"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Tuesday, 10 September 2013


              സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം - 1893 സെപ്റ്റംബര്


അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. 

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.  

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ.  ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. " പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".


ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.


(1893 സെപ്റ്റംബര്‍  11  -  സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം  )

ദയവായി നിങ്ങളുടെ ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് കൂടി ഈ മഹത് പ്രസംഗം കൈമാറൂ

സന്ദര്‍ശിക്കൂ :    http://www.vandeematharam.blogspot.com/

വന്ദേ മാതരം


Monday, 25 February 2013

ആറന്‍മുള വിമാനത്താവളം ആര്‍ക്കുവേണ്ടി ......


മുഖ്യമന്ത്രി   പറയുന്നു ജനങ്ങളുടെ ആവശ്യ പ്രകാരം ഉള്ള  വിമാന താവളം  എന്ന് , പക്ഷേ ...

വിമാനത്താവളത്തിനു വേണ്ടി  പത്തുപേര്‍  ഒപ്പിട്ട  ഒരു നിവേദനം പോലും നാളിതുവരെ   സര്‍ക്കാരിനു  കിട്ടിയിട്ടില്ല ....

വിമാനത്താവളത്തിനു വേണ്ടി  പത്തു പേര്‍ പോലും  പങ്കെടുത്ത ഒരു പ്രകടനം 
പോലും    ആറന്‍ മുളയില്‍  ഇതുവരെ  നടന്നിട്ടില്ല..... 

എന്നാല്‍ വിമാനത്താവളത്തിനെതിരെ  ജനസമരം രൂക്ഷമാണുതാനും 

എന്നിട്ടും ഈ  വിമാനത്താവളം  ആര്‍ക്കുവേണ്ടി ...... 

ചിന്തിക്കൂ .... ആറന്‍മുള   വിമാന ത്താവളത്തിന്‍റെ  ആദ്യ ഘട്ടം യാഥാര്‍ത്യമായാല്‍  സംഭവിക്കുന്നത്‌  .......

നിരവധി  തണ്ണീര്‍ത്തടങ്ങളും   നെല്‍വയലുകളും  നികത്തപ്പെടും... നിരവധി കാവുകളും    ക്ഷേത്രങ്ങളും  വിസ്മൃതിയില്‍ ആകും...
 
നെല്‍വയലുകളും  നികത്താന്‍ കുറഞ്ഞത്‌  തൊണ്ണൂറു ലക്ഷം  ലോഡ് പൂഴി വേണം . അതിനായി നിരവധി  കുന്നുകള്‍ ഇടിച്ചു മണ്ണ് എടുക്കേണ്ടി  വരും,  അത് ഭൂഗര്‍ഭ ജലവിധാനം താഴുന്നതിനു കാരണമാകും....
 
തന്‍മൂലം  പമ്പാ നദി വറ്റി വരണ്ടു പോകും....
 
പമ്പാ നദി വറ്റി വരണ്ടാല്‍ ചരിത്ര പ്രസിദ്ധവും  പൈതൃകവും ആയ ആറന്‍മുള പള്ളിയോടങ്ങളും ആറന്‍മുള  വള്ളംകളിയും 
വിസ്മൃതിയില്‍   ആകും ...
 
നെല്‍വയലുകളില്‍ നിന്നും എടുക്കുന്ന മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന ചരിത്ര പ്രസിദ്ധമായ ആറന്‍മുള  കണ്ണാടി ഓര്‍മയില്‍ മാത്രമാകും
 
തിരുവാറന്‍മുളയപ്പന്‍റെ  പുത്തരിയാലും  പുത്തരികണ്ടവും  ചരി
ത്ര സ്മരണകള്‍  ആകും 

തിരുവാറന്‍മുള ക്ഷേത്രം  ഓര്‍മകളില്‍ മാത്രമാകാന്‍  കണ്ടുള്ള ഗൂഡ ലക്‌ഷ്യം 

പമ്പയുടെ ജല സ്രോതസുകളായ നീര്‍ച്ചാലുകള്‍  ഇല്ലാതായാല്‍ പമ്പാ നദി  വറ്റി വരളും 

പമ്പാ നദിയേയും  മണിമലയാറിനേയും  ആശ്രയിച്ചു  കൃഷി ചെയ്യുന്ന  കേരളത്തിന്‍റെ  നെല്ലറയായ  കുട്ടനാടിന്‍റെ  ചരമ ഗീതം കേള്‍ക്കുകയായ്...

കേരളത്തിന്‍റെ നെല്ലറയായ കുട്ടനാട്  ഓര്‍മയില്‍ മാത്രമാകും...

ആറന്മുള എന്നൊരു ഗ്രാമം പൂര്ണമായും തുടച്ചുമാറ്റപ്പെടും....

ഇതു കൂടാതെ  നശി ക്കുന്നത് 


നിരവധി   ഗ്രാമങ്ങള്‍ ...  നിരവധി ക്ഷേത്രങ്ങള്‍  അനേകം  കാവുകള്‍....   വിദ്യാലയങ്ങള്‍....  മൂവായിരത്തില്‍  അധികം  വീടുകള്‍  


പമ്പയുടെ കൈ വഴികള്‍, തോടുകള്‍ , ഏക്കര്‍ കണക്കിനു തണ്ണീര്‍
തടങ്ങള്‍
കുടിവെള്ളം  ഇല്ലാതാക്കി...  ജൈവസമ്പത്തി
നെ  നശിപ്പിച്ച് ... 

25000 ത്തോളം  സാധാരണ ജനങ്ങളെ  തെരുവില്‍ ഇറക്കി  ചില സ്വകാര്യ വ്യക്തികള്‍  നിര്‍മിക്കുന്ന  സ്വകാര്യ വിമാനത്താവളം  ആര്‍ക്കുവേണ്ടി ..... 


ഓര്‍ക്കുക , ഞങ്ങള്‍  എതിര്‍ക്കുന്നത്  വിമാനതാവളത്തെ  അല്ല, അതിന്‍റെ   പിന്നിലുള്ള  ഗൂഡ ലകഷ്യത്തെ  ആണ് 

ഗൂഡ ലകഷ്യങ്ങള്‍ :-

 
പാട്ട കാലാവധി കഴിഞ്ഞ  ജനവാസമില്ലാത്ത ഏക്കരുകണക്കിനു
എസ്റ്റ്റ്റെറ്റുകള്‍ പത്തനംതിട്ടയില്‍ ഉണ്ട്  എന്നിരിക്കേ  ആറന്‍മുളയില്‍ തന്നേ  വിമാന താവളം വേണം എന്നു  ശഠിക്കുന്നതിന്‍റെ  ഗൂഡ ലക്‌ഷ്യം മനസിലാക്കുക ....

