ ഗര്‍വ്വി നെ ജനകീയ സേന കൊണ്ട് വിറപ്പിച്ച കേരള സിംഹം വീര കേരളവര്‍മ പഴശ്ശി രാജാവിന്റെ 210 മത് വീരാഹുതി ദിനം ഇന്ന്....

കേരളത്തിലെ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടു രാജാക്കാന്മാരിലൊരാളാ യിരുന്നു കേരള വര്‍മ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാര്‍ ക്കെതിരെ നടത്തിയ ചെറുത്തു നില്പുകള്‍ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളില്‍ വിശേഷിപ്പിക്കുന്നത്.

ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷി ക്കാന്‍ പരദേവതയായ മുഴക്കുന്നില്‍ ശ്രീ പോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്‍റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

1805 നവംബര്‍ 30ന് ആ വീര സിംഹം മാവിലത്തോട്ടില്‍ തീരത്ത് വീര ചരമം പ്രാപിച്ചു.1804-ല്‍ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ്‌ ഹാര്‍വെ ബാബര്‍ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. 

മാതൃഭൂമിയെ സംരക്ഷിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാന്‍ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്തു. 1805 നവംബര്‍ 29 രാത്രി ഒറ്റുകാരില്‍നിന്നും ലഭിച്ച വിവരം അനുസരി ച്ചെത്തിയ കമ്പനിസൈന്യം പുല്‍പ്പള്ളി കാട്ടില്‍ വിശ്രമി ക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബര്‍ 30 പ്രഭാതത്തില്‍ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന് ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു.

ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാര്‍ മാനന്തവാടിയില്‍ രാജകീയബഹുമതികളോടെ സംസ്കരിച്ചു.
മുഖ്യധാര സമൂഹം അവഗണനയോടെ കാണുന്ന ആദിവാസി വിഭാഗത്തെ വൈദേശിക ശക്തികള്‍ക്കെതി രായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിര്‍ത്താന്‍ വീര പഴശ്ശിരാജക്ക് കഴിഞ്ഞു


രണ്ടുനൂറ്റാണ്ടിനുശേഷവും എല്ലാ ഭാരാതീയനും അഭിമാനം പകര്‍ന്ന് വീരപഴശ്ശിയുടെ ഓര്‍മ്മകള്‍ ഇന്നും നിലനില്‍ക്കുമ്പോൾ ആ വീരപുരുഷന്റെ സ്മരണ നിലനിർത്താൻ ഒന്നും ചെയ്യാത്ത ചില സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ തച്ചു തകർത്ത സ്ത്രീ ലംബടനായ ടിപ്പുവെന്ന കൊള്ളക്കാരന്റെ ജയന്തി ആഘോഷിക്കുന്നു... വൈരുദ്ധ്യമെന്നല്ലാതെ എന്തു പറയാൻ...........

Tuesday, 29 September 2015

വളരുന്ന ഭാരതം... തളരുന്ന കേരളം....

വളരുന്ന ഭാരതം...  തളരുന്ന കേരളം....

കേരളത്തിൽ  നിന്നും 8 കേന്ദ്ര മന്ത്രിമാർ, ആലപ്പുഴയിൽ നിന്നു  മാത്രം  നാലു കേന്ദ്ര മന്തിമാർ, മന്ത്രി സഭയിലെ രണ്ടാമനും ആലപ്പുഴയിൽ  നിന്നും എന്നിട്ടും എന്തു  കൊണ്ട് ഇതൊന്നും കഴിഞ്ഞ 10 വർഷം  കൊണ്ട്  നടന്നില്ലാ?  എന്തു  കൊണ്ട് കേവലം 15 മാസത്തിനുള്ളിൽ ഇതെല്ലാം നടന്നു ? 50 വർഷത്തിൽ അധികം കോണ്‍ഗ്രസ്‌ ഇന്ത്യ ഭരിച്ചില്ലേ ? ഇടതും വലതും കേരളവും  മാറി മാറി ഭരിച്ചില്ലേ ? ചിന്തിക്കൂ ... പ്രവർത്തിക്കൂ .....

1. അമൃത് നഗരം  പദ്ധതി - നഗരങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം -   

  കേരളത്തിൽ ആലപ്പുഴ ഉൾപ്പെടെ 17   അമൃത  നഗരങ്ങൾ-  വർഷം തോറും 
  കോടികളുടെ ധന സഹായം
2. 35 വർഷമായിട്ടും പൂർത്തീകരിക്കാഞ്ഞ  ആലപ്പുഴ  ബൈ  പാസ്   സമയ 

    ബന്ധിതമായി തീർക്കാൻ  കർശന നടപടിയും ധന സഹായവും
3.  എല്ലാവർക്കും വീട്  പദ്ധതി -    ആലപ്പുഴയേയും  പദ്ധതിയിൽ ഉൾപ്പെടുത്തി       ദരിദ്ര വിഭാഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കാന്‍ സഹായം
4.  ആലപ്പുഴ മെഡിക്കൽകോളേജ് നു 150 കോടി രൂപയുടെ സഹായം .
5.  മെഗാ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ -   തുടങ്ങുന്നത് രാജ്യം എങ്ങും,2 എണ്ണം 

