ദേവസ്വം ബോർഡ് - വി.ഡി. സതീശനും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും ചേര്‍ന്ന് നിയമസഭയിൽ നടത്തിയത് കപട നാടകം.
ക്ഷേത്രങ്ങളോടു സര്‍ക്കാര്‍ കാട്ടുന്ന അവഗണനയും നിഷേധാത്മക നിലപാടും മൂടിവെക്കുന്നതിന് കോണ്‍ഗ്രസ്സ് നേതാക്കളായ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും വി.ഡി. സതീശനും ചേര്‍ന്ന് നടത്തിയ കപട നാടകമാണ് നിയമസഭയില്‍ ഈ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ജനങ്ങളെ പറ്റിക്കാൻ കോണ്‍ഗ്രെസ്സുകാരൻ എഴുതി തയ്യാറാക്കിയ ചോദ്യത്തിനു കോണ്‍ഗ്രെസ്സുകാരൻ തന്നെ മറുപടിയും പറഞ്ഞു.
ക്ഷേത്രവരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് നാളിതുവരെ ഒരു ഹിന്ദു സംഘടനയും പറഞ്ഞിട്ടില്ല. പ്രത്യേക ആക്ട് പ്രകാരം രൂപീകൃതമായ ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്രപരമാധികാര സ്ഥാപനങ്ങളാണ്. അവരുടെ പണം സര്‍ക്കാരിന് എടുക്കാനാവില്ലെന്ന സാമാന്യബോധം ഹിന്ദു സംഘടനകള്‍ ക്കുണ്ട്. 129 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മൂന്ന് വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 15 ആവശ്യങ്ങള്‍ ക്ഷേത്രങ്ങള്‍ സംബന്ധിച്ചാണ്. ഒരിടത്തും ക്ഷേത്രഫണ്ട് സര്‍ക്കാര്‍ എടുക്കുന്നു എന്ന് ഹിന്ദു സംഘടന പറഞ്ഞിട്ടില്ല.
പക്ഷെ, അക്കാര്യങ്ങള്‍ പറഞ്ഞു എന്നു പ്രചരിപ്പിച്ച് ക്ഷേത്രങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ സഹായം ചെയ്തതായി വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ദേവസ്വം മന്ത്രിയും വി.ഡി. സതീശനും ശ്രമിച്ചത്.
ഹിന്ദു സംഘടനകള്‍ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ളത് ക്ഷേത്രഭരണ വ്യവസ്ഥയെയാണ്.
ഒരു മതേതര സര്‍ക്കാര്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം എന്തിനു ഭരിക്കുന്നുവെന്നു എന്ന ഹിന്ദുക്കളുടെ ന്യായമായ ചോദ്യത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒഴിഞ്ഞ് മാറുകയാണ്. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ എന്തേ ഏറ്റെടുക്കാത്തത് ???
ക്ഷേത്രം ഭരിക്കേണ്ടത് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന വിശ്വാസികളാണ്. ഈ അടിസ്ഥാന തത്വം അംഗീകരിച്ച് രാഷ്ട്രീയ വിമുക്തമായി പുതിയ ക്ഷേത്ര ഭരണവ്യവസ്ഥിതിക്ക് രൂപം നല്‍കണമെന്ന് കെ.പി. ശങ്കരന്‍ നായര്‍ കമ്മീഷന്‍ 1983 ല്‍ ശുപാര്‍ശ ചെയ്തു. അതിന് ശേഷം അനുകൂലമായ കോടതിവിധികളും ഉണ്ടായി. പക്ഷെ, ഇപ്പോഴും ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ല.
പതിമൂവായിരത്തില്‍പരം ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉള്ളതില്‍ രണ്ടായിരം ക്ഷേത്രങ്ങള്‍ മാത്രമേ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളൂ. മറ്റുള്ളവയെല്ലാം ഭരിക്കുന്നത് ഭക്തജനകമ്മറ്റികളാണ്. ശബരിമല വരുമാനം 1300 ക്ഷേത്രങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നു എന്നും 30 എണ്ണം മാത്രമേ സ്വയംപര്യാപ്തമായി ട്ടുള്ളവയുള്ളൂവെന്നും മന്ത്രി പറയുന്നു. എങ്കില്‍ നഷ്ടമായിട്ടുള്ളവ അതാത് പ്രദേശത്ത് ജനങ്ങളെ ഏല്‍പ്പിച്ചുകൂടേ? ഇത്തരം ക്രിയാത്മകവും ഭാവാത്മകവുമായ നടപടികളെപ്പറ്റി ചിന്തിക്കാതെ വ്യാജ പ്രചരണം വഴി ക്ഷേത്രവിഷയത്തില്‍ മുതലെടുപ്പ് നടത്തുന്നത് അപലപനീയമാണ്.