പത്തനംത്തിട്ടയുടെ  സാംസ്കാരിക  തലസ്ഥാനമായ  ആറന്‍മുളയെ ഇല്ലാതാക്കുക.......  

തിരുവാറന്‍മുള ക്ഷേത്രത്തിന്‍റെ   പേരും പെരുമയും 
ഇല്ലാതാക്കുക.

ഹിന്ദുവിന്‍റെ പൈതൃകത്തേയും കൃഷിയേയും  നശിപ്പിക്കുക  

(നിലക്കല്‍ പ്രക്ഷോഭം ഓര്‍ക്കുന്നത്  നന്ന്)

ഭൂ മാഫിയായും   ഭരണ കേന്ദ്രങ്ങളിലെ ഉന്നതരും ആയിട്ടുള്ള അവിശുദ്ധ 
റിയല്‍ എസ്റ്റേറ്റ്‌   ബന്ധങ്ങള്‍..... 

കേരളത്തിന്‍റെ  അത്ര  വലിപ്പമുള്ള  മുംബായ്  പട്ടണത്തില്‍  ഉള്ളത് ഒരു ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ടും  ഒരു ഡൊമാസ്റ്റിക്  എയര്‍പോര്‍ട്ടും...


കേരളത്തിന്‍റെ  മൂന്നിരട്ടി  വലുപ്പമുള്ള വികസിത  സംസ്ഥാനമായ ഗുജറാത്തില്‍  ഉള്ളത്   ഒരു ഇന്‍റെര്‍നാഷണല്‍ എയര്‍ പോര്‍ട്ടും മൂന്നു  ഡൊമാസ്റ്റിക്  എയര്‍ പോര്‍ട്ടും ....

വികസനം എന്ത് എന്നറിയാത്ത കൊച്ചു  കേരളത്തില്‍ ഇപ്പോള്‍  തന്നെ നാലു  എയര്‍ പോര്‍ട്ടുകള്‍  അതില്‍ മൂന്നും ഇന്‍റെര്‍നാഷണല്‍  എയര്‍ പോര്‍ട്ട് , എന്നിട്ട് ഇനിയും  എയര്‍ പോര്‍ട്ട് ആര്‍ക്കുവേണ്ടി....

സാധാരണകാരന്‍റെ  ആവശ്യമായ  റോഡു വികസനത്തെക്കുറിച്ചോ റയില്‍ വികസനത്തെക്കുറിച്ചോ  ചിന്തിക്കാതെ  സമ്പന്ന വര്‍ഗത്തിന്‍റെ സ്വാര്‍ത്ഥ ലാഭത്തിനായി  നൂറ്റാണ്ടുകള്‍  പഴക്കമുള്ള ഒരു പൈതൃക ഗ്രാമത്തെ  ഇല്ലാതാക്കണോ.....

ചിന്തിക്കൂ ..........   

മാനം വിറ്റു   വിമാനം  വേണോ ??????????????????

പ്രതികരിക്കൂ ..........  

നിങ്ങളുടെ  പ്രതികരണം  അധികാരികളെ അറിയിക്കൂ 

Chief Minister, Kerala :     chiefminister@kerala.gov.in         
                                           oc@oommenchandy.net
Indian President          :      secy.president@rb.nic.in
Indian Prime Minister :      manmohan@sansad.nic.in

വന്ദേ മാതരം 


ആറന്മുള  വിമാന താവളം -     ചില  ചോദ്യങ്ങളും  അതിന്റെ  മറുപടിയും 




ചോദ്യം 1 :      ആറന്മുളയില്ഒരു വിമാനത്താവളം നിര്മിച്ചാല്നാട്ടില്വികസനം ഉണ്ടാവില്ലേ?
ഉത്തരം:നാടിന്റെ വികസനം വിമാനത്താവളത്തിലധിഷ്ഠിതമാണെന്ന വാദം വികലവും വസ്തുതാവിരുദ്ധവുമാണ്‌. വിമാനത്തില്യാത്ര ചെയ്യുന്ന സമ്പന്ന വര്ഗ്ഗത്തിന്പ്രയോജനം കിട്ടുമെന്നത്ശരി തന്നെ. അങ്ങനെയുള്ളവര്സമൂഹത്തില്വളരെ നേരിയ ശതമാനം  മാത്രമേയുള്ളൂ. ഇവര്ക്ക്നെടുമ്പാശ്ശേരിയിലോ തിരുവനന്തപുരത്തോ പോകുന്നതുമൂലം യാത്രക്ക്വേണ്ടിവരുന്ന പണവും സമയവും ആറന്മുള വിമാനത്താവളംവഴി യാത്രചെയ്താല്ലാഭിക്കാനാവും. അതുകൊണ്ട്ആറന്മുള വികസിക്കുന്നതെങ്ങനെ? സാധാരണക്കാരന്വേണ്ടത്അടിസ്ഥാന സൗകര്യങ്ങളാണ്‌. റോഡ്‌, റയില്‍, ആഹാരം, കൃഷി, തൊഴില്തുടങ്ങി പൊതുജന സമൂഹത്തെ ദൈനംദിനം ബാധിക്കുന്ന ജീവല്പ്രശ്നങ്ങള്ക്ക്പരിഹാരമുണ്ടാകണം. പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിംഗ്മാളും വിമാനത്താവളവും വന്നാല്വികസനമാകുമെങ്കില്കരിപ്പൂരും നെടുമ്പാശ്ശേരിയിലും ഉണ്ടായ വികസനമെന്തെല്ലാമെന്ന്വികസന വാദികള്വ്യക്തമാക്കട്ടെ. മറ്റ്നാടുകളില്നിന്ന്വിമാനത്തില്എത്തുന്നവര്വന്വ്യവസായങ്ങള്ആറന്മുളയില്തുടങ്ങുമെങ്കില്‍, തിരുവനന്തപുരത്തോ നെടുമ്പാശ്ശേരിയിലോ വന്നിറങ്ങി അവര്ക്ക് വക സംരംഭങ്ങള്തുടങ്ങാവുന്നതേയുളളൂ. മറ്റു സംസ്ഥാനങ്ങളില്വികസനപദ്ധതികള്നടപ്പിലാക്കിയിട്ടുള്ളത്വിമാനത്താവളം നിര്മിച്ചല്ല. 600 കി.മീ. മാത്രം നീളമുള്ള കേരളം വികസിക്കാന്നാല്വിമാനത്താവളം പോരെ? കേരളത്തിന്റെ അത്രയും വലിപ്പമുള്ള മുംബൈയില്വിമാനത്താവളം രണ്ട്എണ്ണമേയുള്ളൂ. ഒരു ഇന്റര്നാഷണലും ഒരു ഡൊമസ്റ്റിക്കും. വികസിത സംസ്ഥാനമായ ഗുജറാത്തിന്കേരളത്തിന്റെ മൂന്ന്ഇരട്ടി വലിപ്പമുണ്ട്‌. പക്ഷേ അന്താരാഷ്ട്ര വിമാനത്താവളം അവിടെ ഒരെണ്ണമേയുള്ളൂ. ഡൊമസ്റ്റിക്‌ 4 എണ്ണവും.

