മുഖ്യമന്ത്രി പറയുന്നു ജനങ്ങളുടെ ആവശ്യ പ്രകാരം ഉള്ള വിമാന താവളം എന്ന് , പക്ഷേ ...
വിമാനത്താവളത്തിനു വേണ്ടി പത്തുപേര്‍ ഒപ്പിട്ട ഒരു നിവേദനം പോലും നാളിതുവരെ സര്‍ക്കാരിനു കിട്ടിയിട്ടില്ല ....
വിമാനത്താവളത്തിനു വേണ്ടി പത്തു പേര്‍ പോലും പങ്കെടുത്ത ഒരു പ്രകടനം പോലും ആറന്‍ മുളയില്‍ ഇതുവരെ നടന്നിട്ടില്ല.....

എന്നാല്‍ വിമാനത്താവളത്തിനെതിരെ ജനസമരം രൂക്ഷമാണുതാനും
എന്നിട്ടും ഈ വിമാനത്താവളം ആര്‍ക്കുവേണ്ടി ......

ചിന്തിക്കൂ .... ആറന്‍മുള വിമാന ത്താവളത്തിന്‍റെ ആദ്യ ഘട്ടം യാഥാര്‍ത്യമായാല്‍ സംഭവിക്കു ന്നത് .......
നിരവധി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തപ്പെടും... നിരവധി കാവുകളും ക്ഷേത്രങ്ങളും വിസ്മൃതിയില്‍ ആകും...

നെല്‍വയലുകളും നികത്താന്‍ കുറഞ്ഞത് തൊണ്ണൂറു ലക്ഷം ലോഡ് പൂഴി വേണം . അതിനായി നിരവധി കുന്നുകള്‍ ഇടിച്ചു മണ്ണ് എടുക്കേണ്ടി വരും, അത് ഭൂഗര്‍ഭ ജലവിധാനം താഴുന്നതിനു കാരണമാകും....
തന്‍മൂലം പമ്പാ നദി വറ്റി വരണ്ടു പോകും....
പമ്പാ നദി വറ്റി വരണ്ടാല്‍ ചരിത്ര പ്രസിദ്ധവും പൈതൃകവും ആയ ആറന്‍മുള പള്ളിയോടങ്ങളും ആറന്‍മുള വള്ളംകളിയും വിസ്മൃതിയില്‍ ആകും ...
നെല്‍വയലുകളില്‍ നിന്നും എടുക്കുന്ന മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന ചരിത്ര പ്രസിദ്ധമായ ആറന്‍മുള കണ്ണാടി ഓര്‍മയില്‍ മാത്രമാകും
തിരുവാറന്‍മുളയപ്പന്‍റെ പുത്തരിയാലും പുത്തരികണ്ടവും ചരി
തിരുവാറന്‍മുള ക്ഷേത്രം ഓര്‍മകളില്‍ മാത്രമാകാന്‍ കണ്ടുള്ള ഗൂഡ ലക്‌ഷ്യം
പമ്പയുടെ ജല സ്രോതസുകളായ നീര്‍ച്ചാലുകള്‍ ഇല്ലാതായാല്‍ പമ്പാ നദി വറ്റി വരളും
പമ്പാ നദിയേയും മണിമലയാറിനേയും ആശ്രയി ച്ചു കൃഷി ചെയ്യുന്ന കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടിന്‍റെ ചരമ ഗീതം കേള്‍ക്കുകയായ്...
കേരളത്തിന്‍റെ നെല്ലറയായ കുട്ടനാട് ഓര്‍മയില്‍ മാത്രമാകും...
ആറന്മുള എന്നൊരു ഗ്രാമം പൂര്ണമ ായും തുടച്ചുമാറ്റപ്പെടും....
ഇതു കൂടാതെ നശി ക്കുന്നത്
നിരവധി ഗ്രാമങ്ങള്‍ ... നിരവധി ക്ഷേത്രങ്ങള്‍ അനേകം കാവുകള്‍.... വിദ്യാലയങ്ങള്‍.... മൂവായിരത്തില്‍ അധികം വീടുകള്‍
പമ്പയുടെ കൈ വഴികള്‍, തോടുകള്‍ , ഏക്കര്‍ കണക്കിനു തണ്ണീര്‍
കുടിവെള്ളം ഇല്ലാതാക്കി... ജൈവസമ്പത്തി
25000 ത്തോളം സാധാരണ ജനങ്ങളെ തെരുവില്‍ ഇറക്കി ചില സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്ന സ്വകാര്യ വിമാനത്താവളം ആര്‍ക്കുവേണ്ടി .....
ഓര്‍ക്കുക , ഞങ്ങള്‍ എതിര്‍ക്കുന്നത് വിമാനതാവളത്തെ അല്ല, അതിന്‍റെ പിന്നിലുള്ള ഗൂഡ ലകഷ്യത്തെ ആണ്
ഗൂഡ ലകഷ്യങ്ങള്‍ :-
പാട്ട കാലാവധി കഴിഞ്ഞ ജനവാസമില്ലാത്ത ഏക്കരുകണക്കിനു
പത്തനംത്തിട്ടയുടെ സാംസ്കാരിക തലസ്ഥാനമായ ആറന്‍മുളയെ ഇല്ലാതാക്കുക.......
തിരുവാറന്‍മുള ക്ഷേത്രത്തിന്‍റെ പേരും പെരുമയും ഇല്ലാതാക്കുക.
ഹിന്ദുവിന്‍റെ പൈതൃകത്തേയും കൃഷിയേയും നശിപ്പിക്കുക
(നിലക്കല്‍ പ്രക്ഷോഭം ഓര്‍ക്കുന്നത് നന്ന്)
ഭൂ മാഫിയായും ഭരണ കേന്ദ്രങ്ങളിലെ ഉന്നതരും ആയിട്ടുള്ള അവിശുദ്ധ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍.....
