"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Friday, 10 August 2012

വിരൂപിയായ അമ്മ



ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക.

എനിക്ക്  അമ്മയെ വെറുപ്പായിരുന്നു. അവര്‍  ഒറ്റകണ്ണി ആയതു തന്നെ കാരണം. എന്‍റെ  കൂട്ടുകാരുടെ മുന്നില്‍ എന്നെ പരിഹാസ്യ പാത്ര മാക്കുന്ന വികൃത  രൂപം ആയിരുന്നു അമ്മയുടേത്‌.  അമ്മ ഈ ലോകത്തോട്‌  വിട പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചു കൊണ്ടേയിരുന്നു.  ഞാന്‍ ഒറ്റ കണ്ണിനെ പറ്റി പരിഹസിച്ചപ്പോള്‍ ഒന്നും അമ്മ പ്രതികരിച്ചതെയില്ല .  ഒരു ചെറിയ കട നടത്തി പാതി ദാരിദ്ര ത്തിലാണ്  അമ്മ എന്നെ വളര്‍ത്തിയിരുന്നത് .  

അമ്മയുടെ തുണ കൂടാതെ  വലിയ നിലയിലെത്തി  ഈ  ഒറ്റ കണ്ണില്‍ നിന്നും രക്ഷ പെടണം എന്നു ഞാന്‍ തീരുമാനിച്ചു.  ഞാന്‍ കഷ്ട്ട പെട്ട് പഠിച്ചു, സര്‍വകലാ ശാലയില്‍ നിന്നും ഉന്നത ബിരുദം നേടി, ജോലി സമ്പാദിച്ചു,  വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു.
ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വിര്‍ദ്ധയായ  അമ്മ വന്നു. ഞാന്‍ അമ്മയെ തിരിച്ചറിയാത്തതായി  ഭാവിച്ചു , കടന്നു പോകുവാന്‍ അവശ്യ പെട്ടു. അമ്മ പോയി.

അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്ധ്യാര്‍ത്തി സംഗമത്തിനു ക്ഷണം കിട്ടി.  ഞാന്‍ ചെന്നു. തിരികെ പോരും വഴി ഞങ്ങളുടെ  പഴയ കൂര കണ്ടേക്കാമെന്ന്  കരുതി  ചെന്നപ്പോള്‍ അമ്മ ബോധം കെട്ടു കിടക്കുന്നു. കയ്യിലൊരു  കുറിപ്പ് .

" മോനെ  ഞാന്‍ വേണ്ടതിലേറെ  ജീവിച്ചു. ഇനി നിന്നെ തേടി വരില്ല. ഞാന്‍ നിന്‍റെ അഭിമാനത്തിനു  ചേരില്ല. നീ കുഞ്ഞായിരുന്നപ്പോള്‍ അപകടത്തില്‍ പെട്ടു നിന്‍റെ ഒരു കണ്ണ് പോയി.
ആ രൂപത്തില്‍ നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്‍  എന്‍റെ  ഒരു കണ്ണ്  നിനക്ക് തന്നു.  രണ്ടു കണ്ണുമുളള  നിന്‍റെ സുന്ദര രൂപത്തില്‍ ഞാന്‍ ഏറെ ആനന്ദിക്കുന്നു.  മോന്‍റെ ദീര്‍ഘായുസിനായി അമ്മ ദൈവത്തോട് പ്രാര്‍ത്ഥിക്കാം .  സ്നേഹത്തോടെ അമ്മ........"


ഒരു നിമിഷം :

ഭാര്യയെ  ഇഷ്ടം കൊണ്ട് ലഭിച്ചേക്കാം  എന്നാല്‍ അമ്മയെ പുണ്യം കൊണ്ട്  ലഭിക്കുന്നു  ഇഷ്ടം കൊണ്ട്  ലഭിച്ചവര്‍ക്ക് വേണ്ടി  പുണ്യം കൊണ്ട് ലഭിച്ചതിനെ നഷ്ട പെടുത്താതിരിക്കുക.  തന്‍റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള  കഷ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു തങ്ങളുടെ ജീവിതം എന്ന് എല്ലാ മക്കളും അറിയുന്നു......
എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്......
അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും  അറിയുക.......   

അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ ......... 