ചോദ്യം 2:    കൃഷി ഇറക്കാതെ തരിശായി കിടന്ന പാടശേഖരമാണ്നികത്തിയതെന്നുംഅതുകൊണ്ട്ആര്ക്കും ഒരു ഉപദ്രവവുമുണ്ടാ കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടേയും കമ്പനിയുടേയും വാദഗതി ശരിയാണോ?
ഉത്തരം: വീണത്വിദ്യയാക്കുകയാണ്ഇവര്ചെയ്യുന്നത്‌. തണ്ണീര്ത്തട നെല്വയല്നിയമമനുസരിച്ച്‌, സര്ക്കാര്രേഖകളില്നെല്വയലും നീര്ത്തടമായും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഇടവും കൃഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും നികത്താന്പാടില്ല. അത്പരിസ്ഥിതിക്ക്വളരെയേറെ ദോഷം ചെയ്യും. ഇതാണ്പൊതുനിയമം. പക്ഷേ ആറന്മുളയുടെ കാര്യത്തില്കൃഷി ചെയ്തുകൊണ്ടിരുന്ന പാടശേഖരമാണെന്ന്കര്ഷകര്ക്ക്സബ്സിഡി കൊടുത്തിട്ടുണ്ടെന്നും കൃഷി ഓഫീസറും വില്ലേജ്ഓഫീസറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. മാത്രവുമല്ല, മണ്ണിട്ടുനികത്തിയതുകൊണ്ടുമാത്രമാണ്കൃഷി ചെയ്യാന്കഴിയാതെ പോയതെന്നും അവര്വ്യക്തമാക്കുന്നു. വസ്തുത ഇതായിരിക്കെ, വിമാനക്കമ്പനി നടത്തുന്ന കള്ളപ്രചരണം വിലപ്പോവില്ല.
                                   
ചോദ്യം 3 :   ആറന്മുള പാടത്ത്കുറെ മണ്ണട്ടയും മാക്രിയും മാത്രമേയുള്ളൂ വെന്നും അത്നികത്തിയാല്ഒരു പാരിസ്ഥിതിക പ്രത്യാഘാതവും ഉണ്ടാവില്ലെന്നുമുളള സ്ഥലം എംഎല്എയായ ശിവദാസന്നായരുടെ പ്രസ്താവന ശരിയാണോ?
ഉത്തരം: കമ്പനിയുടെ വക്കാലത്തുമായി നടക്കുന്നവര്പച്ചക്കള്ളം വിളിച്ചുപറയുന്നത്സ്വാഭാവികം മാത്രം. അവര്ക്ക്ജനമല്ല, കമ്പനി മുതലാളിമാരാണ്വലുത്‌. തന്റെ വാദഗതിക്ക്ഉപോദ്ബലകമായ പഠന റിപ്പോര്ട്ടോ ഗവേഷണ ഫലങ്ങളോ കാണിക്കാന്അദ്ദേഹം തയ്യാറല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്വിമാനത്താവളത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തിയ സ്ഥലം എം. എല്‍. . ഇപ്പോള്നിലപാട്മാറ്റി.

വളരെ അപൂര്വമായി മാത്രം കാണുന്ന ഒട്ടേറെ സസ്യങ്ങള്‍, ഔഷധച്ചെടികള്‍, മരങ്ങള്‍, ജീവികള്തുടങ്ങിയവ വലിയ സമുച്ചയത്തിലുണ്ടെന്ന്മുന്ജൈവവൈവിധ്യ ബോര്ഡ്ചെയര്മാന്ഡോ.വി.എസ്‌.വിജയന്റെ നേതൃത്വത്തില്ദീര്ഘനാള്പഠനം നടത്തിയ അഞ്ചംഗ ശാസ്ത്രജ്ഞ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്‌.
കാവുകള്‍, നീര്ത്തടം, നെല്വയല്‍, നീര്ച്ചാല്‍, ക്ഷേത്രങ്ങള്തുടങ്ങിയവകൊണ്ട്സമ്പന്നമാണ്പദ്ധതിപ്രദേശം. ഇവ നശിപ്പിച്ചാല്അഞ്ച്തരത്തിലുള്ള നാശനഷ്ടങ്ങള്ഉണ്ടാകുമെന്ന്അസിസ്റ്റന്റ്കൃഷി ഡയറക്ടര്സര്ക്കാരിന്നല്കിയിട്ടുള്ള റിപ്പോര്ട്ടില്മുന്നറിയിപ്പ്നല്കുന്നു.

1)
സമീപമുള്ള കുന്ന്ഇടിച്ച്മണ്ണെടുക്കുന്നതുമൂലം മലയിടിച്ചില്ഉണ്ടാകാനിടയുണ്ട്‌ 2) കുടിവെള്ളക്ഷാമം രൂക്ഷമാകും 3) പമ്പാനദിയിലെ മഴ വെള്ളം വിന്യസിക്കാന്സ്ഥലമില്ലാതായാല്നദിയില്പെട്ടെന്ന്വെള്ളപ്പൊക്കമുണ്ടാകും. 4) ഭൂഗര്ഭജലവിതാനം താഴും. 5) പമ്പാനദി വറ്റിവരണ്ട്പോകും. നിയമസഭാ പരിസ്ഥിതി കമ്മറ്റിയും ഇതേ കാര്യങ്ങള്തന്നെ ആവര്ത്തിച്ചിട്ടുണ്ട്‌. അതുകൊണ്ട്സ്ഥലം എംഎല്എയുടെ അഭിപ്രായത്തിന്ശാസ്ത്ര സമ്മതിയില്ല, ജനപിന്തുണയില്ല, അംഗീകാരമില്ല.