കേരളത്തിന്‍റെ അത്ര വലിപ്പമുള്ള മുംബായ് പട്ടണത്തില്‍ ഉള്ളത് ഒരു ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഒരു ഡൊമാസ്റ്റിക് എയര്‍പോര്‍ട്ടും...

കേരളത്തിന്‍റെ മൂന്നിരട്ടി വലുപ്പമുള്ള വികസിത സംസ്ഥാനമായ ഗുജറാത്തില്‍ ഉള്ളത് ഒരു ഇന്‍റെര്‍നാഷണല്‍ എയര്‍ പോര്‍ട്ടും മൂന്നു ഡൊമാസ്റ്റിക് എയര്‍ പോര്‍ട്ടും ....
വികസനം എന്ത് എന്നറിയാത്ത കൊച്ചു കേരളത്തില്‍ ഇപ്പോള്‍ തന്നെ നാലു എയര്‍ പോര്‍ട്ടുകള്‍ അതില്‍ മൂന്നും ഇന്‍റെര്‍നാഷണല്‍ എയര്‍ പോര്‍ട്ട് , എന്നിട്ട് ഇനിയും എയര്‍ പോര്‍ട്ട് ആര്‍ക്കുവേണ്ടി....
സാധാരണകാരന്‍റെ ആവശ്യമായ റോഡു വികസനത്തെക്കുറിച്ചോ റയില്‍ വികസനത്തെക്കുറിച്ചോ ചിന്തിക്കാതെ സമ്പന്ന വര്‍ഗത്തിന്‍റെ സ്വാര്‍ത്ഥ ലാഭത്തിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പൈതൃക ഗ്രാമത്തെ ഇല്ലാതാക്കണോ.....
ചിന്തിക്കൂ ..........
മാനം വിറ്റു വിമാനം വേണോ ??????????????????

പ്രതികരിക്കൂ ..........
നിങ്ങളുടെ പ്രതികരണം അധികാരികളെ അറിയിക്കൂ

Chief Minister, Kerala : chiefminister@kerala.gov.in
oc@oommenchandy.net
Indian President : secy.president@rb.nic.in
Indian Prime Minister : manmohan@sansad.nic.in

വന്ദേ മാതരം
ആറന്മുള വിമാന താവളം - ചില ചോദ്യങ്ങളും അതിന്റെ മറുപടിയും
ചോദ്യം 1 :
ആറന്‍മുളയില്‍ ഒരു വിമാനത്താവളം നിര്‍മിച്ചാല്‍ നാട്ടില്‍ വികസനം ഉണ്ടാവില്ലേ?
ഉത്തരം:നാടിന്റെ വികസനം വിമാനത്താവളത്തിലധിഷ്ഠിതമാണെന്ന വാദം വികലവും വസ്തുതാവിരുദ്ധവുമാണ്. വിമാനത്തില്‍ യാത്ര ചെയ്യുന്ന സമ്പന്ന വര്‍ഗ്ഗത്തിന് പ്രയോജനം കിട്ടുമെന്നത് ശരി തന്നെ. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ വളരെ നേരിയ ശതമാനം മാത്രമേയുള്ളൂ. ഇവര്‍ക്ക് നെടുമ്പാശ്ശേരിയിലോ തിരുവനന്തപുരത്തോ പോകുന്നതുമൂലം യാത്രക്ക് വേണ്ടിവരുന്ന പണവും സമയവും ആറന്മുള വിമാനത്താവളംവഴി യാത്രചെയ്താല്‍ ലാഭിക്കാനാവും. അതുകൊണ്ട് ആറന്മുള വികസിക്കുന്നതെങ്ങനെ? സാധാരണക്കാരന് വേണ്ടത് അടിസ്ഥാന സൗകര്യങ്ങളാണ്. റോഡ്, റയില്‍, ആഹാരം, കൃഷി, തൊഴില്‍ തുടങ്ങി പൊതുജന സമൂഹത്തെ ദൈനംദിനം ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിംഗ് മാളും വിമാനത്താവളവും വന്നാല്‍ വികസനമാകുമെങ്കില് കരിപ്പൂരും നെടുമ്പാശ്ശേരിയിലും ഉണ്ടായ വികസനമെന്തെല്ലാമെന്ന് വികസന വാദികള്‍ വ്യക്തമാക്കട്ടെ. മറ്റ് നാടുകളില്‍ നിന്ന് വിമാനത്തില്‍ എത്തുന്നവര്‍ വന്‍ വ്യവസായങ്ങള്‍ ആറന്‍മുളയില്‍ തുടങ്ങുമെങ്കില്‍, തിരുവനന്തപുരത്തോ നെടുമ്പാശ്ശേരിയിലോ വന്നിറങ്ങി അവര്ക്ക് ആ വക സംരംഭങ്ങള്‍ തുടങ്ങാവുന്നതേയുളളൂ. മറ്റു സംസ്ഥാനങ്ങളില്‍ വികസനപദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത് വിമാനത്താവളം നിര്മിച്ചല്ല. 600 കി.മീ. മാത്രം നീളമുള്ള കേരളം വികസിക്കാന്‍ നാല് വിമാനത്താവളം പോരെ? കേരളത്തിന്റെ അത്രയും വലിപ്പമുള്ള മുംബൈയില്‍ വിമാനത്താവളം രണ്ട് എണ്ണമേയുള്ളൂ. ഒരു ഇന്റര്നാഷണലും ഒരു ഡൊമസ്റ്റിക്കും. വികസിത സംസ്ഥാനമായ ഗുജറാത്തിന് കേരളത്തിന്റെ മൂന്ന് ഇരട്ടി വലിപ്പമുണ്ട്. പക്ഷേ അന്താരാഷ്ട്ര വിമാനത്താവളം അവിടെ ഒരെണ്ണമേയുള്ളൂ. ഡൊമസ്റ്റിക് 4 എണ്ണവും.

