"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Thursday, 8 June 2017

സ്വർണത്തിന്റെ വാങ്ങൽ നികുതി എഴുതി തള്ളൽ - പിന്നിൽ കോടികളുടെ അഴിമതിയെന്ന് സംശയം



സ്വർണത്തിന്റെ വാങ്ങൽ നികുതി എഴുതി തള്ളൽ - പിന്നിൽ കോടികളുടെ അഴിമതിയെന്ന് സംശയം

സ്വർണ്ണ വ്യാപാരികൾ സർക്കാരിലേക്ക് നൽകാനുള്ള 2500 കോടിയോളം രൂപയുടെ വാങ്ങൽ നികുതി എഴുതി തള്ളാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്...
പിന്നിൽ ശതകോടികളുടെ അഴിമതിയെന്ന് സംശയം...


2015 നവംബറി ൽ UDF സ്വർണ്ണത്തിന്റെ കോമ്പൌെണ്ടിംഗ് നികുതി എടുത്തു കളഞ്ഞ് നികുതി അഞ്ചു ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ച് സർക്കാരിന് വൻ നികുതി നഷ്ടമുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താൻ ഉമ്മൻ‌ചാണ്ടി സർക്കാർ ശ്രമിക്കുന്നു എന്ന് ആക്രോശിച്ച ബഹു.ധനകാര്യമന്ത്രി തോമസ് ഐസക് തന്നെ സ്വർണത്തിന്റെ വാങ്ങൽ നികുതി മുൻകാല പ്രാബല്യത്തോടെ എഴുതി തള്ളാൻ മുൻകൈ എടുത്തു എന്ന് കേൾക്കുമ്പോൾ ശത കോടികളുടെ അഴിമതി ഇതിനു പിന്നിൽ നടന്നിട്ടില്ലേ എന്ന് ജനം സംശയിച്ചാൽ കുറ്റം പറയാൻ ആവുമോ ?

ക്ഷേമ പെൻഷൻ പോലും നൽകാൻ സർക്കാരിന്റെ കയ്യിൽ പണമില്ല എന്ന് പറയുന്ന മന്ത്രി സാധാരണക്കാ രായ കൃഷിക്കാരുടെ വായ്‌പകൾ ജപ്തി നടപടിയിലേക്ക് നീങ്ങിയിട്ടും അനങ്ങാത്തവർ, ഒരുമാസം വൈദ്യുതി ചാർജ് മുടങ്ങിയാൽ പിറ്റേന്ന് വീട്ടിലെ കണക്ഷൻ വിച്ഛേദിക്കുന്നതിന് യാതൊരു മടിയുമില്ലാതെ ഭരിക്കുന്നവർ....

വാങ്ങല്‍ നികുതി തെറ്റായി പോയി എന്ന് ഇപ്പോൾ വിലപിക്കുന്ന രമേശ് ചെന്നിത്തലയോടും LDF സർക്കാരിനോടും ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ ? 2014 ൽ വന്ന ഭേദഗതി 2017 വരെ എന്തേ നിങ്ങൾക്ക് തെറ്റായി തോന്നാഞ്ഞത് ?
LDF കൊണ്ടുവന്ന 2017 ബഡ്ജറ്ററിലും ഇതേ ക്കുറിച്ച് എന്തേ പരാമർശിച്ചില്ലാ?


ഇത്രയും നാൾ അനങ്ങാതെ ഇപ്പോൾ ശത കോടിക്കണക്കിന് നികുതി കുടിശിക നികുതി വകുപ്പ് ഡിമാൻഡ് ആക്കി നടപടി ആക്കിയപ്പോൾ ഇടതും വലതും ഒന്നിച്ച് വൻകിട സ്വർണമുതലാളിമാർ നൽകേണ്ട 2500 കോടിയോളം നികുതിപ്പണം എഴുതിത്തള്ളി പൊതു ഖജനാവിന് നഷ്ടമുണ്ടാ ക്കുമ്പോൾ അത് വെറുതേ ചെയ്യുന്നതല്ല എന്ന് സ്വാഭാവികമായും ജനങ്ങൾക്കറിയാം ... 

വന്‍കിട സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് ഓരോരുത്തര്‍ ക്കും മുന്നൂറും നാനൂറും കോടി രൂപ പിഴയടക്കേണ്ട സാഹചര്യം പരിഗണിച്ച് മുന്‍കാല പ്രാബല്യത്തോടെ അവരെ സഹായിക്കുമ്പോള്‍ സര്‍ക്കാര്‍ നടപടി കാരണം നഷ്ടമാവുന്നത് ഖജനാവിലെത്തേണ്ടിയിരുന്ന 2500 ഓളം കോടി രൂപയാണ്
ചെറുകിട സ്വർണവ്യാപാരികൾ ഈ കുടിശിക അടച്ചുതീർത്തപ്പോൾ ഇപ്പോൾ ഈ ഭേദഗതി വൻകിട സ്വർണ്ണ വ്യാപാരികളെ സഹായിക്കാനാണ് എന്നതും പകൽ പോലെ വ്യക്തം. 

ഇതിന്റെ പിന്നിലുള്ള കോടികളുടെ അഴിമതിയും .... ആർക്കൊക്കെ...? എത്രവീതം...അതാണ് ഇപ്പോൾ ജനങ്ങൾക്ക് അറിയേണ്ടത് ...


ബജറ്റ് വിൽക്കുന്നു എന്ന ആരോപണം പണ്ടേ കേരളത്തിലുണ്ട് ...... ഇപ്പോൾ ബജറ്റ് ഇല്ലാതെയും പലവിധത്തിൽ കേരളത്തെ വിൽക്കാം എന്ന് ഈ സർക്കാരും കാണിച്ചുതരുന്നു...

NB : ഭേദഗതികൾ സർക്കാരിന് കൊണ്ടുവരാം ..എന്നാൽ ഡിമാൻഡ് ആക്കി നടപടിയിൽ കിടക്കുന്ന തുക മുൻകാല പ്രാബല്യം എന്ന പേരിൽ എഴുതി തള്ളാൻ ശ്രമിക്കുന്നത് തീർച്ചയായും കോടതിയിൽ ചോദ്യം ചെയ്യേണ്ടത് തന്നെയാണ്.