ക്ഷേത്രങ്ങള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്നത് ഗ്രാന്റ് അല്ല,
ഏറ്റെടുത്ത ക്ഷേത്രം വക ഭൂമിക്ക് നഷ്ടപരിഹാരമായി നിശ്ചയിച്ച വര്‍ഷാശനമാണ്. ഇത് ഒരു സർക്കാരിന്റെയും ഔദാര്യമല്ല , ക്ഷേത്രങ്ങളുടെ അവകാശമാണ്.
(മതധർമ്മസ്ഥാപനങ്ങളുടെ ഭൂമി പാട്ടത്തിനു കൊടുത്തതിന്റേയും സർക്കാർ
നിശ്ചയിച്ച മര്യാദപാട്ടത്തിന്റേയും അടിസ്ഥാനത്തിൽ മതധർമ്മസ്ഥാപന ങ്ങൾക്ക്
എല്ലാ വർഷവും നൽകുന്ന ഒരു സംഖ്യയെ ആണ് വർഷാശനം അഥവാ ആന്വിറ്റി (Annuity)എന്നു വിളിയ്ക്കുന്നത്)
1811 ല്‍ കേണല്‍ മണ്‍ട്രോ ക്ഷേത്രങ്ങളും സ്വത്തും ഏറ്റെടുത്തപ്പോള്‍
പതിനഞ്ച് ലക്ഷം പറനെല്ലും സഞ്ചായം വക ഇരുപതുലക്ഷം പറ നെല്ലും പ്രതിവര്‍ഷം
ക്ഷേത്രങ്ങള്‍ക്ക് വരുമാനമുണ്ടായിരുന്നു.
1907 ല്‍ രാമചന്ദ്രറാവു കമ്മീഷന്‍
പ്രതിവര്‍ഷം രണ്ടുകോടി രൂപ ക്ഷേത്രത്തിന് നഷ്ടമുണ്ടായതായി
രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്ന
വര്‍ഷാശനം തുലോം തുശ്ചമാണ്. സര്‍ക്കാര്‍ റവന്യൂഭൂമിയുടെ അമ്പത് ശതമാനവും
ഏറ്റെടുത്ത ക്ഷേത്രഭൂമി വകയാണ്. അഞ്ചുകോടി രൂപയെങ്കിലും ക്ഷേത്രങ്ങള്‍ക്ക
നല്‍കേണ്ടതാണെന്ന് ശങ്കരനായര്‍ കമ്മീഷന്‍ 1983 ല്‍ ശുപാര്‍ശചെയ്തതാണ്.
അതൊന്നും പരിഗണിക്കണിക്കാന്‍ നാളിതുവരെയുള്ള സര്‍ക്കാരുകള്‍
തയ്യാറായിട്ടില്ല.
നിലയ്ക്കലിൽ 250 ഏക്കർ ഭൂമി ദേവസ്വം ബോർഡിന് വിട്ടു കൊടുത്തു എന്നു
പറയുന്ന സർക്കാർ സത്യം മൂടി വെക്കുകയാണ്. ദേവസ്വം ബോർഡ് പകര മായി 250ഏ
ക്കർ ഭൂമി കമ്പക്കല്ല് എന്ന സ്ഥലത്ത് മേടിച്ചു കൊടുക്കുകയും 7 കോടി രൂപ
NPV (Net present Value) ആയി സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു. ദേവസ്വംബോർഡിന് സർക്കാർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ എല്ലാം പ്രതിഫ ലം പറ്റിതന്നെയാണ് .
പതിനായിരം ഹെക്ടര്‍ ക്ഷേത്രം ഭൂമി അന്യാധീനപ്പെട്ടുപോയി എന്ന് 2014 ജൂണ്‍ 25 ന് നിയമസഭയില്‍ വ്യക്തമാക്കിയാണ്. ഇതില്‍ സര്‍ക്കാരിന്റെ കൈവശമുള്ള ദേവസ്വം ഭൂമിയുമുണ്ട്. ഇരിങ്ങാലക്കുല ദേവസ്വം ഭൂമി പലതും സര്‍ക്കാര്‍ കയ്യടക്കി. ആലുവാമണപ്പുറം ക്ഷേത്രഭൂമിയാണെന്ന് രേഖാമൂലം തെളിയിച്ചിട്ടും മുനിസിപ്പാലിറ്റിയും സര്‍ക്കാരും വിട്ടുകൊടുക്കുന്നില്ല.