മാതാ, പിതാ, ഗുരു, ദൈവം

വന്ദേ മാതരം ജി. വിനോദ് കുമാര്‍, തോണ്ടാന്‍കുളങ്ങര, ആലപ്പുഴ

സന്ദര്‍ശിക്കൂ : www.vandeematharam.blogspot.com





Monday, 16 July 2012

അമ്മ പറഞ്ഞ നുണകള്‍...

അമ്മ പറഞ്ഞ നുണകള്‍...


1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി. 

2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്..... 

3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.


4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു  നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...


5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.


6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.


7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല  ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).


8) അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..


അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്

ഒരുനിമിഷം തന്റെ അമ്മ  തനിക്കുവേണ്ടി സഹിച്ചിട്ടുള്ള   കഴ്ട്ടപ്പാടുകള്‍   ഓര്‍ത്തു നോക്കു.  അപ്പോള്‍ അറിയാം ...  എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം  മാതാവു തന്നെ .........    

മാതാ, പിതാ, ഗുരു, ദൈവം .....
 
 
htµamXcw     


Pn. hnt\mZv IpamÀ, tXm­³Ipf§c , Be¸pg


സന്ദര്‍ശിക്കൂ :    www.vandeematharam.blogspot.com

Tuesday, 24 April 2012

ആര്‍ എസ് എസ് - ഒരു ആമുഖം



ആര്‍ എസ് എസ് എന്നാ മഹാ പ്രസ്ഥാനത്തെ പറ്റി അറിവില്ലാത്തവര്‍ ഇവിടെ പല സദസുകളിലും വലിയ വായില്‍ അട്ടഹസിക്കുന്നതു കാണുമ്പോള്‍ തോന്നിയ സഹതാപമാണ് ഈ സംരംഭത്തിന്  കാരണം.
  
ആരംഭം:-


1925    സെപ്റ്റംബര്‍  27നു    നഗ്പൂരിനു സമീപം മോഹിത വാഡ എന്ന സ്ഥലത്ത് ഏതാനും യുവാക്കളുമായി പൂജനീയ  ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ സാംസ്‌കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു . ഭാരതത്തിന്‍റെ വിവി ധ ഭാഗങ്ങളില്‍ ആയിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യ ശാഖകള്‍ ഒരേ സമയം നടക്കുന്നു ,ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു .

ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച  ഇരുപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രചാരകന്‍മാര്‍....


നൂറ്റി നാല്പതോളം പരിവാര്‍ സംഘടനകള്‍ .......

സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന്‍ സാധിക്കുന്നു.  പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ്ജി , രജ്ജു ഭയ്യ ,സുദര്‍ശന്‍ജി എന്നിവരും, ഇപ്പോള്‍ ശ്രീ മോഹന്‍ ജി ഭഗവത്  പരമോന്നത പദവി ആയ സര്‍ സംഘ ചാലക്
 ആയി പ്രവര്‍ത്തിക്കുന്നു.

എന്താണ് ആര്‍ എസ്  എസ് ?
രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്താ സുഖിനോ ഭവന്തു എന്ന  സനാതന   ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു. 



ഓരോ സ്വയം സേവകനും സംഘം  ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ  നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കുന്നു.

ലക്‌ഷ്യം:-


ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം.
'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി  ക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍.

എന്താണ്  ശാഖ ?

ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ് ..ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍  വ്യക്തി നിര്‍മ്മാണത്തിനു ആവശ്യമായ കാര്യ   പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍,, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍,വ്യായാമങ്ങള്‍ തുടങ്ങിയവ..) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു.

എന്താണ്  ഹിന്ദു ?

ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്.

"ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ"

ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.

“ആസിന്ധോ: സിന്ധുപര്യന്താ
യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരീതി സ്മൃത: ”

 

കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂടി,സപ്ത സിന്ധു മുതല്‍ സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍.

സംഘ പ്രാര്‍ത്ഥനയില്‍  നിന്നും  ഇതു മനസിലാക്കാം




വാല്‍കഷണം:

1962   ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍  (കമ്മ്യൂണിസ്റ്റു കള്‍) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും  പണയം വെച്ച്  അരുണാചല്‍ പ്രദേശ്‌  അതിര്‍ത്തിയില്‍  സൈന്യത്തെ സഹായിക്കാന്‍  സ്വയം മുന്നോട്ടു  ചെന്നു.  പ്രാദേശികമായ സഹായങ്ങള്‍ക്ക്  പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി  കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി.