ചോദ്യം 4:   എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ്വിമാനത്താവളമുണ്ടാക്കുന്നതെന്ന്കമ്പനി പറയുന്നു. എങ്കില്എങ്ങനെ അതിനെ എതിര്ക്കാനാവും?
ഉത്തരം: തങ്ങള്പാലിച്ച ഒരു നിയമത്തിന്റെ പേരെങ്കിലും പറയാന്കമ്പനിക്ക്കഴിയില്ലെന്നതാണ്വാസ്തവം. കമ്പനി പദ്ധതിയുമായി വന്ന നാള്മുതല്നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്രയാണ്നടന്നുവരുന്നത്‌. നിലവിലുള്ള ഭൂനിയമങ്ങളില്പ്രധാനപ്പെട്ട ഭൂപരിഷ്ക്കരണ നിയമവും ഭൂപരിധിനിയമവും ഭൂവിനിയോഗ നിയമവും പരസ്യമായി കമ്പനി ലംഘിച്ചു. നിയമപ്രകാരം കമ്പനിക്ക്‌ 15 ഏക്കര്മാത്രമേ കൈവശം വയ്ക്കാവൂ. 270 ഏക്കര്വിലയ്ക്ക്വാങ്ങി പേരില്കൂട്ടി എടുത്തു. പൈതൃക ഗ്രാമകര്മ്മ സമിതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്കളക്ടര്മിച്ചഭൂമിയായി പ്രഖ്യാപിച്ച്പേരില്കൂട്ടിയ നടപടി റദ്ദ്ചെയ്തു. സ്വന്തമായി വളരെ കുറച്ച്ഭൂമി മാത്രമേ കമ്പനിക്ക്ഇപ്പോഴുള്ളൂ. തണ്ണീര്ത്തടവും നെല്വയലും സംരക്ഷിക്കാന്വേണ്ടി നിര്മിച്ച ആക്ട്‌ (2008) അനുസരിച്ച്ഒരിഞ്ച്നിലംപോലും നികത്താനാവില്ല. നീര്ച്ചാല്നികത്തിയത്ജല-ജലസേചന സംരക്ഷണ നിയമ(2003)ത്തിന്റെ ലംഘനമാണ്‌. പാരിസ്ഥിതിക സംരക്ഷണ നിയമം (1984) പ്രകാരം പ്രകൃതിക്ക്കോട്ടം തട്ടുന്നതൊന്നും ചെയ്യാന്പാടില്ല. വ്യോമയാന നിയമ പ്രകാരം വിമാനത്താവളങ്ങള്തമ്മില്നിശ്ചയിച്ചിട്ടുള്ള വ്യോമദൂര പരിധി 150 കി.മീറ്ററാണ്‌. അത്കണക്കിലെടുത്താല്ആറന്മുളയില്വിമാനത്താവളം നിര്മിക്കാനാവില്ല. പൈതൃകഗ്രാമമായി പ്രഖ്യാപിച്ച യുഎന്ഡിപി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവയുടെ നിബന്ധനകളും കമ്പനി ധ്വംസിച്ചിരിക്കുന്നു. വലിയൊരു കൂട്ട നിയമ ലംഘനമഹാമഹമാണ്ആറന്മുളയില്നടന്നിട്ടുള്ളത്‌.
 
ചോദ്യം 5:   എല്ലാ അനുമതിയും കിട്ടിയെന്ന്വിമാനത്താവള കമ്പനി പറയുന്നു. സാഹചര്യത്തില്വിമാനത്താവളത്തിന്സൗകര്യമൊരുക്കുകയല്ലേ വേണ്ടത്‌? 
ഉത്തരം: എല്ലാ അനുമതിയും കിട്ടിയെന്നത്കെ.ജി.എസ്‌.ഗ്രൂപ്പും മുഖ്യമന്ത്രിയും നടത്തുന്ന കള്ളപ്രചരണമാണ്‌. പ്രതിരോധവകുപ്പ്മന്ത്രി .കെ.ആന്റണി നാടിന്റെ സുരക്ഷ കണക്കിലെടുത്ത്അനുമതി നല്കാനാവില്ലെന്ന്ആദ്യം പറഞ്ഞു. ഐഎന്എസ്ഗരുഡയുടെ വ്യോമാതിര്ത്തിയില്പെട്ട ആറന്മുളയില്വിമാനത്താവളമുണ്ടായാല്അത്ദേശീയ സുരക്ഷയ്ക്ക്ഭീഷണിയാകുമെന്ന്പറഞ്ഞ മന്ത്രി വെറും 20 ദിവസംകൊണ്ട്അഭിപ്രായം മാറ്റി അനുമതിയും നല്കി. വ്യോമയാന വകുപ്പ്മന്ത്രിയായിരുന്ന വയലാര്രവി ആദ്യം പറഞ്ഞത്അനുമതി നിഷേധിച്ചുവെന്നാണ്‌. ഇപ്പോള്പറയുന്നു, താവളമാകാമെന്ന്‌. മലയാളികളായ രണ്ട്കേന്ദ്രമന്ത്രിമാരും യാതൊരു കാരണവും കൂടാതെ തങ്ങളുടെ നിലപാടുകള്തിരുത്തിയത്ബാഹ്യസമ്മര്ദ്ദം മൂലം നിവൃത്തിയില്ലാത്ത സാഹചര്യത്തില്ചെയ്തുപോയ അപരാധമാണെന്ന്നാളെ അവര്ക്ക്സമ്മതിക്കേണ്ടിവരും. പക്ഷേ കേന്ദ്ര പരിസ്ഥിതി മന്ത്രി നാളിതുവരെ ഉറച്ചതും ധീരവുമായ നിലപാട്സ്വീകരിച്ചിട്ടുണ്ട്‌. അപ്രൈസല്കമ്മറ്റി ശുപാര് ചെയ്തിട്ടും ക്ലിയറന്സ്‌ (എന്ഒസി)കൊടുക്കാന്പരിസ്ഥിതി മന്ത്രാലയം തയ്യാറായിട്ടില്ല. സുപ്രധാനമായ രേഖ ലഭിക്കാന്കമ്പനിയും എംപി ആന്റോ ആന്റണിയും പി.ജെ.കുര്യനും ദല്ഹിയില്സര്വശക്തിയും സ്വാധീനവും ഉപയോഗിച്ചുവരുന്നു. പണത്തിന്റേയും അധികാരത്തിന്റേയും സമ്മര്ദ്ദത്തിന്മുന്നില്മുട്ടുമടക്കുമോ എന്ന്കാത്തിരുന്ന്കാണാം. അനുമതി വാങ്ങുക എന്നത്പണവും അധികാരവും സ്വാധീനവുമുള്ള കെജിഎസിന്ഒരു പ്രശ്നമല്ല. വേണ്ടി വന്നാല്ഭരണഘടന ഭേദഗതിചെയ്ത്വിമാനത്താവളം നിര്മിക്കാനുള്ള അനുമതി അവര്നേടിയേക്കാം. പക്ഷേ ജനങ്ങളുടെ ഹിതവും അനുമതിയും നേടാന്കമ്പനിക്കാവില്ല. അവരുടെ ഇച്ഛാശക്തി വിലയ്ക്കു വാങ്ങാനാവില്ല.