ചോദ്യം 2: കൃഷി ഇറക്കാതെ തരിശായി കിടന്ന പാടശേഖരമാണ് നികത്തിയതെന്നുംഅതുകൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവുമുണ്ടാ കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടേയും കമ്പനിയുടേയും വാദഗതി ശരിയാണോ?
ഉത്തരം: വീണത് വിദ്യയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തണ്ണീര്ത്തട നെല്വയല്‍ നിയമമനുസരിച്ച്, സര്‍ക്കാര്‍ രേഖകളില്‍ നെല്വയലും നീര്ത്തടമായും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഇടവും കൃഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും നികത്താന്‍ പാടില്ല. അത് പരിസ്ഥിതിക്ക് വളരെയേറെ ദോഷം ചെയ്യും. ഇതാണ് പൊതുനിയമം. പക്ഷേ ആറന്മുളയുടെ കാര്യത്തില്‍ കൃഷി ചെയ്തുകൊണ്ടിരുന്ന പാടശേഖരമാണെന്ന് കര്‍ഷകര്‍ക്ക് സബ്സിഡി കൊടുത്തിട്ടുണ്ടെന്നും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, മണ്ണിട്ടുനികത്തിയതുകൊണ്ടുമാത്രമാണ് കൃഷി ചെയ്യാന്‍ കഴിയാതെ പോയതെന്നും അവര്‍ വ്യക്തമാക്കുന്നു. വസ്തുത ഇതായിരിക്കെ, വിമാനക്കമ്പനി നടത്തുന്ന കള്ളപ്രചരണം വിലപ്പോവില്ല.

ചോദ്യം 3 : ആറന്മുള പാടത്ത് കുറെ മണ്ണട്ടയും മാക്രിയും മാത്രമേയുള്ളൂ വെന്നും അത് നികത്തിയാല്‍ ഒരു പാരിസ്ഥിതിക പ്രത്യാഘാതവും ഉണ്ടാവില്ലെന്നുമുളള സ്ഥലം എംഎല്എയായ ശിവദാസന്നായരുടെ പ്രസ്താവന ശരിയാണോ?
ഉത്തരം: കമ്പനിയുടെ വക്കാലത്തുമായി നടക്കുന്നവര്‍ പച്ചക്കള്ളം വിളിച്ചുപറയുന്നത് സ്വാഭാവികം മാത്രം. അവര്ക്ക് ജനമല്ല, കമ്പനി മുതലാളിമാരാണ് വലുത്. തന്റെ വാദഗതിക്ക് ഉപോദ്ബലകമായ പഠന റിപ്പോര്ട്ടോ ഗവേഷണ ഫലങ്ങളോ കാണിക്കാന്‍ അദ്ദേഹം തയ്യാറല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമാനത്താവളത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തിയ സ്ഥലം എം. എല്‍. എ. ഇപ്പോള്‍ നിലപാട് മാറ്റി.

വളരെ അപൂര്വമായി മാത്രം കാണുന്ന ഒട്ടേറെ സസ്യങ്ങള്‍, ഔഷധച്ചെടികള്‍, മരങ്ങള്‍, ജീവികള്‍ തുടങ്ങിയവ ഈ വലിയ സമുച്ചയത്തിലുണ്ടെന്ന് മുന്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ.വി.എസ്.വിജയന്റെ നേതൃത്വത്തില്‍ ദീര്‍ഘനാള്‍ പഠനം നടത്തിയ അഞ്ചംഗ ശാസ്ത്രജ്ഞ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കാവുകള്‍, നീര്ത്തടം, നെല്വയല്‍, നീര്ച്ചാല്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവകൊണ്ട് സമ്പന്നമാണ് പദ്ധതിപ്രദേശം. ഇവ നശിപ്പിച്ചാല്‍ അഞ്ച് തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു.
1) സമീപമുള്ള കുന്ന് ഇടിച്ച് മണ്ണെടുക്കുന്നതുമൂലം മലയിടിച്ചില്‍ ഉണ്ടാകാനിടയുണ്ട് 2) കുടിവെള്ളക്ഷാമം രൂക്ഷമാകും 3) പമ്പാനദിയിലെ മഴ വെള്ളം വിന്യസിക്കാന്‍ സ്ഥലമില്ലാതായാല് നദിയില്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകും. 4) ഭൂഗര്ഭജലവിതാനം താഴും. 5) പമ്പാനദി വറ്റിവരണ്ട് പോകും. നിയമസഭാ പരിസ്ഥിതി കമ്മറ്റിയും ഇതേ കാര്യങ്ങള്‍ തന്നെ ആവര്ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് സ്ഥലം എംഎല്എയുടെ അഭിപ്രായത്തിന് ശാസ്ത്ര സമ്മതിയില്ല, ജനപിന്തുണയില്ല, അംഗീകാരമില്ല.
ചോദ്യം 4: എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് വിമാനത്താവളമുണ്ടാക്കുന്നതെന്ന് കമ്പനി പറയുന്നു. എങ്കില്‍ എങ്ങനെ അതിനെ എതിര്ക്കാനാവും?