ഓര്‍മ വെച്ച  നാള്‍ മുതല്‍  RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെ മരണത്തിനു  ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും  പറഞ്ഞു കൊണ്ട് അദ്ദേഹം ഗുരുജി  ഗോള്വല്‍ക്കറേ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500 സ്വയം സേവകര്‍ക്ക്  പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട്  നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു.


1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500   സ്വയം സേവകര്‍ പൂര്‍ണ  ഗണവേഷത്തില്‍  മാര്‍ച്ചു ചെയ്യുന്നു




                                                                                                 ജി. വിനോദ് കുമാര്‍,
                            
                                                                                               തോണ്ടാന്‍കുളങ്ങര       
                                                                                                   ആലപ്പുഴ



Friday, 13 April 2012

ആരാണ് ഹിന്ദു ???





ആരാണ് ഹിന്ദു ???

ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.

ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..

"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..

അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..

ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..

മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..

ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...

എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടം എന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...

കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു.....
സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു...

ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...

"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു...

കേവലം ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു...

2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു...


സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..

ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രെമിക്കുന്നവന്‍ ഹിന്ദു...

"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍ ഹിന്ദു...

മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

ഇപ്രകാരം ഹിന്ദുവിനെ നിര്‍വചിക്കാന്‍ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന് മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം ഇവിടെ നിര്‍ത്തുന്നവന്‍ ഹിന്ദു...

ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാന്‍ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാന്‍"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഹിന്ദുകള്‍ക്ക്‌ എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാള്‍ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ നിങ്ങള്‍. ..

ഓര്‍ക്കുക....ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു....."വരും നാളുകള്‍ ഭാരതത്തിന്‍റെതാണ് " ......ഭാരത് മാതാ കീ ജയ്.......


വന്ദേ മാതരം

സന്ദര്‍ശിക്കൂ : www.vandeematharam.blogspot.com

കടപ്പാട്: പാഞ്ചജന്യം

നിങ്ങളുടെ നിര്‍ദേശങ്ങള്‍ ദയവായി അറിയിക്കുക : Email: sevabharathialpy@gmail.com

Wednesday, 22 February 2012

സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം - 1893 സെപ്റ്റംബര്‍ 11




അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. 

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.  

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. " പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".


ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.


(1893 സെപ്റ്റംബര്‍  11  -  സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം  )


ദയവായി നിങ്ങളുടെ ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് കൂടി ഈ മഹത് പ്രസംഗം കൈമാറൂ


സന്ദര്‍ശിക്കൂ :    http://www.vandeematharam.blogspot.com/


വന്ദേ മാതരം




N






Saturday, 4 February 2012

വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011. അഥവാ ഹിന്ദു സംഹാര ബില്‍ Prevention of Communal and Targetted Violence (Access to Justice and reparations) Bill

വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011. അഥവാ ഹിന്ദു സംഹാര ബില്‍ Prevention of Communal and Targetted Violence (Access to Justice and reparations) Bill

                                                                  അഥവാ     
                             ഹിന്ദു  സംഹാര ബില്‍ 

Next Crusial action from   Congress  (UPA)  Govt. against Hindu Janatha
മതേതര രാഷ്ട്രത്തെ അപമാനിക്കുന്ന ഈ ബില്ലിനെതിരെ.....
ഹിന്ദു സമുദായത്തെ  ഹിംസിക്കുന്ന ഈ ബില്ലിനെതിരെ ശക്തിയായി                                        പ്രതികരിക്കൂ !!!

ഇതിന്‌ ഒമ്പത്‌ അധ്യായങ്ങളും 318 വകുപ്പുകളും ഉണ്ട്‌. ബില്ലിലെ ചില കാര്യങ്ങള്‍ മാത്രം ഉദ്ധരിയ്ക്കാം.

1. ന്യൂനപക്ഷത്തില്‍പ്പെട്ട ഏതെങ്കിലും ഒരുത്ത
ന്‍റെ  കാമഭ്രാന്തിന്‌ ഒരു ഹിന്ദുസ്ത്രീ ഇരയായാല്‍ അത്‌ ബലാത്സംഗമായി കണക്കാക്കപ്പെടുകയില്ല. കാരണം, ഹിന്ദുസ്ത്രീ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നു.

