13 മെയ് (1998)
ബുദ്ധൻ ചിരിച്ചു .....ഒപ്പം ഭാരതവും
1998-ലെ ശക്തി പരീക്ഷണം ഒര്‍മ്മയില്ലെ?.... ശക്തി പ്രകടനമായിരുന്നു അത്. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍, നടന്ന ആണവ പരീക്ഷണം. " ബുദ്ധൻ ചിരിക്കുന്നു" എന്ന് പേരിട്ടു നടത്തിയ ആണവ പരീക്ഷണം, പൊഖ്‌റാന്‍ രണ്ടെന്നും അറിയപ്പെടുന്ന ആ പരീക്ഷണം പൂര്‍ത്തിയായതായി ഔദ്യോഗിക പ്രഖ്യാപനം വന്നത് 1998 മെയ് 13-നായിരുന്നു. മെയ് 11-ന് ആരംഭിച്ച പരീക്ഷണത്തിന്റെ സമ്പൂര്‍ണ്ണ വിജയം കണ്ടത് 13-നായിരുന്നു. ആദ്യത്തെ ദിവസം ഒരു ഫ്യൂഷന്‍ ആണവ ബോംബും മൂന്നു ഫിഷന്‍ ബോംബും പരീക്ഷിച്ചു വിജയിച്ചു. മൂന്നാം പക്കം രണ്ട് ഫിഷന്‍ ബോംബുകളും. അങ്ങനെ ഓപ്പറേഷന്‍ ശക്തിയുടെ വിജയം പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യൻ സേനയുടെ കരുത്തും ആത്മബലവും കൂട്ടിയ പരീക്ഷണവിജയം.
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്ന ‘കുലുങ്ങാത്ത’ നേതാവ് ഉറച്ച ചുവടുവെയ്പ്പുകളോടെ, അസാധാരണമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍, ന്യൂദല്‍ഹിയില്‍, ആ ആഹ്ലാദ വാര്‍ത്ത പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ലോകത്തിന്റെ മുക്കിനും മൂലയ്ക്കും നടക്കുന്ന എന്തു രഹസ്യവും കണ്ടറിയുന്നവരെന്ന് അവകാശപ്പെടുന്ന അമേരിക്ക പോലും അതറിഞ്ഞത്.
ഭാരതത്തിന്റെ അഭിമാനം അന്ന് ആകാശം മുട്ടിയപ്പോള്‍ വൈറ്റ് ഹൌസ് ന്റേതുള്‍പ്പെടെ മാനം പാതാളക്കൂപ്പു കുത്തുകയായിരുന്നുവല്ലോ. ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്റെ അന്തസ്സും കഴിവും ലോകത്തിനു മുന്നില്‍ നട്ടെല്ലു നിവര്‍ത്തി ഉയര്‍ന്നപ്പോള്‍ ഉപരോധമെന്ന പാഴ്പ്പണിയുമായി കൊതിക്കെറുവു തീര്‍ക്കുകയായിരുന്നുവല്ലോ അയല്‍ രാജ്യങ്ങള്‍.
അമേരിക്കയെ പേടിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ അടിയറ വെച്ച ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക നേട്ടം ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കുകയായിരുന്നു ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നയിച്ച അടല്‍ ബിഹാരി വാജ്പേയി. ധര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞ രാഷ്ട്രതന്ത്രജ്ഞന്റെ കര്‍മ്മമായിരുന്നു അത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ, അതിന്റെ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയിലൂടെ കിട്ടിയ ഊർജവും, ദേശസ്നേഹവും , കഴിവും കൂടിയായിരുന്നു ഇതിന്റെ ആധാരം .
പക്ഷേ, ആയുധപ്പന്തയത്തിനും ആഗോള ആണവ യുദ്ധത്തിനും വഴിമരുന്നിട്ട നടപടിയെന്നു പലരും വിമര്‍ശിച്ചെങ്കിലും അതൊന്നും ഇക്കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഉണ്ടായില്ല. എന്നല്ല, മരുഭൂമിയില്‍ ഒരു ബോംബു പൊട്ടിച്ച് അധികാരത്തിന്റെ മൂച്ചു കാണിക്കാന്‍ മാത്രമല്ല, മനസ്സിരുത്തിയാല്‍ ജനമനസ്സുകളെ മുഴുവന്‍ ഒറ്റ സ്പന്ദനമാക്കി മാറ്റാനും ജനമനമറിയുന്ന ഒരു ജനകീയ നേതാവിന് കഴിയുമെന്നും വാജ്പേയി അതിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു.
ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ നിയമങ്ങളും നിര്‍ബന്ധങ്ങളുമൊന്നുമില്ലാതെതന്നെ ഇന്ത്യന്‍ ജനത സ്വാശ്രയത്വത്തിലൂടെ സര്‍ക്കാരിനൊപ്പം നിന്ന് അവയെല്ലാം അതിജീവിച്ചു. ഒടുവില്‍ നഷ്ടം തങ്ങൾക്കു തന്നെയെന്നു മനസിലാക്കി ഉപരോധിച്ചവര്‍ തന്നെ സ്വയം തീരുമാനം മാറ്റി. സ്വദേശത്തും വിദേശങ്ങളിലും ഇന്ത്യക്കാര്‍ക്ക് ആത്മാഭിമാനം ജ്വലിച്ചു. പക്ഷേ…..
1998-ല്‍ നിന്ന് 2000 ലേക്ക് കടന്നപ്പോള്‍, അതുവരെ രൂപപ്പെട്ട രാജ്യത്തിന്റെ എല്ലാ അഭിമാന നേട്ടങ്ങളും തുടര്‍ന്നു വന്ന ദശകത്തില്‍ അപ്രത്യക്ഷമായിപ്പോയി. അയല്‍ രാജ്യങ്ങള്‍ മേല്‍ക്കോയ്മ നേടി. അമേരിക്ക വീണ്ടും അധികാരം സ്ഥാപിച്ചു. അവരുണ്ടാക്കിയ ആണവ വ്യവസ്ഥകളില്‍ ഇന്ത്യന്‍ മഷിയൊപ്പു പുരണ്ടു. അങ്ങനെ പത്തു വര്‍ഷം കൊണ്ട് പിന്നാക്കം പോയിടത്തുനിന്നു പുതിയൊരു ശക്തിക്കുതിപ്പിനുള്ള അവസരം രൂപപ്പെടുമ്പോഴാണ് ഈ വര്‍ഷത്തെ പൊഖ്‌റാന്‍ ദിനം, മെയ് 13 വരുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു കരുത്തുറ്റ സര്‍ക്കാരിന്റെ ശക്തി പ്രകടനമായിരുന്നു പൊഖ്‌റാന്‍ രണ്ട്. അവരുടെ അഭിലാഷ സാഫല്യമായിരുന്നു അത്.
ഇപ്പോള്‍ അതേ ജനതയുടെ അഭിലാഷം വോട്ടുകളായി സ്വീകരിച്ചു അതിൽ നിന്നും ഊർജം ഉൾക്കൊണ്ട് , കൂടുതല്‍ വിശ്വാസത്തോടെ, മന്ദതയിൽ നിന്ന് പുതിയൊരു ശക്തിവൈഭവത്തിലേക്കുള്ള കുതിപ്പിനുള്ള തുടക്കമിട്ടുകൊണ്ട് ശ്രീ നരേന്ദ്ര മോഡി യുടെ നേതൃത്വത്തിൽ പുതിയൊരു സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നു .
രാഷ്ട്ര സ്നേഹം എന്തെന്ന് സംഘ ശാഖയിലൂടെ പഠിച്ചു തന്റെ ബാല്യവും യൌവനവും സംഘത്തിനായി സമർപ്പിച്ചു സംഘപഥത്തിലൂടെ കടന്നുവന്ന നട്ടെല്ലുള്ള രാജ്യ സ്നേഹി . ശ്രീ നരേന്ദ്ര മോഡി യിലൂടെ " ഏക ഭാരതം ശ്രേഷ്ഠ ഭാരതം , ഭാരതം- സ്വാശ്രയ ഭാരതം, സ്വാഭിമാന ഭാരതം , സ്വധര്‍മ്മ ഭാരതം" എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുകയും ചെയ്യും എന്നു ഉറപ്പിക്കാം...... . കാരണം കരുത്തുള്ളവര്‍ക്ക് ധര്‍മ്മബോധവുമേറുമ്പോള്‍ അത് കണിശതയുടെ കാല്‍വെയ്പ്പുതന്നെയായിരിക്കും. ഇനി ഭാരതത്തിന്റെ നാളുകൾ ............
www.vandeematharam.blogspot.com

1998-ൽ നടന്നത് ഓപ്പറേഷൻ ശക്തി ആയിരുന്നു.
ReplyDeleteSmiling Buddha അഥവാ ബുദ്ധൻ ചിരിക്കുന്നു എന്നത് 1974-ലെ ഭാരതത്തിന്റെ ആദ്യ ആണവപരീക്ഷണത്തിന്റെ കോഡ് നാമമാണ്
ദയവായി അത് എഡിറ്റ് ചെയ്യുക