"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Saturday, 10 December 2016

ഇത് കേരളാ സ്പിന്നേഴ്സ്....

 
ഇത് കേരളാ സ്പിന്നേഴ്സ്....
 
ഒരു കാലത്ത് ആലപ്പുഴയുടെയും കോമളപുരം കാരുടെയുംജീവിതത്തെ സ്വാധീനിച്ച ഏറ്റവും പ്രമുഖമായ വ്യവസായസ്ഥലം ....
 
1000 ൽ പരം തൊഴിലാളികൾ 3 ഷിഫ്റ്റുകളിലായി ജോലി ചെയ്ത് 800 ൽ പരം കുടുംബങ്ങളെ പോറ്റി വളർത്തിയ സ്ഥലം...
 
ധനകാര്യ മന്ത്രിയും ധനകാര്യ വിദഗ്ദ്ധൻ എന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്ന ബഹു: തോമസ് ഐസക് എം.എൽ.എ. യുടെ മണ്ഡലത്തിലെ പ്രമുഖമായ രണ്ടു വ്യവസായ സ്ഥാപനങ്ങളിൽ ഒന്ന്....
 
അദ്ദേഹം തന്നെ 5 വർഷം മുൻപ് ധനകാര്യമന്ത്രിയായി രിക്കെ 10 ലക്ഷത്തിൽ അധികം രൂപ ധൂർത്തടിച്ചു വൈദ്യുതി കണക്‌ഷന്‍ പോലും ലഭിക്കാതെ ജനങ്ങളെ കബളിപ്പിച്ചു ഉത്‌ഘാടന മാമാങ്കം നടത്തിയത് ഇവിടെയാണ്.....
 
പാവപ്പെട്ട പൊതുജനത്തിന്റെ 40 കോടിയിൽ പരം രൂപ ഇതിന്റെ നവീകരണത്തിനുവേണ്ടിഎന്ന പേരിൽ ധൂർത്തടിച്ചതും ഇവിടെ തന്നെ ...
 
LDF ഉം UDF ഉം പലതവണ ഉത്‌ഘാടന മാമാങ്കം നടത്തിയതും ഇവിടെ തന്നെ....
കള്ളപ്പണം തടയാൻ കേന്ദ്രസർക്കാർ നിയമം കൊണ്ട് വന്നപ്പോൾ സഹകരണ മേഖലയുടെ പേര് പറഞ്ഞു സാധാരണക്കാരെ പറ്റിച്ച് കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും സഹായിക്കാൻ വ്യഗ്രത കാട്ടുന്ന മന്ത്രി സ്വന്തം മണ്ഡലത്തിലുള്ള ഈ സ്ഥാപനത്തിന്റെ ഈ അവസ്ഥ ഇതുവരെ കണ്ടില്ല എന്നുപറയുന്നതിൽ എന്തോ ഒരു വൈരുദ്ധ്യം ..പാവം ജനങ്ങളിൽ .....
 
 കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍റെ കീഴിലാണ്‌ ഇന്ന് മില്‍. സ്വകാര്യ മേഖലയില്‍  പ്രവര്‍ത്തിച്ചിരുന്ന മില്‍ 2003 മാര്‍ച്ചില്‍ പൂട്ടുകയായിരുന്നു . വര്‍ഷങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ ശേഷമാണ്‌ കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‍റെ കാലത്ത്‌ മില്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത്‌ പുനരുദ്ധരിച്ചത്‌. 2011 ഫെബ്രുവരി 15ന്‌ ഉദ്‌ഘാടനവും നടത്തി. ഇതിനുമാത്രം 10 ലക്ഷം രൂപ ചെലവായതായി  തൊഴിലാളികള്‍ക്ക്‌ വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖയില്‍ പറയുന്നു.
ഉദ്‌ഘാടനം കഴിഞ്ഞതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. വൈദ്യുതി
കണക്‌ഷന്‍ പോലും ലഭിച്ചിട്ടില്ല. ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റ്‌,
തൊഴിലാളികള്‍ക്കുള്ള മൂത്രപ്പുര തുടങ്ങിയവ ഒന്നുമില്ലാതെയാണ്‌ ഉദ്‌ഘാടന
മാമാങ്കം നടത്തിയത്‌.
40 കോടി മുടക്കി നവീകരിച്ച ഇവിടുത്തെ യന്ത്രങ്ങളും
പ്ലാന്‍റും പ്രയോജനമില്ലാതെ നശിക്കുകയാണ്‌. 1200 ലേറെ തൊഴിലാളികളുമായി
1973-ല്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന റ്റി.വി. തോമസിന്‍റെ
ഇച്‌ഛാശക്‌തിയില്‍ തുടങ്ങിയ ഈ മഹത്  സ്‌ഥാപനം.
കേരളം ഭരിച്ച ഇരു  മുന്നണികളും  തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ ഉത്‌ഘാടനം  നടത്തി കളിക്കാനുള്ള ഒരു  സ്ഥാപനമാക്കി ഇതിനെ മാറ്റി...
 
 വെള്ളാനകളായ കയർ മെഷീൻ മാനുഫാച്ചറിങ് കമ്പനി, കേരളാ സ്റ്റേറ്റ് കയർ കോർപറേഷൻ  തുടങ്ങി പാർട്ടിക്കാരെ  തിരുകികയറ്റി സർക്കാരിനു  ബാധ്യത യുണ്ടാക്കി നിരവധി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുമ്പോളാണ്  കഷ്ടപ്പെടുന്ന ...സ്ഥാപനത്തിന് ലാഭമുണ്ടാക്കി  ജീവിക്കുന്ന വർഷങ്ങളായി  നൂറുകണക്കിന് ആളുകൾക്ക് ഉപജീവനമാർഗ്ഗമായിരുന്ന  ഈ സ്ഥാപനത്തെ
തകർക്കാനുള്ള ഗൂഢ നീക്കം നടത്തുന്നത്....
കേവലം രാഷ്രീയലാഭത്തിനു വേണ്ടി എന്തിന് പാവം തൊഴിലാളികളെ കരുവാക്കുന്നു???....
 
ധനകാര്യ വിദഗ്‌ധൻ എന്ന് സ്വയം അഭിമാനിക്കുന്ന മന്ത്രി KSRTC പെൻഷൻകാരുടെയും ജീവനക്കാരുടെയും പെൻഷനും ശമ്പളവും 3 മാസമായിട്ടും കൊടുക്കുവാൻ സാധിക്കാതെ കേന്ദ്ര സർക്കാരിനെ വിമർശിക്കുവാൻ നടക്കുന്നത് എന്തിന്???. 
 
നിലവിൽ തൊഴിലാളികൾ ആയ 4000 ൽ താഴെ ശമ്പളമുള്ള 100 ൽ പരം പേർക്ക് ശമ്പളം കൊടുക്കാതെ 10 ൽ പരം ഓഫീസ് സ്റ്റാഫുകൾക്ക് ലക്ഷങ്ങൾ ശമ്പളം നൽകാൻ വ്യഗ്രത കാട്ടുന്നത് ആർക്കുവേണ്ടി...
 
ജോലിയില്ലാതെ സാമ്പത്തിക ബാധ്യതയുടെ പേരിൽ ഇന്ന് കേരളാ സ്പിന്നേഴ്സിലെ സ്വന്തം മണ്ഡലത്തിലെ ഒരു ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ജീവനോട് മല്ലടിക്കുന്നത് ഈ ധനകാര്യമന്ത്രി ഇതുവരെ അറിഞ്ഞില്ലേ..???
 
സ്വന്തം മണ്ഡലത്തിലെ പ്രമുഖമായ രണ്ട് വ്യവസായ സ്ഥാപനങ്ങൾ ആയ കേരളാ സ്പിന്നേഴ്‌സും എക്സൽ ഗ്ലാസും നടത്തുവാൻ കെൽപ്പില്ലാത്ത മന്ത്രി...
 
ജോലിചെയ്ത ജീവനക്കാർക്ക് ശമ്പളം നൽകുവാൻ കഴിയാത്ത മന്ത്രി ..... 
 
പെൻഷൻ നൽകാൻ കഴിവില്ലാത്ത മന്ത്രി .... 
 
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ വ്യഗ്രത കാട്ടുന്നു... 
 
എന്താണ് ഇതിന് പിന്നിൽ...

നിങ്ങൾ സ്വയം ചിന്തിക്കുക... തീരുമാനിക്കുക ...
www.vandeematharam.blogspot.in

Monday, 21 November 2016

500,1000 രൂപയുടെ കറൻസി നിരോധനം കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്നു എന്ന സി.പി.എം - കോൺഗ്രസ്സ് പ്രസ്താവനകളെക്കുറിച്ചു് :-

എന്തുകൊണ്ട് സി.പി.എമ്മും  കോൺഗ്രസ്സും  അവർ ഉൾപ്പെടുന്ന LDF ഉംUDF ഉം നോട്ട് നിരോധനത്തെ എതിർക്കുന്നു :-
 
1.  സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്കുകള്‍ കൈമാറണമെന്നു മാസങ്ങള്‍ക്ക് മുന്‍പ് പലവട്ടം കേന്ദ്രം ആവിശ്യപ്പെട്ടിട്ടും  എന്തുകൊണ്ട് സംസ്ഥാന സർക്കാർ അതു ചെയ്തില്ലാ ?

2.  സഹകരണ ബാങ്കുകളില്‍ നിക്ഷേപത്തിന് എന്തുകൊണ്ട് ഇവർ മറ്റുബാങ്കുകളിലേതുപോലെ   KYC  ഏർപ്പെടുത്തിയില്ലാ ???

3.  എന്തുകൊണ്ട്  ഇവർ മറ്റുബാങ്കുകളിലേതുപോലെ  IncomeTax പിടിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലാ  ???