2. ഭൂരിപക്ഷത്തില്‍പ്പെടുന്ന ഒരാളിനോട്‌ ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ ജോലിയോ വാടകവീടോ ആവശ്യപ്പെട്ടാല്‍ നിരസിക്കുന്നത്‌ കുറ്റമാണ്‌.

3. ഷിയാ-സുന്നി, ക്രിസ്ത്യന്‍-മുസ്ലീം സംഘട്ടനങ്ങളില്‍ ഇടപെടാന്‍ നിയമത്തിന്‌ അധികാരമില്ല. അവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ട്‌ അവര്‍ക്ക്‌ സംഘട്ടനം ആസൂത്രണം ചെയ്യുവാനും നടത്തുവാനും വിജയം ആഘോഷിയ്ക്കുവാനുമൊക്കെ പ്രത്യേകം അവകാശമുണ്ട്‌.

4. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാലോ, ഹിന്ദുദേവീ-ദേവന്മാരെ അവഹേളിച്ചാലോ, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും എത്രതന്നെ നാശം ഉണ്ടായാലോ പോലീസും ഭരണകൂടവും ഇടപെടേണ്ടതില്ല. കാരണം, എതിര്‍ ചേരിയിലുള്ളവര്‍ ന്യൂനപക്ഷക്കാരാണ്‌.

5. രാഷ്ട്രത്തി
ന്‍റെ  മൊത്തം സമ്പത്തിന്‍റെ  ആദ്യത്തെ അവകാശികള്‍ ന്യൂനപക്ഷക്കാര്‍ മാത്രമായിരിക്കും. (ഇപ്പോഴത്തെ മൊത്തം സമ്പത്ത്‌ ലോകപ്രശസ്തി നേടിയ അഴിമതി!)



6. ക്രിസ്ത്യന്‍ മിഷണറിമാരുടെ ആസൂത്രിത മതപരിവര്‍ത്തനം, ഇസ്ലാമിക പെട്രോ ഡോളറിന്‍റെ  ഒഴുക്കിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരാതി പാടില്ല. അതൊക്കെ ന്യൂനപക്ഷാവകാശങ്ങളില്‍പ്പെടും.


7. ആഭ്യന്തരകലാപം ആരോപിച്ച്‌ ഏതു സംസ്ഥാന സര്‍ക്കാരിനെയും ഏതുനിമിഷവും പിരിച്ചുവിടാം. അധികാരം കേന്ദ്രം ഏറ്റെടുക്കും. കേന്ദ്രത്തിന്‍റെ  നിയന്ത്രണം അതിന്‍റെ  പിന്നിലുള്ള ഒരു സ്ഥിരം ബുദ്ധികേന്ദ്രം ഏറ്റെടുക്കും.


8. ബില്ലനുസരിച്ച്‌ ന്യൂനപക്ഷം മാത്രമായിരിക്കും ‘ഇര.’ ഭൂരിപക്ഷം എന്നും വര്‍ഗീയവാദികളും കലാപമുണ്ടാക്കുന്നവരുമാണ്‌.


9. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും ന്യൂനപക്ഷം മുഖേനയുണ്ടാവുന്ന നാശനഷ്ടങ്ങള്‍ വര്‍ഗ്ഗീയഹിംസയായി കണക്കാക്കപ്പെടുകയില്ല.


10. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍, ന്യൂനപക്ഷമായ ജമ്മുകാശ്മീരിന്‌ ഈ നിയമം ബാധകമല്ല. (അഥവാ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇത്‌ ബാധകമാക്കാനുള്ള നട്ടെല്ല്‌ ഈ നിയമനിര്‍മ്മാതാക്കള്‍ക്ക്‌ ഇല്ല!)


11. വര്‍ഗ്ഗീയ ലഹളയില്‍ ഭൂരിപക്ഷ സമുദായത്തിന്‌ ഈ നിയമപ്രകാരം നഷ്ടപരിഹാരത്തിന്‌ അര്‍ഹതയില്ല.


12. മതാടിസ്ഥാനത്തിലായിരിക്കും ക്രിമിനല്‍ നിയമങ്ങള്‍.


