"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Thursday, 28 May 2015

വീര സവർക്കർ - വിപ്ലവകാരിയായ ദേശസ്നേഹി


അഭിനവ ഹിന്ദുവിനു നവ നിർവ്വചനം നൽകിയ ഋഷിതുല്യനായ ദേശീയ നേതാവ്‌.

തടവറയിലെ ചുമരുകളിൽ പാഴ്വസ്തുക്കളെ തൂലികയാക്കി 13500 പരം കാവ്യ വരികൾ രചിച്ച മഹാകവി.

രണ്ട്ജീവപര്യന്തം 50 വർഷത്തെ ആൻഡമാനിലേക്കുള്ള നാടുകടത്തൽ, കാലാപാനിയിലെ ദുരന്ത ജീവിതത്തിലും ദേശിയാഗ്നി കെടാതെ സൂക്ഷിച്ച വിപ്ലവകാരി

1924 മുതൽ 1937 വരെ പതിമൂന്ന് വർഷക്കാലം വീട്ടുതടങ്കലിൽ അടക്കപ്പെട്ട സ്വാതന്ത്ര സമരസേനാനി.

തികഞ്ഞ ആത്മവിശ്വാസം
"നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊത്ത്‌, നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെ
യും എതിർത്ത്‌  മാതൃഭൂമിക്കായി പോരാടും " എന്നു പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവ്‌.

സ്വദേശി പ്രസ്ഥാനം ആരംഭിച്ചു ദേശീയ സ്വാതന്ത്രസമരത്തെ അന്തർദ്ദേശീയ തലത്തിൽ വളർത്തി ബ്രിട്ടീഷ്ഭരണത്തിനെതിരെ ബ്രിട്ടന്റെ മണ്ണിൽ സ്വാതന്ത്രപ്രസ്ഥാനം പടുത്തുയർത്തിയ സമാനകളില്ലാത്ത സംഘാടകൻ.

ഹിന്ദുത്വം, 1857 ലെ ഒന്നാം സ്വാതന്ത്രസമരം, ഭാരതത്തിന്റെ 6 സുവർണ്ണ കാലഘട്ടങ്ങൾ തുടങ്ങിയ എണ്ണംപറഞ്ഞ അനേകം ഗ്രന്ഥങ്ങൾ രചിച്ച സത്യാന്വേഷിയായ ചരിത്രകാരൻ.

ബ്രിട്ടീഷ്കപ്പലിൽനിന്ന് അലകടലിലേക്ക്എടുത്തുചാടി ഫ്രാൻസിന്റെ തീരത്ത്കരകയറിയ അമാനുഷികമായ സാഹസിക യുവത്വം.

1940- പൂനെയിലെ സംഘ ശിബിരം സന്ദർശിച്ചുകൊണ്ട്വീര സവർക്കർ ഇങ്ങനെ പറഞ്ഞു
"സ്വയം സംഘടിച്ചല്ലാതെ ദുർബലർക്ക്ശക്തിനേടുവാൻ സാധ്യമല്ല. ഉയർത്തെഴുന്നേൽക്കുന്ന ഏതു രാഷ്ട്രങ്ങളും ചെയ്യുന്ന കാര്യങ്ങളാണു രാഷ്ട്രീയ സ്വയംസേവക സംഘവും ചെയ്യുന്നത്‌. രാഷ്ട്രത്തിന്റെ ഒരേയൊരു പ്രതീക്ഷ മഹത്തായ സംഘടനയിലാണു."



1883, മേയ്   28 ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭാഗൂരിൽ ജനനം. രാധാഭായിയും ദാമോദർ പാന്തുമായിരുന്നു മാതാപിതാക്കൾ. വിനായകിനെ കൂടാതെ ഗണേഷ്, നാരായൺ എന്നീ ആൺകുട്ടികളും, മൈനാഭായി എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു ഈ ദമ്പതികൾക്ക്.വിനായക് എന്നും തത്യ കുട്ടിയെ വിളിച്ചിരുന്നു. 1892- വിനായകിന് ഒമ്പതു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. 1899 പിതാവും മരണമടഞ്ഞതോടെ ജ്യേഷ്ഠസഹോദരനായ ഗണേഷ് ആണ് തന്റെ താഴെയുള്ള സഹോദരങ്ങളേയും, സഹോദരിയേയും സംരക്ഷിച്ചിരുന്നത്.


സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായകിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർ പഠനത്തിനായി വിനായക് നാസികിലേക്കു പോയി. ഇക്കാലഘട്ടത്തിൽ തന്നെ വിനായക് ദേശസ്നേഹം പ്രകടിപ്പിച്ചിരുന്നു എന്ന സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. നാസികിലെ പഠനകാലത്ത് എഴുതിയിരുന്ന കവിതകളിലും, മറ്റും തീവ്രദേശീയത സ്ഫുരിച്ചിരുന്നു. സുഹൃത്തുക്കളെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാക്കാനും വിനായക് ശ്രമിച്ചിരുന്നു.1901 മെട്രിക്കുലേഷൻ പാസ്സായതോടെ, വിനായക് തുടർ പഠനത്തിനായി പൂനെയിലുള്ള ഫെർഗൂസൺ കലാലയത്തിൽ ചേർന്നു.


ഫെർഗൂസൺ കലാലയത്തിലെ വിദ്യാഭ്യാസ കാലഘട്ടം വിനായകിന് ദേശസ്നേഹം മറ്റുള്ളവരിലേക്കും പകർന്നുകൊടുക്കാനുള്ള വേദിയായി. സമയത്താണ് വിനായക് ലോകമാന്യതിലകിനെ പരിചയപ്പെടുന്നത്. ബന്ധം വിനായകിലെ ദേശസ്നേഹത്തിന്റ തീപ്പൊരി ആളിക്കത്തിച്ചു. രാജ്യസ്നേഹം പ്രചരിപ്പിക്കുന്ന ലഘുലേഖകളും മറ്റും വിനായക് കലാലയത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങി. ചരിത്രമായിരുന്നു ഇഷ്ടവിഷയം, ഭാരതചരിത്രത്തിലുപരി, ലോകത്തിന്റെ ചരിത്രമത്രയും പഠിക്കുന്നതിൽ വിനായക് താൽപര്യം പ്രകടിപ്പിച്ചിരുന്നു.


വിപ്ലവകാരി, ഹിന്ദുത്വസൈദ്ധാന്തികൻ എന്നീ നിലകളിൽ അറിയപ്പെട്ടസ്വാതന്ത്ര്യസമരസേനാനിയായിരുന്നു . ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു.


വിപ്ലവകാരിയായ ദേശസ്നേഹി എന്നാണ് മഹാത്മാ ഗാന്ധി സവർക്കറെ വിശേഷിപ്പിച്ചത് 1857ലെ ഒന്നാം സ്വാതന്ത്രസമരത്തെക്കുറിച്ച് സവർക്കർ രചിച്ച 'ഇന്ത്യൻ സ്വാതന്ത്ര്യ സമരം-1857 " ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് .    പുസ്തകം ഭഗത് സിംഗും ,സുഭാഷ് ചന്ദ്ര ബോസു മടക്കമുള്ള വിപ്ലവകാരികൾ സംഘടനാ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. സാവർക്കർ ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്നു.


ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തുമ്പോഴാണ് സാവർക്കർ വിപ്ലവത്തിന്റെ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ ഇദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകൾ സ്ഥാപിച്ചു. ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1920 പോലീസ് അറസ്റ്റ് ചെയ്തു. പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന്റേ പേരിൽ 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കുകയും, ശിക്ഷ അനുഭവിക്കാൻആന്റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു....


ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവായി വിലയിരുത്തപ്പെടുന്ന സവർക്കർ ഗാന്ധിവധവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനായി. 1966 ഫെബ്രുവരി 26 ന് അന്തരിച്ചു



തപസ്യ 

Friday, 15 May 2015

മാതൃസങ്കൽപ്പം - സ്വാമി നിർമ്മലാനന്ദ ഗിരി

 മാതൃസങ്കൽപ്പത്തെ  ക്കുറിച്ച്  സ്വാമി  നിർമ്മലാനന്ദ ഗിരി യുടെ   വാക്കുകൾ  ശ്രദ്ധിക്കൂ.........

ഭാരതീയചിന്താസരണിയിലെ മാതൃസങ്കല്‍പ്പത്തെക്കുറിച്ചും, സമീപകാലത്ത് ആ സങ്കല്‍പ്പത്തില്‍ ഉണ്ടായ വിള്ളലുകളെക്കുറിച്ചും സ്വാമിജി സംസാരിക്കുന്നു.



 പ്രസംഗം  പൂർണമായും  ശ്രവിക്കുവാൻ  ഇവിടെ  ക്ലിക്ക്  ചെയ്യൂ

https://www.youtube.com/watch?v=aWFIw5LjJGY&index=7&list=PLMvgOrdHD8bmd2psGxv3Pm-D-F06Tz0HX

നിങ്ങളുടെ  അഭിപ്രായങ്ങൾ  അറിയിക്കൂ



EMAIL :  vandeematharam@gmail.com



വന്ദേ  മാതരം


Tuesday, 12 May 2015

ബുദ്ധൻ ചിരിച്ചു .....ഒപ്പം ഭാരതവും - 13 മെയ്‌ (1998)


                                                                 13  മെയ്‌  (1998)

ബുദ്ധൻ  ചിരിച്ചു .....ഒപ്പം ഭാരതവും

1998-ലെ ശക്തി പരീക്ഷണം ഒര്‍മ്മയില്ലെ?....  ശക്തി പ്രകടനമായിരുന്നു അത്‌. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍, നടന്ന ആണവ പരീക്ഷണം. " ബുദ്ധൻ  ചിരിക്കുന്നു"   എന്ന് പേരിട്ടു നടത്തിയ  ആണവ പരീക്ഷണം, പൊഖ്‌റാന്‍ രണ്ടെന്നും അറിയപ്പെടുന്ന ആ പരീക്ഷണം പൂര്‍ത്തിയായതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്‌ 1998 മെയ്‌ 13-നായിരുന്നു. മെയ്‌ 11-ന്‌ ആരംഭിച്ച പരീക്ഷണത്തിന്റെ സമ്പൂര്‍ണ്ണ വിജയം കണ്ടത്‌ 13-നായിരുന്നു. ആദ്യത്തെ ദിവസം ഒരു ഫ്യൂഷന്‍ ആണവ ബോംബും മൂന്നു ഫിഷന്‍ ബോംബും പരീക്ഷിച്ചു വിജയിച്ചു. മൂന്നാം പക്കം രണ്ട്‌ ഫിഷന്‍ ബോംബുകളും. അങ്ങനെ ഓപ്പറേഷന്‍ ശക്തിയുടെ വിജയം പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യൻ സേനയുടെ  കരുത്തും  ആത്മബലവും  കൂട്ടിയ പരീക്ഷണവിജയം.

പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്ന ‘കുലുങ്ങാത്ത’ നേതാവ്‌ ഉറച്ച ചുവടുവെയ്പ്പുകളോടെ, അസാധാരണമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍, ന്യൂദല്‍ഹിയില്‍, ആ ആഹ്ലാദ വാര്‍ത്ത പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ്‌ ലോകത്തിന്റെ മുക്കിനും മൂലയ്ക്കും നടക്കുന്ന എന്തു രഹസ്യവും കണ്ടറിയുന്നവരെന്ന്‌ അവകാശപ്പെടുന്ന അമേരിക്ക പോലും അതറിഞ്ഞത്‌.

