"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Monday, 21 November 2016

500,1000 രൂപയുടെ കറൻസി നിരോധനം കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്നു എന്ന സി.പി.എം - കോൺഗ്രസ്സ് പ്രസ്താവനകളെക്കുറിച്ചു് :-

എന്തുകൊണ്ട് സി.പി.എമ്മും  കോൺഗ്രസ്സും  അവർ ഉൾപ്പെടുന്ന LDF ഉംUDF ഉം നോട്ട് നിരോധനത്തെ എതിർക്കുന്നു :-
 
1.  സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്കുകള്‍ കൈമാറണമെന്നു മാസങ്ങള്‍ക്ക് മുന്‍പ് പലവട്ടം കേന്ദ്രം ആവിശ്യപ്പെട്ടിട്ടും  എന്തുകൊണ്ട് സംസ്ഥാന സർക്കാർ അതു ചെയ്തില്ലാ ?

2.  സഹകരണ ബാങ്കുകളില്‍ നിക്ഷേപത്തിന് എന്തുകൊണ്ട് ഇവർ മറ്റുബാങ്കുകളിലേതുപോലെ   KYC  ഏർപ്പെടുത്തിയില്ലാ ???

3.  എന്തുകൊണ്ട്  ഇവർ മറ്റുബാങ്കുകളിലേതുപോലെ  IncomeTax പിടിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലാ  ???

4.  എല്ലാ ബാങ്കുകളിലെയും നിക്ഷേപങ്ങളുടെ പലിശയ്ക്ക്  TDS ബാധകമാകുമ്പോൾ   സഹകരണബാങ്കിനു മാത്രം  ബാധകമല്ലാത്തത് എന്തുകൊണ്ട് ?

5.  സഹകരണ ബാങ്കില്‍ കള്ളപണ പരിശോധനക്കു ചെന്ന ആദായ നികുതി ഉദ്യോഗസ്ഥരെ  എന്തുകൊണ്ട് സിപിഎം കാര്‍ തടയുന്നു ??

6.  സാധാരണക്കാരായ ജനങ്ങളുടേതാണ് സഹകരണ സംഘങ്ങളിലെ പണം എങ്കിൽ  ഒരു സംശയം ..ഈ സാധാരണക്കാരുടെ എല്ലാം വരുമാനം രണ്ടരലക്ഷത്തിനു (above 2.5 lakh) മുകളിലാണോ ?  
 
7.  രണ്ടരലക്ഷത്തിനു മുകളിലുള്ളവരാണല്ലോ income tax  നെ പേടിക്കേണ്ടത് ?
ഈ അടുത്ത കാലത്തു നടന്ന രഹസ്യ സർവ്വേ പ്രകാരം വെളിവായത് :- കേരളത്തിലെ 95 % സഹകരണ സംഘങ്ങളിലെയും അകെ നിക്ഷേപത്തിന്റെ 20% മാത്രമേ ആകെ 90 % അംഗങ്ങളുടേതായുള്ളൂ ..ബാക്കി നിക്ഷേപത്തിന്റെ 80 % വും ആകെയുള്ള 10 % അംഗങ്ങളുടെതു മാത്രം..ഈ10 % കള്ളപ്പണക്കാരുടെ നികുതി പിടിക്കുന്നതിൽ  എന്തിനാണ് സി.പി.എമ്മും കോൺഗ്രസ്സും വേവലാതിപ്പെടുന്നത് ?? അപ്പോൾ ഇതിനർത്ഥം ഈ 10% കള്ളപ്പണക്കാരായും ഇടതു -വലതു മുന്നണികളിൽ പെട്ടവർ എന്നല്ലേ ?
 
കേരളത്തിലെ സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപത്തിന്റെ പകുതിയും കള്ളപ്പണമാണ് എന്ന് ആദായ നികുതിവകുപ്പ് അന്വേഷണത്തില്‍ പറയുന്നു...
ഇതു ശെരിയല്ല എങ്കില്‍ അത് തെളിയിക്കേണ്ടത് നിക്ഷേപങ്ങളുടെ ഉറവിടം വെളിപ്പെടുത്തിക്കൊണ്ട്‌ അല്ലെ? 