13. ന്യൂനപക്ഷ സമുദായാംഗങ്ങളെ പോലീസ്‌ ചോദ്യം ചെയ്യാന്‍ പാടില്ല. ചെയ്താല്‍ അത്‌ പീഡനമായി കണക്കാക്കപ്പെടും. അത്തരം കേസുകള്‍ അവര്‍ക്കനുകൂലമായി അന്വേഷിച്ച്‌ നടപടിയെടുക്കാത്ത പോലീസുകാര്‍ക്ക്‌ കടുത്ത ശിക്ഷ ഉറപ്പ്‌.


14. ഭൂരിപക്ഷക്കാരാണ്‌ പ്രതികളെങ്കില്‍ വിചാരണകൂടാതെ തടവിലിടാം. നിരപരാധിത്വം തെളിയിക്കേണ്ട ചുമതല പ്രതികള്‍ക്കു മാത്രമായിരിക്കും.


15. ദുരിതത്തില്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ പുനരധിവാസവും പോഷകാഹാരവും മതാനുഷ്ഠാനങ്ങള്‍ക്കു യോജിച്ച തരത്തിലുള്ള വസ്ത്രങ്ങളും പ്രത്യേകം ആരാധനാലയങ്ങളും നല്‍കണം.


 16. സാമുദായിക കലാപങ്ങളില്‍പ്പെട്ട്‌ മരിയ്ക്കുന്ന ന്യൂനപക്ഷാംഗത്തിന്‌ 15 ലക്ഷം, അംഗവൈകല്യത്തിന്‌ 5 ലക്ഷം, മാനഭംഗത്തിന്‌ 5 ലക്ഷം എന്നിങ്ങനെ 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം. (മാനഭംഗം ഒന്നിലധികം തവണയായാല്‍ 5 ലക്ഷത്തിന്റെ ഗുണിതങ്ങള്‍!)


17. ഈ നിയമം അനുസരിച്ച്‌ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ഒരു ഹിന്ദു പ്രേരിപ്പിച്ചു എന്ന്‌ പേരുവയ്ക്കാതെ ഒരു പരാതി കിട്ടിയാലും ആ ഹിന്ദുവിനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അകത്താക്കാം.


18. ഗോത്രവര്‍ഗങ്ങളെ പ്രലോഭിപ്പിച്ച്‌ മതംമാറ്റുന്നതായി പാതിരിമാര്‍ക്കെതിരെ പരാതിപ്പെടുന്ന ഹിന്ദു പ്രവര്‍ത്തകനെ ജയിലിലടയ്ക്കും.


19. ഹിന്ദുക്കളെ പാപികള്‍ എന്നോ കാഫിറുകള്‍ എന്നോ വിളിയ്ക്കുന്നവരെയും ഹിന്ദുദേവീദേവന്മാരുടെ വിഗ്രഹങ്ങളില്‍ ചവിട്ടുന്നവരെയും ഈ നിയമം നിരപരാധികളായി കണക്കാക്കും. -  കാരണം, ഹിന്ദു ഭൂരിപക്ഷക്കാരന്‍!


എല്ലാം ഉദ്ധരിക്കുന്നതിനുള്ള ക്ഷമയും പത്രസ്ഥലവും ഇല്ല. വിശദമായ വിവരങ്ങള്‍ക്ക്ഗവണ്‍മെന്‍റെ് സര്‍കുലര്‍ കാണുക   എന്നിട്ട്  നിങ്ങള്‍ കണ്ട്‌ അറിയുക, ഇല്ലെങ്കില്‍ കൊണ്ട്‌ അറിയുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  വെബ്സൈറ്റ്  സന്ദര്‍ശിക്കൂ :    www.vandeematharam.blogspot.com

ഈ രാജ്യത്തു   ഇത്ര ധീരമായി ഒരു സമഗ്ര ഹിന്ദുസംഹാര ബില്‍ അവതരിപ്പിക്കാന്‍ ചിലര്‍ ആസൂത്രിതമായി ഒരുമ്പെട്ടിറങ്ങിട്ട്   ഈ അപകടബില്ലിനെതിരെ മറ്റു മതസ്ഥരായ ആരെങ്കിലും, ഒരു  രാഷ്ട്രീയക്കാരനും ഒരു ചെറുവിരലനക്കുകയോ സമരാഹ്വാനം നടത്തുകയോ ചെയ്തതായി കണ്ടില്ല.