ഉത്തരം: തങ്ങള്‍ പാലിച്ച ഒരു നിയമത്തിന്റെ പേരെങ്കിലും പറയാന്‍ കമ്പനിക്ക് കഴിയില്ലെന്നതാണ് വാസ്തവം. കമ്പനി പദ്ധതിയുമായി വന്ന നാള് മുതല്‍ നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്രയാണ് നടന്നുവരുന്നത്. നിലവിലുള്ള ഭൂനിയമങ്ങളില്‍ പ്രധാനപ്പെട്ട ഭൂപരിഷ്ക്കരണ നിയമവും ഭൂപരിധിനിയമവും ഭൂവിനിയോഗ നിയമവും പരസ്യമായി കമ്പനി ലംഘിച്ചു. നിയമപ്രകാരം കമ്പനിക്ക് 15 ഏക്കര്‍ മാത്രമേ കൈവശം വയ്ക്കാവൂ. 270 ഏക്കര്‍ വിലയ്ക്ക് വാങ്ങി പേരില്‍ കൂട്ടി എടുത്തു. പൈതൃക ഗ്രാമകര്മ്മ സമിതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് പേരില്‍ കൂട്ടിയ നടപടി റദ്ദ് ചെയ്തു. സ്വന്തമായി വളരെ കുറച്ച് ഭൂമി മാത്രമേ കമ്പനിക്ക് ഇപ്പോഴുള്ളൂ. തണ്ണീര്ത്തടവും നെല്വയലും സംരക്ഷിക്കാന്‍ വേണ്ടി നിര്മിച്ച ആക്ട് (2008) അനുസരിച്ച് ഒരിഞ്ച് നിലംപോലും നികത്താനാവില്ല. നീര്ച്ചാല്‍ നികത്തിയത് ജല-ജലസേചന സംരക്ഷണ നിയമ(2003)ത്തിന്റെ ലംഘനമാണ്. പാരിസ്ഥിതിക സംരക്ഷണ നിയമം (1984) പ്രകാരം പ്രകൃതിക്ക് കോട്ടം തട്ടുന്നതൊന്നും ചെയ്യാന്‍ പാടില്ല. വ്യോമയാന നിയമ പ്രകാരം വിമാനത്താവളങ്ങള്‍ തമ്മില്‍ നിശ്ചയിച്ചിട്ടുള്ള വ്യോമദൂര പരിധി 150 കി.മീറ്ററാണ്. അത് കണക്കിലെടുത്താല്‍ ആറന്‍മുളയില്‍ വിമാനത്താവളം നിര്മിക്കാനാവില്ല. പൈതൃകഗ്രാമമായി പ്രഖ്യാപിച്ച യുഎന്ഡിപി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവയുടെ നിബന്ധനകളും കമ്പനി ധ്വംസിച്ചിരിക്കുന്നു. വലിയൊരു കൂട്ട നിയമ ലംഘനമഹാമഹമാണ് ആറന്‍മുളയില്‍ നടന്നിട്ടുള്ളത്.

ചോദ്യം 5: എല്ലാ അനുമതിയും കിട്ടിയെന്ന് വിമാനത്താവള കമ്പനി പറയുന്നു. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് സൗകര്യമൊരുക്കുകയല്ലേ വേണ്ടത്?
ഉത്തരം: എല്ലാ അനുമതിയും കിട്ടിയെന്നത് കെ.ജി.എസ്.ഗ്രൂപ്പും മുഖ്യമന്ത്രിയും നടത്തുന്ന കള്ളപ്രചരണമാണ്. പ്രതിരോധവകുപ്പ് മന്ത്രി എ.കെ.ആന്റണി നാടിന്റെ സുരക്ഷ കണക്കിലെടുത്ത് അനുമതി നല്‍കാനാവില്ലെന്ന് ആദ്യം പറഞ്ഞു. ഐഎന്‍എസ് ഗരുഡയുടെ വ്യോമാതിര്‍ത്തിയില്‍ പെട്ട ആറന്‍മുളയില്‍ വിമാനത്താവളമുണ്ടായാല്‍ അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞ മന്ത്രി വെറും 20 ദിവസംകൊണ്ട് അഭിപ്രായം മാറ്റി അനുമതിയും നല്കി. വ്യോമയാന വകുപ്പ് മന്ത്രിയായിരുന്ന വയലാര്‍ രവി ആദ്യം പറഞ്ഞത് അനുമതി നിഷേധിച്ചുവെന്നാണ്. ഇപ്പോള്‍ പറയുന്നു, താവളമാകാമെന്ന്. മലയാളികളായ ഈ രണ്ട് കേന്ദ്രമന്ത്രിമാരും യാതൊരു കാരണവും കൂടാതെ തങ്ങളുടെ നിലപാടുകള്‍ തിരുത്തിയത് ബാഹ്യസമ്മര്‍ദ്ദം മൂലം നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ചെയ്തുപോയ അപരാധമാണെന്ന് നാളെ അവര്ക്ക് സമ്മതിക്കേണ്ടിവരും. പക്ഷേ കേന്ദ്ര പരിസ്ഥിതി മന്ത്രി നാളിതുവരെ ഉറച്ചതും ധീരവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അപ്രൈസല്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടും ക്ലിയറന്സ് (എന്ഒസി)കൊടുക്കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായിട്ടില്ല. സുപ്രധാനമായ ഈ രേഖ ലഭിക്കാന്‍ കമ്പനിയും എംപി ആന്റോ ആന്റണിയും പി.ജെ.കുര്യനും ദല്‍ഹിയില്‍ സര്‍വശക്തിയും സ്വാധീനവും ഉപയോഗിച്ചുവരുന്നു. പണത്തിന്റേയും അധികാരത്തിന്റേയും സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കുമോ എന്ന് കാത്തിരുന്ന് കാണാം. അനുമതി വാങ്ങുക എന്നത് പണവും അധികാരവും സ്വാധീനവുമുള്ള കെജിഎസിന് ഒരു പ്രശ്നമല്ല. വേണ്ടി വന്നാല്‍ ഭരണഘടന ഭേദഗതിചെയ്ത് വിമാനത്താവളം നിര്മിക്കാനുള്ള അനുമതി അവര്‍ നേടിയേക്കാം. പക്ഷേ ജനങ്ങളുടെ ഹിതവും അനുമതിയും നേടാന്‍ കമ്പനിക്കാവില്ല. അവരുടെ ഇച്ഛാശക്തി വിലയ്ക്കു വാങ്ങാനാവില്ല.