എന്തുകൊണ്ടാണ് സഹകരണ ബാങ്കുകള്‍ അതിനു തയ്യാറല്ലാത്തത് ? എന്തുകൊണ്ട് അവര്‍ അന്വേഷണത്തെ ഭയപ്പെടുന്നു ?
ഇന്ത്യയിലെ എല്ലാ സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കേണ്ടത് റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ആണെന്നിരിക്കെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് മാത്രം എന്താണ് പ്രത്യേകത ?
കള്ളപ്പണം ഇല്ലെങ്കിൽ എന്ത് കൊണ്ട് ഇവർ രേഖകൾ കാണിക്കുന്നില്ല.......
ഒരുകാര്യം സത്യം.... സഹകരണ സംഘങ്ങളിലെ പണം കർഷകരുടേതു തന്നെ ....പക്ഷെ അത് മണ്ണില്‍ പണിയെടുക്കുന്ന സാധാരണ കര്‍ഷകന്റെ അല്ല മറിച്ച് രാഷ്ട്രീയ കൃഷി നടത്തി  സാധാരണക്കാരെ വഞ്ചിച്ചു  രാഷ്ട്രത്തെ തകർക്കുന്ന ഇടതു - വലതു നേതാക്കളുടേതാണ് എന്നു മാത്രം
എന്തുകൊണ്ട് സി.പി.എം  - കോൺഗ്രസ്സ്  നേതാക്കൾക്ക്  കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരേ തിരിയുന്നു ...???

ഇവരുടെ പ്രശനം എന്തെന്ന് വെച്ചാല്‍ ,സഹകരണ സ്ഥാപനങ്ങളില്‍ ഉള്ള കോടിക്കണക്കിനു കള്ളപ്പണനിക്ഷേപം പുതിയ കറന്‍സിയിലേക്ക് മാറ്റുന്നതിന് ദേശസാല്‍കൃത ബാങ്കുകളെ സമീപിക്കണം.... .അപ്പോള്‍ ന്യായമായും ആ തുകയുടെ ഉറവിടം വെളിപ്പെടുത്തണം.... .അവിടെ പാവപ്പെട്ട കര്‍ഷകന്‍ സഹകാരി എന്നിങ്ങനെയുള്ള കള്ളത്തരങ്ങൾ  ഒന്നും നടക്കില്ല ,കാണിക്കാനില്ലാത്ത പണത്തിന്റെ  ഉറവിടം എവിടെനിന്നും കാണിക്കും ? അതോടെ കള്ളപ്പണം പിടിക്കപ്പെടും ,നേതാക്കളുടെ വന്‍ സമ്പാദ്യങ്ങള്‍ ഇല്ലാതെയാകും .ഇതാണവരെ വിഷമിപ്പിക്കുന്നത് .
സാധാരണക്കാർക്ക് ഉണ്ടാകുന്ന ഗുണങ്ങൾ :-
പ്രധാനമായും വായ്പകളുടെ (Housing Loan ,സ്വയം തോഴിൽ,Vechile Loan, Business Loan etc ) പലിശ നിരക്ക് കുത്തനേ കുറയും.. ഭൂമിയുടെ വില കുത്തനെ കുറയും...നിത്യോപയോഗ സാധനങ്ങളുടെ വില കുറയും... പണക്കാരായുള്ളവർ കൃത്യമായി  നികുതി അടയ്ക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ പ്രതിശീർഷ വരുമാനം കുത്തനെ ഉയരും.. രാജ്യം പുരോഗതിയിലേക്കു കുതിക്കും. കള്ളനോട്ടിന്റെ ലഭ്യത ഇല്ലാതാകുന്നതോടുകൂടി  അതിർത്തിയിലെ സംഘർഷം ഇല്ലാതാകും... തീവ്രവാദ - ഭീകരവാദ പ്രവർത്തനങ്ങൾക്കു സഹായം നിലയ്ക്കുകയും അവ ഇല്ലാതാവുകയും ചെയ്യും..
ചിന്തിക്കൂ :- എന്നിട്ടും എന്തുകൊണ്ട് ഈ 60 വർഷം ഇടതു വലതു സർക്കാരുകൾ ഈ നടപടി സ്വീകരിച്ചില്ലാ ?? അപ്പോൾ എന്തായിരുന്നു ഇവരുടെ ലക്ഷ്യം..?
 
ക്ലൂ : - സാധാരണക്കാരനായ പാവം  മന്ത്രി ഇടുന്ന ജൂബ്ബയുടെ വില 4000  രൂപയിൽ അധികം... 

                                                
www.vandeematharam.blogspot.in