അവര്‍ക്കറിയാം  ഹിന്ദുവിന്‌ മതമില്ല. ക്ഷേത്രമില്ല, ക്ഷേത്രസ്വത്തില്ല, അതെല്ലാം രാഷ്ട്രീയക്കാരുടെ തോന്ന്യാസവും ധൂര്‍ത്തും കൊണ്ട്‌ മുടിഞ്ഞു. ക്ഷേത്രഭൂമിയും കലാമണ്ഡലഭൂമിയുമെല്ലാം ഇഷ്ടക്കാര്‍ കയ്യേറി അടയാളം കുത്തിക്കഴിഞ്ഞു. ഹിന്ദുവിന്‌ ഭരണമില്ല, ഐക്യമില്ല, പ്രതികരണശേഷിയില്ല, വോട്ടുബാങ്കില്ല, അധികാരമില്ല, മതസഹിഷ്ണുത എന്ന മയക്കുമരുന്ന്‌ കഴിച്ചിട്ട്‌ സ്വബോധമില്ല, റിയാലോ, ദിനാറോ, അമേരിക്കന്‍ ഡോളറോ ഇല്ല. കുഴല്‍പ്പണമില്ല. ആരും ഒന്നും ചോദിക്കാനില്ല. നാള്‍ക്കുനാള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നിസ്സഹായ വര്‍ഗ്ഗം! ഇതുതന്നെയാണ്‌ അവര്‍ക്കുമേല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ പറ്റിയ അവസരം.

സോണിയ  ഗാന്ധിയുടെ  നിര്‍ദേശ  അനുസരണം ബില്‍ തയ്യാറാക്കിയവര്‍:- 
വിദേശപ്പണം പറ്റല്‍, പരപ്രേരണ, ഉപജാപം, അവിഹിത സ്വാധീനം തുടങ്ങിയ സത്സ്വഭാവങ്ങളാല്‍ തിളങ്ങുന്ന കുറേ നക്ഷത്രങ്ങള്‍. പ്രധാനി ടീസ്റ്റ സെതല്‍ വാദ്‌. ജോണ്‍ ദയാല്‍, അരുണാ റോയ്‌ തുടങ്ങിയ മഹത്തുക്കള്‍


വാല്‍കഷണം:

കൃത്യമായ സമയത്ത്‌ കോണ്‍ഗ്രസ്സ്‌ പിരിച്ചുവിടണമെന്ന്‌ പറഞ്ഞ പണ്ടത്തെ ഗാന്ധി ഇന്നുണ്ടായിരുന്നെങ്കില്‍ എന്താവും സംഭവിക്കുക? ഈ ബില്ലിന്‍റെ  കത്രികപ്പൂട്ടില്‍ കുടുങ്ങി അദ്ദേഹം ശ്വാസംമുട്ടി മരിച്ചേനെ,   കാരണം, അദ്ദേഹം യഥാര്‍ത്ഥ ഗാന്ധിയായിരുന്നു!



വൈകി ...  വൈകി....വളരെ വൈകി.............   
എന്നാലും....  അല്പമെങ്കിലും പ്രതികരണ  ശേഷി  എവിടെയെങ്കിലും ഉണ്ടെങ്കില്‍......ഇനിയെങ്കിലും പ്രതികരിക്കൂ.......................






ഓര്‍ക്കുക: -   ഒട്ടകത്തിനു  തലവെക്കാന്‍ സ്ഥലം കൊടുത്ത കഥ ...........




Friday, 3 February 2012

ആര്‍ എസ് എസ് ഒരു വര്‍ഗീയ സംഘടനയോ.... ? സ്വതന്ത്രമായി ചിന്തിക്കൂ എന്നിട്ട് പറയൂ ???

ആര്‍ എസ് എസ്   ഒരു  വര്‍ഗീയ  സംഘടനയോ.... ?  സ്വതന്ത്രമായി ചിന്തിക്കൂ  എന്നിട്ട്  പറയൂ ???

 1925 ല്‍ രൂപം കൊണ്ട രാഷ്ട്രിയ സ്വയം സേവക സംഘം എന്ന മഹാ പ്രസ്ഥാനം, ഇന്ന് ഭാരതത്തിലോട്ടുക്കും വിദേശ രാജ്യങ്ങളിലും വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു... 

ആര്‍ എസ് എസ് ന്‍റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ചിലര്‍ അതിനെ ഭീകര സംഘടനയെന്നും തീവ്രവാദി സംഘടനയെന്നും മുദ്രകുത്തുന്നു. അങ്ങനെയെങ്കില്‍ ഒരു ചോദ്യം.. 