4.  എല്ലാ ബാങ്കുകളിലെയും നിക്ഷേപങ്ങളുടെ പലിശയ്ക്ക്  TDS ബാധകമാകുമ്പോൾ   സഹകരണബാങ്കിനു മാത്രം  ബാധകമല്ലാത്തത് എന്തുകൊണ്ട് ?

5.  സഹകരണ ബാങ്കില്‍ കള്ളപണ പരിശോധനക്കു ചെന്ന ആദായ നികുതി ഉദ്യോഗസ്ഥരെ  എന്തുകൊണ്ട് സിപിഎം കാര്‍ തടയുന്നു ??

6.  സാധാരണക്കാരായ ജനങ്ങളുടേതാണ് സഹകരണ സംഘങ്ങളിലെ പണം എങ്കിൽ  ഒരു സംശയം ..ഈ സാധാരണക്കാരുടെ എല്ലാം വരുമാനം രണ്ടരലക്ഷത്തിനു (above 2.5 lakh) മുകളിലാണോ ?  
 
7.  രണ്ടരലക്ഷത്തിനു മുകളിലുള്ളവരാണല്ലോ income tax  നെ പേടിക്കേണ്ടത് ?
ഈ അടുത്ത കാലത്തു നടന്ന രഹസ്യ സർവ്വേ പ്രകാരം വെളിവായത് :- കേരളത്തിലെ 95 % സഹകരണ സംഘങ്ങളിലെയും അകെ നിക്ഷേപത്തിന്റെ 20% മാത്രമേ ആകെ 90 % അംഗങ്ങളുടേതായുള്ളൂ ..ബാക്കി നിക്ഷേപത്തിന്റെ 80 % വും ആകെയുള്ള 10 % അംഗങ്ങളുടെതു മാത്രം..ഈ10 % കള്ളപ്പണക്കാരുടെ നികുതി പിടിക്കുന്നതിൽ  എന്തിനാണ് സി.പി.എമ്മും കോൺഗ്രസ്സും വേവലാതിപ്പെടുന്നത് ?? അപ്പോൾ ഇതിനർത്ഥം ഈ 10% കള്ളപ്പണക്കാരായും ഇടതു -വലതു മുന്നണികളിൽ പെട്ടവർ എന്നല്ലേ ?
 
കേരളത്തിലെ സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപത്തിന്റെ പകുതിയും കള്ളപ്പണമാണ് എന്ന് ആദായ നികുതിവകുപ്പ് അന്വേഷണത്തില്‍ പറയുന്നു...
ഇതു ശെരിയല്ല എങ്കില്‍ അത് തെളിയിക്കേണ്ടത് നിക്ഷേപങ്ങളുടെ ഉറവിടം വെളിപ്പെടുത്തിക്കൊണ്ട്‌ അല്ലെ? 

എന്തുകൊണ്ടാണ് സഹകരണ ബാങ്കുകള്‍ അതിനു തയ്യാറല്ലാത്തത് ? എന്തുകൊണ്ട് അവര്‍ അന്വേഷണത്തെ ഭയപ്പെടുന്നു ?
ഇന്ത്യയിലെ എല്ലാ സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കേണ്ടത് റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ആണെന്നിരിക്കെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് മാത്രം എന്താണ് പ്രത്യേകത ?
കള്ളപ്പണം ഇല്ലെങ്കിൽ എന്ത് കൊണ്ട് ഇവർ രേഖകൾ കാണിക്കുന്നില്ല.......
ഒരുകാര്യം സത്യം.... സഹകരണ സംഘങ്ങളിലെ പണം കർഷകരുടേതു തന്നെ ....പക്ഷെ അത് മണ്ണില്‍ പണിയെടുക്കുന്ന സാധാരണ കര്‍ഷകന്റെ അല്ല മറിച്ച് രാഷ്ട്രീയ കൃഷി നടത്തി  സാധാരണക്കാരെ വഞ്ചിച്ചു  രാഷ്ട്രത്തെ തകർക്കുന്ന ഇടതു - വലതു നേതാക്കളുടേതാണ് എന്നു മാത്രം
എന്തുകൊണ്ട് സി.പി.എം  - കോൺഗ്രസ്സ്  നേതാക്കൾക്ക്  കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരേ തിരിയുന്നു ...???

ഇവരുടെ പ്രശനം എന്തെന്ന് വെച്ചാല്‍ ,സഹകരണ സ്ഥാപനങ്ങളില്‍ ഉള്ള കോടിക്കണക്കിനു കള്ളപ്പണനിക്ഷേപം പുതിയ കറന്‍സിയിലേക്ക് മാറ്റുന്നതിന് ദേശസാല്‍കൃത ബാങ്കുകളെ സമീപിക്കണം.... .അപ്പോള്‍ ന്യായമായും ആ തുകയുടെ ഉറവിടം വെളിപ്പെടുത്തണം.... .അവിടെ പാവപ്പെട്ട കര്‍ഷകന്‍ സഹകാരി എന്നിങ്ങനെയുള്ള കള്ളത്തരങ്ങൾ  ഒന്നും നടക്കില്ല ,കാണിക്കാനില്ലാത്ത പണത്തിന്റെ  ഉറവിടം എവിടെനിന്നും കാണിക്കും ? അതോടെ കള്ളപ്പണം പിടിക്കപ്പെടും ,നേതാക്കളുടെ വന്‍ സമ്പാദ്യങ്ങള്‍ ഇല്ലാതെയാകും .ഇതാണവരെ വിഷമിപ്പിക്കുന്നത് .
സാധാരണക്കാർക്ക് ഉണ്ടാകുന്ന ഗുണങ്ങൾ :-
പ്രധാനമായും വായ്പകളുടെ (Housing Loan ,സ്വയം തോഴിൽ,Vechile Loan, Business Loan etc ) പലിശ നിരക്ക് കുത്തനേ കുറയും.. ഭൂമിയുടെ വില കുത്തനെ കുറയും...നിത്യോപയോഗ സാധനങ്ങളുടെ വില കുറയും... പണക്കാരായുള്ളവർ കൃത്യമായി  നികുതി അടയ്ക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ പ്രതിശീർഷ വരുമാനം കുത്തനെ ഉയരും.. രാജ്യം പുരോഗതിയിലേക്കു കുതിക്കും. കള്ളനോട്ടിന്റെ ലഭ്യത ഇല്ലാതാകുന്നതോടുകൂടി  അതിർത്തിയിലെ സംഘർഷം ഇല്ലാതാകും... തീവ്രവാദ - ഭീകരവാദ പ്രവർത്തനങ്ങൾക്കു സഹായം നിലയ്ക്കുകയും അവ ഇല്ലാതാവുകയും ചെയ്യും..
ചിന്തിക്കൂ :- എന്നിട്ടും എന്തുകൊണ്ട് ഈ 60 വർഷം ഇടതു വലതു സർക്കാരുകൾ ഈ നടപടി സ്വീകരിച്ചില്ലാ ?? അപ്പോൾ എന്തായിരുന്നു ഇവരുടെ ലക്ഷ്യം..?
 
ക്ലൂ : - സാധാരണക്കാരനായ പാവം  മന്ത്രി ഇടുന്ന ജൂബ്ബയുടെ വില 4000  രൂപയിൽ അധികം... 

                                                
www.vandeematharam.blogspot.in

Friday, 28 October 2016

തദ്ദേശ ഭരണ മന്ത്രി കെ ടി ജലീലിന് കുമ്മനത്തിന്‍റെ തുറന്ന കത്ത് :-


ബഹുമാനപ്പെട്ട ശ്രീ കെ ടി ജലീൽ,

കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാനാകാത്തത് കേന്ദ്രസര്‍ക്കാർ നിലപാട് മൂലമാണെന്ന തരത്തിലുള്ള താങ്കളുടെ പ്രസ്താവനകൾ കാണാനിടയായി. പ്രത്യേകിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടാണ് ഇതിന് കാരണമെന്നും താങ്കൾ പറഞ്ഞത് ശ്രദ്ധയിൽ പെട്ടു. മേനകാഗാന്ധിയെ രാഷ്ട്രീയത്തിന്‍റെ പേരിൽ വിമർശിക്കാനും എതിർക്കാനും താങ്കൾക്ക് അവകാശമുള്ളതുപോലെ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതി രിക്കാനും താങ്കൾക്ക് കടമയുണ്ടെന്ന കാര്യം മറക്കരുത്. 


കേന്ദ്ര സർക്കാരിന്‍റെ ഏത് നിലപാടാണ് കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ തടസ്സമെന്ന് താങ്കൾ വിശദീകരിക്കണം. തിരുവനന്തപുരം പുല്ലുവിളയിൽ സിലുവമ്മയെന്ന 65 വയസ്സുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവമുണ്ടായപ്പോൾ തെരുവ് നായ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് താങ്കൾ നിയമസഭയിൽ ഉറപ്പ് നൽകിയത് ഓർമ്മിക്കുന്നുണ്ടാകുമല്ലോ? കൂടാതെ സെപ്തംബര്‍ മാസത്തിൽ സുപ്രീം കോടതിയിലും താങ്കള്‍ ഇതേ ഉറപ്പ് നൽകിയിട്ടുണ്ട്. 