സംസ്ഥാന സര്ക്കാരിന്റെ അനുമതികളൊന്നും നാളിതുവരെ കിട്ടിയിട്ടില്ല. ഒരു പെട്ടിക്കട വെക്കാന്പാവപ്പെട്ടവന്പഞ്ചായത്താഫീസും വില്ലേജാഫീസും കയറിയിറങ്ങി എത്രനാള്നടന്നാലാണ്അനുമതി കിട്ടുക? പക്ഷേ 2500 കോടി രൂപയുടെ മെഗാ പ്രോജക്ടായ ആറന്മുള വിമാനത്താവള പദ്ധതിക്ക്അനുവാദം നല്കിക്കൊണ്ടുള്ള ഒരു ഉത്തരവും സംസ്ഥാന-ജില്ലാ-താലൂക്ക്‌-പഞ്ചായത്ത്വില്ലേജ്ഭരണകൂടങ്ങള്നല്കിയിട്ടില്ല. നെല്വയല്നികത്തണമെങ്കില്പഞ്ചായത്ത്റവന്യൂ അധികാരികളുടെ അനുമതി വേണം. അതുണ്ടായില്ല. ഏത്പ്രോജക്ടിനും അനുമതി തേടി അപേക്ഷ നല്കുമ്പോള്സ്കെച്ച്‌, പ്ലാന്‍, എസ്റ്റിമേറ്റ്‌, പ്രോജക്ട്റിപ്പോര്ട്ട്‌, ഫീസിബിലിറ്റി (സാധ്യതാപഠനം) റിപ്പോര്ട്ട്‌, ബാങ്ക്ലോണ്അനുമതി തുടങ്ങിയവ നല്കണം. അതൊന്നുമില്ലാതെ വെറുംപത്രസമ്മേളനവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും മാത്രം നടന്നു. പദ്ധതി പ്രദേശത്തിന്റെ നാലതിരുകള്എവിടെ എന്ന്ആര്ക്കും അറിഞ്ഞുകൂടാ.

തത്വത്തില്അംഗീകരിക്കുകയും ഭൂമി സ്വന്തമായി കണ്ടെത്തണമെന്ന്നിര്ദ്ദേശിക്കുകയും ചെയ്തുകൊണ്ട്കഴിഞ്ഞ എല്ഡിഎഫ്സര്ക്കാര്മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിരുന്നു.  350 ഏക്കര്സ്വന്തമായുണ്ടെന്ന തെറ്റായ വിവരം നല്കിയാണ്കമ്പനി മന്ത്രിസഭയെക്കൊണ്ട്തീരുമാനമെടുപ്പിച്ചത്‌. തീരുമാനം ഒരു ക്ലിയറന്സോ എന്ഒസിയോ അല്ല. മറിച്ച്ഒരു പ്രാഥമിക നടപടി മാത്രം. എന്നാല്മന്ത്രിസഭയെ അറിയിക്കാതെ തെരഞ്ഞെടുപ്പ്പ്രഖ്യാപനത്തിന്തൊട്ടുമുമ്പ്വ്യവസായ സെക്രട്ടറി മനഃപൂര്വം ആറന്മുള ഒരു വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്പുറത്തിറക്കി. രണ്ടായിരം ഏക്കര്ഭൂമിയുടെ സര്വെ നമ്പര്ചൂണ്ടിക്കാട്ടി കെജിഎസ്ഗ്രൂപ്പ്നല്കിയ അപേക്ഷ അതേപടി അംഗീകരിക്കുകയായിരുന്നു. 500 ഏക്കര്എന്ന്ഉത്തരവിലും രേഖപ്പെടുത്തി. കൂടെയുണ്ടായിരുന്ന ലിസ്റ്റില്‍ 2000 ഏക്കര്സ്ഥലത്തിന്റെ സര്വെ നമ്പരും. ബാലകൃഷ്ണ-കെജിഎസ്അച്ചുതണ്ട്സമര്ത്ഥമായി നടത്തിയ കരുനീക്കങ്ങളുടെ ഫലമാണ് നോട്ടിഫിക്കേഷന്‍. ഒരു രേഖ മാത്രമാണ്കമ്പനിക്ക്പൊക്കിപ്പിടിക്കാനുള്ളത്‌. ഒരിഞ്ചുഭൂമിപോലുമില്ലാത്ത വന്കോര്പറേറ്റ്കമ്പനി എങ്ങനെയാണ്സര്ക്കാര്ഗസറ്റ്വിജ്ഞാപനവും രണ്ട്കേന്ദ്രമന്ത്രാലയങ്ങളുടെ അനുമതിയും സമ്പാദിച്ചത്എന്ന്പ്രത്യേകം വിശദീകരിക്കേണ്ടതില്ല.
ചോദ്യം 6:     പൈതൃകഗ്രാമത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്വളര്ച്ചയുടെ ലക്ഷണമല്ലേ?  
ഉത്തരം: പൈതൃകഗ്രാമം തനിപഴഞ്ചനും വ്യവസായ മേഖല പരിഷ്കൃതവുമാണെന്ന ധാരണ പലര്ക്കുമുണ്ട്‌. പൈതൃകം എന്നത്കൃത്രിമമായി ഉണ്ടാക്കിയതല്ല. അത്തലമുറകള്കൈമാറി ഇന്നത്തെ സമൂഹത്തിന്ലഭിച്ച വരപ്രസാദമാണ്‌. പണവും സമ്പത്തും കൊണ്ട്മാത്രം നാട്നിലനില്ക്കില്ല. സംസ്ക്കാരവും പാരമ്പര്യവും വഴി ഹൃദയാന്തരാളങ്ങളില്ജ്വലിക്കുന്ന അഭിനിവേശവും വികാരവുമാണ്ഒരു ജനതയുടെ ജീവിതം അര്ത്ഥപൂര്ണമാക്കുന്നത്‌. ആറന്മുളയുടെ സമ്പത്ത്നെല്വയലും നീര്ത്തടവും നീര്ച്ചാലുകളും പമ്പാനദിയും പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയുമാണ്‌. ഇവയില്ജനങ്ങളുടെ വികാരവും വിശ്വാസവും തുടികൊട്ടുന്നു. വ്യവസായ മേഖലയില്വികാരത്തിനും വിശ്വാസത്തിനും സ്ഥാനമില്ല. ലാഭക്കൊതിയും കച്ചവടക്കണ്ണും മാത്രമേയുള്ളൂ. നെല്വയലും നീര്ത്തടവും ഒരു സംസ്കൃതിയുടെ കളിത്തൊട്ടിലുകളാണ്‌. വ്യവസായ മേഖല ഉപഭോഗതൃഷ്ണയുടെ കുപ്പത്തൊട്ടിയും! പഴയതിനെ നശിപ്പിക്കുന്നതല്ല പരിഷ്ക്കാരം, മറിച്ച്നന്മയെ സ്വീകരിച്ച്വളര്ച്ച പ്രാപിക്കലാണ്‌. 