സംസ്ഥാന സര്ക്കാരിന്റെ അനുമതികളൊന്നും നാളിതുവരെ കിട്ടിയിട്ടില്ല. ഒരു പെട്ടിക്കട വെക്കാന്‍ പാവപ്പെട്ടവന് പഞ്ചായത്താഫീസും വില്ലേജാഫീസും കയറിയിറങ്ങി എത്രനാള്‍ നടന്നാലാണ് അനുമതി കിട്ടുക? പക്ഷേ 2500 കോടി രൂപയുടെ മെഗാ പ്രോജക്ടായ ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുവാദം നല്കിക്കൊണ്ടുള്ള ഒരു ഉത്തരവും സംസ്ഥാന-ജില്ലാ-താലൂക്ക്-പഞ്ചായത്ത് വില്ലേജ് ഭരണകൂടങ്ങള്‍ നല്‍കിയിട്ടില്ല. നെല്വയല്‍ നികത്തണമെങ്കില്‍ പഞ്ചായത്ത് റവന്യൂ അധികാരികളുടെ അനുമതി വേണം. അതുണ്ടായില്ല. ഏത് പ്രോജക്ടിനും അനുമതി തേടി അപേക്ഷ നല്കുമ്പോള് സ്കെച്ച്, പ്ലാന്‍, എസ്റ്റിമേറ്റ്, പ്രോജക്ട് റിപ്പോര്ട്ട്, ഫീസിബിലിറ്റി (സാധ്യതാപഠനം) റിപ്പോര്ട്ട്, ബാങ്ക് ലോണ്‍ അനുമതി തുടങ്ങിയവ നല്കണം. അതൊന്നുമില്ലാതെ വെറുംപത്രസമ്മേളനവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും മാത്രം നടന്നു. പദ്ധതി പ്രദേശത്തിന്റെ നാലതിരുകള്‍ എവിടെ എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
തത്വത്തില്‍ അംഗീകരിക്കുകയും ഭൂമി സ്വന്തമായി കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിരുന്നു. 350 ഏക്കര്‍ സ്വന്തമായുണ്ടെന്ന തെറ്റായ വിവരം നല്‍കിയാണ് കമ്പനി മന്ത്രിസഭയെക്കൊണ്ട് തീരുമാനമെടുപ്പിച്ചത്. തീരുമാനം ഒരു ക്ലിയറന്സോ എന്ഒസിയോ അല്ല. മറിച്ച് ഒരു പ്രാഥമിക നടപടി മാത്രം. എന്നാല്‍ മന്ത്രിസഭയെ അറിയിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വ്യവസായ സെക്രട്ടറി മനഃപൂര്വം ആറന്മുള ഒരു വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. രണ്ടായിരം ഏക്കര്‍ ഭൂമിയുടെ സര്വെ നമ്പര്‍ ചൂണ്ടിക്കാട്ടി കെജിഎസ് ഗ്രൂപ്പ് നല്കിയ അപേക്ഷ അതേപടി അംഗീകരിക്കുകയായിരുന്നു. 500 ഏക്കര്‍ എന്ന് ഉത്തരവിലും രേഖപ്പെടുത്തി. കൂടെയുണ്ടായിരുന്ന ലിസ്റ്റില്‍ 2000 ഏക്കര്‍ സ്ഥലത്തിന്റെ സര്വെ നമ്പരും. ബാലകൃഷ്ണ-കെജിഎസ് അച്ചുതണ്ട് സമര്‍ത്ഥമായി നടത്തിയ കരുനീക്കങ്ങളുടെ ഫലമാണ് ഈ നോട്ടിഫിക്കേഷന്‍. ഈ ഒരു രേഖ മാത്രമാണ് കമ്പനിക്ക് പൊക്കിപ്പിടിക്കാനുള്ളത്. ഒരിഞ്ചുഭൂമിപോലുമില്ലാത്ത വന്‍ കോര്‍പറേറ്റ് കമ്പനി എങ്ങനെയാണ് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനവും രണ്ട് കേന്ദ്രമന്ത്രാലയങ്ങളുടെ അനുമതിയും സമ്പാദിച്ചത് എന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ല.
ചോദ്യം 6: പൈതൃകഗ്രാമത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് വളര്‍ച്ചയുടെ ലക്ഷണമല്ലേ?