ഭാരതത്തിന്‍റെയും, ഒന്ന് തുമ്മിയാല്‍ എല്ലാം അറിയുന്ന അമേരിക്ക... പോലെയുള്ള രാജ്യങ്ങളുടെയും പോലീസും, ഇന്‍റലിജെന്സും, രഹസ്യാന്വേഷണ വിഭാഗവും എല്ലാം മണ്ടന്മാരാണോ? 

ഒരു വലിയ പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തങ്ങള്‍ മനസ്സിലാക്കാന്‍, അല്ലെങ്കില്‍ ആ പ്രസ്ഥാനം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ ലോക രാജ്യങ്ങളുടെ പോലീസിനും, പട്ടാളത്തിനും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ പിന്നെ അവര്‍ മണ്ടന്മാര് തന്നെയല്ലേ? ..............

അപ്പോള്‍ ആര്‍ എസ് എസ് നെ പുകഴ്ത്തി പറഞ്ഞ നെഹ്റുവും, മഹാത്മാ ഗാന്ധിജി  ഉള്‍പ്പെടെയുള്ള മഹാ
ന്‍
മാരും മണ്ടന്മാര്‍ തന്നെ.... 

1962   ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍  ഇന്ത്യന്‍ സൈന്യത്തെ ജീവന്‍പോലും  പണയം വെച്ച്
സഹായിച്ച ആര്‍ എസ് എസ് നെ
പ്രകീര്‍ത്തിക്കുകയും, 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500 സ്വയം സേവകര്‍ക്ക്  പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട്  നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്ത നെഹ്രു തീവ്രവാദി ആണോ ???

ആര്‍ എസ് എസ്  ക്യാമ്പ്‌ സന്ദര്‍ശിച്ചപ്പോള്‍ ഭാരതത്തില്‍  ജാതിയും മതവും കാണാത്ത, മാതൃഭൂമിക്ക് വേണ്ടി ചിന്തിക്കുന്ന ഒരേ ഒരു സ്ഥലം ഇതാണെന്നു പറഞ്ഞ മഹാത്മാ ഗാന്ധിജി തീവ്രവാദി  ആണോ ???
 
എന്നാല്‍ യഥാര്‍ത്ഥ്യം അങ്ങനെയല്ലയെങ്കില്‍ ‍ 

പിന്നെ ആരാണ് മണ്ടന്മാര്‍? ഭാരതത്തെ തകര്‍ക്കാന്‍ ഗൂഡ ലക്ഷ്യങ്ങളുമായി ഇറങ്ങിത്തിരിച്ച തീവ്രവാദികള്‍ പറയുന്നത് ഏറ്റു പറയുന്ന നിങ്ങളല്ലേ (കപട രാഷ്ട്രീയക്കാര്‍) 
യഥാര്‍ത്ഥ മണ്ടന്മാര്‍.... 
 
മണ്ടത്തരങ്ങള്‍ ഏറ്റു പറയാതെ, ചിന്താശേഷി നഷ്ടപെട്ടിടില്ലെങ്കില്‍ ചിന്തിക്കൂ. ഒരു പ്രസ്ഥാനത്തെ എതിര്‍ക്കുവാനെങ്കിലും ആ പ്രസ്ഥാനത്തെ ഒന്ന് അടുത്തറിയുന്നത് നന്നായിരിക്കും.. 
 
ദൂരെ മാറി നിന്ന് മണ്ടത്തരങ്ങള്‍ ഏറ്റു പറയാതെ, ഞങ്ങളോടൊപ്പം ചേരു.... നിങ്ങള്‍ ഒരു ഭാരതീയന്‍ ആണെങ്കില്‍ നിങ്ങളുടെ ജാതിയോ, രാഷ്ട്രീയമോ, ഭാഷയോ, സംസ്ഥാനമോ ഞങ്ങള്‍ ചോദിക്കില്ല.... 
 
വരൂ നമുക്കൊരുമിച്ചു അഖണ്ട ഭാരതത്തിനു വേണ്ടി നിലകൊള്ളാം.....
 
രാഷ്ട്രത്തിന്‍റെ പരമ  വൈഭവത്തിനായി നമുക്ക്  പ്രയത്നിക്കാം
 
വന്ദേ മാതരം



                 സംഘത്തിന്‍റെ പൂജനീയ  സര്‍ സംഘചാലകന്മാര്‍