ആര്‍ എസ് എസ് ഒരു വര്‍ഗീയ സംഘടനയോ.... ? സ്വതന്ത്രമായി ചിന്തിക്കൂ എന്നിട്ട് പറയൂ ???
1925 ല്‍ രൂപം കൊണ്ട രാഷ്ട്രിയ സ്വയം സേവക സംഘം എന്ന മഹാ പ്രസ്ഥാനം, ഇന്ന് ഭാരതത്തിലോട്ടുക്കും വിദേശ രാജ്യങ്ങളിലും വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു...
ആര്‍ എസ് എസ് ന്‍റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ചിലര്‍ അതിനെ ഭീകര സംഘടനയെന്നും തീവ്രവാദി സംഘടനയെന്നും മുദ്രകുത്തുന്നു. അങ്ങനെയെങ്കില്‍ ഒരു ചോദ്യം..
ഭാരതത്തിന്‍റെയും, ഒന്ന് തുമ്മിയാല്‍ എല്ലാം അറിയുന്ന അമേരിക്ക... പോലെയുള്ള രാജ്യങ്ങളുടെയും പോലീസും, ഇന്‍റലിജെന്സും, രഹസ്യാന്വേഷണ വിഭാഗവും എല്ലാം മണ്ടന്മാരാണോ?
ഒരു വലിയ പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തങ്ങള്‍ മനസ്സിലാക്കാന്‍, അല്ലെങ്കില്‍ ആ പ്രസ്ഥാനം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ ലോക രാജ്യങ്ങളുടെ പോലീസിനും, പട്ടാളത്തിനും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ പിന്നെ അവര്‍ മണ്ടന്മാര് തന്നെയല്ലേ? ..............
അപ്പോള്‍ ആര്‍ എസ് എസ് നെ പുകഴ്ത്തി പറഞ്ഞ നെഹ്റുവും, മഹാത്മാ ഗാന്ധിജി ഉള്‍പ്പെടെയുള്ള മഹാന്മാരും മണ്ടന്മാര് തന്നെ....
1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ ജീവന്‍പോലും പണയം വെച്ച് സഹായിച്ച ആര്‍ എസ് എസ് നെ
പ്രകീര്‍ത്തിക്കുകയും, 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ക്ക് പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട് നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്ത നെഹ്രു തീവ്രവാദി ആണോ ???
ആര്‍ എസ് എസ് ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ഭാരതത്തില്‍ ജാതിയും മതവും കാണാത്ത, മാതൃഭൂമിക്ക് വേണ്ടി ചിന്തിക്കുന്ന ഒരേ ഒരു സ്ഥലം ഇതാണെന്നു പറഞ്ഞ മഹാത്മാ ഗാന്ധിജി തീവ്രവാദി ആണോ ???
എന്നാല്‍ യഥാര്‍ത്ഥ്യം അങ്ങനെയല്ലയെങ്കില്‍
പിന്നെ ആരാണ് മണ്ടന്മാര്‍? ഭാരതത്തെ തകര്‍ക്കാന്‍ ഗൂഡ ലക്ഷ്യങ്ങളുമായി ഇറങ്ങിത്തിരിച്ച തീവ്രവാദികള്‍ പറയുന്നത് ഏറ്റു പറയുന്ന നിങ്ങളല്ലേ (കപട രാഷ്ട്രീയക്കാര്‍) യഥാര്‍ത്ഥ മണ്ടന്മാര്‍....
മണ്ടത്തരങ്ങള്‍ ഏറ്റു പറയാതെ, ചിന്താശേഷി നഷ്ടപെട്ടിടില്ലെങ്കില്‍ ചിന്തിക്കൂ. ഒരു പ്രസ്ഥാനത്തെ എതിര്‍ക്കുവാനെങ്കിലും ആ പ്രസ്ഥാനത്തെ ഒന്ന് അടുത്തറിയുന്നത് നന്നായിരിക്കും..
ദൂരെ മാറി നിന്ന് മണ്ടത്തരങ്ങള്‍ ഏറ്റു പറയാതെ, ഞങ്ങളോടൊപ്പം ചേരു.... നിങ്ങള്‍ ഒരു ഭാരതീയന്‍ ആണെങ്കില്‍ നിങ്ങളുടെ ജാതിയോ, രാഷ്ട്രീയമോ, ഭാഷയോ, സംസ്ഥാനമോ ഞങ്ങള്‍ ചോദിക്കില്ല....
വരൂ നമുക്കൊരുമിച്ചു അഖണ്ട ഭാരതത്തിനു വേണ്ടി നിലകൊള്ളാം.....
രാഷ്ട്രത്തിന്‍റെ പരമ വൈഭവത്തിനായി നമുക്ക് പ്രയത്നിക്കാം
വന്ദേ മാതരം
GOOD BLUSS YOU
ReplyDelete