"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Tuesday, 24 April 2012

ആര്‍ എസ് എസ് - ഒരു ആമുഖം



ആര്‍ എസ് എസ് എന്നാ മഹാ പ്രസ്ഥാനത്തെ പറ്റി അറിവില്ലാത്തവര്‍ ഇവിടെ പല സദസുകളിലും വലിയ വായില്‍ അട്ടഹസിക്കുന്നതു കാണുമ്പോള്‍ തോന്നിയ സഹതാപമാണ് ഈ സംരംഭത്തിന്  കാരണം.
  
ആരംഭം:-


1925    സെപ്റ്റംബര്‍  27നു    നഗ്പൂരിനു സമീപം മോഹിത വാഡ എന്ന സ്ഥലത്ത് ഏതാനും യുവാക്കളുമായി പൂജനീയ  ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ സാംസ്‌കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു . ഭാരതത്തിന്‍റെ വിവി ധ ഭാഗങ്ങളില്‍ ആയിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യ ശാഖകള്‍ ഒരേ സമയം നടക്കുന്നു ,ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു .

ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച  ഇരുപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രചാരകന്‍മാര്‍....


നൂറ്റി നാല്പതോളം പരിവാര്‍ സംഘടനകള്‍ .......

സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന്‍ സാധിക്കുന്നു.  പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ്ജി , രജ്ജു ഭയ്യ ,സുദര്‍ശന്‍ജി എന്നിവരും, ഇപ്പോള്‍ ശ്രീ മോഹന്‍ ജി ഭഗവത്  പരമോന്നത പദവി ആയ സര്‍ സംഘ ചാലക്
 ആയി പ്രവര്‍ത്തിക്കുന്നു.

എന്താണ് ആര്‍ എസ്  എസ് ?
രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്താ സുഖിനോ ഭവന്തു എന്ന  സനാതന   ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു. 



ഓരോ സ്വയം സേവകനും സംഘം  ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ  നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കുന്നു.

ലക്‌ഷ്യം:-


ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം.
'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി  ക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍.

എന്താണ്  ശാഖ ?

ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ് ..ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍  വ്യക്തി നിര്‍മ്മാണത്തിനു ആവശ്യമായ കാര്യ   പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍,, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍,വ്യായാമങ്ങള്‍ തുടങ്ങിയവ..) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു.

എന്താണ്  ഹിന്ദു ?

ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്.

"ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ"

ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.

“ആസിന്ധോ: സിന്ധുപര്യന്താ
യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരീതി സ്മൃത: ”

 

കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂടി,സപ്ത സിന്ധു മുതല്‍ സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍.

സംഘ പ്രാര്‍ത്ഥനയില്‍  നിന്നും  ഇതു മനസിലാക്കാം




വാല്‍കഷണം:

1962   ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍  (കമ്മ്യൂണിസ്റ്റു കള്‍) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും  പണയം വെച്ച്  അരുണാചല്‍ പ്രദേശ്‌  അതിര്‍ത്തിയില്‍  സൈന്യത്തെ സഹായിക്കാന്‍  സ്വയം മുന്നോട്ടു  ചെന്നു.  പ്രാദേശികമായ സഹായങ്ങള്‍ക്ക്  പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി  കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി.

ഓര്‍മ വെച്ച  നാള്‍ മുതല്‍  RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെ മരണത്തിനു  ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും  പറഞ്ഞു കൊണ്ട് അദ്ദേഹം ഗുരുജി  ഗോള്വല്‍ക്കറേ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500 സ്വയം സേവകര്‍ക്ക്  പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട്  നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു.


1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500   സ്വയം സേവകര്‍ പൂര്‍ണ  ഗണവേഷത്തില്‍  മാര്‍ച്ചു ചെയ്യുന്നു




                                                                                                 ജി. വിനോദ് കുമാര്‍,
                            
                                                                                               തോണ്ടാന്‍കുളങ്ങര       
                                                                                                   ആലപ്പുഴ



Friday, 13 April 2012

ആരാണ് ഹിന്ദു ???





ആരാണ് ഹിന്ദു ???

ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.

ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..

"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..

അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..

ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..

മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..

ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...

എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടം എന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...

കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു.....
സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു...

ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...

"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു...

കേവലം ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു...

2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു...


സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..

ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രെമിക്കുന്നവന്‍ ഹിന്ദു...

"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍ ഹിന്ദു...

മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

ഇപ്രകാരം ഹിന്ദുവിനെ നിര്‍വചിക്കാന്‍ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന് മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം ഇവിടെ നിര്‍ത്തുന്നവന്‍ ഹിന്ദു...

ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാന്‍ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാന്‍"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഹിന്ദുകള്‍ക്ക്‌ എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാള്‍ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ നിങ്ങള്‍. ..

ഓര്‍ക്കുക....ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു....."വരും നാളുകള്‍ ഭാരതത്തിന്‍റെതാണ് " ......ഭാരത് മാതാ കീ ജയ്.......


വന്ദേ മാതരം

സന്ദര്‍ശിക്കൂ : www.vandeematharam.blogspot.com

കടപ്പാട്: പാഞ്ചജന്യം

നിങ്ങളുടെ നിര്‍ദേശങ്ങള്‍ ദയവായി അറിയിക്കുക : Email: sevabharathialpy@gmail.com