വയലിന്റെ നന്മയെ മണ്ണിട്ടുമൂടി നാടിന്മുഴുവന്വരള്ച്ച സംഭാവന ചെയ്യുന്നത്ഒരു വ്യവസായമായി കാണുന്നവര്മൂഢസ്വര്ഗത്തിലാണ്കഴിയുന്നത്‌. മണ്ണ്തുരന്ന്വെള്ളമെടുത്ത്കുപ്പിയിലാക്കി വില്ക്കുന്നത്വ്യവസായമാണ്‌. അതേസമയം, ഇടതൂര്ന്ന മരങ്ങളും കാവുകളും നീര്ത്തടവും കൊണ്ട്പ്രകൃതി ഭൂമിയുടെ ജലവിതാനം സമ്പന്നമാക്കുന്നതാണ്നമ്മുടെ പൈതൃകം. ഇതാണു വ്യവസായവും പൈതൃകവും തമ്മിലുള്ള വ്യത്യാസം.
ചോദ്യം 7 :   പതിനായിരം പേര്ക്ക്തൊഴില്ലഭിക്കുമെങ്കില്അത്രയും കുടുംബം രക്ഷപ്പെടില്ലേ?
ഉത്തരം: വിമാനത്താവളം വന്നാല്പതിനായിരം പേര്ക്ക്തൊഴില്ലഭിക്കുമെന്ന കെജിഎസ്ഗ്രൂപ്പിന്റെ അവകാശവാദം പൊള്ളയാണ്‌. വിമാനത്താവളം നിര്മിക്കുക മാത്രമേ കമ്പനി ചെയ്യുന്നുള്ളൂ. വിമാന കമ്പനികളാണ്സര്വീസ്നടത്തുന്നത്‌. അതുകൊണ്ട്ോലി സാധ്യത ഉണ്ടാവുന്നത്വിമാനക്കമ്പനികളിലും എയര്പോര്ട്ട്അതോറിറ്റി ഓഫ്ഇന്ത്യയിലുമാണ്‌. ആറന്മുളയില്വിമാനത്താവളമുണ്ടായാല്സര്വീസ്നടത്താന്തയ്യാറാണെന്ന്വിമാനക്കമ്പനികള്പറഞ്ഞിട്ടില്ല. മുനിസിപ്പാലിറ്റി ഒരു ബസ്സ്റ്റാന്ഡ്ഉണ്ടാക്കിയാല്അവിടെ സര്വീസ്നടത്തുന്ന ബസുകളില്തൊഴില്സാധ്യത വര്ധിക്കുമെന്നത്ശരിയാണ്‌. അനുബന്ധമായി ടാക്സി കാര്‍-ഓട്ടോ എണ്ണം കൂടും. പക്ഷേ മുനിസിപ്പാലിറ്റിക്ക്തൊഴില്സാധ്യതകളുമായി എന്ത്ബന്ധം? വിമാനത്താവളം വന്നാല്ഇത്രയൊക്കെയേ സംഭവിക്കൂ. ഇനി അഥവാ ധാരാളം പേര്ക്ക്തൊഴില്കിട്ടിയാല്തന്നെ, അത്പതിനായിരക്കണക്കിന്ജനങ്ങളുടെ കുടിവെള്ളവും അന്നവും മുട്ടിച്ചിട്ട്വേണോ? ചാരായം നിരോധിച്ചപ്പോള്ആയിരക്കണക്കിന്പേരുടെ തൊഴില്നഷ്ടപ്പെട്ടു. തൊഴിലായിരിക്കരുത്‌, ജനനന്മയും പൊതുതാല്പ്പര്യ വുമായിരിക്കണം  ഏതൊരു നടപടി സ്വീകരിക്കുന്നതിന്റേയും അടിസ്ഥാന കാരണങ്ങള്‍.
ചോദ്യം 8:   ആറന്മുള വിമാനത്താവളം വന്നാല്കുമരകം, തേക്കടി, മൂന്നാര്തുടങ്ങിയ കേന്ദ്രങ്ങളില്ടൂറിസ്റ്റുകള്ക്ക്പെട്ടെന്ന്എത്താനാകുമെങ്കില്അവര്ക്ക്അത്വലിയ സൗകര്യമല്ലേ? ടൂറിസം മേഖലയില്കുതിച്ചുചാട്ടം ഉണ്ടാവില്ലേ?
ഉത്തരം: വിമാനസൗകര്യമില്ല എന്ന കാരണം പറഞ്ഞ്ടൂറിസ്റ്റുകള്കുമരകത്തും മൂന്നാറിലും മറ്റും വരാതിരിക്കുന്നില്ല. അവര്ഇഷ്ടപ്പെടുന്നത്റെയില്‍, റോഡ്‌, ജലം തുടങ്ങിയ മാര്ഗങ്ങളിലൂടെ യാത്ര ചെയ്യാനാണ്‌. ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാനാണ്അവര്ക്ക്ഏറെ ആഗ്രഹം. കുമരകത്തിനും മൂന്നാറിനും മറ്റും നെടുമ്പാശ്ശേരിയില്നിന്നുള്ള ദൂരമേ ആറന്മുളയില്നിന്നുമുള്ളൂ. നേരിയ വ്യത്യാസം ഉണ്ടാകാം. ടൂറിസ്റ്റുകള്വരുന്നിടത്തെല്ലാം വിമാനത്താവളം പണിയാറില്ല. 