ഭാരതത്തിന്റെ അഭിമാനം അന്ന്‌ ആകാശം മുട്ടിയപ്പോള്‍ വൈറ്റ്  ഹൌസ് ന്റേതുള്‍പ്പെടെ മാനം പാതാളക്കൂപ്പു കുത്തുകയായിരുന്നുവല്ലോ.  ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്റെ അന്തസ്സും കഴിവും ലോകത്തിനു മുന്നില്‍ നട്ടെല്ലു നിവര്‍ത്തി ഉയര്‍ന്നപ്പോള്‍ ഉപരോധമെന്ന പാഴ്പ്പണിയുമായി കൊതിക്കെറുവു തീര്‍ക്കുകയായിരുന്നുവല്ലോ അയല്‍ രാജ്യങ്ങള്‍.

അമേരിക്കയെ പേടിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ അടിയറ വെച്ച ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക നേട്ടം ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കുകയായിരുന്നു ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നയിച്ച അടല്‍ ബിഹാരി വാജ്പേയി.  ധര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞ രാഷ്ട്രതന്ത്രജ്ഞന്റെ കര്‍മ്മമായിരുന്നു അത്‌.  രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ, അതിന്റെ മുഴുവൻ സമയ പ്രവർത്തകൻ എന്ന  നിലയിലൂടെ കിട്ടിയ  ഊർജവും, ദേശസ്നേഹവും , കഴിവും കൂടിയായിരുന്നു  ഇതിന്റെ ആധാരം .

പക്ഷേ, ആയുധപ്പന്തയത്തിനും ആഗോള ആണവ യുദ്ധത്തിനും വഴിമരുന്നിട്ട നടപടിയെന്നു പലരും വിമര്‍ശിച്ചെങ്കിലും അതൊന്നും ഇക്കഴിഞ്ഞ 17  വര്‍ഷത്തിനിടെ ഉണ്ടായില്ല. എന്നല്ല, മരുഭൂമിയില്‍ ഒരു ബോംബു പൊട്ടിച്ച്‌ അധികാരത്തിന്റെ മൂച്ചു കാണിക്കാന്‍ മാത്രമല്ല, മനസ്സിരുത്തിയാല്‍ ജനമനസ്സുകളെ മുഴുവന്‍ ഒറ്റ സ്പന്ദനമാക്കി മാറ്റാനും ജനമനമറിയുന്ന ഒരു ജനകീയ നേതാവിന്‌ കഴിയുമെന്നും വാജ്പേയി അതിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു.

ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ നിയമങ്ങളും നിര്‍ബന്ധങ്ങളുമൊന്നുമില്ലാതെതന്നെ ഇന്ത്യന്‍ ജനത സ്വാശ്രയത്വത്തിലൂടെ സര്‍ക്കാരിനൊപ്പം നിന്ന്‌ അവയെല്ലാം അതിജീവിച്ചു. ഒടുവില്‍  നഷ്ടം തങ്ങൾക്കു  തന്നെയെന്നു   മനസിലാക്കി    ഉപരോധിച്ചവര്‍ തന്നെ  സ്വയം തീരുമാനം മാറ്റി. സ്വദേശത്തും വിദേശങ്ങളിലും ഇന്ത്യക്കാര്‍ക്ക്‌ ആത്മാഭിമാനം ജ്വലിച്ചു. പക്ഷേ…..

