"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Saturday, 13 August 2016

പൊതുജനത്തെ അറക്കാനായ് ഒരു അറവുശാല




                             തകരുന്ന ആലപ്പുഴ.......         തകർക്കുന്ന രാഷ്ട്രീയം...

 പൊതുജനത്തെ  അറക്കാനായ്  ഒരു അറവുശാല


അത്താഴപട്ടിണിക്കാരന്റെ നികുതിപ്പണം എങ്ങനെ ധൂർത്തടിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലപ്പുഴ വഴിച്ചേരിയിലെ ആധുനിക അറവുശാല. പരിസ്ഥിതി മലിനീകരണ ബോർഡിൻറെ അനുമതി പോലും ഇല്ലാതെ 2010 ലാണ് ഒന്നരക്കോടി രൂപ ചിലവിട്ട് ഇത് സ്ഥാപിച്ചത്.

50 ൽ അധികം കാലികളെ ഒരേസമയം കശാപ്പ് ചെയ്ത് സംസ്കരിക്കാൻ ശേഷിയുണ്ട് എന്നവകാശപെട്ടു സ്ഥാപിച്ച അറവുശാല ഒരുവർഷത്തിനുള്ളിൽ തന്നെ പണിമുടക്കു കയായിരുന്നു. പമ്പിന്റെ തകരാർ ആണ് എന്നു പറഞ്ഞു 35 ലക്ഷം രൂപ പിന്നെയും അതിനു വേണ്ടി മുടക്കി. ഫലം തഥൈവ....

പിന്നീടുള്ള അപരിഷ്ക്കൃത രീതിയിലുള്ള കശാപ്പും തുടന്ന് അറവുമാലിന്യം സംസ്കരിക്കാൻ ശേഷിയില്ലാതെ സമീപത്തെ ഒഴുക്കില്ലാ കനാലിലേക്ക് തള്ളിയിട്ടതും മൂലം രൂക്ഷമായ ദുർഗന്ധവും പരിസര മലിനീകരണവും... തന്മൂലം റോഡിലൂടെയുള്ള യാത്രയും പരിസര വാസികളുടെ ജീവിതവും ദുസ്സഹമായതോടെ മനുഷ്യാവകാശ കമ്മീഷൻ 2012 ൽ അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിടുന്നു.

ഭരണ പ്രതിപക്ഷങ്ങളുടെ വേണ്ടപെട്ടവർ നടത്തുന്ന അനധികൃത അറവുശാലകളെ സഹായിക്കാൻ വേണ്ടി മനഃപൂർവ്വം ഭരണ വർഗം നടത്തിയ കളി....
നഗരത്തിലെ പല അറവുശാലകൾക്കും ലൈസൻസ് ഇല്ല... നൂറുകണക്കിന് അനധികൃത അറവുശാലകൾ...യാതൊരുവിധ പരിശോധനയും കൂടാതെ രോഗമുള്ളവയെയും ചത്ത മാടുകളെയും അറവു ചെയ്ത് വിൽക്കുന്നു....ഇവയിൽ പലതും മുഖ്യ ഭരണ പ്രതിപക്ഷങ്ങളുടെ വേണ്ടപെട്ടവരുടേത്....


ഇടതും വലതും മുന്നണികൾ പരസ്പര സഹായ ത്തോടെ മാറിമാറി നടത്തിയ വൻ അഴിമതിയുടെ ദുർഗന്ധമാണ് ആലപ്പുഴ മുൻസിപ്പാലിറ്റിക്കും ഈ അറവുശാലയ്ക്കും ഇപ്പോൾ പറയുവാനുള്ളത് .

തുടക്കം മുതൽ ഇതിനു പിന്നിൽ വൻ അഴിമതിയെന്ന് ആരോപണം ഉയർന്നിരുന്നു .ഇപ്പോൾ ഇതു നന്നാക്കുവാൻ 2.5 കോടിയുടെ പദ്ധതിയുമായി വീണ്ടും അധികാര വർഗം...വീണ്ടും ഒരു അഴിമതിക്കായി ...

നഗരത്തെ മാലിന്യ മുക്തമാക്കാൻ എന്നപേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ലക്ഷങ്ങൾ മുടക്കി ഘോഷയാത്രകളും ഫ്ലക്സ് വിപ്ലവവും നടത്തുന്ന ജനപ്രതിനിധികൾ ഈ അഴിമതികൾക്ക് കുടപിടിച്ചു പൊതുജനത്തെ കബളിപ്പിക്കുന്നു

ആരാന്റെ കാശിന് ആർക്കെന്നാ ചേതം എന്ന നിലയിൽ ... പക്ഷെ ഒന്നുണ്ട് അവർക്കും ...

ദീപസ്തംഭം മഹാശ്ചര്യം .... നമുക്കും കിട്ടണം പണം.....




ഭാരതീയ ജനതാപാർട്ടി, ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി
www.vandeematharam.blogspot.in

No comments:

Post a Comment