വാഗ്ദാനം ചെയ്ത നടപടികള്‍ കൃത്യാന്തര ബാഹുല്യം മൂലം താങ്കള്‍ മറന്നു പോയ സ്ഥിതിക്ക് അവ ഒന്ന് ഓർമ്മിപ്പിക്കാം. ഭ്രാന്തൻ നായകളെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയവരെ നിയമിക്കും, അവയെ പ്രത്യേക കേന്ദ്രങ്ങൾ തുറന്ന് പുനരധിവസിപ്പിക്കും, പ്രശ്നകാരികള്‍ അല്ലാത്തവയെ മാത്രം പിന്നീട് തുറന്നു വിടും, വന്ധീകരണം- പ്രതിരോധ കുത്തിവെയ്പ്പ് ഇവ നടപ്പാക്കും, ബ്ലോക്ക് തലത്തിൽ വന്ധ്യംകരണ ക്യാമ്പുകൾ, ഇതിനായി പ്രത്യേക ഡോക്ടർമാർ എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. ഇവയൊക്കെ നടപ്പാക്കാൻ മേനകാ ഗാന്ധിയുടേയും കേന്ദ്രസർക്കാരിന്‍റെയും അനുമതി എന്തിനാണെന്ന് താങ്കൾ വ്യക്തമാക്കണം. 

ആഗസ്റ്റ് 21 ന് ശേഷം രണ്ടു മാസങ്ങൾ കടന്നു പോയി. നാളിതു വരെ എന്ത് നടപടിയാണ് കേരള സർക്കാരും താങ്കളും തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കൈക്കൊണ്ടതെന്ന് വിശദീകരിക്കണം. നായശല്യം വീണ്ടും രൂക്ഷമായി മറ്റൊരു നിരപരാധിയുടെ ജീവൻ നഷ്ടമായപ്പോഴാണ് ഈ വിഷയത്തിൽ താങ്കളെ വീണ്ടും കാണുന്നത്. 10 മാസത്തിനുള്ളിൽ 10 പേരെയാണ് തെരുവ് നായ കടിച്ച് കൊന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നിരിക്കെ ഇതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?. 

മേനകാഗാന്ധിയെ പഴി പറഞ്ഞ് എത്രനാൾ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ പറ്റും? മാത്രവുമല്ല വനിതാ ശിശുക്ഷേമമന്ത്രിയുടെ പ്രസ്താവനകൾക്ക് തെരുവ് നായ വിഷയത്തിൽ ഇത്രയധികം പ്രാധാന്യം കൽപ്പിക്കുന്നത് എന്തിനാണ്?. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പഞ്ചായത്തിലും രാഷ്ട്രീയ എതിരാളികളെ കശാപ്പ് ചെയ്യുന്നത് നിർത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗൗനിക്കാത്ത സർക്കാരാണ് താങ്കളുടേതെന്നും ഓർമ്മയുണ്ടാകുമല്ലോ?

കേന്ദ്രമന്ത്രി എന്നതിന് മുൻപ് തന്നെ മൃഗസ്നേഹി എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മേനകാ ഗാന്ധി എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ? അപ്പോൾ മൃഗസ്നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളിൽ ഇടപെടുന്നതെന്നും വ്യക്തം. ഈ സാഹചര്യത്തിൽ മേനകാ ഗാന്ധിയാണ് കേരളത്തിലെ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് തടസ്സമെന്ന വാദത്തിന് എന്താണ് പ്രസക്തി. തെരുവ് നായകൾ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാഫിയകളുടെ താത്പര്യമാണോ ഇതിന് പിന്നിലെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. മന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിനെതിരെ താങ്കൾ നടത്തിയ പ്രസ്താവനകൾ ഒരു വിഭാഗം ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ സഹായകമായി എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ചിലർ വീണുപോവുകയും ചെയ്തിട്ടുണ്ട്. യാഥാർത്ഥ്യങ്ങൾ മനസ്സിലാകാതെ ആവേശം പ്രകടിപ്പിക്കുന്നവരാണ് കേന്ദ്രസർക്കാരിനെതിരെ തിരിയുന്നതെന്ന് ഓർമ്മിപ്പിക്കട്ടെ. 

കേരളം ഗൗരവകരമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ അത് നിയന്ത്രിക്കാൻ സത്വര നടപടികൾ കൈക്കൊള്ളേണ്ട താങ്കളെ പോലെയുള്ളവർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതിൽ നിന്ന് പിൻമാറി തെരുവ് നായ നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ ഭ്രാന്തൻ നായകളെ കൊല്ലേണ്ട സാഹചര്യമുണ്ടായാൽ അതിന് നിയമ തടസ്സം ഇല്ലെന്ന യാഥാർത്ഥ്യം എന്നെപ്പോലെ താങ്കൾക്കും അറിയാമല്ലോ?  പക്ഷേ അപ്പോഴും കൊന്നു തള്ളലാണോ ശാശ്വത പരിഹാരം എന്ന് ചിന്തിക്കാനുള്ള വിവേചന ബുദ്ധിയും താങ്കൾ പ്രകടിപ്പിക്കുമെന്ന് കരുതട്ടെ? 

കേരളത്തിൽ മാത്രമുള്ള തെരുവ് നായകൾ രക്തദാഹികളായി മാറുന്നതിന് പിന്നിലുള്ള സാഹചര്യം അങ്ങേക്ക് അറിവില്ലാത്തതാണോ? അറവ് ശാലകളിൽ നിന്ന് തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മാംസവും രക്തവും കഴിക്കുന്ന നായകൾ മനുഷ്യ രക്തത്തിനായും ദാഹിക്കുന്നതിൽ എന്താണ് തെറ്റ്? മാലിന്യം വലിച്ചെറിയുന്നവരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട താങ്കളുടെ വകുപ്പല്ലെ യഥാർത്ഥ കുറ്റവാളികൾ?. 

തെരുവ് നായകളെ നിയന്ത്രിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. അതിന് കേന്ദ്ര സർക്കാര്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അത് ക്രിയാത്മകമായി വിനിയോഗിക്കാൻ തയ്യാറാകണം. അല്ലാതെ വിലകുറഞ്ഞ പ്രചരണത്തിന് വേണ്ടി എല്ലാത്തിലും രാഷ്ട്രീയം കലർത്തുന്നത് താങ്കളെപ്പോലെയുള്ള യുവ നേതാക്കൾക്ക് ഭൂഷണമല്ല. ഒപ്പം താങ്കളുടെ വാക്ക് കേട്ട് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവർക്കും. 


വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണത്തിൽ നിന്ന് വിട്ട് നിന്ന് സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു. അതിന് ബിജെപി കേരള ഘടകത്തിന്‍റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

വിശ്വസ്തതയോടെ,


കുമ്മനം രാജശേഖരൻ
സംസ്ഥാന അദ്ധ്യക്ഷൻ, ബിജെപി


Saturday, 13 August 2016

പൊതുജനത്തെ അറക്കാനായ് ഒരു അറവുശാല




                             തകരുന്ന ആലപ്പുഴ.......         തകർക്കുന്ന രാഷ്ട്രീയം...

 പൊതുജനത്തെ  അറക്കാനായ്  ഒരു അറവുശാല


അത്താഴപട്ടിണിക്കാരന്റെ നികുതിപ്പണം എങ്ങനെ ധൂർത്തടിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലപ്പുഴ വഴിച്ചേരിയിലെ ആധുനിക അറവുശാല. പരിസ്ഥിതി മലിനീകരണ ബോർഡിൻറെ അനുമതി പോലും ഇല്ലാതെ 2010 ലാണ് ഒന്നരക്കോടി രൂപ ചിലവിട്ട് ഇത് സ്ഥാപിച്ചത്.

50 ൽ അധികം കാലികളെ ഒരേസമയം കശാപ്പ് ചെയ്ത് സംസ്കരിക്കാൻ ശേഷിയുണ്ട് എന്നവകാശപെട്ടു സ്ഥാപിച്ച അറവുശാല ഒരുവർഷത്തിനുള്ളിൽ തന്നെ പണിമുടക്കു കയായിരുന്നു. പമ്പിന്റെ തകരാർ ആണ് എന്നു പറഞ്ഞു 35 ലക്ഷം രൂപ പിന്നെയും അതിനു വേണ്ടി മുടക്കി. ഫലം തഥൈവ....

പിന്നീടുള്ള അപരിഷ്ക്കൃത രീതിയിലുള്ള കശാപ്പും തുടന്ന് അറവുമാലിന്യം സംസ്കരിക്കാൻ ശേഷിയില്ലാതെ സമീപത്തെ ഒഴുക്കില്ലാ കനാലിലേക്ക് തള്ളിയിട്ടതും മൂലം രൂക്ഷമായ ദുർഗന്ധവും പരിസര മലിനീകരണവും... തന്മൂലം റോഡിലൂടെയുള്ള യാത്രയും പരിസര വാസികളുടെ ജീവിതവും ദുസ്സഹമായതോടെ മനുഷ്യാവകാശ കമ്മീഷൻ 2012 ൽ അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിടുന്നു.

ഭരണ പ്രതിപക്ഷങ്ങളുടെ വേണ്ടപെട്ടവർ നടത്തുന്ന അനധികൃത അറവുശാലകളെ സഹായിക്കാൻ വേണ്ടി മനഃപൂർവ്വം ഭരണ വർഗം നടത്തിയ കളി....
നഗരത്തിലെ പല അറവുശാലകൾക്കും ലൈസൻസ് ഇല്ല... നൂറുകണക്കിന് അനധികൃത അറവുശാലകൾ...യാതൊരുവിധ പരിശോധനയും കൂടാതെ രോഗമുള്ളവയെയും ചത്ത മാടുകളെയും അറവു ചെയ്ത് വിൽക്കുന്നു....ഇവയിൽ പലതും മുഖ്യ ഭരണ പ്രതിപക്ഷങ്ങളുടെ വേണ്ടപെട്ടവരുടേത്....


ഇടതും വലതും മുന്നണികൾ പരസ്പര സഹായ ത്തോടെ മാറിമാറി നടത്തിയ വൻ അഴിമതിയുടെ ദുർഗന്ധമാണ് ആലപ്പുഴ മുൻസിപ്പാലിറ്റിക്കും ഈ അറവുശാലയ്ക്കും ഇപ്പോൾ പറയുവാനുള്ളത് .

