ചരിത്രത്തില്‍ അമരനായി കേരളസിംഹം പഴശ്ശിരാജ
ബ്രിട്ടിഷുകാര്‍ പോലും ആദരിച്ച വ്യക്തിത്വം...
നവംബര്‍ 30 - ബ്രിട്ടീഷ് സാമ്രാജിത്വത്തിന്റെ ഗര്‍വ്വി നെ ജനകീയ സേന കൊണ്ട് വിറപ്പിച്ച കേരള സിംഹം വീര കേരളവര്‍മ പഴശ്ശി രാജാവിന്റെ 210 മത് വീരാഹുതി ദിനം ഇന്ന്....
കേരളത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടു രാജാക്കാന്മാരിലൊരാളാ യിരുന്നു കേരള വര്‍മ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാര്‍ ക്കെതിരെ നടത്തിയ ചെറുത്തു നില്പുകള്‍ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളില്‍ വിശേഷിപ്പിക്കുന്നത്.
ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷി ക്കാന്‍ പരദേവതയായ മുഴക്കുന്നില്‍ ശ്രീ പോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്‍റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
1805 നവംബര്‍ 30ന് ആ വീര സിംഹം മാവിലത്തോട്ടില്‍ തീരത്ത് വീര ചരമം പ്രാപിച്ചു.1804-ല്‍ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ് ഹാര്‍വെ ബാബര്‍ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി.
മാതൃഭൂമിയെ സംരക്ഷിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാന്‍ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്തു. 1805 നവംബര്‍ 29 രാത്രി ഒറ്റുകാരില്‍നിന്നും ലഭിച്ച വിവരം അനുസരി ച്ചെത്തിയ കമ്പനിസൈന്യം പുല്‍പ്പള്ളി കാട്ടില്‍ വിശ്രമി ക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബര്‍ 30 പ്രഭാതത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന് ബ്രിട്ടീഷ് സൈന്യത്തോട് പറഞ്ഞുകൊണ്ട് നിലംപതിച്ചു.
ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാര്‍ മാനന്തവാടിയില്‍ രാജകീയബഹുമതികളോടെ സംസ്കരിച്ചു.
മുഖ്യധാര സമൂഹം അവഗണനയോടെ കാണുന്ന ആദിവാസി വിഭാഗത്തെ വൈദേശിക ശക്തികള്‍ക്കെതി രായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിര്‍ത്താന്‍ വീര പഴശ്ശിരാജക്ക് കഴിഞ്ഞു
രണ്ടുനൂറ്റാണ്ടിനുശേഷവും എല്ലാ ഭാരാതീയനും അഭിമാനം പകര്‍ന്ന് വീരപഴശ്ശിയുടെ ഓര്‍മ്മകള്‍ ഇന്നും നിലനില്‍ക്കുമ്പോൾ ആ വീരപുരുഷന്റെ സ്മരണ നിലനിർത്താൻ ഒന്നും ചെയ്യാത്ത ചില സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ തച്ചു തകർത്ത സ്ത്രീ ലംബടനായ ടിപ്പുവെന്ന കൊള്ളക്കാരന്റെ ജയന്തി ആഘോഷിക്കുന്നു... വൈരുദ്ധ്യമെന്നല്ലാതെ എന്തു പറയാൻ...........

No comments:
Post a Comment