"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം
Friday, 18 January 2013
ഈ സ്ഥലം ..... പുണ്യ സ്ഥലം ......
ഈ സ്ഥലം ..... പുണ്യ സ്ഥലം ......
കന്യാകുമാരിയില്‍ എക്നാഥ് റാണഡേ എന്ന വലിയൊരു മനുഷ്യന്‍ സമാധികൊള്ളുന്ന പുണ്യസ്ഥലമാണിത്....... സ്വാമി വിവേകാനന്ദ ന്‍റെ 150 ം ജന്‍മ വാര്‍ഷികം .... ഓരോ ഭാരതീയനും ആഘോഷിക്കേണ്ട സുവര്‍ണ നിമിഷം ... ഈ ആഘോഷ ലഹരിയില്‍ ഒരിക്കലും നാം വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു നാമം ..... മാന്യ എക്നാഥ് റാണഡേ ജി ..... അദ്ദേഹമില്ലായിരുന്നെങ്കില്‍ ത്രിവേണീസംഗമത്തിലെ പാറയ്ക്കുമുകളില്‍ സ്വാമി വിവേകാനന്ദന് മനോഹരമായ ഒരു സ്മാരകം ഉയരില്ലായിരുന്നു. ഒരുപക്ഷെ, അവിടെ കന്യാകുമാരിയില്‍ കന്യകാമേരിക്ക് പള്ളി ഉയരുമായിരുന്നു....... സംഘത്തിന്‍റെ സര്‍ കാര്യവാഹ് ആയിരുന്ന റാണഡേജിയുടെ ജീവന്‍ പണയംവച്ചുള്ള കഠിനപ്രയത്നം വിവേകാനന്ദകേന്ദ്രവും വിവേകാനന്ദ സ്മാരകവും ഉയരാന്‍ കാരണമായി..... ഭാരതത്തിലെ എല്ലാ പാര്‍ലമെന്റു അംഗങ്ങലേയും കണ്ട് വിവേകാനന്ദ സ്മാരകനിര്‍മാണത്തിന് ഒപ്പു ശേഖരണം.... കേരളത്തിലെ ഈ. എം. എസ്. സര്‍ക്കാര്‍ ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും സ്മാരകനിര്‍മാണത്തിന് സഹായം നല്‍കി.... ഒരാളില്‍നിന്ന് ഒരു രൂപ സംഭാവന സ്വീകരിച്ചു ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച സ്മാരകം ഇന്ന് രാജ്യത്തിന്‍റെ..... ഭാരതീയന്‍റെ അഭിമാന സ്തംഭമാണ്... എന്നാല്‍ വിവേകാനന്ദപുരത്ത് റാണഡേജിക്ക് സ്മാരകം ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? ആരെങ്കിലും അവിടെ പോകാറുണ്ടോ? കഷ്ടമാണ് ആ സ്മാരകത്തിന്‍റെ അവസ്ഥ. ആരോരും ചെല്ലാതെ അനാഥമായി ഒരു സമാധിസ്ഥലം.... അതിനടുത്തു വിവേകാനന്ദന്‍റെ പൂര്‍ണകായപ്രതിമ. മനോഹരമായ പൂന്തോട്ടത്തില്‍....... പശുക്കള്‍ ചെടികള്‍ തിന്നുന്നു........ ആള്‍പ്പെരുമാറ്റം ഉണ്ടായിട്ടു ദിവസങ്ങളോ, മാസങ്ങള്‍തന്നെയോ ആയ ലക്ഷണം...... ത്രിവേണിയില്‍ ഏക്കര്‍ കണക്കിന് വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ പ്രദേശത്തു നിന്ന് കടലിലേക്ക് നോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും കാണാം..... സൂര്യോദയം, അസ്തമയം എന്നിവ ആസ്വദിക്കാന്‍ ഇത്രയും സൌകര്യമുള്ള മറ്റൊരുസ്ഥലം കന്യാകുമാരിയില്‍ ഉണ്ടാവാനിടയില്ല. എന്നിട്ടും ആരുമെന്തേ അങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല?