തുടക്കം മുതൽ ഇതിനു പിന്നിൽ വൻ അഴിമതിയെന്ന് ആരോപണം ഉയർന്നിരുന്നു .ഇപ്പോൾ ഇതു നന്നാക്കുവാൻ 2.5 കോടിയുടെ പദ്ധതിയുമായി വീണ്ടും അധികാര വർഗം...വീണ്ടും ഒരു അഴിമതിക്കായി ...

നഗരത്തെ മാലിന്യ മുക്തമാക്കാൻ എന്നപേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ലക്ഷങ്ങൾ മുടക്കി ഘോഷയാത്രകളും ഫ്ലക്സ് വിപ്ലവവും നടത്തുന്ന ജനപ്രതിനിധികൾ ഈ അഴിമതികൾക്ക് കുടപിടിച്ചു പൊതുജനത്തെ കബളിപ്പിക്കുന്നു

ആരാന്റെ കാശിന് ആർക്കെന്നാ ചേതം എന്ന നിലയിൽ ... പക്ഷെ ഒന്നുണ്ട് അവർക്കും ...

ദീപസ്തംഭം മഹാശ്ചര്യം .... നമുക്കും കിട്ടണം പണം.....




ഭാരതീയ ജനതാപാർട്ടി, ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി
www.vandeematharam.blogspot.in

Wednesday, 15 June 2016

അവകാശവാദങ്ങൾക്കു പകരം അണയാത്ത ജാഗ്രതയോടെ ആർ.എസ്. എസ്

ജൂൺ 26  - അടിയന്തിരാവസ്ഥാ വിരുദ്ധ  സമരം - ആ ധീരതയ്ക്ക് 41 വയസ്  


അവകാശവാദങ്ങൾക്കു പകരം അണയാത്ത ജാഗ്രതയോടെ ആർ.എസ്. എസ്


രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായി കണക്കാക്കപ്പെടുന്ന അടിയന്തരാവസ്ഥക്കാലത്തിന്റെ  ഭീതിദ ഓര്മ്മകള്ക്ക് 41 വയസ്സാവുകയാണ്. ജനാധിപത്യ സംരക്ഷണത്തിനായി നടന്ന ഐതിഹാസികമായ പോരാട്ടത്തിനും വയസ്സ് നാൽപത്തിഒന്നായിരുന്നു . സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതക്കെതിരെ സമാനതകളില്ലാത്ത പോരാട്ടമാണ് ഭാരത ജനത നടത്തിയത്. അതിന് ദേശവ്യാപകമായി നേതൃത്വം നൽകിയതാവട്ടെ ആർ.എസ്.എസും. 

അടിയന്തരാവസ്ഥക്കാലത്തു നടന്ന ചെറിയ സമരങ്ങളുടെ പേരിൽപ്പോലും വലിയ അവകാശവാദങ്ങളുമായി ഒട്ടേറെപ്പേർ  രംഗത്തുവരുമ്പോഴും ആർ എസ്എസ് പ്രവര്ത്തകർ നിശബ്ദമായി പ്രവർത്തനം തുടരുന്നു.  1975 ലെ ജൂണ് 25 നാണ് ഇന്ദിരാഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പരമ്പരാഗത വിപ്ലവപ്രസ്ഥാനങ്ങളും വിപ്ലവവായാടിത്തം തൊഴിലാക്കിയവരും ഏകാധിപതിക്ക് ജയ് വിളിച്ചപ്പോഴാണ് കേരളത്തിൽ നിന്ന് ഈ ഭരണ കൂടഭീകരതക്കെതിരെ ഒറ്റയ്ക്ക് പോരാടിയത്. അച്യുത മേനോന് സര്ക്കാരും ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനും കണക്കുകൂട്ടിയതിനേക്കാള് എത്രയോ ശക്തമായിരുന്നു ആർ എസ്എസിന്റെ ഈ സംഘടനാശേഷിയും സമരശേഷിയും.

 സത്യഗ്രഹികളായ ആർ എസ്എസ് പ്രവര്ത്തകരെക്കൊണ്ട് ജയിലുകളും ലോക്കപ്പുകളും താൽകാലിക കാരാഗൃഹങ്ങളും നിറഞ്ഞതോടെ പോലീസ് രീതി മാറ്റി. സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്നതിനു പകരം പിടികൂടി ക്രൂരമായി തല്ലിച്ചതച്ചശേഷം വിട്ടയക്കാന് തുടങ്ങി. പക്ഷേ ക്രൂരമായ മര്ദ്ദനമേറ്റുവാങ്ങിയവർ  പിറ്റേന്നും വര്ദ്ധിതവീര്യത്തോടെ സമരമുഖത്തെത്തി. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ  പോലും സത്യഗ്രഹികളായ സമരഭടന്മാർക്കുനേരെ ഇത്രയും ക്രൂരമായ മർദ്ദനമുറകള് പോലീസ് പ്രയോഗിച്ചിട്ടുണ്ടാവില്ല. 

അന്നത്തെ പോലീസ് നരനായാട്ടിന്റെ ബാക്കിപത്രമെന്നോണം നൂറുകണക്കിന് പ്രവര്ത്തകർ ജീവഛവമായി. പലരും അകാലത്തിൽ  പൊലിഞ്ഞു. ചിലർ എഴുന്നേറ്റ് നടക്കാന് പോലുമാകാത്തവിധം കിടപ്പിലായി. മാരക രോഗങ്ങള്ക്കടിമകളായി. അകാലവൃദ്ധരായി. പക്ഷേ ഈ ജീവത്യാഗങ്ങളൊന്നും വെറുതെയായില്ല. നരകതുല്യമായ പീഡനങ്ങളേറ്റു വാങ്ങിയപ്പോഴും ജീവിതത്തിൽ  ഉടനീളം അതിന്റെ കൊടിയവേദനകളുമായി മല്ലിടുമ്പോഴും ഈ ധീരന്മാരുടെ ചുണ്ടിൽ  പുഞ്ചിരി മാത്രമായിരുന്നു.

ബ്രിട്ടീഷ്രാജിന് ശേഷം ഭാരതം കണ്ട ഏറ്റവും കടുത്ത ജനാധിപത്യധ്വംസനം ഏതെന്നുചോദിച്ചാല്‍ ഭാരത ചരിത്രം കൃത്യമായി മനസ്സിലാക്കുന്നവര്ക്ക് ഒരു നിമിഷം പോലുംവേണ്ടി വരില്ല ഉത്തരം നല്കാന്. 1975 ജൂണ്‍ മുതല്‍ 1977 മാര്ച്ച് വരെയുള്ള ആഭ്യന്തരഅടിയന്തരാവസ്ഥപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യ വാഴ്ച.ഭാരതത്തില്‍ ഇരുള്‍ മൂടിയ കാലഘട്ടംപൗരാവകാശം വെറും ഏട്ടിലെ പശു.പൗരസ്വാതന്ത്ര്യം വട്ടപ്പൂജ്യംആവിഷ്കാര സ്വാതന്ത്ര്യം സങ്കല്പം മാത്രംമാധ്യമസ്വാതന്ത്ര്യം ജയിലിലേക്കുള്ള അതിവേഗപ്പാതപ്രതിപക്ഷം എന്നാല്‍ ജയിലില്‍ കിടക്കാന്വിധിക്കപ്പെട്ട ഒരു വര്ഗംഭരണകക്ഷി എന്നാല്‍‘അമ്മക്കും മക്കള്ക്കും’ അവരുടെകുടുംബവാഴ്ചക്കും ഓശാന പാടുന്ന ഒരു വിദൂഷക സംഘം… എന്നാല്‍ മനോവൈകല്യങ്ങള്ക്കെല്ലാം ഇന്ദിരാഗാന്ധി ചില മുരട്ടു ന്യായീകരണങ്ങള്നിരത്തിയിരുന്നുജനങ്ങള്ക്കും ഉദ്യോഗസ്ഥര്ക്കും സര്ക്കാര്‍ സംവിധാനങ്ങള്ക്കുംഅച്ചടക്കമില്ലായിരുന്നു പോലും.
കേരളത്തില്‍ സംഭവിച്ചത്
കേരളത്തില്‍ എന്തുണ്ടായിസംഘത്തിന്റെ കേരള പ്രാന്തകാര്യാലയമായമാധവനിവാസിന്റെ സ്വന്തം കെട്ടിടം എളമക്കരയില്‍ പണിതീര്ന്ന്ഗൃഹപ്രവേശം 1975ജൂണ്‍26നായിരുന്നുകേരളത്തിലെ മുതിര്ന്ന പ്രവര്ത്തകരെല്ലാം ഹാജരാണെങ്കിലുംക്ഷേത്രീയ പ്രചാരക് സ്വര്ഗീയ യാദവറാവു ജോഷിയുടെ നേതൃത്വത്തിലുള്ളചടങ്ങിന്റെ ശോഭഭാരതത്തിലെ ഇരുള്‍ നിറയുന്ന പുതിയ അന്തരീക്ഷം,അല്പമെങ്കിലും കുറച്ചിരുന്നു എന്ന് തന്നെയാണ് ‘ആഘോഷ കമ്മിറ്റിയിലെ ഒരംഗം(സംഘ ഭാഷയില്‍ പ്രബന്ധകന്‍) ആയി അന്നവിടെ പ്രവര്ത്തിച്ചിരുന്ന  ലേഖകന്റെഓര്മ്മപ്രഭാത ദിനപത്രങ്ങളിലെ വാര്ത്തകള്ക്ക് പുറമേ എന്തെങ്കിലും വിവരംകിട്ടിയിരുന്നത് യോഗങ്ങളുടെ ഇടവേളകളില്‍ പിനാരായണന്ജിയുടെ പോക്കറ്റ്റേഡിയോയില്നിന്ന് മാത്രംഅറസ്റ്റ് ചെയ്യപ്പെട്ടവരുടെയെല്ലാം എണ്ണം ബിബിസികൃത്യമായി അറിയിച്ചുആകാശവാണി പതിവുപോലെ ഇന്ദിരാ വാണിയായി.പ്രവര്ത്തനവര്ഷാരംഭത്തില്‍ പതിവുപോലെ നടക്കുന്ന പ്രചാരക യോഗവും ജൂണ്‍25മുതല്‍ പുതിയ മന്ദിരത്തില്‍ നടക്കുന്നുപക്ഷെഇന്ദിരയുടെ ദുഷ്ടലാക്കിനെക്കുറിച്ച്ധാരണ കിട്ടിയ യാദവ റാവുജിഭാസ്ക്കര്‍ റാവുജി എന്നിവര്‍ ഗഹനമായചിന്തകള്ക്ക്ശേഷം രണ്ടാം ദിവസം ക്യാമ്പ് പിരിച്ചുവിട്ടുപ്രചാരകന്മാരോടെല്ലാംസ്വന്തം കര്മ്മ ക്ഷേത്രങ്ങളില്‍ ചെന്ന് ഒളിവില്‍ (അണ്ടര്ഗ്രൗണ്ട് അഥവാ യുജി)പ്രവര്ത്തിക്കാനായിരുന്നു നിര്ദ്ദേശം.