     കേരളത്തിൽ, ഒന്ന് ആലപ്പുഴയിൽ,  ഇതിനോട് അനുബന്ധമായി 15 ഓളം 
     ചെറു സബ്-പാർക്കുകൾ
6. കടംകേറി മുടിഞ്ഞ കേരളത്തെ സഹായിക്കാന്‍ (റെവന്യൂ കമ്മി നികത്താൻ)  

    10,000 കോടിയുടെ   അധിക സഹായം
7. ജൻ ഔഷധി - ജീവൻ രക്ഷാ മരുന്നുകൾ  കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നു
8. കർഷകർക്ക് 5000 രൂപ വരെ പെൻഷൻ
9. ESI മേഖലയില്‍ വിപ്ലവം -  ഓട്ടോ ഡ്രൈവർമാർ , അംഗൻ വാടി,ആശാ 

   പ്രവർത്തകർ തുടങ്ങി അസംഘടിത മേഖലയിലെ  തൊഴിലാളികൾക്കും ESI   
   ആനുകൂല്യം
10. തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചു 229 രൂപ ആക്കി.
11. KSRTC ക്ക്  400 ലോ ഫ്ലോർ ബസുകൾ
12. കേരളത്തിലെ റോഡ്‌ വികസനത്തിന്‌ 20000 കോടി
13. അടൽ  പെൻഷൻ  യോജന - അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 

     സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ വിഹിതത്തോടെ പെന്‍ഷന്‍
14. അവശ്യ സാധനങ്ങളുടെ വിലകുറയ്ക്കാൻ കർശന  നടപടി
15. 12 രൂപക്ക് ഉള്ള ഇൻഷ്വറൻസ് -  2 ലക്ഷം രൂപയ്ക്കുള്ള അപകട 

      ഇൻഷുറൻസ്
16. പ്രവാസിക്ക് ക്ഷേമനിധിയും പെൻഷനും
17. രാജ്യത്തെ അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കുറഞ്ഞ 

     വിലക്ക്  സിമന്റ്‌   കൊടുക്കാൻ നടപടി
18. 330 രൂപയ്ക്കു ഉള്ള  ലൈഫ് ഇൻഷുറൻസ്  -  എങ്ങനെ  മരിച്ചാലും 2 ലക്ഷം 

      രൂപയ്ക്കുള്ള ലൈഫ്   ഇൻഷുറൻസ്
19. പഞ്ചായത്തുകൾക്ക് കേന്ദ്ര ഫണ്ട് മൂന്നു ഇരട്ടിയാക്കി
20. മികച്ച മാനവവിഭവ വിദ്യാഭ്യാസ വകുപ്പ് -  ഭാരത ത്തിൽ ഉടനീളം 12  

     ലക്ഷം സ്കൂളുകളിൽ ആയി 11 കോടി കുട്ടികൾക്ക് ഭക്ഷണത്തോടൊപ്പം ബട്ടർ 
     മിൽക്ക് പദ്ധതി
21. ഹോട്ടൽ തുടങ്ങിയ അവിശ്യങ്ങൾക്ക് ഉള്ള വാണിജ്യഗ്യാസ് വില 1241 

     രൂപയിൽ നിന്ന് 560 രൂപയായി

മറ്റു ജനപ്രിയ പദ്ധതികൾ  www.vandeematharam.blogspot.in

1. സൻസദ് ആദർശ് ഗ്രാമ പദ്ധതി:-   എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തിലെ മൂന്നു ഗ്രാമങ്ങള്‍ വീതം തെരഞ്ഞെടുത്ത് മാതൃകാ ഗ്രാമമാക്കി വികസിപ്പിക്കണം 

2. മുദ്ര ബാങ്ക്:-    ചെറുകിട സംരംഭകർക്ക്  കുറഞ്ഞ നിരക്കിൽ   സാമ്പത്തിക സഹായം ലഭ്യമാക്കുന്നു . 50000 മുതൽ 1000000  വരെ വായ്പ
3. ജൻധൻ യോജന:-   എല്ലാ കുടുംബത്തിനും  ബാങ്ക് അക്കൗണ്ട്.   5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം 

 4. സുകന്യ സമൃദ്ധി:-   പെൺകുട്ടികളുടെ വിവാഹ പഠന  സഹായത്തിനായി  - പ്രതിമാസം  ആയിരം  രൂപാവീതം നിക്ഷേപിച്ചാൽ 21 വര്‍ഷം കഴിഞ്ഞ് 6.07 ലക്ഷം രൂപ
5. സ്വച്ഛതാ  അഭിയാൻ:-  എല്ലാ  വീടുകളിലും  സ്കൂളുകളിലും  ടോയിലെറ്റുകൾ  ഉറപ്പാക്കുന്ന പദ്ധതി (32 ലക്ഷത്തിൽ ആധികം
ടോയിലെറ്റുകൾ )
6. 100 സ്മാർട്ട് സിറ്റി പദ്ധതികൾ:-    കേരളത്തിൽ നിന്നും കൊച്ചി -  അഞ്ചു വർഷം  തുടർച്ചയായി  100 കോടി രൂപാ  വീതം സഹായം
7. ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന:-    ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഊർജ്ജപദ്ധതി
8. മൈ govഎന്ന സൈറ്റ്:-   പൊതു ജനങ്ങൾക്ക്‌  സ്വന്തം ഐഡിയ കേന്ദ്രത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയ സൈറ്റ്  (www.mygov.in)
മോദിയുടെ വിദേശ യാത്ര ഇന്ത്യയിലേക്ക് കൊണ്ടുവന്നത്  1.3 ലക്ഷം കോടി രൂപ ...