ഒരു നിമിഷം ......
ആരാണ് എക്നാഥ് റാണഡേ എന്ന മഹത് വ്യക്തി ????
1914 നവംബര്‍ 14 ന് മഹാരാഷ്ട്ര യിലെ അമരാവതി ജില്ലയില്‍ റ്റിംറ്റല എന്ന സ്ഥലത്ത് രാമകൃഷ്ണറാവു വിനായക് റാനഡേയുടെ മകനായി ജനനം... 1926 മുതല്‍ RSS എന്ന ദേശസ്നേഹ പ്രസ്ഥാനത്തെ അടുത്തറിഞ്ഞു..... അതിന്‍റെ ഉത്തേജനത്താല്‍ സ്വജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ച മഹത് വ്യക്തിത്വം .... 1938 മുതല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ മുഴുവന്‍ സമയ പ്രചാരകന്‍..... സംഘ ശാഖയില്‍ നിന്നും വിവേകാനന്ദ ദര്‍ശന ങങളില്‍ ആകൃഷ്ടനായി..... 1956 ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ സര്‍ കാര്യവാഹ് ചാര്‍ജ് ..... 1962 ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ അഖില ഭാരതീയ ബൌദ്ധിക് പ്രമുഖ് ...
വിവേകാനന്ദ സ്മാരക നിര്‍മമാണത്തിനായുള്ള പ്രവര്‍ത്തനം .....
1963 മുതല്‍ വിവേകാനന്ദ സ്മാരക സെക്രട്ടറി... മരണം വരെ .... 1982 ആഗസ്റ്റ് 22 ന് ചെന്നയില്‍ വെച്ച് ഹൃദയ ആഘാതം മൂലം നിര്യാതനായി.... 1982 ആഗസ്റ്റ് 23 ന് തന്‍റെ ജീവിത സാക്ഷാത്കാരമായ സ്വാമി വിവേകാനന്ദന്‍റെ ധ്യാനകേന്ദ്രത്തെ എന്നും ദര്‍ശിച്ചു കൊണ്ട് കന്യാകുമാരിയില്‍ ആ ദിവ്യശരീരം വിലയംപ്രാപിച്ചു.... റാണഡേജിയുടെ സ്മാരകം എത്രയോ പ്രശസ്തമാകേണ്ടാതായിരുന്നു..... ആരോരുമറിയാത്ത, തീര്‍ത്തും അപ്രസക്തരായ എത്രയെത്രയോ വ്യക്തികളുടെ സ്മാരകങ്ങള്‍ ഇതിനേക്കാള്‍ പ്രശസ്തിയില്‍ നമ്മുടെ നാട്ടില്‍തന്നെയുണ്ട്..... എന്തേ റാണഡേജി സ്മാരകത്തിന് ഈ ഗതി? ... ആരുമെന്തേ ആ പ്രദേശത്തിന് പ്രാധാന്യം നല്‍കുന്നില്ല? .... അവിടെക്കൂടി പോയാലെ കന്യാകുമാരിയാത്ര പൂര്‍ണമാകൂ എന്ന് എന്തുകൊണ്ട് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കുന്നില്ല... അലസരായ കുറെപ്പേര്‍ക്ക് നേരംപോക്കാനും, കുറേ മുറികള്‍ വാടകയ്ക്ക് കൊടുക്കാനും മാത്രമായി ഒരു സ്ഥലം.... അങ്ങനെയേ അവിടെചെല്ലുന്നവര്‍ക്ക് തോന്നൂ. ആരെങ്കിലും ഇതൊന്നു ശ്രദ്ധിക്കുമോ?? സ്വാമിജിയുടെ ഈ 150 ം ജന്‍മവാര്‍ഷിക വേളയില്‍ എങ്കിലും ..... ആരെങ്കിലും ഇതൊന്നു ശ്രദ്ധിക്കുമോ??
No comments:
Post a Comment