ഉത്തരം: പൈതൃകഗ്രാമം തനിപഴഞ്ചനും വ്യവസായ മേഖല പരിഷ്കൃതവുമാണെന്ന ധാരണ പലര്ക്കുമുണ്ട്. പൈതൃകം എന്നത് കൃത്രിമമായി ഉണ്ടാക്കിയതല്ല. അത് തലമുറകള്‍ കൈമാറി ഇന്നത്തെ സമൂഹത്തിന് ലഭിച്ച വരപ്രസാദമാണ്. പണവും സമ്പത്തും കൊണ്ട് മാത്രം നാട് നിലനില്‍ക്കില്ല. സംസ്ക്കാരവും പാരമ്പര്യവും വഴി ഹൃദയാന്തരാളങ്ങളില്‍ ജ്വലിക്കുന്ന അഭിനിവേശവും വികാരവുമാണ് ഒരു ജനതയുടെ ജീവിതം അര്ത്ഥപൂര്ണമാക്കുന്നത്. ആറന്മുളയുടെ സമ്പത്ത് നെല്വയലും നീര്ത്തടവും നീര്ച്ചാലുകളും പമ്പാനദിയും പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയുമാണ്. ഇവയില്‍ ജനങ്ങളുടെ വികാരവും വിശ്വാസവും തുടികൊട്ടുന്നു. വ്യവസായ മേഖലയില്‍ വികാരത്തിനും വിശ്വാസത്തിനും സ്ഥാനമില്ല. ലാഭക്കൊതിയും കച്ചവടക്കണ്ണും മാത്രമേയുള്ളൂ. നെല്വയലും നീര്ത്തടവും ഒരു സംസ്കൃതിയുടെ കളിത്തൊട്ടിലുകളാണ്. വ്യവസായ മേഖല ഉപഭോഗതൃഷ്ണയുടെ കുപ്പത്തൊട്ടിയും! പഴയതിനെ നശിപ്പിക്കുന്നതല്ല പരിഷ്ക്കാരം, മറിച്ച് നന്മയെ സ്വീകരിച്ച് വളര്‍ച്ച പ്രാപിക്കലാണ്.
വയലിന്റെ നന്മയെ മണ്ണിട്ടുമൂടി നാടിന് മുഴുവന്‍ വരള്‍ച്ച സംഭാവന ചെയ്യുന്നത് ഒരു വ്യവസായമായി കാണുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്. മണ്ണ് തുരന്ന് വെള്ളമെടുത്ത് കുപ്പിയിലാക്കി വില്‍ക്കുന്നത് വ്യവസായമാണ്. അതേസമയം, ഇടതൂര്ന്ന മരങ്ങളും കാവുകളും നീര്ത്തടവും കൊണ്ട് പ്രകൃതി ഭൂമിയുടെ ജലവിതാനം സമ്പന്നമാക്കുന്നതാണ് നമ്മുടെ പൈതൃകം. ഇതാണു വ്യവസായവും പൈതൃകവും തമ്മിലുള്ള വ്യത്യാസം.

ചോദ്യം 7 : പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെങ്കില്‍ അത്രയും കുടുംബം രക്ഷപ്പെടില്ലേ?
ഉത്തരം: വിമാനത്താവളം വന്നാല്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം പൊള്ളയാണ്. വിമാനത്താവളം നിര്മിക്കുക മാത്രമേ കമ്പനി ചെയ്യുന്നുള്ളൂ. വിമാന കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. അതുകൊണ്ട് ജോലി സാധ്യത ഉണ്ടാവുന്നത് വിമാനക്കമ്പനികളിലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലുമാണ്. ആറന്‍മുളയില്‍ വിമാനത്താവളമുണ്ടായാല്‍ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് വിമാനക്കമ്പനികള്‍ പറഞ്ഞിട്ടില്ല. മുനിസിപ്പാലിറ്റി ഒരു ബസ്സ്റ്റാന്‍ഡ് ഉണ്ടാക്കിയാല്‍ അവിടെ സര്‍വീസ് നടത്തുന്ന ബസുകളില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുമെന്നത് ശരിയാണ്. അനുബന്ധമായി ടാക്സി കാര്‍-ഓട്ടോ എണ്ണം കൂടും. പക്ഷേ മുനിസിപ്പാലിറ്റിക്ക് തൊഴില്‍ സാധ്യതകളുമായി എന്ത് ബന്ധം? വിമാനത്താവളം വന്നാല്‍ ഇത്രയൊക്കെയേ സംഭവിക്കൂ. ഇനി അഥവാ ധാരാളം പേര്‍ക്ക് തൊഴില്‍ കിട്ടിയാല്‍ തന്നെ, അത് പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളവും അന്നവും മുട്ടിച്ചിട്ട് വേണോ? ചാരായം നിരോധിച്ചപ്പോള്‍ ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴിലായിരിക്കരുത്, ജനനന്മയും പൊതുതാല്പ്പര്യ വുമായിരിക്കണം ഏതൊരു നടപടി സ്വീകരിക്കുന്നതിന്റേയും അടിസ്ഥാന കാരണങ്ങള്‍.
ചോദ്യം 8: ആറന്മുള വിമാനത്താവളം വന്നാല്‍ കുമരകം, തേക്കടി, മൂന്നാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് പെട്ടെന്ന് എത്താനാകുമെങ്കില്‍ അവര്ക്ക് അത് വലിയ സൗകര്യമല്ലേ? ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാവില്ലേ?
ഉത്തരം: വിമാനസൗകര്യമില്ല എന്ന കാരണം പറഞ്ഞ് ടൂറിസ്റ്റുകള്‍ കുമരകത്തും മൂന്നാറിലും മറ്റും വരാതിരിക്കുന്നില്ല. അവര്‍ ഇഷ്ടപ്പെടുന്നത് റെയില്‍, റോഡ്, ജലം തുടങ്ങിയ മാര്ഗങ്ങളിലൂടെ യാത്ര ചെയ്യാനാണ്. ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാനാണ് അവര്ക്ക് ഏറെ ആഗ്രഹം. കുമരകത്തിനും മൂന്നാറിനും മറ്റും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദൂരമേ ആറന്മുളയില്നിന്നുമുള്ളൂ. നേരിയ വ്യത്യാസം ഉണ്ടാകാം. ടൂറിസ്റ്റുകള്‍ വരുന്നിടത്തെല്ലാം വിമാനത്താവളം പണിയാറില്ല.