രണ്ടു ദിവസത്തിനകം കാര്യാലയ റെയ്ഡുകള്‍. പുതിയ മാധവ നിവാസില്‍ നടന്നറെയ്ഡില്‍ കാര്യാലയ പ്രമുഖ് എംമോഹനകുക്കിലിയ (ഈയിടെ അന്തരിച്ചു), കൊച്ചിമഹാനഗര്‍ പ്രചാരക് സി.കെശ്രീനിവാസന്‍, എബിവിപി സംസ്ഥാന സംഘടനകാര്യദര്ശി കെ.ജിവേണുഗോപാല്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടുഎല്ലാവരുംഡിഐആര്‍ പ്രകാരം രണ്ടു മൂന്നു മാസം ജയിലില്‍; കള്ളക്കേസ് തന്നെകൊച്ചിയിലെവിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഓഫീസില്‍ നിന്നു അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാനസംഘടന കാര്യദര്ശി വി.പിജനാര്ദ്ദനന്‍, മുന്ഗാമിയായ ഇരവി രവി നമ്പൂതിരിപ്പാട്,ഓഫീസ് സെക്രട്ടറി സുഗുണന്‍ എന്നിവര്ക്കും തന്റെ ജോലി സ്ഥലത്ത് നിന്നു അറസ്റ്റ്ചെയ്യപ്പെട്ട എംശിവദാസിനും സ്വന്തം അരിക്കടയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട കൊച്ചിമഹാനഗര്‍ കാര്യവാഹ് ഡിഅനന്തപ്രഭുവിന്നും ഒരേ കേസ് കലൂരുകാരനായബാബുവിനെ നിര്ബന്ധിച്ച് സംഘത്തില്‍ ചേര്ക്കാന്‍ ശ്രമിച്ചുജോലി കഴിഞ്ഞ് രാത്രിവൈകി വീട്ടില്‍ പോകുമ്പോള്‍ പോലിസ് വിരട്ടലിന് ഇരയായ (അന്നത്തെ കാലത്തെസ്ഥിരം പോലീസ് നടപടിയായിരുന്നു അത്ബാബുവിനെ വിലാസം നോക്കികണ്ടുപിടിച്ചു കൊടുത്തതായിരുന്നു  കേസ്.

 ലേഖകന്റെ അമ്മാവന്‍ കൂടിയായ ബാബു പോലീസിന്റെ നുണക്കഥ ന്യയാധിപന്റെ മുന്നില്വെച്ച് പറയാനുള്ള ധാര്മികമായ ബുദ്ധിമുട്ട് കോടതിയില്വെച്ച് കരഞ്ഞു കൊണ്ട് രഹസ്യമായി പറഞ്ഞത് ഇന്നും ഓര്ക്കുന്നുപ്രതിഭാഗംവക്കീലിന് ‘ചുമ്മാ’ വാദിക്കാംവിധി എങ്ങനെ വേണമെന്ന് ‘കമ്മിറ്റഡ് ജുഡീഷ്യറിക്ക്മുകളില്‍ നിന്ന് ‘വേണ്ട സമയത്ത്’‘വേണ്ട പോലെ നിര്ദ്ദേശം’ കിട്ടിക്കൊണ്ടിരുന്നു.സംസ്ഥാനം മുഴുവന്‍ എല്ലാ ജില്ലകളിലെയും പ്രമുഖ പ്രവര്ത്തകര്‍ അറസ്റ്റിലായപ്പോള്ആദര്ശനിഷ്ഠയുള്ള പുതുരക്തം  സ്ഥാനം ഏറ്റെടുത്തുകേരളത്തിലെ ജനസംഘംഒഴിച്ചുള്ള പ്രതിപക്ഷ കക്ഷികള്‍ പുതിയ സാഹചര്യത്തില്‍ പകച്ചു പോയെന്നതാണ്സത്യംശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎം നേതാക്കളെആദ്യദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സംഘടനയുടെ നയംഅടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടമല്ല എന്നു മനസിലാക്കി സര്ക്കാര്പലരേയും ജയില്മുക്തരാക്കിആഗസ്ത് മാസത്തില്‍ പ്രതിപക്ഷനേതാക്കള്‍ അറസ്റ്റ്വരിക്കാന്‍ തീരുമാനിച്ചപ്രകാരം ജനസംഘം നേതാവ് രാജഗോപാലും മറ്റും അറസ്റ്റ്വരിച്ചപ്പോള്‍ എറണാകുളത്ത് സഖാവ് എകെജിയും സഹപ്രവര്ത്തകരും അറസ്റ്റ്വരിച്ചു എന്നത് സത്യം തന്നെ.

പക്ഷെതുടര്പ്രവര്ത്തനത്തിനവരാരും ഉണ്ടായിരുന്നില്ലകോടിയേരിബാലകൃഷ്ണനെപ്പോലുള്ള യുവാക്കളെയും സമര സന്നദ്ധരായ ചിലരെയും മാത്രംമിസയില്‍ തടവിലാക്കിഅവരില്‍ ഒട്ടുമിക്കവരും ഒരു വര്ഷത്തിനകം സ്വതന്ത്രരുമായി.മുതിര്ന്ന സിപിഎം നേതാവായ .പിവര്ക്കി പോലും 1976 പകുതിയായപ്പോഴേക്കുംസ്വതന്ത്രനായിരുന്നു. അദ്ദേഹവുമായി സ്ഥിരം സമ്പര്ക്കം ചെയ്യേണ്ട ചുമതല കഷ്ടിച്ചുകൗമാരം കടന്നിരുന്ന  ലേഖകനായിരുന്നുഅടിയന്തരാവസ്ഥയ്ക്കെതിരെ നേരിട്ട്പോരാട്ടം നടത്തിയില്ലെങ്കിലും അതിനെ അംഗീകരിക്കാത്ത എല്ലാ കക്ഷികളുടെയുംഎറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കളെ സമ്പര്ക്കം ചെയ്യേണ്ട ചുമതലയും.സര്ക്കാരിനെതിരെ നേരിട്ട് പോരാടാതെരാഷ്ട്രീയ കാര്യങ്ങള്‍ പറയാതെസാമ്പത്തികനയങ്ങള്‍ മാത്രം ചര്ച്ച ചെയ്യുന്ന പുതിയ അടവ് നയം സിപിഎം സ്വീകരിച്ചുതന്ത്രംഫലിച്ചുഇഎംഎസ്സിനും മറ്റും ടൗണ്‍ ഹാളുകളിലും ഓഡിറ്റോറിയങ്ങളിലുംപരസ്യമായി പ്രസംഗിക്കാനായി കാലത്ത് എറണാകുളം ടൗണ്ഹാളില്അടിയന്തരാവസ്ഥയെ രാഷ്ട്രീയമായി ആക്രമിക്കാതെ ഇഎംഎസ് നടത്തിയ പ്രസംഗംകേട്ടതോര്ക്കുന്നു.

1975 ആഗസ്ത് ആയപ്പോഴേക്കും കേരളത്തിലെ അടിയന്തരാവസ്ഥ വിരുദ്ധ സമരംആര്എസ്എസ്സിനെയും ഭാരതീയ ജനസംഘം ഉള്പെട്ട അനുബന്ധ പ്രസ്ഥാനങ്ങളുടെയുംമാത്രം ചുമതലയായി മാറിജൂണ്‍26,27 തീയതികളില്‍ നടത്തിയ അടിയന്തരാവസ്ഥവിരുദ്ധ ചുമരെഴുത്തുകളും ‘ഇന്ദിരയുടെ അടിയന്തിരം’ എന്ന ലഖുലേഖയും എം..ജോണ്‍ നയിച്ച കോണ്ഗ്രസ് പരിവര്ത്തനവാദികളുടെ ശ്രദ്ധേയമായചെറുത്തുനില്പ്പുകളായിരുന്നുഅതോടെ ജോണും പത്രപ്രവര്ത്തകന്‍ പിരാജനുംദേവസ്സിക്കുട്ടിയും മറ്റും ജയിലിലായിലോക സംഘര് സമിതിയുടെ പേരില്ആര്എസ്എസ് മാസത്തില്‍ രണ്ടു പ്രാവശ്യം പ്രചരിപ്പിച്ചിരുന്ന ‘കുരുക്ഷേത്രം’ എന്നഅണ്ടര്ഗ്രൗണ്ട് (യു ജിപത്രത്തിന്റെ എറണാകുളം മേഖല പതിപ്പിന്റെ പ്രിന്റിങ്നടത്താന്‍ വേണ്ട സഹകരണങ്ങള്‍ ദേവസ്സിക്കുട്ടിയും ജോര്ജും ആത്മാര്ത്ഥമായിനിര്വഹിച്ചുപിടിക്കപ്പെട്ടാല്‍ പ്രസ്സുടമകള്ക്ക് പോലീസ് പീഡനത്തില്‍ മരണം പോലുംഉണ്ടാകാംതൃശ്ശൂരിലെ പ്രമുഖ സംഘപ്രവര്ത്തകന്‍ .പിഭരത്കുമാര്‍ ഇങ്ങനെമര്ദ്ദനമേറ്റ് നിത്യരോഗിയായിത്തീര്ന്ന ആളാണ്.

