ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക.
എനിക്ക് അമ്മയെ വെറുപ്പായിരുന്നു. അവര്‍ ഒറ്റകണ്ണി ആയതു തന്നെ കാരണം. എന്‍റെ കൂട്ടുകാരുടെ മുന്നില്‍ എന്നെ പരിഹാസ്യ പാത്ര മാക്കുന്ന വികൃത രൂപം ആയിരുന്നു അമ്മയുടേത്. അമ്മ ഈ ലോകത്തോട് വിട പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചു കൊണ്ടേയിരുന്നു. ഞാന്‍ ഒറ്റ കണ്ണിനെ പറ്റി പരിഹസിച്ചപ്പോള്‍ ഒന്നും അമ്മ പ്രതികരിച്ചതെയില്ല . ഒരു ചെറിയ കട നടത്തി പാതി ദാരിദ്ര ത്തിലാണ് അമ്മ എന്നെ വളര്‍ത്തിയിരുന്നത് .
അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ ഒറ്റ കണ്ണില്‍ നിന്നും രക്ഷ പെടണം എന്നു ഞാന്‍ തീരുമാനിച്ചു. ഞാന്‍ കഷ്ട്ട പെട്ട് പഠിച്ചു, സര്‍വകലാ ശാലയില്‍ നിന്നും ഉന്നത ബിരുദം നേടി, ജോലി സമ്പാദിച്ചു, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു.
ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വിര്‍ദ്ധയായ അമ്മ വന്നു. ഞാന്‍ അമ്മയെ തിരിച്ചറിയാത്തതായി ഭാവിച്ചു , കടന്നു പോകുവാന്‍ അവശ്യ പെട്ടു. അമ്മ പോയി.
അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്ധ്യാര്‍ത്തി സംഗമത്തിനു ക്ഷണം കിട്ടി. ഞാന്‍ ചെന്നു. തിരികെ പോരും വഴി ഞങ്ങളുടെ പഴയ കൂര കണ്ടേക്കാമെന്ന് കരുതി ചെന്നപ്പോള്‍ അമ്മ ബോധം കെട്ടു കിടക്കുന്നു. കയ്യിലൊരു കുറിപ്പ് .
" മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു. ഇനി നിന്നെ തേടി വരില്ല. ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല. നീ കുഞ്ഞായിരുന്നപ്പോള്‍ അപകടത്തില്‍ പെട്ടു നിന്‍റെ ഒരു കണ്ണ് പോയി.
ആ രൂപത്തില്‍ നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്‍ എന്‍റെ ഒരു കണ്ണ് നിനക്ക് തന്നു. രണ്ടു കണ്ണുമുളള നിന്‍റെ സുന്ദര രൂപത്തില്‍ ഞാന്‍ ഏറെ ആനന്ദിക്കുന്നു. മോന്‍റെ ദീര്‍ഘായുസിനായി അമ്മ ദൈവത്തോട് പ്രാര്‍ത്ഥിക്കാം . സ്നേഹത്തോടെ അമ്മ........"
ഒരു നിമിഷം :
ഭാര്യയെ ഇഷ്ടം കൊണ്ട് ലഭിച്ചേക്കാം എന്നാല്‍ അമ്മയെ പുണ്യം കൊണ്ട് ലഭിക്കുന്നു ഇഷ്ടം കൊണ്ട് ലഭിച്ചവര്‍ക്ക് വേണ്ടി പുണ്യം കൊണ്ട് ലഭിച്ചതിനെ നഷ്ട പെടുത്താതിരിക്കുക. തന്‍റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഷ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു തങ്ങളുടെ ജീവിതം എന്ന് എല്ലാ മക്കളും അറിയുന്നു......
എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്......
അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുക.......
അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ .........
മാതാ, പിതാ, ഗുരു, ദൈവം
വന്ദേ മാതരം ജി. വിനോദ് കുമാര്‍, തോണ്ടാന്‍കുളങ്ങര, ആലപ്പുഴ
സന്ദര്‍ശിക്കൂ : www.vandeematharam.blogspot.com
No comments:
Post a Comment