ചോദ്യം 9: ശബരിമലക്ക് പോകുന്ന അയ്യപ്പന്മാര്ക്ക് ആറന്മുള വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞാല്‍ അവര്ക്ക് വലിയൊരു സഹായമല്ലേ?
ഉത്തരം: ശബരിമലയില്‍ എത്തുന്ന മൊത്തം അയ്യപ്പന്മാര് ആറ് കോടി ആണെന്നും 200 അയ്യപ്പന്മാരില് ഒരാള്‍ ആറന്മുള വിമാനത്താവളം വഴി വരുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് വസ്തുതാപരമല്ല, വെറും സാങ്കല്പ്പികം മാത്രം. ഇക്കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്ന അയ്യപ്പന്മാരുടെ എണ്ണം മൂവായിരമാണ്. എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള വഴിപാട് കൗണ്ടറില്‍ അയ്യപ്പന്മാരുടെ ശരിയായ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 75 ശതമാനം പേരും ഗുരുവായൂര്‍ ചോറ്റാനിക്കര, ഏറ്റുമാനൂര്‍, എരുമേലി വഴിയാണ് ശബരിമലയില്‍ എത്തുന്നത്. അന്യ സംസ്ഥാനത്തുനിന്നും എത്തുന്ന അയ്യപ്പന്മാര്ക്ക് എരുമേലി ദര്ശനം നിര്ബന്ധമാണ്.
നെടുമ്പാശ്ശേരിയില്നിന്നും 130 കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ പമ്പയിലെത്താം. പക്ഷേ ആറന്മുള വിമാനത്താവളത്തില്‍ നിന്നും എരുമേലി വഴി പമ്പക്ക് പോകുന്ന അയ്യപ്പന് വലിയ ദൂരലാഭമൊന്നും കിട്ടാനില്ല. ആറന്മുളയില്നിന്നും 70 കി.മീറ്ററേ പമ്പക്ക് ദൂരമുള്ളൂവെന്ന് കെജിഎസ് ഗ്രൂപ്പ് ഉടമ ജിജി ജോര്‍ജ് എപ്പോഴും പറയാറുണ്ട്. എരുമേലി വഴിയാണ് അയ്യപ്പന്മാര് പോകാറുള്ളതെന്ന യാഥാര്ത്ഥ്യം ഇതുവരെ ശബരിമലയില്‍ പോയിട്ടില്ലാത്ത ജിജി ജോര്‍ജ്ജിന് അറിവില്ലല്ലോ.
ശബരിമല തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഏറെയും പാവങ്ങള്‍. അവരുടെ ആശ്രയം റെയിലും റോഡുമാണ്. ആറന്‍മുളയില്‍ ഒരു കക്കൂസോ കുളിമുറിയോ കുളിക്കടവോ പണിത് കൊടുക്കാന്‍ കഴിയാത്ത എംഎല്എയും എംപിയുമാണ് അയ്യപ്പന്മാര്ക്ക് വ്യോമസഞ്ചാര സൗകര്യം ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്നത്. അതിശയകരം തന്നെ! അങ്കമാലിയില്നിന്നുള്ള ശബരി റെയില്പ്പാത അവതാളത്തിലാക്കിയതിന്റെ പ്രധാന ഉത്തരവാദി പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയാണ്.
ചെങ്ങന്നൂരില്നിന്നും പമ്പയ്ക്ക് ശബരി റെയില്‍ പാത പണിയാന്‍ ബുദ്ധിമുട്ടാണെന്ന് ഡിവിഷണല്‍ മാനേജര്‍ സമീപകാലത്ത് പറഞ്ഞു. പാത ഇരട്ടിപ്പിച്ചിരുന്നെങ്കില് അന്യസംസ്ഥാനങ്ങളില്‍നിന്നും ധാരാളം ട്രെയിന്‍ സര്‍വീസുകള്‍ നടത്തി അയ്യപ്പന്മാരുടെ യാത്രക്ലേശം പരിഹരിക്കാമായിരുന്നു. ഇതിലൊന്നും യാതൊരു ശ്രദ്ധയും ഇല്ലാത്ത അധികാരികളാണ് ആറന്‍മുളയില്‍ അയ്യപ്പന്മാര്ക്ക് വേണ്ടി വിമാനത്താവളമുണ്ടാക്കാന്‍ ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ശബരിമലയുടെ വിമാനത്താവളമെന്ന പ്രചാരം അന്യസംസ്ഥാനങ്ങളില്‍ അഴിച്ചുവിട്ട് അയ്യപ്പന്മാരെ തങ്ങള്‍ക്ക് അനുകൂലമായി ഇളക്കിവിടാമെന്നത് വെറും വ്യാമോഹം മാത്രം.
എംഎല്എയ്ക്കുംഎംപിക്കും അയ്യപ്പന്മാര്ക്ക് വേണ്ടി ചെയ്തു കൊടുക്കാന്‍ കഴിയുന്ന വലിയൊരു സഹായമുണ്ട്. ആറന്മുള ഴിയുള്ള ചെങ്ങന്നൂര്‍-പമ്പ റോഡിന്റെ വീതി കൂട്ടുക. വിമാനം കാട്ടി മോഹിപ്പിക്കാതെ ബസിലെങ്കിലും യാത്ര ചെയ്യാന്‍ പാവങ്ങള്‍ക്ക് സൗകര്യമൊരുക്കുക.

ചോദ്യം 10: 500 ഏക്കര്‍ മാത്രമേ വിമാനത്താവളത്തിന് വേണ്ടൂ എന്നും ഒരു വീടുപോലും പൊളിച്ചുമാറ്റപ്പെടില്ലെന്നും കമ്പനി പറയുന്നത് വിശ്വസിച്ച് അവരുമായി സഹകരിക്കുകയല്ലേ വേണ്ടത്?