ഒപ്പം  ചരിത്രത്തിലാദ്യമായി  ഒരു  പ്രധാനമന്ത്രിക്കും കിട്ടാത്ത  ആദരവും, പ്രോട്ടോകോൾ  പോലും മറന്നുകൊണ്ടുള്ള സ്വീകരണം

മറ്റു  പദ്ധതികൾ       www.vandeematharam.blogspot.in

1. കേരളത്തിലെ 8 നദികളെ ജലപാതകൾ ആക്കും.
2. റബർ തീരുവ 5% ഉയർത്തി റബർ കർഷകർക്ക് വേണ്ടി
3. 2500 രൂപയ്ക്കു പാസ് എടുത്തൽ ഒരു വർഷത്തേക്ക് രാജ്യത്തെ എല്ലാ ടോൾ റോഡുകളിലും സൗജന്യ യാത്ര.
4. ഒറ്റപ്പാലത്ത് 231 കോടി മുടക്കി ഡിഫൻസ് പാർക്ക്.
5. എയർ കേരളക്ക് വേണ്ടി വ്യോമയാന നിയമം ഭേദഗതി ചെയ്തു അംഗീകാരം ആയി
6. നീതി ആയോഗ് - എല്ലാ സംസ്ഥാന മുഖ്യ മന്ത്രിമാരെയും ഉൾപ്പെടുത്തി സമിതി .അത് വഴി ഏക പക്ഷീയമായ തീരുമാനങ്ങൾ മാറും
7. 1 മുതൽ 12 -ക്ലാസ്സ് വരെ ഉള്ള പുസ്തകങ്ങൾ ഡിജിറ്റൽ ആയി നെറ്റിൽ അപ് ലോഡ് ചെയ്യുന്നു ..
8. വിദേശ റിക്രൂട്ട് മെന്റിലെ   തട്ടിപ്പുകൾ തടയാൻ വിദേശ റിക്രൂട്ട് മെന്റ്  മുഴുവനും സർക്കാർ വഴി ആക്കി
9. കണ്ണൂർ വിമാനത്താവളത്തിന് 100 കോടി.
10. രാജ്യത്തെ 100 ജില്ലകളെ ബന്ധിപ്പിച്ചു 6000 കോടിയുടെ ഹൈവേ പദ്ധതി .
11. ബി എസ് എൻ എൽ -റോമിംഗ് സൌജന്യം ആക്കി
12. സംസ്ഥാനങ്ങൾക്ക് ഉള്ള കേന്ദ്ര നികുതി വിഹിതം കൂട്ടി കൊടുത്തു 42% ആക്കി, ഇപ്പോൾ അത് കൊണ്ട് സംസ്ഥാനങ്ങൾക്ക് 5 ലക്ഷം കോടി വരെ കിട്ടും
13. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ  നിർമ്മിച്ചത് രണ്ടു ലക്ഷത്തി എണ്‍പത്തി ആറായിരം ടോയിലറ്റുകൾ 
14. രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഏകോപിപ്പിച്ചും സേവനങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടും 'ദേശീയ കരിയര്‍ സര്‍വീസ്' നിലവില്‍വന്നു
15. തിരുവന്തപുരം RCC യെ സ്റ്റേറ്റ്  കാൻസർ സെന്‍റെറായി വികസിപ്പിക്കുന്നതിനു 120 കോടിയും കോഴിക്കോട് മെഡിക്കൽ കോളേജു ടെർഷ്യറി കെയർ കാൻസർ സെന്‍റെറായി വികസിപ്പിക്കുന്നതിന് 45 കോടി രൂപയും കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ചു.
16. ബുള്ളറ്റ് ട്രെയിനും അതിവേഗ പാതകളും വരുന്നൂ 17. കർഷകർക്ക് പ്രത്യേക ചാനൽ, സാമ്പത്തിക പാക്കേജ്, കൃഷി നഷ്ടങ്ങൾക്ക്  സഹായം കൂട്ടി, പലിശ  ഇല്ലാതെ വായ്പ
18 .വിഴിഞ്ഞം പദ്ധതിക്ക്  അംഗീകാരം.
പിന്നെയും നൂറുനൂറു പദ്ധതികൾ ....നമ്മൾക്കായി .... ഭാരതത്തിനായി.... ചിന്തിക്കൂ... പ്രവർത്തിക്കൂ ...
കരുത്തുള്ള ഭാരതത്തിനായി...കരുത്തുള്ള പ്രധാനമന്ത്രി .........


www.vandeematharam.blogspot.in


വിനോദ് കുമാർ. ജി
Vinod Kumar. G

Tuesday, 25 August 2015

പൈദിമാരി വെങ്കിട്ട സുബ്ബറാവു





ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം

 എന്നാൽ  " ഭാരതം എന്‍റെ രാജ്യമാണ് .എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍.. ''   അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍ മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ദേശസ്‌നേഹം തുളുമ്പുന്ന രാജ്യത്തിന്‍റെ ദേശീയ പ്രതിജ്ഞ അരനൂറ്റാണ്ട് പിന്നിടുന്നു. പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും. ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല .

ഈ പ്രതിജ്ഞയുടെ രചയിതാവിനെ ആരും അന്വേഷിച്ചില്ല എന്നതാണ് ഏറെ കൗതുകം. അതുമല്ലെങ്കില്‍ ആ വരികളിലൊളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ദേശീയതയുടെ ആഴം തിരിച്ചറിയാന്‍ അന്നത്തെ രാഷ്ട്രീയ കോമരങ്ങൾക്ക്  കഴിയാതെ പോയതുമാവാം. അതില്‍ അവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. ദേശത്തേക്കാള്‍ വലുതാണ് രാഷ്ട്രീയമെന്നും സ്ഥാനമാനങ്ങളെന്നും കരുതുന്നവര്‍ പ്രതിജ്ഞ ചൊല്ലുന്നതും അധരവ്യായാമമെന്ന നിലയിലായി രിക്കും.1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം.

ഈ പ്രതിജ്ഞഎഴുതിയത് ത
ന്‍റെ അച്ഛനാണെന്ന് സുബ്ബറാവുവിന്‍റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്‍റെ   മരണ ശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്ന പര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമാ യിരുന്ന സുബ്ബറാവു,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്ക വേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ് ' ഭാരതം എന്‍റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതി യത്.വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്‍റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു.അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി.ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു.

1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു. ദേശ സ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു. ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു.1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷര ങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്.

വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ
ചൊല്ലപ്പെട്ടു. പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു.നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചൊല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു.ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്‍റെ  ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു.1988 ല്‍ അദ്ദേഹം അന്തരിച്ചു.

ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തി
ന്‍റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി.

അല്ലേലും അത് അങ്ങനെ
തന്നെ ആയിരിക്കുമല്ലോ,... സ്വതന്ത്ര സമരത്തിന്‍റെ തീച്ചൂളയിൽ സമരസേനാനികൾക്ക് ആവേശവും ഊർജവും പ്രസരിപ്പും പകർന്നു നൽകിയ ബങ്കിം ചന്ദ്രചാറ്റർജിയുടെ "വന്ദേ മാതരം" എന്ന പഞ്ചാക്ഷരീമന്ത്രം ചൊല്ലുന്നതിലും ഭാരതീയ പൈതൃകമായ നിലവിളക്കു കൊളുത്തുന്നതിൽ പോലും വർഗീയം കാണുന്ന ഈ നാട്ടിലെ രാഷ്ട്രീയ കോമരങ്ങളിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റൂ..... ഇനിയെങ്കിലും ഈ രീതിക്ക് മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം

വന്ദേ മാതരം



 

Thursday, 20 August 2015

ഏക്നാഥ് രാമകൃഷ്ണ റാണഡേ ജി

ഏക്നാഥ്  രാമകൃഷ്ണ റാണഡേ ജി



സ്വാമി വിവേകാനന്ദന്‍റെ   ഓർമ തുടിക്കുന്ന ഓരോ ഭാരതീയനും  എപ്പോഴും  ഓർത്തിരിക്കേണ്ട പുണ്യ നാമം...

ഏക്നാഥ്  രാമകൃഷ്ണ റാണഡേ ജി

കന്യാകുമാരിയില്‍ ഏക്നാഥ് റാണഡേ എന്ന വലിയൊരു മനുഷ്യന്‍ സമാധികൊള്ളുന്ന പുണ്യസ്ഥലമാണിത്

അദ്ദേഹമില്ലായിരുന്നെങ്കില്‍ ത്രിവേണീസംഗമത്തിലെ പാറയ്ക്കുമുകളില്‍ സ്വാമി വിവേകാനന്ദന് അതിമനോഹരമായ ഒരു സ്മാരകം ഉയരില്ലായിരുന്നു. ഒരുപക്ഷെ, അവിടെ കന്യാകുമാരിയില്‍ കന്യകാമേരിക്ക്  പള്ളി ഉയരുമായിരുന്നു....


രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ  സര്‍ കാര്യവാഹ് ചാര്‍ജ് ആയിരുന്ന റാണഡേജിയുടെ ജീവന്‍ പണയംവച്ചുള്ള കഠിനപ്രയത്നം വിവേകാനന്ദകേന്ദ്രവും   വിവേകാനന്ദ   സ്മാരകവും ഉയരാന്‍ കാരണമായി.....