1998-ല്‍ നിന്ന്‌ 2000  ലേക്ക്‌ കടന്നപ്പോള്‍, അതുവരെ രൂപപ്പെട്ട രാജ്യത്തിന്റെ എല്ലാ അഭിമാന നേട്ടങ്ങളും തുടര്‍ന്നു വന്ന ദശകത്തില്‍ അപ്രത്യക്ഷമായിപ്പോയി. അയല്‍ രാജ്യങ്ങള്‍ മേല്‍ക്കോയ്മ നേടി. അമേരിക്ക  വീണ്ടും അധികാരം സ്ഥാപിച്ചു. അവരുണ്ടാക്കിയ ആണവ വ്യവസ്ഥകളില്‍ ഇന്ത്യന്‍ മഷിയൊപ്പു പുരണ്ടു. അങ്ങനെ പത്തു വര്‍ഷം കൊണ്ട്‌ പിന്നാക്കം പോയിടത്തുനിന്നു പുതിയൊരു ശക്തിക്കുതിപ്പിനുള്ള അവസരം രൂപപ്പെടുമ്പോഴാണ്‌ ഈ വര്‍ഷത്തെ പൊഖ്‌റാന്‍ ദിനം, മെയ്‌ 13 വരുന്നത്‌. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു കരുത്തുറ്റ സര്‍ക്കാരിന്റെ ശക്തി പ്രകടനമായിരുന്നു പൊഖ്‌റാന്‍ രണ്ട്‌. അവരുടെ അഭിലാഷ സാഫല്യമായിരുന്നു അത്‌.

ഇപ്പോള്‍ അതേ ജനതയുടെ അഭിലാഷം വോട്ടുകളായി സ്വീകരിച്ചു  അതിൽ നിന്നും ഊർജം ഉൾക്കൊണ്ട്‌ , കൂടുതല്‍ വിശ്വാസത്തോടെ, മന്ദതയിൽ  നിന്ന്‌ പുതിയൊരു ശക്തിവൈഭവത്തിലേക്കുള്ള കുതിപ്പിനുള്ള  തുടക്കമിട്ടുകൊണ്ട്  ശ്രീ  നരേന്ദ്ര മോഡി യുടെ നേതൃത്വത്തിൽ   പുതിയൊരു സർക്കാർ  അധികാരത്തിൽ  വന്നിരിക്കുന്നു .

രാഷ്ട്ര സ്നേഹം എന്തെന്ന്   സംഘ ശാഖയിലൂടെ  പഠിച്ചു   തന്റെ ബാല്യവും  യൌവനവും സംഘത്തിനായി  സമർപ്പിച്ചു  സംഘപഥത്തിലൂടെ കടന്നുവന്ന  നട്ടെല്ലുള്ള  രാജ്യ സ്നേഹി . ശ്രീ  നരേന്ദ്ര മോഡി യിലൂടെ     " ഏക ഭാരതം  ശ്രേഷ്ഠ  ഭാരതം ,  ഭാരതം- സ്വാശ്രയ ഭാരതം, സ്വാഭിമാന ഭാരതം , സ്വധര്‍മ്മ ഭാരതം"  എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുകയും ചെയ്യും എന്നു  ഉറപ്പിക്കാം...... . കാരണം കരുത്തുള്ളവര്‍ക്ക്‌ ധര്‍മ്മബോധവുമേറുമ്പോള്‍ അത്‌ കണിശതയുടെ കാല്‍വെയ്പ്പുതന്നെയായിരിക്കും.  ഇനി ഭാരതത്തിന്റെ  നാളുകൾ ............

www.vandeematharam.blogspot.com

Wednesday, 6 May 2015

മെയ്‌ 6 - വീര വേലുത്തമ്പി ദളവയുടെ ജന്മദിനം



മെയ്‌ 6.......   മഹാത്മാവേ മാപ്പ്

കൂലി മാധ്യമശിഖണ്ടികൾ മറന്നുപോയിരിക്കുന്നു...........

വേലായുധ ചെമ്പകരാമൻ തമ്പി എന്ന വീര വേലുത്തമ്പി ദളവയുടെ ജന്മദിനം ആണ് ഇന്ന് , ദേവസേനാധിപതി കാർത്തികേയന്റെ നാമം ചാർത്തി പിറന്ന സിംഹം......

പിറന്ന നാടിനെ ജീവൻ കൊടുത്തു കാത്ത ദളവ......
രാജ്യശത്രുകളുടെ ചോര ചീന്തി തഴമ്പിച്ച ഉടവാൾ  കിളിമാനൂർ കോവിലകത്തു നൽകി മണ്ണടിദേവി ക്ഷേത്രത്തിലേക്ക് പോയി..... 
ദളവയുടെ മൃതദേഹം ആദരവ് ഇല്ലാണ്ട് അനന്തപുരിയിലേക്ക്കൊണ്ടു വരികയും ,കണ്ണൻമൂലയിൽ പരസ്യം ആയി തൂക്കുകയും ചെയ്തു .....