ആര്എസ്എസ്സിന്റെ അഖില ഭാരതീയ സംഘടനായന്ത്രം മുഴുവന്‍ അടിയന്തരാവസ്ഥവിരുദ്ധ പ്രവര്ത്തന സംവിധാനമായി മാറികേരളത്തിലും അതുതന്നെ ഉണ്ടായി.അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രമുഖ സംഘനേതാക്കളായഅഡ്വ.ടി.വിഅനന്തനും രാധാകൃഷ്ണ ഭട്ജിയുമെല്ലാം മിസ തടവുകാരായിപിന്നീട്പലപ്പോഴായി പി.പിമുകുന്ദനും വി.പിദാസനും വൈക്കം ഗോപകുമാറുമെല്ലാംമിസയിലായിഗോപകുമാറിന് നേരിടേണ്ടി വന്ന മര്ദ്ദനം സ്വതന്ത്ര ഭാരതത്തില്കേട്ടുകേള്വിയില്ലാത്തതായിരുന്നുഎങ്കിലും സംഘടനാ യന്ത്രം യാതൊരു കോട്ടവുംകൂടാതെ നിലനിന്നുപ്രവര്ത്തിച്ചുപിനാരായണ്ജിഇക്കഴിഞ്ഞ ജൂണ്‍ നാലിന്അന്തരിച്ച മോഹന്ജികെ.ജിവേണുഗോപാല്‍, സി.കെശ്രീനിവാസന്‍, എംശിവദാസ്എന്നിവര്‍ ഉള്പ്പെടെ നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെടെങ്കിലും ഡിഐആര്‍ പ്രകാരംശിക്ഷിക്കപ്പെട്ടു പുറത്തിറങ്ങി പിന്നീടും യു ജി പ്രവര്ത്തനങ്ങളില്‍ മുഴുകുകയുംചെയ്തു.

ആദ്യദിനങ്ങളില്ത്തന്നെ പോലീസ് കോഴിക്കാടുള്ള ‘കേസരി’ വാരിക അടച്ചു സീല്ചെയ്തുകോഴിക്കോട്ടുനിന്ന് ജന്മഭൂമി സായാഹ്നപത്രമായി തുടങ്ങിയിട്ട് രണ്ടു മാസമേആയിരുന്നുള്ളുഅടിയന്തരാവസ്ഥയ്ക്കെതിരേ ശക്തമായ ഭാഷയിലാണ് ജന്മഭൂമിവാര്ത്തയും മുഖപ്രസംഗങ്ങളും എഴുതിയത്ജന്മഭൂമി പത്രാധിപര്‍ പി.വി.കെ.നെടുങ്ങാടിയെവാര്ദ്ധക്യവും രോഗവും പരിഗണിക്കാതെ മാന്യമായ വസ്ത്രംധരിക്കാന്‍ അനുവദിക്കാതെകണ്ണടപോലും എടുക്കാന്‍ അനുവദിക്കാതെഓഫീസില്നിന്ന് അസമയത്ത് പോലീസ് കൈയാമംവെച്ച്അറസ്റ്റുചെയ്തുകൊണ്ടുപോവുകയായിരുന്നുഭാരതത്തില്‍ ഒരു പത്രത്തിനുംപത്രാധിപര്ക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സ്ഥിതിവിശേഷമായിരുന്നു അത്.ജൂണ്‍30ന് സര്സംഘചാലക് ബാലസാഹെബ് ദേവറസിനെ അറസ്റ്റ് ചെയ്ത വാര്ത്തപ്രസിദ്ധീകരിച്ചപ്പോള്‍ കൊച്ചിയിലെ ‘രാഷ്ട്രവാര്ത്ത’ സായാഹ്നപത്രവും പോലിസ്അടച്ചുപൂട്ടി.

ജൂലൈ നാലിന് ആര്എസ്എസ്സിന് കേന്ദ്രസര്ക്കാര്‍ നിരോധനം ഏര്പ്പെടുത്തിസംഘംകൂടാതെ സിപിഐ (എംഎല്‍) എന്ന നക്സലൈറ്റ് പ്രസ്ഥാനംആനന്ദമാര്ഗ്ഗംജമാഅത്തെഇസ്ലാമി തുടങ്ങി 27 സംഘടനകളാണ് നിരോധിക്കപ്പെട്ടത്പക്ഷേഇന്ദിരയുടെ യഥാര്ത്ഥടാര്ജറ്റ് ആര്എസ്എസ് തന്നെയായിരുന്നു.ഏതാനും ദിവസങ്ങള്ക്കുള്ളില്‍ മുതിര്ന്നആര്എസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായ ദത്തോപാന്ത് ഠേംഗ്ഡിദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി കേരളത്തിലെത്തിമറ്റു കക്ഷികളുടെനേതാക്കളെ കണ്ട് അടിയന്തരാവസ്ഥക്കെതിരെ പൊതുവേദി സ്ഥാപിക്കുകയായിരുന്നുലക്ഷ്യംഎന്നാല്‍ സിപിഎം നേതാവ് വിവിശ്വനാഥ മേനോനെ മാത്രമാണ്അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്പ്രതിപക്ഷത്തെ പ്രമുഖരെയൊന്നുംകാണാനാവാതെ അദ്ദേഹം മടങ്ങി.

കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ തുടങ്ങിയത് 1975ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പ്രത്യക്ഷപ്പെട്ട ഗാന്ധിജയന്തിപോസ്റ്ററുകളിലൂടെയായിരുന്നുപിന്നാലെ കൂട്ടിലിട്ട തത്തയുടെ ചിത്രത്തിനു താഴെബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്നെഴുതിയപോസ്റ്ററും ഒരു പരീക്ഷണമായി കേരളം മുഴുവന്‍ പ്രചരിപ്പിച്ചു പരീക്ഷണങ്ങള്വിജയകരമായിഎത്ര പോലിസ് ബന്തവസ് ഉണ്ടായാലും  പ്രവര്ത്തനംസാധിക്കുമെന്നു സംഘപ്രവര്ത്തകര്‍ തെളിയിച്ചുഅതോടൊപ്പം തന്നെരാജ്യവ്യാപകമായി പ്രാദേശിക ഭാഷകളില്‍ മാസത്തില്‍ രണ്ടു തവണ ഇറങ്ങുന്ന ‘യു ജിപത്രമായി കേരളത്തില്‍‘കുരുക്ഷേത്രം’ എന്ന മലയാളപത്രം ഇറങ്ങി.സെന്സര്ഷിപ്പിന്റെ ‘ക്രൂരമായ കത്രിക’ മൂലം സത്യവാര്ത്തകള്‍ അറിയാതെ ശ്വാസംമുട്ടിയിരുന്ന ജനങ്ങള്ക്കും പോലീസിനും ബ്യൂറോക്രാറ്റുകള്ക്കും ‘കുരുക്ഷേത്രംഒരുപോലെ പ്രിയങ്കരമായി.

കുരുക്ഷേത്രം’ പ്രിന്റ് ചെയ്യുന്നതുപോലെ മരണം മണക്കുന്ന ജോലിയായിരുന്നുഅതിന്റെ വിതരണവുംഅര്ദ്ധരാത്രിയില്‍ ജീവന്‍ പണയംവെച്ചാണ്സംഘപ്രവര്ത്തകര്‍ അത് വീടുകളുടെ മുറ്റത്തു നിക്ഷേപിച്ചിരുന്നത്ഉന്നതര്ക്ക്പോസ്റ്റലായും. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം ആദ്യ പാര്ലമെന്റ്സമ്മേളനത്തില്‍ സഖാവ്എകെജി ചെയ്ത പ്രസംഗം അടങ്ങിയ കുരുക്ഷേത്രം കോപ്പിഅന്ന് എബിവിപി സംസ്ഥാന സംഘടനാസെക്രട്ടറി കെ.ജിവേണുഗോപാല്കൊടുത്തപ്പോള്‍ അന്നത്തെ എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ എം.ബേബിയുടെകണ്ണില്ക്കണ്ട അദ്ഭുതത്തിളക്കവും മുഖത്തെ വികാരവും ഇന്നും മനസ്സില്‍. സ്വന്തംനേതാവിന്റെ പ്രസംഗം വായിക്കാന്‍ ആര്എസ്എസുകാരനെ ആശ്രയിക്കേണ്ടിവന്നഅവസ്ഥഅതായിരുന്നു സിപിഎമ്മിന്റെ അന്നത്തെസംഘടനാ സംവിധാനം !

