ആര്‍ എസ് എസ് എന്ന ദേശസ്നേഹ പ്രസ്ഥാനം ഒന്ന് തുമ്മിയാല്‍ പോലും ന്യൂ ന പക്ഷ പ്രീണനത്തിനായി അതില്‍ വര്‍ഘീയം കണ്ടു ആക്രോശിക്കുന്നവര്‍, പത്തു മിനിട്ടു പോലീസ് മാറിനിന്നാല്‍ നൂറുകോടി ഹിന്ദുക്കളെ ഇല്ലാതാക്കി തരാം എന്ന് പൊതു വേദിയില്‍ പ്രസംഗിച്ച ആന്ധ്ര പ്രദേശ് എം എല്‍ എ ക്കെതിരെ (Akbaruddin Owaisi) ഒരു അക്ഷരം പോലും മിണ്ടാത്തത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് പറയാമോ സഖാക്കളേ ???
മതത്തിന്‍റെ പേരില്‍ മാതൃരാജ്യത്തെ മൂന്നായി വെട്ടിമുറിക്കാന്‍ കൂട്ടുനിന്ന രാഷ്ട്രീയ പാര്‍ട്ടി പിനീട് ഇന്ത്യയിലെ ഏറ്റവും വലിയ 'മതേതര' പാര്‍ട്ടിയെന്ന ലേബലണിയുന്നു. മറ്റുള്ളവരെ 'വര്‍ഗീയ' പാര്‍ട്ടികള്‍ എന്നുവിളിക്കുന്നു
ഭരിക്കാന്‍ അവസരം ലഭിച്ച മുപ്പത്തിനാല് വര്‍ഷത്തില്‍ മുപ്പത്തിനാല് വര്‍ഷവും പശ്ചിമ ബംഗാളില്‍ ബ്രാഹ്മണ ഭരണം നടത്തിയ ഒരു പാര്‍ട്ടി, കേരളത്തില്‍ ഇരുപതു വര്‍ഷം സവര്‍ണ്ണ ഭരണം നടത്തിയ പാര്‍ട്ടി (ആദ്യമായിട്ട് ഒരു അവര്‍ണ്ണനെ മുഖ്യമന്ത്രിയാക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട അവസ്ഥ വന്നു), അര്‍ജുന്‍ മുണ്ടെയെയും, ശിവരാജ് സിംഗ് ചൗഹാനെയും നരേന്ദ്ര മോഡിയെയും ഉമാഭാരതിയെയും എല്ലാം സൃഷ്ടിച്ച പാര്‍ട്ടിയോട് സവര്‍ണ്ണതയെ കുറിച്ച് ക്ലാസ്സെടുക്കുന്നു
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ത വിശ്വാസം കുറയും എന്ന് പറഞ്ഞ പാര്‍ട്ടി അമ്പല കമ്മറ്റികളില്‍ കേറാന്‍ സ്വന്തം അണികളെ പ്രേരിപ്പിക്കുന വിരോദാഭാസത്തെ എന്ത് വിളിക്കും സഖാക്കളേ ???
രാജഭരണം എന്ന് കേള്‍ക്കുമ്പോള്‍ രക്തം തിളയ്ക്കുന്ന പാര്‍ട്ടി, ഒരേ കുടുംബത്തിലെ നാലാമത്തെ കണ്ണിയെ പ്രധാനമന്ത്രിയാക്കാന്‍ ഫിക്സഡ് ഡിപ്പോസിറ്റുമായി പുറകെ നടക്കുകയും, ഒടുവില്‍ അവരുടെ പിന്‍സീറ്റ് ഡ്രൈവിങ്ങിനു മൂട്താങ്ങുകയും ചെയ്ത അതെ പാര്‍ട്ടി. താന്‍ സോഷ്യലിസ്റ്റ് ആണെന്ന് വെള്ളപേപ്പറില്‍ എഴുതി ഒപ്പിട്ടു കൊടുത്താല്‍ ആ കുടുംബത്തിലെ അഞ്ചാം കണ്ണിയെ പ്രധാനമന്ത്രിയാകാന്‍ മൂടുതാങ്ങാം എന്ന് പ്രഖ്യാപിച്ചതും അതെ പാര്‍ട്ടി
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ വെളിച്ചത്തില്‍, കണ്മുന്നില്‍, ഒരു അതിരിനപ്പുറത്ത് സ്വന്തം പ്രത്യയശാസ്ത്രം നൂറ്റിമുപ്പതു കോടി ജനങ്ങളെ ജനാധിപത്യ സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നിഷേധിച്ച് അടിമകളാക്കി ഭരിക്കുമ്പോള്‍ അതിനെ കുറിച്ച് വായ തുറക്കാത്ത അനുഭാവികളും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടി. അതേസമയം പതിനെട്ടാം നൂറ്റാണ്ടിലെ മീശക്കരതെ കുറിച്ച് ഓര്‍ത്ത് ഉറക്കം നഷ്ടപ്പെടുന്ന പാര്‍ട്ടി.
ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം വന്നത് മുതല്‍ ഗുജറാത്തിലെ ജനതയെ ഒന്നടങ്കം അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയുന്ന പ്രസ്താവനകള്‍ ഇറക്കുന്ന പാര്‍ട്ടി. അടുത്ത നിമിഷം വംശീയ അധിക്ഷേപത്തെ കുറിച്ചും, വിവേചനത്തെ കുറിച്ചും വ്യാകുലപ്പെടുന്ന പ്രസ്താവനകള്‍ ഇറക്കുന്ന അതെ പാര്‍ട്ടി. പക്ഷെ 2011 നവംബറില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് നരേന്ദ്രമോഡിക്ക് കമ്മ്യൂണിസ്റ്റ് ചൈന ചുവപ്പ് പരവതാനി വിരിച്ചത് നിങ്ങള്‍ അറിഞ്ഞില്ല എന്നുണ്ടോ ???
ഞാന്‍ നിങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയെങ്കില്‍, വികസനം കൊണ്ടുവന്നെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടെങ്കില്‍ മാത്രം എനിക്ക് വോട്ട് ചെയ്യുക എന്ന് പറഞ്ഞയാള്‍ വര്‍ഗീയവാദി. മറുപക്ഷത് ന്യൂപക്ഷമെന്നും ഭൂരിപക്ഷമെന്നും വേര്‍തിരിച്ച് അരക്ഷിതാബോധം കുത്തിവയ്ക്കുന്ന ഇരവാദ രാഷ്ട്രീയത്തിന്റെ പ്രചരണം നടത്തിയവര്‍ മതേതരര്‍!
ഗുജറാത്തില്‍ മൂന്ന് വട്ടം വിജയിച്ചെന്നു വച്ച് മോഡിക്ക് "പാന്‍ ഇന്ത്യ അപ്പീല്‍" ഇല്ലെന്നും അത് കൊണ്ട് പ്രധാനമന്ത്രിയാകാന്‍ അര്‍ഹനല്ലെന്നും വിശ്രമമില്ലാതെ വാദിച്ചവര്‍. ഒരു തവണ പോലും ജനങ്ങളെ അഭിമുഖീകരിച്ച് ഒരു മണ്ഡലത്തില്‍ നിന്നും വിജയിക്കാതെ, രാജ്യസഭയുടെ പിന്‍വാതിലിലൂടെ പാര്‍ലമെന്റില്‍ എത്തിയ മാന്യനെ കഴിഞ്ഞ ഒന്‍പതുവര്‍ഷമായി പ്രാധനമന്ത്രിയായി പ്രതിഷ്ട്ടിച്ചിരിക്കുന്നതും മൂടുതാങ്ങിയതും ഇതേ വാദം ഉന്നയിച്ചവര്‍. Talking about pan India appeal!
1962 സിനോ-ഇന്ത്യന്‍ യുദ്ധകാലത്ത് ഇന്ത്യയ്ക്ക് പിന്തുണ കൊടുക്കാതെ ചൈനയെ പിന്താങ്ങിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളും അക്ഷരാര്‍ത്ഥത്തില്‍ രാജ്യദ്രോഹം തന്നെ അല്ലെ ചെയ്തത്.. യുദ്ധത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ജവാന്മാര്‍ക്ക് ഒരു തുള്ളി രക്തം ദാനം ചെയ്യാന്‍ പുറപ്പെട്ട വി.എസ് അച്ചുതാനന്ദനെ അന്ന് പാര്‍ട്ടി സസ്പെന്റു ചെയ്തത് എന്തിനാണ് ???
സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ അദ്ദഹത്തിന്റെ ഒരു സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിലേക്കുള്ള സഹായം അഭ്യര്‍ഥിച്ചു എത്തിയ ഏകനാതജി റാനടയോട്
യോട് അന്നത്തെ ബഹുമാന്യ കേരള മുഖ്യന്‍ E.M.S. പറഞ്ഞു.." വിവേകാനന്ദനെ
പോലുള്ള് ഒരു ഹിന്ദു വര്‍ഗീയവാദി ക്ക് വേണ്ടി ഒരു ചില്ലിക്കാശു ഖജനാവില്‍
നിന്നും തരില്ല" എന്ന്. എന്നാല്‍ ഇന്നു അദ്ദഹത്തിന്റെ പാര്‍ട്ടിക്കാര്‍
സ്വാമിജിയെ വെച്ച് പോസ്റ്റര്‍ സംസ്ഥാന സമ്മേളനങ്ങളുടെ പോസ്റ്റര്‍
ഇറക്കുന്നു..!!! ഇതിനേ എന്തു വിളിക്കും സഖാക്കളേ ???
"കാറല്‍ മാര്‍ക്സും"," കഞ്ചന്‍ ചെഗുവും" ഭാരതത്തിന്റെ മണ്ണില്‍ പച്ചതൊടില്ല എന്ന് മനസ്സിലാക്കിയ "ഡി വൈ എഫ് ഐ " ഇപ്പോള്‍ ഭാരതത്തിലെ മിക്ക ഹൈന്ദവ ദേശീയ നേതാക്കളെയും അടിച്ചുമാറ്റി പോസ്റ്റര്‍ ആക്കി (Eg : ശ്രീനാരായണ ഗുരുദേവന്‍, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, ശിവജി മഹാരാജാവ് തുടങ്ങിയവര്‍ )
സഖാക്കളേ ഒരു സംശയം യഥാര്‍ത്ഥ മാര്‍ക്സിസ്റ്റു വിശ്വാസി എങ്ങനെ ദൈവവിശ്വാസി ആകും ? അതൊരു ഇരട്ടത്താപ്പല്ലേ? കാരണം മാര്‍ക്സിസത്തില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ അതിന്റെ അടിസ്ഥാന നിയമങ്ങളെയും പാലിക്കണം. അതിന്റെ അടിസ്ഥാന തത്വം ആണ് വര്‍ഗ്ഗ സമരം (ക്ലാസ്-വാര്‍). ബൂര്‍ഷ്വാസിയും, ഭൂവുടമയും ഒരു വശത്തും തൊഴിലാളി വര്‍ഗ്ഗം മറുവശത്തും. എതിരാളികളെ ഉന്മൂലനം ചെയ്യുക എന്നത് ആവശ്യമെങ്കില്‍ ചെയ്തു അധികാരം പിടിച്ചെടുക്കുക ഒരു അടിസ്ഥാന നിയമമാണ്, അത് പാപമല്ല മാര്‍ക്സിസത്തില്‍. സംഘര്‍ഷം ഉണ്ടാക്കുക അതിന്റെ പ്രധാന മാര്‍ഗ്ഗമാണ്.
എന്നാല്‍ ദൈവവിശ്വാസിക്ക് ഇതൊന്നും ചിന്തിക്കാന്‍ സാധ്യമല്ല. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ ധാരാളം പള്ളിയിലും അമ്പലത്തിലും മോസ്കിലും പോകുന്ന മെമ്പര്‍മാരെ കാണാം. ഇവര്‍ വഞ്ചകര്‍ അല്ലെ ? രണ്ടിനോടും നീതി പുലര്‍ത്താത്തവര്‍ ? സ്വന്തം മനസ്സാക്ഷിയെയും വഞ്ചിക്കുകയല്ലേ ജീവിതം മുഴുവന്‍? ഇവരെ എങ്ങനെ വിശ്വസിക്കും? കാലഹരണപ്പെട്ട ഈ അക്രമ രാഷ്ട്രീയ നിരീശ്വരവാദ സിദ്ധാന്തം നമുക്ക് ആവശ്യം ഉണ്ടോ?