നഗർകോവിലിൽ  ഉള്ള തറവാട് മണ്ണോടു ചേർത്തു, ബന്ധുക്കളെ ആട്ടിപായിച്ചു. പലരും ആത്മഹത്യ ചെയ്തു. ഇന്ന് കുടുംബത്തിലെ ആരെങ്കിലും ജീവനോട്ഉണ്ടോ എന്ന് അറിയില്ല ,നാടിനെ സ്നേഹിച്ചതിന് കിട്ടിയ കൂലി അത്രേ ഇതും....
എന്തേ ഇന്ന് ഒരിടവും കണ്ടില്ല ദളവയെ പറ്റി ?.....എന്തേ ഒരു ദേശസ്നേഹികളും പറഞ്ഞില്ല ദളവയെ പറ്റി ???
ഓരോ ഭാരതീയനും അഭിമാനത്തോടെ സ്മരിക്കേണ്ട സ്വാതന്ത്യ സമരവീര്യവുമായി ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിച്ച വീര സിംഹം ആണ് വേലുത്തമ്പി ദളവ.

രണ്ടു ദിവസം മുൻപ്‌ പത്രത്താളുകളിലും ‍, ഫേസ് ബുക്കിലും നിറഞ്ഞു നിന്ന വിരോധാഭാസം ഓർത്തു പോകുന്നു . മൈസൂറിൽ നിന്നും പട നയിച്ച ഒരു കാട്ടാളന്റെ സ്മൃതിദിനം കൊണ്ട് ആടിയ സമയം..... കേരളമണ്ണിൽ എണ്ണം മറന്ന അമ്പലങ്ങൾ തകർത്തു കൊള്ളയടിച്ച , ജനങ്ങളെ പീഡിപ്പിച്ചു മതം മാറ്റിയ, ആസംഖ്യം സ്ത്രീകളുടെ ചേല അഴിപ്പിച്ച, ആയിരക്കണക്കിന് പാവങ്ങളെ കൊന്നു തള്ളിയ, ഹിന്ദുക്ഷേത്ര സ്വത്തിൽ കണ്ണും വച്ചു വന്നയാൾ ‍ "ദേശാഭിമാനി മൈസൂർ കടുവ" ആകുന്നതു  കണ്ടുഅന്ന്..... ഒരു ദേശത്തിന്റെ പൈതൃകം നശിപ്പിച്ചയാൾ എങ്ങിനെ ദേശാഭിമാനി ആയി ...???  അല്ല .. ആക്കി ???
തിരുവിതാംകൂറിലെ ആണ്‍കുട്ടികളുടെ വാൾകൊണ്ട് ചാകാഭാഗ്യം കടലാസ്സു കടുവയ്ക്കു ഉണ്ടായില്ല, കണ്ണിൽകണ്ട ഹിന്ദുക്ഷേത്രം ഒക്കെ തകർത്തു സമ്പത്ത് മോഷ്ടിച്ച മൈസൂർകള്ളനെ അരിഞ്ഞു തള്ളാൻ ഈ നാട്ടുകാർക്കും യോഗം ഉണ്ടായില്ല 

ദക്ഷിണഭാരതത്തിൽ ലക്ഷോപലക്ഷം ഹിന്ദുക്കളെ കൊന്നുതള്ളിയ ,ബലപ്രയോഗത്തിലൂടെ മതംമാറ്റിയ, ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തച്ചു തകർത്ത അധികാരമോഹി മാത്രമായിരുന്ന ജിഹാദിയെ സ്വാതന്ത്ര്യസമരസോനാനിയായ് അവതരിപ്പിച്ച് ഭാരതത്തിൻറെ സ്വാതന്ത്യസമരചരിത്രത്തെ അപമാനിക്കുന്നു ദേശവിരുദ്ധർ.... അന്നും .. ഇന്നും....