ചോദ്യം 9: ശബരിമലക്ക്പോകുന്ന അയ്യപ്പന്മാര്ക്ക്ആറന്മുള വിമാനത്താവളത്തില്ഇറങ്ങാന്കഴിഞ്ഞാല്അവര്ക്ക്വലിയൊരു സഹായമല്ലേ?
ഉത്തരം: ശബരിമലയില്എത്തുന്ന മൊത്തം അയ്യപ്പന്മാര്ആറ്കോടി ആണെന്നും 200 അയ്യപ്പന്മാരില്ഒരാള്ആറന്മുള വിമാനത്താവളം വഴി വരുമെന്നുമാണ്കമ്പനി അവകാശപ്പെടുന്നത്‌. ഇത്വസ്തുതാപരമല്ല, വെറും സാങ്കല്പ്പികം മാത്രം. ഇക്കഴിഞ്ഞ തീര്ത്ഥാടനകാലത്ത്നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്ന അയ്യപ്പന്മാരുടെ എണ്ണം മൂവായിരമാണ്‌. എയര്പോര്ട്ടില്സ്ഥാപിച്ചിട്ടുള്ള വഴിപാട്കൗണ്ടറില്അയ്യപ്പന്മാരുടെ ശരിയായ കണക്ക്രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ 75 ശതമാനം പേരും ഗുരുവായൂര്ചോറ്റാനിക്കര, ഏറ്റുമാനൂര്‍, എരുമേലി വഴിയാണ്ശബരിമലയില്എത്തുന്നത്‌. അന്യ സംസ്ഥാനത്തുനിന്നും എത്തുന്ന അയ്യപ്പന്മാര്ക്ക്എരുമേലി ദര്ശനം നിര്ബന്ധമാണ്‌. 

നെടുമ്പാശ്ശേരിയില്നിന്നും 130 കിലോ മീറ്റര്യാത്ര ചെയ്താല്പമ്പയിലെത്താം. പക്ഷേ ആറന്മുള വിമാനത്താവളത്തില്നിന്നും എരുമേലി വഴി പമ്പക്ക്പോകുന്ന അയ്യപ്പന്വലിയ ദൂരലാഭമൊന്നും കിട്ടാനില്ല. ആറന്മുളയില്നിന്നും 70 കി.മീറ്ററേ പമ്പക്ക്ദൂരമുള്ളൂവെന്ന്കെജിഎസ്ഗ്രൂപ്പ്ഉടമ ജിജി ജോര്ജ്എപ്പോഴും പറയാറുണ്ട്‌. എരുമേലി വഴിയാണ്അയ്യപ്പന്മാര്പോകാറുള്ളതെന്ന യാഥാര്ത്ഥ്യം ഇതുവരെ ശബരിമലയില്പോയിട്ടില്ലാത്ത ജിജി ജോര്ജ്ജിന്അറിവില്ലല്ലോ.

ശബരിമല തീര്ത്ഥാടകരില്ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്‌. ഏറെയും പാവങ്ങള്‍. അവരുടെ ആശ്രയം റെയിലും റോഡുമാണ്‌. ആറന്മുളയില്ഒരു കക്കൂസോ കുളിമുറിയോ കുളിക്കടവോ പണിത്കൊടുക്കാന്കഴിയാത്ത എംഎല്എയും എംപിയുമാണ്അയ്യപ്പന്മാര്ക്ക്വ്യോമസഞ്ചാര സൗകര്യം ഉണ്ടാക്കിക്കൊടുക്കാന്പോകുന്നത്‌. അതിശയകരം തന്നെ! അങ്കമാലിയില്നിന്നുള്ള ശബരി റെയില്പ്പാത അവതാളത്തിലാക്കിയതിന്റെ പ്രധാന ഉത്തരവാദി പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയാണ്‌. 

ചെങ്ങന്നൂരില്നിന്നും പമ്പയ്ക്ക്ശബരി റെയില്പാത പണിയാന്ബുദ്ധിമുട്ടാണെന്ന്ഡിവിഷണല്മാനേജര്സമീപകാലത്ത്പറഞ്ഞു. പാത ഇരട്ടിപ്പിച്ചിരുന്നെങ്കില്അന്യസംസ്ഥാനങ്ങളില്നിന്നും ധാരാളം ട്രെയിന്സര്വീസുകള്നടത്തി അയ്യപ്പന്മാരുടെ യാത്രക്ലേശം പരിഹരിക്കാമായിരുന്നു. ഇതിലൊന്നും യാതൊരു ശ്രദ്ധയും ഇല്ലാത്ത അധികാരികളാണ്ആറന്മുളയില്അയ്യപ്പന്മാര്ക്ക്വേണ്ടി വിമാനത്താവളമുണ്ടാക്കാന്ഇപ്പോള്ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌. ശബരിമലയുടെ വിമാനത്താവളമെന്ന പ്രചാരം അന്യസംസ്ഥാനങ്ങളില്അഴിച്ചുവിട്ട്അയ്യപ്പന്മാരെ തങ്ങള്ക്ക്അനുകൂലമായി ഇളക്കിവിടാമെന്നത്വെറും വ്യാമോഹം മാത്രം. 

എംഎല്എയ്ക്കുംഎംപിക്കും അയ്യപ്പന്മാര്ക്ക്വേണ്ടി ചെയ്തു കൊടുക്കാന്കഴിയുന്ന വലിയൊരു സഹായമുണ്ട്‌. ആറന്മുള ഴിയുള്ള ചെങ്ങന്നൂര്‍-പമ്പ റോഡിന്റെ വീതി കൂട്ടുക. വിമാനം കാട്ടി മോഹിപ്പിക്കാതെ ബസിലെങ്കിലും യാത്ര ചെയ്യാന്പാവങ്ങള്ക്ക്സൗകര്യമൊരുക്കുക.