ക്ഷേത്രഭരണവും ക്ഷേത്രസ്വത്തും കൈയ്യടക്കിവച്ചിട്ടുള്ള സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതില്‍ ദുരൂഹതയുണ്ട്. 2012 വരെ മാത്രമേ ദേവസ്വം കണക്ക് ഓഡിറ്റ് ചെയ്തിട്ടുള്ളൂ. സിട്‌കോ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ക്ഷേത്രഫണ്ട് കൊടുത്തിട്ടുള്ളതായി കാണുന്നു.
പതിനായിരം ഹെക്ടര്‍ ക്ഷേത്രം ഭൂമി അന്യാധീനപ്പെട്ടുപോയി എന്ന് 2014 ജൂണ്‍ 25 ന് നിയമസഭയില്‍ വ്യക്തമാക്കിയാണ്. ഇതില്‍ സര്‍ക്കാരിന്റെ കൈവശമുള്ള ദേവസ്വം ഭൂമിയുമുണ്ട്. ഇരിങ്ങാലക്കുല ദേവസ്വം ഭൂമി പലതും സര്‍ക്കാര്‍ കയ്യടക്കി. ആലുവാമണപ്പുറം ക്ഷേത്രഭൂമിയാണെന്ന് രേഖാമൂലം തെളിയിച്ചിട്ടും മുനിസിപ്പാലിറ്റിയും സര്‍ക്കാരും വിട്ടുകൊടുക്കുന്നില്ല.
ക്ഷേത്രഭരണവും ക്ഷേത്രസ്വത്തും കൈയ്യടക്കിവച്ചിട്ടുള്ള സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതില്‍ ദുരൂഹതയുണ്ട്. 2012 വരെ മാത്രമേ ദേവസ്വം കണക്ക് ഓഡിറ്റ് ചെയ്തിട്ടുള്ളൂ. സിട്‌കോ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ക്ഷേത്രഫണ്ട് കൊടുത്തിട്ടുള്ളതായി കാണുന്നു.
ഗുരുവായൂര്‍ കുടിവെള്ള വിതരണ പദ്ധതിക്ക് 78
ലക്ഷം രൂപ അടച്ചതിനും ക്രമക്കേടുണ്ട്. മുടക്കിയ പണത്തിന്റെ കണക്ക് കേരള
സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാത്തതുകൊണ്ടാണ് പമ്പാ ആക്ഷന്‍
പ്ലാന്‍ മുടങ്ങിയത്. ആറന്മുള ക്ഷേത്രത്തിന് വളരെയേറെ നാശം ചെയ്യുന്ന
വിമാനത്താവള പദ്ധതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു.
ശബരിമലയില്‍
യൂണിറ്റിന് 10 രൂപാ മുതല്‍ 15 രൂപ വരെ ഈടാക്കി ഇലക്ട്രിസിറ്റി ബോര്‍ഡ് കൊളള
നടത്തുകയാണ്.
ജനങ്ങള്‍ ഉപയോഗിക്കുന്ന പൊതുറോഡുകള്‍ നന്നാക്കിയതിന്റെ
പേരില്‍ ശബരിമലക്ക് കോടികള്‍ നല്‍കി സഹായിച്ചുവെന്ന് വീമ്പിളക്കുന്ന
ദേവസ്വം മന്ത്രി അയ്യപ്പന്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍
എന്തു ചെയ്തുവെന്ന് വക്തമാക്കണം. മാലന്യം, കുടിവെള്ളം, ഭക്ഷണം, ചികിത്സ
തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തു കൊണ്ട് പരിഹരിച്ചില്ല ?
ക്ഷേത്ര വിഷയങ്ങളെക്കുറിച്ച് ഹിന്ദു സംഘടനാ നേതാക്കളുമായി ഒരു പരസ്യ സംവാദത്തിന് ദേവസ്വം മന്ത്രി തയ്യാറാകണം. അല്ലെങ്കിൽ ക്ഷേത്ര വിഷയങ്ങളെക്കുറിച്ച് ആധികാരികമായി ധവളപത്രം പുറപ്പെടുവിക്കാനോ ദേവസ്വം മന്ത്രി തയ്യാറാകണം
ക്ഷേത്ര വിഷയങ്ങളെക്കുറിച്ച് ഹിന്ദു സംഘടനാ നേതാക്കളുമായി ഒരു പരസ്യ സംവാദത്തിന് ദേവസ്വം മന്ത്രി തയ്യാറാകണം. അല്ലെങ്കിൽ ക്ഷേത്ര വിഷയങ്ങളെക്കുറിച്ച് ആധികാരികമായി ധവളപത്രം പുറപ്പെടുവിക്കാനോ ദേവസ്വം മന്ത്രി തയ്യാറാകണം
കടപ്പാട് : മാന്യ കുമ്മനം രാജേട്ടൻ
No comments:
Post a Comment