വേലുത്തമ്പിയെയും ചെമ്പലരയനെയും പോലുള്ള യഥാർത്ഥ നായകന്മാരെ അവഗണിച്ച് അപ്രസക്തരും മതഭ്രാന്തന്മാരുമായ വൈദേശിക കൊള്ളത്തലവന്മാരെ സ്വാതന്ത്ര്യസമരസേനാനികളായ വതരിപ്പിച്ച് ചരിത്രത്തെ വിഷലിപ്തമാക്കുന്ന പച്ചക്കുതിരകൾക്ക് ഓശാന പാടുന്ന പ്രവണത ശക്തി പ്രാപിച്ചുവരുന്നു.... .
വേലുത്തമ്പിയുടെ ഐതിഹാസിക പോരാട്ടത്തിന് ആളുമർത്ഥവും നൽകി പടനയിച്ച അരയവംശജരുടെ പോരാട്ടവീര്യവും ചരിത്രത്തിന്റെ താളുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു ........
വേലുത്തമ്പിയുടെ നാവികപ്പടത്തലവനായ ചെമ്പിലരയൻ അനന്തപത്മനാഭൻ വലിയ അരയൻറെ നേതൃത്തിൽ അരയപ്പട 1808 ഡിസംബർ‍ 28 അർദ്ധരാത്രി ബ്രിട്ടീഷ് റസിഡന്റിൻറെ ആസ്ഥാനമായ ബോൾഗാട്ടിപ്പാലസ് ആക്രമിച്ച് കീഴടക്കുകയും നിരവധി ബ്രിട്ടീഷ് വംശജരെ ശിരഃശ്ചേദം ചെയ്യുകയും ചെയ്തു. തുടർന്ന് ,റസിഡന്റ് മെക്കാളെ പ്രാണരക്ഷാർത്ഥം ഒളിച്ചോടുകയും ചെയ്തു. അടുത്തനാൾ കായംകുളം തീരത്ത് 28 ബ്രിട്ടീഷ്കാരും കൊല്ലപ്പെട്ടതായി   മെക്കാളെയുടെ കുറിപ്പുകൾ വ്യക്തമാക്കുന്നു.
 

 മഹാനായ വേലുത്തമ്പിക്കും ചെമ്പിലരയനും ചരിത്രത്തിലെ സുവർണ്ണ പട്ടം നൽകുന്നതിൽ ചരിത്ര പണ്ഡിതന്മാരായി നടിക്കുന്നവർ പരാജയ പ്പെട്ടിരിക്കുന്നു . മതഭ്രാന്തന്മാരായ മലബാറിലെ മാപ്പളമാരുടെ അധികാര ഭ്രാന്ത് മാപ്പിള ലഹളയായി രൂപാന്തരം പ്രപിച്ച് ആയിരങ്ങളുടെ കൂട്ടക്കൊലക്കും മാനഭംഗങ്ങൾക്കും പതിനായിരങ്ങളുടെ നിർബന്ധമതപരിവർത്തനത്തിനും കാരണമായി

 മഹാനായ വേലുത്തമ്പി ദളവ


1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ  ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി  ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ഭാരതീയർ  കാണുന്നു .


  • ജനനം 1765
  • 1784 കൽക്കുളം മണ്ടപത്തും വാതുക്കൽ കാര്യക്കാരായി
  • 1799 മേയ് 3 - ഇരണിയലിൽ, വേലുത്തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം; ജൂൺ 12 - നാട്ടുകൂട്ടം രാജസന്നിധിയിൽ; ഓഗസ്റ്റ് 15 - വേലുത്തമ്പി മുളകു മടിശ്ശീല സർവാധികാര്യക്കാർ (വാണിജ്യ വ്യവസായ മന്ത്രി)
  • 1802 ദളവയായി
  • 1804 ദളവയ്ക്കെതിരെ കലാപം
  • 1805 ഇംഗ്ലീഷുകാരുമായി ഉടമ്പടി നവീകരിച്ചു
  • 1808 റസിഡന്റ് മെക്കാളയ്ക്കെതിരെ ആക്രമണം
  • 1809 ജനുവരി 14 - കുണ്ടറ വിളംബരം; മാർച്ച് 18 - ദളവാ പദവിയിൽ നിന്ന് പുറത്തായി.  