പിന്നീട് അഖില ഭാരതീയ തലത്തില്‍ രണ്ടു മാസം നീണ്ടു നിന്ന അഹിംസാത്മകസത്യഗ്രഹം പ്രഖ്യാപിക്കാന്‍1975 ഒക്ടോബര്‍ രണ്ടിന് ആര്എസ്എസ് ദക്ഷിണ ഭാരതക്ഷേത്രീയ പ്രചാരക് യാദവ് റാവു ജോഷി മട്ടാഞ്ചേരിയില്‍ വന്നുഅന്നത്തെ പ്രമുഖപ്രവര്ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിപ്രസ്തുതസമരത്തിന് സംഘടനാ കോണ്ഗ്രസ്സും സോഷ്യലിസ്റ്റ് പാര്ട്ടിയും സഹകരണം വാഗ്ദാനംചെയ്തു.‘വര് ശത്രുവിനോട് സഹകരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥസഹിക്കുന്നതാണ്’ എന്നുപറഞ്ഞ ചില സിപിഎം നേതാക്കളും അന്നുണ്ടായിരുന്നു.കേരള കോണ്ഗ്രസ് നേതാക്കള്‍ കുറച്ചുമാസം ജയില്വാസം കഴിഞ്ഞ് മാപ്പെഴുതികൊടുത്ത് വിമോചിതരായി കോണ്ഗ്രസ് മുന്നണിയില്‍ ചേര്ന്നുതന്റെ ജയില്‍ മേറ്റ്ആയിരുന്ന ബാലകൃഷ്ണ പിള്ളജയില്‍ മന്ത്രിയായി ജയില്‍ സന്ദര്ശിച്ച വിശേഷങ്ങള്എല്ലാം രാജഗോപാല്‍ ആത്മകഥയായ ജീവിതാമൃതത്തില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.

ഠേംഗ്ഡിയുമായി കൂടിക്കാഴ്ചക്കായി അന്നത്തെ സംഘടനാ കോണ്ഗ്രസിന്റെ സംസ്ഥാനഅധ്യക്ഷന്‍ കെശങ്കരനാരായണനെ (പിന്നീട് മന്ത്രിയുഡിഎഫ് കണ്വീനര്‍, ഗവര്ണര്‍)കൂട്ടിക്കൊണ്ടു വരാന്‍ ഇന്നത്തെ ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനുംഞാനും ചേര്ന്ന് എറണാകുളം ബിടിഎച്ചില്‍ പോയിതാന്‍ ജയില്‍ മോചിതനായിട്ട്ഏതാനും ദിവസങ്ങളേ ആയിട്ടുള്ളെന്നും തന്റെ പിന്നില്‍ പോലീസിന്റെ ചാരക്കണ്ണുകള്ഉണ്ടെന്നുംഅതിനാല്‍ തന്റെ സന്ദര്ശനം ഠേംഗ്ഡിക്ക് അപകടമുണ്ടാക്കുമെന്നുംചൂണ്ടിക്കാട്ടി ശങ്കരനാരായണന്‍ ഒഴിഞ്ഞുപകരം അവരുടെ പിസിസി സെക്രട്ടറി കെ.ഗോപാലന്‍ വന്നുതന്റെ പാര്ട്ടിയുടെ 1000 പേര്‍ എങ്കിലും സത്യഗ്രഹത്തില്പങ്കെടുക്കുമെന്ന് ഗോപാലന്‍ ഠേംഗ്ഡിക്ക് വാക്ക് കൊടുത്തു. (പക്ഷെവന്നത്കഷ്ടിച്ച്പത്തോളം പേര്‍ !) ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കരനാരായണന്‍ കോണ്ഗ്രസില്ചേര്ന്നുവെന്ന് പത്രവാര്ത്ത വായിച്ചു ! പിന്നീട് അദ്ദേഹം എന്നും അധികാരത്തിന്റെഇടനാഴികളില്ത്തന്നെ.

1975 നവംബര്‍14 മുതല്‍1976 ജനുവരി 14 വരെ നീണ്ട സത്യഗ്രഹത്തില്‍ കേരളത്തില്‍ നിന്ന്ആയിരക്കണക്കിന് സംഘപ്രവര്ത്തകര്‍ പങ്കെടുത്തുഅവരുടെയെല്ലാംപേരുവിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്‍. ഹരിയേട്ടന്‍ രചിച്ചഒളിവിലെ തെളിനാളങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ ചേര്ത്തിട്ടുണ്ട്സത്യഗ്രഹികളെതയ്യാറാക്കാന്‍ നടത്തിയ രഹസ്യ യോഗങ്ങളില്‍ ആവര്ത്തിച്ചു ബോധിപ്പിച്ചിരുന്നത്അവര്‍ മരണത്തെ പോലും വരിക്കാന്‍ തയ്യാറാകണമെന്നായിരുന്നുജോലിയും,കുടുംബവും വിദ്യാഭ്യാസവും ജീവനുമെല്ലാം നഷ്ടപ്പെടാന്‍ തയ്യാറുള്ളവര്ക്ക് മാത്രമേസത്യഗ്രഹത്തില്‍ പങ്കാളിത്തം നല്കിയിരുന്നുള്ളൂഅതിനു തയ്യാറാക്കാനായിരുന്നുമൂന്നു റൗണ്ട് പഠന ക്ലാസ്സുകള്‍. കൂടാതെ രണ്ടു രൂപ സമരസമിതി ഫണ്ടിലേക്ക്സംഭാവനയുംമരണത്തിനുള്ള പ്രവേശന ഫീസ് എന്നായിരുന്നു അതിനെ നര്മ്മത്തോടെവിശേഷിപ്പിച്ചിരുന്നത്അതിനാല്‍ അതികഠിനമായ മര്ദ്ദനമുറകള്‍ സഹിക്കേണ്ടിവന്നപ്പോഴും ആരുടെ നാവില്‍ നിന്നും സംഘടനാ രഹസ്യങ്ങള്‍ പുറത്തു വന്നില്ലഉരുട്ടല്‍,ഗരുഡന്‍ തൂക്കംഷോക്കടിപ്പിക്കല്‍ തുടങ്ങിയ പല ‘നൂതന’ മര്ദ്ദന മുറകളുംകരുണാകാരന്റെകിരാത പോലീസ് കേരളത്തില്‍ നടപ്പിലാക്കിഭാസ്കര്‍ റാവു,മാധവ്ജിഹരിയേട്ടന്‍, സേതുവേട്ടന്‍ തുടങ്ങിയ പ്രമുഖ സംഘ നേതാക്കളെ കുറിച്ചുള്ളവിവരം കിട്ടാന്‍ കേരളം മുഴുവന്‍ ഭീകരമായ മര്ദ്ദനങ്ങള്‍ നടന്നുഎന്നിട്ടും രണ്ടു തവണസത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ കുറവല്ലായിരുന്നു.

കാസര്കോട് ജില്ലയിലെ പൈവേളിവേ എന്ന ഗ്രാമത്തില്‍ പോലിസ് നിരവധി വീടുകള്തകര്ത്തു ഗ്രാമം ഉള്പ്പെട്ട കാസര്കോട് താലൂക്കായിരുന്നു ഭാരതത്തില്‍ ഏറ്റവുംകൂടുതല്‍ സത്യഗ്രഹികളെ സംഭാവന ചെയ്തത് എന്ന റിപ്പോര്ട്ടിന്റെഅടിസ്ഥാനത്തിലായിരുന്നു അത്അതിന് മുഖ്യമന്ത്രി അച്യുത മേനോന്‍ ജില്ലയിലെഎഎസ്പിയായിരുന്ന എം.ജി.രാമനെ ശകാരിച്ചെന്നും അതിനെത്തുടര്ന്നായിരുന്നുപോലീസ് തേര്വാഴ്ചയെന്നും അതിനടുത്ത ദിവസങ്ങളില്‍ സ്ഥലം സന്ദര്ശിച്ച പി.നാരായണ്ജി  ലേഖകനോട് പറഞ്ഞിട്ടുണ്ട്അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടനക്സലെറ്റുകള്ക്കും കടുത്ത മര്ദനം തന്നെ കിട്ടിപിരാജന്റെ മരണം ചരിത്രത്തിന്റെഭാഗമാണല്ലോ.

ദേശവ്യാപകമായ സത്യഗ്രഹത്തില്‍ കേരളത്തിലെ വിദ്യാര്ത്ഥികളെപങ്കെടുപ്പിക്കാനുള്ള ശ്രമം എബിവിപി നടത്തിഅന്നത്തെ സംസ്ഥാന സംഘടന സെക്രട്ടറികെ.ജിവേണുഗോപാല്‍ നടത്തിയ  നീക്കത്തിന് സഹായിയായി ഞാനുമുണ്ടായിരുന്നു.എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ടി.എംതോമസ് ഐസക്കും എം.ബേബിയും,പരിവര്ത്തനവാദി കെഎസ്യു അധ്യക്ഷന്‍ ടി.ഡിജോര്ജ്കെഎസ്യു ()നേതാക്കളായ കെസുധാകരന്‍(ഇന്ന് കണ്ണൂരിലെ കോണ്ഗ്രസ് നേതാവ്), ഗംഗാധരന്‍,ഞങ്ങള്‍ രണ്ടുപേര്‍ എന്നിവരുള്പ്പെട്ട ഒരു സംസ്ഥാന സമിതിയും നിലവില്‍ വന്നു.‘അടിയന്തരാവസ്ഥ വിരുദ്ധ വിദ്യാര്ത്ഥി മുന്നണി’ എന്നായിരുന്നു പേര്. കേരളത്തിലെമുഴുവന്‍ കാമ്പസ്സുകളിലും ഒറ്റദിവസം സത്യഗ്രഹം ആയിരുന്നു പരിപാടിതീയതിയുംതീരുമാനിച്ചുഎറണാകുളത്തെ കോണ്ഗ്രസ് പരിവര്ത്തനവാദികളുടെ ഓഫീസില്ഞങ്ങള്‍ പല തവണ യോഗം കൂടിതോമസ് ഐസക്കും  ലേഖകനും ജോര്ജും ചേര്ന്നസബ് കമ്മിറ്റി ലഘുലേഖയും ഡ്രാഫ്റ്റ് ചെയ്തുപണം പിന്നീടു തരാമെന്നു മറ്റുസംഘടനകള്‍ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍ നിന്ന് വാങ്ങിയ650 രൂപ ഞങ്ങള്‍ പ്രിന്റിങ്ങിനായി നല്കിഅപ്പോഴേക്കും എസ്എഫ്തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിസിപിഎം നേതൃത്വം സത്യഗ്രത്തില്പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചുവെന്ന് എം.ബേബി പറഞ്ഞു.ആര്എസ്എസുകാരുമായി ചങ്ങാത്തം വേണ്ടെന്നതായിരുന്നു അതിലെ സന്ദേശംഅങ്ങനെ കാമ്പസ് സത്യഗ്രഹമെന്ന സ്വപ്നം തകര്ന്നുഅല്ല തകര്ത്തു.