ഉത്തരം: പച്ചക്കള്ളം എത്ര ആവര്ത്തിച്ചും സത്യമാകില്ല. 500 ഏക്കര്‍ കൊണ്ട് ഒരു ദേശാന്തര വിമാനത്താവളം ഉണ്ടാക്കാനാവില്ല. നെടുമ്പാശ്ശേരിയും തിരുവന്തപുരവും 1300 ഏക്കറോളം ഉണ്ട്. റണ്‍വേക്ക് മാത്രം നാല് കി.മീറ്റര്‍ നീളവും ഒരു കി.മീറ്റര്‍ വീതിയും വേണം. വിമാനത്താവളത്തിന്റെ സമീപസ്ഥലങ്ങള്‍ ഒഴിവാക്കിയിടണം. കമ്പനി പത്രസമ്മേളനങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ളത് ആറന്‍മുളയില്‍ ‘എയറോ ട്രോപോളിസ്’ പണിയുമെന്നാണ്. അമേരിക്കയില്‍ പരീക്ഷിച്ചതും ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നതുമായ മെഗാ പ്രോജക്ടാണിത്. ഒരു ഗ്രാമത്തില്‍ ആദ്യം ഒരു വിമാനത്താവളം. ഇതിനെ കേന്ദ്രീകരിച്ച് ചുറ്റും വലിയൊരു വ്യവസായ വാണിജ്യ വ്യാപാര സമുച്ചയം. മൊത്തം 3000 ഏക്കര്‍ വേണ്ടിവരും. അതായത് ആറന്മുള എന്നൊരു ഗ്രാമം പൂര്ണമായും തുടച്ചുമാറ്റപ്പെടും. ഇതെല്ലാം വിസ്മരിച്ചും തമസ്ക്കരിച്ചും ആണ് ഇപ്പോള്‍ 500 ഏക്കര്‍ മതിയെന്ന് ആവശ്യം ഉന്നയിക്കുന്നത്.
ഒരു വീടുപോലും കുടിയൊഴിപ്പിക്കില്ലെന്ന് കമ്പനി പറയുന്നു. അങ്ങനെയെങ്കില്‍ കമ്പനി വേണ്ട സ്ഥലത്തിന്റെ അതിര്ത്തി വ്യക്തമാക്കട്ടെ. എങ്കിലല്ലേ തങ്ങളുടെ വീട് അതിരിന് പുറത്താണോ എന്ന് തദ്ദേശവാസികള്‍ക്ക് പറയാനാകൂ. ഇപ്പോള്‍ ഏവരുടേയും കൈവശമുള്ള രേഖ വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം മാത്രമാണ്. ഇതുപ്രകാരം മേഖലയില്‍ 2000 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലങ്ങളുടെ സര്വേ നമ്പരുകള്‍ ഉണ്ട്. ഏറ്റവും ചുരുങ്ങിയത് 400 വീടെങ്കിലും പെടും. എല്ലാവരും വിറ്റുപോകുമെന്ന് കരുതിയാണ് കെജിഎസ് കമ്പനി ആരെയും കുടി ഒഴിപ്പിക്കില്ലെന്ന് വ്യക്തമാക്കിയത്. മരിക്കേണ്ടി വന്നാലും കോടികള്‍ തന്നാലും പൂര്‍വികര്‍ നല്കിയ പുരയും പുരയിടവും ഉപേക്ഷിച്ച് സ്ഥലം വിടില്ലെന്നും പൈതൃകം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നും ഉള്ള ഉറച്ച തീരുമാനത്തിലാണ് ആറന്മുളയുടെ മക്കള്‍.
ജനങ്ങളും ജനപ്രതിനിധികളും അനുകൂലമായതിനാലാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്കിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യവും യുക്തിക്കു നിരക്കാത്തതുമാണ് .വിമാനത്താവളത്തിനുവേണ്ടി ഒരു പ്രകടനമോ സമ്മേളനമോ ആറന്‍മുളയില്‍ നടത്താന്‍ നാളിതുവരെ കഴിയാത്ത സ്ഥലം എംഎല്എയും എംപിയും പറയുന്നത് മാത്രമാണ് ജനാഭിപ്രായമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമായിപ്പോയി. ഹിതപരിശോധനയ്ക്കും പരസ്യസംവാദത്തിനും മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങള്‍ നേരിട്ടു ഹാജരായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതെല്ലാം നിയമസഭാകമ്മറ്റിയുടെ രേഖകളില്‍ ഉണ്ടായിരിക്കെ, ജനാഭിപ്രായം വിമാനത്താവളത്തിന് അനുകൂലമാണെന്ന് എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമാനത്താവളത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തിയ സ്ഥലം എം. എല്‍. എ. ഇപ്പോള്‍ നിലപാട് മാറ്റി. എംഎല്‍എ, എന്ന നിലയിലുള്ള മുന്‍ അഭിപ്രായം സ്വീകാര്യമല്ല, ഇപ്പോഴത്തെ അഭിപ്രായം മാത്രമേ സ്വീകരിക്കൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണ്.
പ്രതികരിക്കൂ ..........
നിങ്ങളുടെ പ്രതികരണം അധികാരികളെ അറിയിക്കൂ
നിങ്ങളുടെ പ്രതികരണം അധികാരികളെ അറിയിക്കൂ
Chief Minister, Kerala : chiefminister@kerala.gov.in
oc@oommenchandy.net
Indian President : secy.president@rb.nic.in
Indian Prime Minister : manmohan@sansad.nic.in
നിങ്ങളുടെ അഭി പ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക
ഇമെയില്‍ : vandeematharam@gmail.com
ജി വിനോദ് കുമാര്‍ , ആലപ്പുഴ