1765 അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാടിന്റെ) നാഗർകോവിലിനടുത്തുള്ള കൽക്കുളം എന്ന ഗ്രാമത്തിലാണ് വേലായുധൻ ജനിച്ചത്. വേലായുധൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ കുഞ്ഞുമായിട്ടിപ്പിള്ളയും അമ്മ വള്ളിയമ്മ തങ്കച്ചിയുമായിരുന്നു. മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം  959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കാർത്തികതിരുനാൾ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താൽ കവർച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാർത്തികതിരുനാൾ മഹാരാജാവിനാൽ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.

ചരിത്രകാരന്മാർ 7 വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുന്നുണ്ട്. തമ്പി രാജ്യത്തോട്ടാകെ കണ്ടെഴുത്ത് നടത്തിയതും തലയോലപ്പറമ്പിലും ചങ്ങനാശ്ശേരിയിലും ചന്തകൾ സ്ഥാപിച്ചതും കൊല്ലം ആലപ്പുഴ എന്നിവടങ്ങളിൽ പട്ടണം വികസിപ്പിച്ചതുമാണ്പ്രധാനമായും അതിനായി ചൂണ്ടിക്കാണിക്കുന്നത്.




ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടിയ വേലുത്തമ്പിക്ക് ഒരു വിജയം കരസ്ഥമാക്കാനായില്ല. തീരെ നിവൃത്തിയില്ലാതെ കുണ്ടറയിലേക്ക് പോകാനും അവിടെ ചെന്ന് സൈന്യത്തെ പുനസംഘടിപ്പിക്കാനും തമ്പി തീരുമാനിച്ചു. കുണ്ടറയിലെത്തിയ തമ്പി, 1809 ജനുവരി 11 പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ ധീരന്മാരായ   ദേശാഭിമാനികളോട് ആവശ്യപ്പെട്ടു.

ഭാഷയുടെ ശക്തികൊണ്ടും, വികാരവൈശിഷ്ട്യത്താലും കുണ്ടറവിളംബരത്തോട് സമാനമായ ചരിത്ര രേഖകൾ ചരിത്രത്തിൽ അധികമില്ലെന്നും തമ്പിയുടെ ദേശസ്നേഹത്തിന്റേയും, നേതൃഗുണത്തിന്റേയും ഉത്തമ ഉദാഹരണമാണ് കുണ്ടറ വിളംബരമെന്നും ചരിത്രകാരനായ ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു. അതേ സമയം  കന്യാകുമാരിയിലെ മയിലാടിയിൽ ക്രൈസ്തവർക്ക് പള്ളി പണിയാനുള്ള അനുമതി നൽകാൻ വേലുത്തമ്പി വിസമ്മതിച്ചതിനെ തുടർന്ന് കേണൽ മെക്കാളെയും തമ്പിയും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം മൂർദ്ധന്യത്തിലെത്തിയതായിരുന്നു കുണ്ടറ വിളംബരത്തിൽ കലാശിച്ചതെന്നും ഒരഭിപ്രായമുണ്ട്

സ്വാതന്ത്യ സമരചരിത്രത്തിലെ സിംഹഗർജ്ജനമായിരുന്ന വീര വേലുത്തമ്പി ദളവയുടെ ജന്മദിനം....വീര ദേശാഭിമാനി യുടെ സ്മരണകൾക്കുമുന്നിൽ ശ്രദ്ധാഞ്ജലികൾ