രാഷ്ട്രീയ മത പ്രീണനങ്ങളെ  ഭയപ്പെടാതെ  വെല്ലുവിളികളെ നേരിട്ടുകൊണ്ടുള്ള ധീരമായ   പ്രവർത്തനം.....


ഭാരതത്തിലെ എല്ലാ പാര്‍ലമെന്റു അംഗങ്ങലേയും കണ്ട് വിവേകാനന്ദ സ്മാരകനിര്‍മാണത്തിന്  ഒപ്പു ശേഖരണം.... 

സ്മാരക നിര്‍മാണത്തിന്  കേരളം  ഒഴികെയുള്ള എല്ലാ  സംസ്ഥാനങ്ങളുടെയും  സഹായം ലഭിച്ചു

വിവേകാനന്ദപ്പാറയിൽ സ്വാമിജിയുടെ സ്മാരകം പണിയുന്നതിന് ഒരു നയാപൈസ പോലും നൽകാതിരുന്ന ഏക ഭാരതീയ സംസ്ഥാനം ഇ. എം. എസ്. മുഖ്യമന്ത്രിയായ കേരളമായിരുന്നു

വൈരുദ്ധ്യമെന്നു പറയെട്ടെ   ഭാരതത്തിന്റെ സ്വാതന്ത്ര്യസമര നായകന്മാർക്ക് മാനസികബലവും ഊർജ്ജവും പകർന്നു നൽകിയ വിശ്വപൗരനായ  സ്വാമി വിവേകാനന്ദനെ അവഹേളിച്ചവർക്ക്  ഇന്ന്  നിലനിൽപ്പിനായി  അദ്ധ്യഹത്തെയും  ആ  വാക്കുകളേയും  അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.  


ഒരാളില്‍നിന്ന് ഒരു രൂപ സംഭാവന സ്വീകരിച്ചു ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച സ്മാരകം ഇന്ന് രാജ്യത്തിന്‍റെ..... ഭാരതീയരുടെ  അഭിമാന സ്തംഭമാണ്... എന്നാല്‍ വിവേകാനന്ദപുരത്ത് റാണഡേജിക്ക് സ്മാരകം ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? ആരെങ്കിലും അവിടെ പോകാറുണ്ടോ?

അദ്ദേഹത്തിന്റെ  പരിപാവനമായ  സമാധിസ്ഥലത്തിനടുത്ത്   സ്വാമി  വിവേകാനന്ദന്‍റെ പൂര്‍ണകായപ്രതിമ.... മനോഹരമായ പൂന്തോട്ടം..... .

ത്രിവേണിയില്‍ ഏക്കര്‍ കണക്കിന് വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ പ്രദേശത്തു നിന്ന് കടലിലേക്ക്‌ നോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും കാണാം.....
സൂര്യോദയം, അസ്തമയം എന്നിവ ആസ്വദിക്കാന്‍ ഇത്രയും സൌകര്യമുള്ള  മറ്റൊരുസ്ഥലം കന്യാകുമാരിയില്‍ ഉണ്ടാവാനിടയില്ല.


ഒരു നിമിഷം ......

ആരാണ്  ഏക്നാഥ് റാണഡേ  എന്ന  മഹത്  വ്യക്തി ????   

1914 നവംബര്‍ 19  ന്  മഹാരാഷ്ട്ര യിലെ അമരാവതി ജില്ലയില്‍ റ്റിംറ്റല എന്ന  സ്ഥലത്ത്  രാമകൃഷ്ണറാവു വിനായക് റാനഡേയുടെ മകനായി ജനനം...   

പൂർണമായ  പേര്  ഏക്നാഥ്  രാമകൃഷ്ണ റാണഡേ... 1932 ൽ അദ്ദേഹം നാഗ്പൂരിലെ ന്യൂ ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു,  MA  ബിരുദം നേടിയതിനു ശേഷം  ജാബൽപൂർ സാഗർ യൂണിവേഴ്സിറ്റിയിൽ നിന്നും LLB കരസ്ഥമാക്കി. 

1926 മുതല്‍  RSS  എന്ന  ദേശസ്നേഹ പ്രസ്ഥാനത്തെ  അടുത്തറിഞ്ഞു..... അതിന്‍റെ  ഉത്തേജനത്താല്‍  സ്വജീവിതം  രാഷ്ട്രത്തിനായി  സമര്‍പ്പിച്ച മഹത്  വ്യക്തിത്വം ....
1938 മുതല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ  മുഴുവന്‍ സമയ പ്രചാരകന്‍.....
സംഘ ശാഖയില്‍ നിന്നും വിവേകാനന്ദദര്‍ശനങ്ങളില്‍ ആകൃഷ്ടനായി.....
1956 ല്‍  രാഷ്ട്രീയ സ്വയംസേവക്സംഘത്തിന്‍റെ  സര്‍ കാര്യവാഹ്   ചാര്‍ജ്  .....
1962 ല്‍  രാഷ്ട്രീയ സ്വയംസേവക്സംഘത്തിന്‍റെ  അഖില  ഭാരതീയ ബൌദ്ധിക്  പ്രമുഖ് ...

വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിനായുള്ള  പ്രവര്‍ത്തനം .....

1963 മുതല്‍ വിവേകാനന്ദ സ്മാരക സെക്രട്ടറി... മരണം വരെ ....
1982 ആഗസ്റ്റ്  22 ന്  ചെന്നയില്‍ വെച്ച് ഹൃദയ ആഘാതംമൂലം നിര്യാതനായി....
1982 ആഗസ്റ്റ്  23 ന്   തന്‍റെ  ജീവിത സാക്ഷാത്കാരമായ  സ്വാമി വിവേകാനന്ദന്‍റെ     ധ്യാനകേന്ദ്രത്തെ  എന്നും ദര്‍ശിച്ചു  കൊണ്ട് കന്യാകുമാരിയില്‍ ആ ദിവ്യശരീരം   വിലയംപ്രാപിച്ചു....
2015  ൽ  റാണഡേജി യുടെ സ്മരണാര്‍ഥമായി തപാല്‍ വകുപ്പ്  പ്രത്യേക പോസ്റ്റല്‍ കവർ  പുറത്തിറക്കി

റാണഡേജിയുടെ സ്മാരകം എത്രയോ പ്രശസ്തമാകേ- ണ്ടാതായിരുന്നു.....
ആരോരുമറിയാത്ത, തീര്‍ത്തും അപ്രസക്തരായ എത്രയെത്രയോ വ്യക്തികളുടെ സ്മാരകങ്ങള്‍ ഇതിനേക്കാള്‍ പ്രശസ്തിയില്‍ നമ്മുടെ നാട്ടില്‍തന്നെയുണ്ട്.....
എന്തേ റാണഡേജി സ്മാരകത്തിന് ഈ ഗതി? ...
ആരുമെന്തേ ആ പ്രദേശത്തിന് പ്രാധാന്യം നല്‍കുന്നില്ല? ....
അവിടെക്കൂടി പോയാലെ കന്യാകുമാരിയാത്ര പൂര്‍ണമാകൂ എന്ന് എന്തുകൊണ്ട് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കുന്നില്ല...

Sunday, 16 August 2015

ചന്ദ്രശേഖർ ആസാദ്...

ചന്ദ്രശേഖർ ആസാദ്....


ഭാരതം  കണ്ട  എണ്ണപ്പെട്ട  വിപ്ലവകാരികളിൽ  ഒരാൾ 

വീരഭഗത് സിംഗ്   ഗുരുതുല്യനായി കണ്ട വിപ്ലവകാരിയായ  ദേശ സ്നേഹി 



                                                         ********** 
നിന്റെ പേര്   ..? 
"ആസാദ്"‌ 
അച്ഛന്റെ പേര്. .?
" സ്വാതന്ത്ര്യം "
വീട്‌..?
"ജയിൽ"

പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്ധീരമായി ഉത്തരം നൽകിയ ബാലൻ...

ഇരുപത്തിയഞ്ച്വർഷത്തെ ജീവിതംകൊണ്ട്ഭാരത സ്വാതന്ത്രസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വിപ്ലവനായകൻ.....
നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത്‌ 15 ചാട്ടവാറടി, അടികൊണ്ട്രക്തം തെറിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല, ഭാരത്മാതാ കീ ജയ്‌... വന്ദേ മാതരം... എന്നീ ദേശീയ മന്ത്രം ഉദ്ഘോഷിച്ച ധീരതയുടെ പര്യായം......

വൈസ്രോയിയുടെ തീവണ്ടി കത്തിച്ചതും, ദില്ലി ഗൂഡാലോചനയും, ബോംബ്നിർമ്മാണക്കേസും ലാഹോർ വെടിവെപ്പും കാകോരി ഗൂഡാലോചന തുടങ്ങി ബ്രിട്ടീഷുകാർക്കെതിരെ നിരന്തര പ്രവർത്തനം നടത്തിയതിനു 10000 രൂപ തല വില പറഞ്ഞ വെള്ളക്കാരനു പിടി കൊടുക്കുന്നതിലും നല്ലത്ആത്മാഹുതിയാണെന്ന് തിരിച്ചറിഞ്ഞ സ്വാദേശാഭിമാനി.

ബഹുജന പ്രസ്ഥാനത്തോടൊപ്പം ആയുധമെടുക്കേണ്ടിടത്ത്സായുധ സമരംതന്നെ വേണമെന്ന്  മനസിലാക്കിയ  ആസാദ്‌, ശാന്ത ശീലനും സംഘാടകനും അച്ചടക്ക വിധേയനും സത് സ്വഭാവിയും ആയിരുന്നു.
1931- അലഹാബാദിലെ ആൽഫ്രഡ്പാർക്കിന്റെ പേരു സ്വന്തം രക്തത്താൽ ആസാദ്പാർക്കെന്ന് മാറ്റിയെഴുതിയ ഭാരതാംബയുടെ ഉത്തമ പുത്രൻ..............