എങ്കിലും എസ്എഫ്ഐക്കാര്ക്ക് എബിവിപി പ്രവര്ത്തകര്‍ മുഖേന ‘കുരുക്ഷേത്രംകൊടുക്കുന്ന പതിവ് ഞങ്ങള്‍ തുടര്ന്നുഅങ്ങനെയുള്ള ഒരു കൈമാറ്റത്തിനിടയിലാണ്എറണാകുളം മഹാരാജാസ് കോളേജ് കാമ്പസ്സില്‍ വെച്ച് ടി.എംതോമസ്ഐസക്കിനെയും കെ.ആര്‍. ഉമാകാന്തനെയും (ഇന്നത്തെ ബിജെപി സംസ്ഥാനസംഘടനാസെക്രട്ടറികെഎസ്യുക്കാര്‍ ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസിനുകൈമാറിയത്പത്രത്തിന്റെ ‘സോഴ്സ്’ അറിയാന്‍ ഇരുവരെയും കഠിനമായി മര്ദ്ദിച്ചു.അവരെ ആദ്യമായി കോടതിയില്‍ കൊണ്ടുവന്ന ദിവസം രഹസ്യമായി അവരെകാണാന്‍ ചെന്ന  ലേഖകന് മര്ദ്ദനം അവരുടെ ശരീരത്തില്‍ ഏല്പ്പിച്ച പാടുകള്കാണാനായിആര്എസ്എസുകാരന്‍ എന്ന നിലയില്‍ സ്വാഭാവികമായും കൂടുതല്മര്ദ്ദനം ഉമാകാന്തനുതന്നെയായിരുന്നു.

1976 ജനുവരി 14ന് സത്യഗ്രഹം അനുഷ്ഠിച്ച് അറസ്റ്റിലായി ക്രൂരമര്ദ്ദനത്തിനുവിധേയനാകുമ്പോള്‍, എറണാകുളത്തെ അയ്യപ്പങ്കാവ് ക്ഷേത്രപരിസരത്ത് സത്യഗ്രഹംചെയ്തഎം.വിജയന്‍ നയിച്ച അവസാന ബാച്ചിലെ ഉപനേതാവായിരുന്നു ലേഖകന്‍. ഞങ്ങളുടെ ബാച്ചിലെ ‘ബേബി’ സത്യഗ്രഹിയായിരുന്നു അന്ന് ഹൈസ്കൂള്വിദ്യാര്ഥിയായിരുന്ന ഇന്നത്തെ ബിജെപി ജനറല്‍ സെക്രെട്ടറി എന്‍. രാധാകൃഷ്ണന്‍.ഇന്ന് ‘കുരുക്ഷേത്ര പ്രകാശന്‍’ ജനറല്‍ മാനേജര്‍ ആയി പ്രവര്ത്തിക്കുന്ന .എന്‍.നന്ദകുമാറും ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറിയായി പ്രവര്ത്തിക്കുന്ന മുന്ഡിഎഫ്ഒഡോഇന്ദുചൂഡനും  ബാച്ചിലുണ്ടായിരുന്നുസമരത്തോടുള്ളസിപിഎമ്മിന്റെ നിര്വ്വികാര സമീപനത്തെത്തുടര്ന്ന് ഒട്ടേറെ പാര്ട്ടി പ്രവര്ത്തകര്അന്നും അടിയന്തരാവസ്ഥയ്ക്കു ശേഷവും ആര്എസ്എസ്സില്‍ ചേര്ന്നുസിപിഎംകോട്ടകളായിരുന്ന കണ്ണൂര്‍,ആലപ്പുഴ ജില്ലകളിലായിരുന്നു ഇത് ഏറ്റവും കൂടുതല്ഉണ്ടായത്അതുകൊണ്ടാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘപ്രവര്ത്തകരുടെമേല്‍ ഏറ്റവും കൂടുതല്‍ സിപിഎം ആക്രമണം  രണ്ടു ജില്ലകളില്‍ ഉണ്ടായത്.അവിടങ്ങളില്‍ സിപിഎംകാര്‍ കൊല ചെയ്ത സംഘപ്രവര്ത്തകളില്‍ ഭൂരിഭാഗവുംമുന്‍ സിപിഎംകാരാണ് എന്നത് ഒരു വസ്തുതയാണ്.

അടിയന്തരവസ്ഥയ്ക്കെതിരേ പോരാടിയ ആയിരങ്ങളുണ്ട്അവരുടെപ്രവൃത്തിചരിതങ്ങള്‍ എഴുതിയാല്ത്തീരില്ലഅവരില്‍ പോലീസിന്റെ കിരാതമര്ദ്ദനങ്ങള്ക്ക് ഇരയായവര്‍ പലരും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നുവൈക്കംഗോപകുമാര്‍, ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കോഴിക്കോട് ശിവദാസ്,മട്ടാഞ്ചേരിയിലെ പുരുഷോത്തമന്‍, വള്ളിക്കുന്ന് സുബ്രഹ്മണ്യന്‍, ഇന്നത്തെ ബിജെപിനേതാവ് ധര്മ്മരാജന്‍, തായിക്കാടുകര ശശിപച്ചാളം ശിവരാമന്‍, ലോക സംഘര്സമിതി ആഹ്വാനം ചെയ്ത ദേശീയ ഉപവാസത്തിന്റെ ഭാഗമായി കണ്ണൂര്‍ ജയിലില്ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് വസ്ത്രം പോലും നിഷേധിക്കപ്പെട്ട്ക്രൂരമര്ദ്ദനത്തിനു വിധേയനായ കലാദര്പ്പണം രവീന്ദ്രന്‍, മലയാറ്റൂര്‍ ഭരതന്‍,കാസര്കോട് ജില്ലയിലെ ചെമ്മനാട് കൃഷ്ണന്‍( സത്യഗ്രഹ ബാച്ചിനെ മര്ദ്ദിച്ചപുലിക്കോടന്‍ നാരായണന്‍ നയിച്ച പോലിസ് ടീമിന്റെ മൂന്ന് ലാത്തികള്‍ ഒടിഞ്ഞു)എന്നിവര്‍ അവരില്‍ ചിലര്‍ മാത്രംരണ്ടു വര്ഷം മുമ്പ് അന്തരിച്ച തൃപ്പൂണിത്തുറശരവണനും  ഗണത്തില്ത്തന്നെഇതുപോലെ എത്രയോ പ്രവര്ത്തകര്‍! കുറെ പേര്ഇതിനകം  ലോകം വിട്ടുപോയി.യു ജി പ്രവര്ത്തകര്ക്ക് ഭക്ഷണവും താമസവും ഒരുക്കിയ കുടുംബങ്ങള്ആയിരങ്ങള്വരുംഒളിവിലെ പ്രവര്ത്തകര്ക്ക് ഭക്ഷണം നല്കിസ്വയം പട്ടിണി കിടന്നഎത്രയോ അമ്മമാര്‍! അവരും  ഐതിഹാസിക സമരത്തിലെ ഉജ്ജ്വലപോരാളികളാണ്

കേരളത്തിലാകട്ടെഅടിയന്തരാവസ്ഥക്കെതിരെ പൊരുതിയതിന്റെക്രെഡിറ്റുമായി ഇന്ന് രംഗത്ത് വരുന്നത് സിപിഎംകാര്‍. ഓരോ ജൂണ്‍25നും ടിവിചാനലുകള്‍ പഴയ എസ്എഫ് നേതാക്കള്ക്ക് പിന്നാലെപ്പായുന്നു.അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍ കുറച്ചു ദിവസം മാത്രം ജയിലില്കഴിഞ്ഞവര്‍ പോലും അനുഭവങ്ങളുമായി ടിവി സ്ക്രീനില്‍ അഭിനയിക്കുന്നു.അടിയന്തരാവസ്ഥയില്‍ പീഡനത്തിന്നിരയായവരെ രണ്ടാം സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത് മറന്നതിന്റെ ‘ഗുട്ടന്സുംചിന്തിക്കേണ്ടതാണ്അതിന്റെ ‘നേട്ടം’ അനുഭവിക്കാന്‍ സ്വന്തം പാര്ട്ടിക്കാര്കുറവായിരിക്കുമല്ലോ എന്നതുതന്നെഅര്ഹരായ ആര്എസ്എസ്സുകാര്‍‘സ്വയംസ്വീകൃത’ യത്നത്തിന് പ്രതിഫലം വാങ്ങാന്‍ ക്യൂവില്‍ ഉണ്ടാവില്ല എന്നത് വേറെകാര്യംഅവര്‍‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന് ചൊല്ലി ശീലിച്ചവരാണല്ലോ.


കടപ്പാട്  : ജന്മഭൂമി