ചോദ്യം 10:   500 ഏക്കര്മാത്രമേ വിമാനത്താവളത്തിന്വേണ്ടൂ എന്നും ഒരു വീടുപോലും പൊളിച്ചുമാറ്റപ്പെടില്ലെന്നും കമ്പനി പറയുന്നത്വിശ്വസിച്ച്അവരുമായി സഹകരിക്കുകയല്ലേ വേണ്ടത്‌?
ഉത്തരം: പച്ചക്കള്ളം എത്ര ആവര്ത്തിച്ചും സത്യമാകില്ല. 500 ഏക്കര്കൊണ്ട്ഒരു ദേശാന്തര വിമാനത്താവളം ഉണ്ടാക്കാനാവില്ല. നെടുമ്പാശ്ശേരിയും തിരുവന്തപുരവും 1300 ഏക്കറോളം ഉണ്ട്‌. റണ്വേക്ക്മാത്രം നാല്കി.മീറ്റര്നീളവും ഒരു കി.മീറ്റര്വീതിയും വേണം. വിമാനത്താവളത്തിന്റെ സമീപസ്ഥലങ്ങള്ഒഴിവാക്കിയിടണം. കമ്പനി പത്രസമ്മേളനങ്ങളില്പ്രഖ്യാപിച്ചിട്ടുള്ളത്ആറന്മുളയില്‍ ‘എയറോ ട്രോപോളിസ്‌’ പണിയുമെന്നാണ്‌. അമേരിക്കയില്പരീക്ഷിച്ചതും ഇന്ത്യയില്ആദ്യമായി പരീക്ഷിക്കാന്പോകുന്നതുമായ മെഗാ പ്രോജക്ടാണിത്‌. ഒരു ഗ്രാമത്തില്ആദ്യം ഒരു വിമാനത്താവളം. ഇതിനെ കേന്ദ്രീകരിച്ച്ചുറ്റും വലിയൊരു വ്യവസായ വാണിജ്യ വ്യാപാര സമുച്ചയം. മൊത്തം 3000 ഏക്കര്വേണ്ടിവരും. അതായത്ആറന്മുള എന്നൊരു ഗ്രാമം പൂര്ണമായും തുടച്ചുമാറ്റപ്പെടും. ഇതെല്ലാം വിസ്മരിച്ചും തമസ്ക്കരിച്ചും ആണ്ഇപ്പോള്‍ 500 ഏക്കര്മതിയെന്ന്ആവശ്യം ഉന്നയിക്കുന്നത്‌.

ഒരു വീടുപോലും കുടിയൊഴിപ്പിക്കില്ലെന്ന്കമ്പനി പറയുന്നു. അങ്ങനെയെങ്കില്കമ്പനി വേണ്ട സ്ഥലത്തിന്റെ അതിര്ത്തി വ്യക്തമാക്കട്ടെ. എങ്കിലല്ലേ തങ്ങളുടെ വീട്അതിരിന്പുറത്താണോ എന്ന്തദ്ദേശവാസികള്ക്ക്പറയാനാകൂ. ഇപ്പോള്ഏവരുടേയും കൈവശമുള്ള രേഖ വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം മാത്രമാണ്‌. ഇതുപ്രകാരം മേഖലയില്‍ 2000 ഏക്കര്വിസ്തൃതിയിലുള്ള സ്ഥലങ്ങളുടെ സര്വേ നമ്പരുകള്ഉണ്ട്‌. ഏറ്റവും ചുരുങ്ങിയത്‌ 400 വീടെങ്കിലും പെടും. എല്ലാവരും വിറ്റുപോകുമെന്ന്കരുതിയാണ്കെജിഎസ്കമ്പനി ആരെയും കുടി ഒഴിപ്പിക്കില്ലെന്ന്വ്യക്തമാക്കിയത്‌. മരിക്കേണ്ടി വന്നാലും കോടികള്തന്നാലും പൂര്വികര്നല്കിയ പുരയും പുരയിടവും ഉപേക്ഷിച്ച്സ്ഥലം വിടില്ലെന്നും പൈതൃകം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നും ഉള്ള ഉറച്ച തീരുമാനത്തിലാണ്ആറന്മുളയുടെ മക്കള്‍.

ജനങ്ങളും ജനപ്രതിനിധികളും അനുകൂലമായതിനാലാണ്ആറന്മുള വിമാനത്താവള നിര്മ്മാണത്തിന്സര്ക്കാര്അനുമതി നല്കിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യവും യുക്തിക്കു നിരക്കാത്തതുമാണ് .വിമാനത്താവളത്തിനുവേണ്ടി ഒരു പ്രകടനമോ സമ്മേളനമോ ആറന്മുളയില്നടത്താന്നാളിതുവരെ കഴിയാത്ത സ്ഥലം എംഎല്എയും എംപിയും പറയുന്നത്മാത്രമാണ്ജനാഭിപ്രായമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തല്നിര്ഭാഗ്യകരമായിപ്പോയി.  ഹിതപരിശോധനയ്ക്കും പരസ്യസംവാദത്തിനും മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങള്നേരിട്ടു ഹാജരായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. ഇതെല്ലാം നിയമസഭാകമ്മറ്റിയുടെ രേഖകളില്ഉണ്ടായിരിക്കെ, ജനാഭിപ്രായം വിമാനത്താവളത്തിന്അനുകൂലമാണെന്ന്എന്തടിസ്ഥാനത്തിലാണ്മുഖ്യമന്ത്രി പറഞ്ഞതെന്ന്വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്വിമാനത്താവളത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തിയ സ്ഥലം എം. എല്‍. . ഇപ്പോള്നിലപാട്മാറ്റി. എംഎല്, എന്ന നിലയിലുള്ള മുന്അഭിപ്രായം സ്വീകാര്യമല്ല, ഇപ്പോഴത്തെ അഭിപ്രായം മാത്രമേ സ്വീകരിക്കൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട്ഇരട്ടത്താപ്പാണ്‌.



പ്രതികരിക്കൂ ..........  

നിങ്ങളുടെ  പ്രതികരണം  അധികാരികളെ അറിയിക്കൂ 
Chief Minister, Kerala :     chiefminister@kerala.gov.in         
                                           oc@oommenchandy.net
Indian President          :      secy.president@rb.nic.in
Indian Prime Minister :      manmohan@sansad.nic.in



നിങ്ങളുടെ  അഭി പ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക     
ഇമെയില്‍ :   vandeematharam@gmail.com
                                 
              ജി  വിനോദ്  കുമാര്‍ , ആലപ്പുഴ