1906
ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി  ജനിച്ചു
പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു.
ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ഇന്ത്യൻ ദേശീയതക്ക് വളർച്ച പ്രാപിക്കുന്നൊരു കാലം കൂടിയായിരുന്നു അത്. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇങ്ങനെ ഉയർന്നു വരുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഒരു കമ്മീഷൻ തന്നെ രൂപവത്കരിച്ചു. .എസ്.റൗളെറ്റ് ആയിരുന്നു ഇതിന്റെ തലവൻ. ഇദ്ദേഹം നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ, റൗളട്ട് ആക്ട് എന്നു വിളിച്ചുറൗളട്ട് ആക്ടിൽ പോലീസിന് അനിയന്ത്രിതമായ അധികാരങ്ങൾ ലഭിക്കുകയുണ്ടായി.  

കരിനിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. 1919 ഏപ്രിൽ 13നാണ് ഇന്ത്യയെ നടുക്കിയ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. ബൈശാഖി ദിനത്തിൽ റൗളറ്റ് നിയമത്തിനെതിരേ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ നടത്തിയ ഒരു സമ്മേളനത്തിലേക്ക് ബ്രിട്ടീഷ് പോലീസ് യാതൊരു കാരണവും കൂടാതെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ആകെയുണ്ടായിരുന്നു ഒരു വാതിൽ കൂടി അടച്ചാണ് പോലീസ് ക്രൂരകൃത്യം നിർവ്വഹിച്ചത്. ഇത്തരം സംഭവങ്ങളെല്ലാം പത്രദ്വാരാ അറിഞ്ഞിരുന്ന ചന്ദ്രശേഖർ അത്യധികം രോഷാകുലനായി. പ്രതികാരത്തിനുവേണ്ടി അദ്ദേഹത്തിന്റെ  മനസ്സു തയ്യാറെടുത്തു .   

1921 കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദ്യാർത്ഥികളോട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കുകൊള്ളാൻ ആഹ്വാനമുണ്ടായി. വിദ്യാർത്ഥികൾ സമരാഹ്വാനം കൈക്കൊണ്ട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കാളികളായിസമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചിരുന്ന സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും മുടങ്ങാതെ ചന്ദ്രശേഖർ പങ്കെടുക്കുമായിരുന്നു. ചെറുപ്രായത്തിൽതന്നെ പോലീസിന്റെ ക്രൂരതകൾ ചന്ദ്രശേഖറിനു മനസ്സിലായിരുന്നു. സ്വാതന്ത്ര്യത്തെ വാനോളം സ്നേഹിച്ചിരുന്ന ചന്ദ്രശേഖറിന് മറ്റൊന്നും ആലോചിക്കുവാനുണ്ടായിരുന്നില്ല
വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ച് യുവാവ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ  പാതയിലേക്ക് ചുവടുവെച്ചു. 

ഒരു സമ്മേളനത്തിൽ വെച്ച് പോലീസുകാരനെതിരേ കല്ലെറിഞ്ഞതിന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കപ്പെട്ടു. ഭയം ലവലേശമില്ലാതെയാണ് ചന്ദ്രശേഖർ കൈവിലങ്ങുമണിഞ്ഞ് പോലീസ് അകമ്പടിയോടുകൂടി സ്റ്റേഷനിലേക്കു പോയത്. പിറ്റേ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരാക്കപ്പെട്ട ചന്ദ്രശേഖർ, വിചാരണക്കിടെ ന്യായാധിപന്റെ ചോദ്യത്തിനു മറുപടിയായി തന്റെ പേര് ആസാദ് എന്നാണെന്നും, പിതാവിന്റെ  പേര് സ്വാതന്ത്ര്യം  എന്നും താമസിക്കുന്നത് ജയിലിലാണെന്നും പറയുകയുണ്ടായി. ചൂരലുകൊണ്ടുള്ള പതിനഞ്ച് അടിയാണ് കോടതി ചന്ദ്രശേഖറിന് ശിക്ഷ വിധിച്ചത്. കൂസലന്യേന ആസാദ് ശിക്ഷ ഏറ്റുവാങ്ങി. ഓരോ പ്രഹരം പുറത്തു വീഴുമ്പോഴുംഭാരത്മാതാ കീ ജയ്‌... വന്ദേ മാതരം എന്നു ഉറക്കെ വിളിക്കുകയാണ് ചന്ദ്രശേഖർ ചെയ്തത്. കണ്ടു നിന്നവരിൽ ഇത് അമ്പരപ്പും, ആശ്ചര്യവും ഉളവാക്കി. പതിനഞ്ചാമത്തെ അടി കഴിഞ്ഞതോടെ കൂടെയുള്ളവർ യുവാവിന്റെ തോളിലേറ്റി ചന്ദ്രശേഖർ ആസാദ് കീ ജയ് ഭാരത്മാതാ കീ ജയ് എന്നിങ്ങനെ ഉറക്കെ വിളിക്കാൻ തുടങ്ങിധൈര്യശാലിയായ കുട്ടി എന്നാണ് അക്കാലത്ത് ബനാറസിൽ നിന്നും പുറത്തിറങ്ങിയ മര്യാദ എന്ന പത്രം ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചത്.

നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചേക്കും എന്ന് ചന്ദ്രശേഖർ കരുതിയിരുന്നു. അക്കാലഘട്ടത്തിലാണ് നിനച്ചിരിക്കാതെ ചൗരിചൗരാ സംഭവം നടക്കുന്നത്. സംഭവത്തിൽ നിരാശനായി മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു. യുവാവായ ചന്ദ്രശേഖറിന് ഏറെ നിരാശപ്പെടുത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്.

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ പണത്തിന്റെ ദൗർലഭ്യം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പാർട്ടിക്കുവേണ്ടി പണം സ്വരൂപിക്കുന്നതിന് അവർ ചന്ദ്രശേഖറിനെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. പണം സ്വരൂപിക്കുന്നതിനായി പല വഴികളും ആലോചിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ ഫലവത്തായിരുന്നില്ല. ധാരാളം സമ്പത്തുള്ള ഒരു മഠത്തിലെ ശിഷ്യനായി ചേർന്ന് അവസാനം മഠാധിപതിയുടെ മരണശേഷം സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനെക്കുറിച്ചും പാർട്ടി ചിന്തിച്ചു. എന്നാൽ വഞ്ചന എന്നു പറഞ്ഞ് ആസാദ് നിർദ്ദേശം തള്ളിക്കളയുകയായിരുന്നു

പിന്നീട്, വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം വിപ്ലവകാരികൾ അപായ ചങ്ങല വലിച്ച് നിർത്തിതീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു. മോഷ്ടിച്ച പണവും കൊണ്ട് ഇവർ ലക്നോയിലേക്കു കടന്നു കളഞ്ഞു. സംഭവത്തിൽ ഒരു യാത്രക്കാരൻ അബന്ധവശാൽ വെടിയേറ്റു മരിക്കുകയുണ്ടായി വിപ്ലവകാരികൾ സർക്കാരിന്റെ  പണം തട്ടിയെടുത്തതല്ലാതെ മറ്റാരേയും ഉപദ്രവിക്കുകയുണ്ടായില്ല. ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതാവായ രാംപ്രസാദ് ബിസ്മിലിനെ പോലീസ് വൈകാതെ അറസ്റ്റു ചെയ്തുആസാദിനെ കിട്ടിയില്ല. വിവധയിടങ്ങളിൽ നിന്നായി 40 ഓളം പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി
ഇന്ത്യയിലെ രാഷ്ട്രീയസ്ഥിതി പഠിക്കുവാൻ വന്ന സൈമൺ കമ്മീഷനെതിരേ പ്രതിഷേധം പ്രകടിപ്പിച്ച ലാലാലജ്പത് റായിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്നും തീർത്തും മോചിതനാവാതെ റായ് മരണമടഞ്ഞു. ഇതിൽ കുപിതരായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ പ്രവർത്തകർ ഇതിനെതിരേ പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. സംഭവത്തിനു ദൃക്സാക്ഷിയായിരുന്നില്ലെങ്കിലും, ലാത്തിച്ചാർജ്ജ് നടത്തിയ സ്കോട്ട് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ചന്ദ്രശേഖറും, ഭഗത് സിംഗും കൂടെ തീരുമാനിച്ചു. സുഖ്ദേവും, ശിവറാം രാജ്ഗുരുവും പദ്ധതിയിൽ പങ്കാളികളായിരുന്നു. എന്നാൽ സ്കോട്ടിനു പകരം കൊല്ലപ്പെട്ടത് ജോൺ സോണ്ടേഴ്സ് എന്ന ഉദ്യോഗസ്ഥനായിരുന്നു.
 
ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചന ക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്റെ  സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ  ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. എന്നാൽ ഒറ്റുകാരന്റെ  സഹായത്തോടെ പോലീസ് സ്ഥലം മനസ്സിലാക്കുകായിരുന്നു. തുടർന്നു നടന്ന വെടിവെപ്പിൽ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. സംഘർഷത്തിലൂടെ സുഖ്ദേവിന് രക്ഷപ്പെടാൻ വഴിയൊരുക്കുക കൂടിയായിരുന്നു ആസാദ്. രക്ഷപ്പെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർന്റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്റെ  ജീവിതം അവസാനി പ്പിക്കുകയായിരുന്നു. പൊതുജനങ്ങളെ അറിയിക്കാതെ മൃതദേഹം റാസുലാബാദ് ഘട്ട് എന്ന സ്ഥലത്തേക്ക് മരണാനന്തര ചടങ്ങുകൾക്കായി കൊണ്ടു പോയി. എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞതിനുശേഷം ജനങ്ങൾ ആൽഫ്രഡ് പാർക്കിനുമുന്നിൽ തടിച്ചു കൂടി ചന്ദ്രശേഖറിനെ വാഴ്ത്തി മുദ്രാവാക്യം മുഴക്കാൻ തുടങ്ങിഅന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. ചന്ദ്രശേഖർ മരണസമയത്ത് ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യൂസിയത്തിൽ പ്രദർശനത്തിനായി വെച്ചിരിക്കുന്നു.