1979 -83 കാലഘട്ടത്തില്‍ ലോകത്ത് നാല്‍പ്പതു ശതമാനം ഉണ്ടായിരുന്ന കമ്മ്യൂണിസം ഇന്ന് വെറും പത്തില്‍ താഴെ ശതമാനം മാത്രമായി തൂത്ത് എറിയപ്പെട്ടു... ഇന്ത്യയില്‍ തന്നെ കേരളത്തില്‍ മാത്രം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പതനത്തിന്റെ പാതയില്‍ ആണു.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും സിപിഎം ന്‍റെ യുവ ജനസംഘ ടനയുടെ പേര്‍ DYFI എന്നിരിക്കേ ജമ്മു കാശ്മീരില്‍ മാത്രം DYFK എന്നാക്കിയത് എന്തിനെന്നു ഒന്ന് വിശദീകരിക്കുമോ ???
മിച്ച ഭൂമി യുടെ പേരില്‍ ഭൂസമരം നടത്തുന്നവരോട് ഒരു ചോദ്യം , കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിങ്ങള്ക്ക് അല്‍ഷിമേഴസ് ആയിരുന്നോ ??? അന്നൊന്നും നിങ്ങള്‍ ഇന്നു കൊടി കുത്തുന്ന മിച്ച ഭൂമി ഇല്ലാരുന്നോ സഖാക്കളേ ???
പ്രിയ സഖാക്കളേ ആര്‍ എസ എസ് പോലുള്ള ഒരു പ്രസ്ഥാനത്തെ അറിയണമെങ്കില്‍ ആര്‍ എസ് എസ് ന്റെ ശാഖയില്‍ പോകണം. അല്ലാതെ മറ്റുള്ളവര്‍ പറയുന്നത് കേട്ടോ അല്ലെങ്കില്‍ ചില വ്യക്തികളെ നോക്കിയോ ആര്‍ എസ് എസ് നെ കാണരുത്. അങ്ങിനെ കാണുന്നവര്‍ പണ്ട് നാല് അന്ധന്‍മാര്‍ ആനയെ കാണാന്‍ പോയത് പോലെയാകും. നമ്മള്‍ ഒരു മാംമ്പഴം കയ്യില്‍ പിടിച്ചാലോ അത് മാവിന്റെ മുകളില്‍ കണ്ടാലോ അതിന്റെ രുചി അറിയില്ല. അതിന്റെ രുചി അറിയണമെങ്കില്‍ അത് തിന്നു നോക്കണം. അതുപോലെ തന്നെയാണ് ആര്‍ എസ് എസും . അതുപോലെ തന്നെ ആര്‍ എസ് എസ് നെ കുറിച്ച് ഒരു ചെറിയ ധാരണ കിട്ടാന്‍ അവര്‍ നിത്യേന ശാഖയില്‍ പാടുന്ന പാട്ടും നിത്യേന ചൊല്ലുന്ന പ്രാര്‍ത്ഥനയും കേള്‍ക്കുകയും അതിന്റെ അര്‍ഥം മനസിലാക്കുകയും ചെയ്‌താല്‍ ആര്‍ എസ് എസ് എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് എല്ലാവര്ക്കും മനസിലാക്കാന്‍ കഴിയും. അതിനാല്‍ ആര്‍ എസ് എസ് നെ എതിര്‍ക്കുന്ന എന്റെ പ്രിയ സഖാക്കള്‍ ആര്‍ എസ് എസ്സില്‍ പോയി അതിനെ മനസിലാക്കുക. എന്നിട്ടും വിമര്‍ശിക്കാന്‍ തോന്നുന്നു എങ്കില്‍ വിമര്‍ശിച്ചു കൊള്ളൂ ...
വന്ദേ മാതരം
References
CPI-M gives full support to Sonia as PM http://news.outlookindia.com/i tems.aspx?artid=221957Support to Congress if Rahul Gandhi declares himself a socialisthttp://post.jagran.com/Support -to-Cong-ruled-out-unless- Rahul-Gandhi-declares-himself- a-socialist-Prakash-Karat-1342 195111https://plus.google.com/u/0/10 4984687373279733684/posts/Sx5b pyvfbpuhttp://www.youtube.com/watch? feature=player_embedded&v= JDAtxnoWa7U
No comments:
Post a Comment